Timely news thodupuzha

logo

ഈ വർഷത്തെ ഇടുക്കി റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം നവംബർ 17 മുതൽ 21 വരെ മുരിക്കാശ്ശേരിയിൽ

തൊടുപുഴ: 2025 – 2026 അധ്യായന വർഷത്തെ ഇടുക്കി റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം നവംബർ 17 മുതൽ 21 വരെ മുരിക്കാശ്ശേരി സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂ‌ളിൽ വച്ച് നടത്തും. 36 ആമത് കലോത്സവമാണ് ഇത്. ഇടുക്കി ജില്ലയിലെ 7 ഉപജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആറായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. 13 വേദികളിലായി 300 മത്സര ഇനങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇടുക്കി റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൻ്റെ വർണ്ണാഭമായ ഘോഷയാത്ര നവംബർ 17ന് രാവിലെ 10.00 മണിക്ക് മുരിക്കാശ്ശേരി ബസ്റ്റാൻഡിൽ നിന്നും ഇടുക്കി പോലീസ് സൂപ്രണ്ട് സാബു മാത്യു കെ എം IPS ഫ്ലാഗ് ഓഫ് ചെയ്യും. ഘോഷയാത്ര മുരിക്കാശ്ശേരി ടൗണിലൂടെ സഞ്ചരിച്ചു മുഖ്യവേദിയിൽ സമാപിക്കും. 11 മണിക്ക് സംഘടിപ്പിക്കുന്ന പൊതുയോ​ഗം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം.പി അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീർനാകുന്നേൽ സമ്മേളനത്തിന് മുഖ്യപ്രഭാഷണം നടത്തും. കലോത്സവത്തിൻ്റെ സമാപന സമ്മേളനം ഇരുപത്തിയൊന്നാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് ഇടുക്കി ജില്ല കളക്ടർ ദിനേശൻ ചെറുവത്ത് ഐഎഎസ് ഉദ്ഘാടനം ചെയ്യും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഡോളി സജി അധ്യക്ഷത വഹിക്കും. റവന്യൂ ജില്ലാ കലോത്സവം രണ്ടാം തവണയാണ് മുരിക്കശ്ശേരിയിൽ സ്‌കൂളിൽ വരുന്നത്. തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കലോത്സവ ജനറൽ കൺവീനർ ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ പി.സി ഗീത, ജോയിന്റ് കൺവീനർ സിബിച്ചൻ തോമസ്, മുരിക്കാശ്ശേരി SMHSS പ്രിൻസിപ്പൽ പബ്ലിസിറ്റി കൺവീനർ അജിത്ത് അഗസ്റ്റിൻ, സ്കൂൾ എച്ച്.എം ജിജിമോൾ മാത്യു, ജോബിൻ കളത്തിക്കാട്ടിൽ, മറ്റു കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *