Timely news thodupuzha

സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു; മലപ്പുറത്താണ് സംഭവം

മലപ്പുറം: തലപ്പാറയിൽ സ്‌കൂട്ടറിൽ സഞ്ചരിച്ച അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. വലതു കൈക്കാണ് വെട്ടേറ്റത്. മൂന്നിയൂർ പാലക്കൽ സ്വദേശി സുമി(40), മകൾ ഷബ ഫാത്തിമ(17) എന്നിവർക്കാണ് വെട്ടേറ്റത്. സുമിയും ഷബയും സ്കൂട്ടറിൽ യാത്ര ചെയ്യവെ മറ്റൊരു സ്‌കൂട്ടറിൽ എത്തിയ വ്യക്തിയാണ് ഇവരുടെ വലത് കൈയിൽ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *