Timely news thodupuzha

logo

ഇടമലയാർ പോങ്ങിൻ ചുവട് ന​ഗറിൽ മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണം ബോധവൽക്കരണ ക്ലാസ് നടത്തി

എറണാകുളം: സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ പെരുമ്പാവൂർ റെയിഞ്ചിൻ്റെ ആഭിമുഖ്യത്തിൽ പൊങ്ങിൻ ചുവട് നഗറിൽ മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ ബോധവൽക്കരണ ക്ലാസ് നടത്തി. പൊങ്ങിൻചുവട് നഗറിൽ കാട്ടാനയുടെയും മറ്റ് വന്യജീവികളുടെയും ആക്രമണത്തിൽ ആളപായമോ ജീവഹാനിയോ ഉണ്ടായിട്ടില്ല എന്നും പൊങ്ങിൻചുവട് നിവാസികൾ ഈ വിഷയത്തിൽ വളരെയധികം ജാഗ്രത പുലർത്താറുണ്ടെന്നും ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത ഊരു മൂപ്പൻ ശേഖരൻ പറഞ്ഞു.

നാലുവശവും വനത്താൽ ചുറ്റപ്പെട്ടതും വനാന്തരത്തിലുള്ളതുമായ പൊങ്ങിൻചുവട് നഗർ നിവാസികൾ വന്യജീവി സംഘർഷ ലഘൂകരണത്തിൽ കാണിക്കുന്ന ജാഗ്രത മാതൃകാപരമാണെന്നും വന്യ ജീവികളുടെ സജീവസാന്നിധ്യമുള്ള വനാന്തരത്തിലെ ആദിവാസി ഊരിൽ ഫലപ്രദമായി മനുഷ്യജീവി സംഘർഷ ലഘൂകരണം സാധ്യമാവുന്നുണ്ടെങ്കിൽ വനാതിർത്തി പ്രദേശങ്ങളിലും അത് സാധ്യമാവും എന്നും ബോധവൽക്കരണ ക്ലാസ് നയിച്ച ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) ദിൽഷാദ് എം പറഞ്ഞു. വന സംരക്ഷണ സമിതി പ്രസിഡന്റ് പൊന്നപ്പൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ എൻ സാബു, വനസംരക്ഷണസമിതി സെക്രട്ടറി കെ ആർ രാജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശാലിനി എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *