ബീഹാർ: ഇന്ത്യ സംഖ്യത്തെ തലയിലേറ്റി ആർജെഡി ഇന്ത്യ സംഖ്യത്തെ ആർജെഡി ഒറ്റയ്ക്ക് തലയിലേറ്റുന്ന കാഴ്ചയാണ് ബീഹാറിൽ കാണുന്നത്. 43സീറ്റുകളിലാണ് ആർജെഡി മുന്നേറുന്നത്. 61 സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസിന് 6 സീറ്റുകളിൽ മാത്രമാണ് മുന്നേറ്റം നടത്താനായത്. സിപിഐയും വിഐപിയും ഓരോ മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. ഇന്ത്യ സംഖ്യത്തെ തലയിലേറ്റി ആർജെഡി ഇന്ത്യ സംഖ്യത്തെ ആർജെഡി ഒറ്റയ്ക്ക് തലയിലേറ്റുന്ന കാഴ്ചയാണ് ബീഹാറിൽ കാണുന്നത്. 43സീറ്റുകളിലാണ് ആർജെഡി മുന്നേറുന്നത്. 61 സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസിന് 6 സീറ്റുകളിൽ മാത്രമാണ് മുന്നേറ്റം നടത്താനായത്.
സിപിഐയും വിഐപിയും ഓരോ മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം ഇരുനൂറിനോടടുക്കുന്നു. ആകെ 243 സീറ്റുകളുള്ള നിയമസഭയിൽ 187 എണ്ണത്തിലും നിലവിൽ ബിജെപിയും ജെഡിയുവും ഉൾപ്പെട്ട എൻഡിഎയാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് – ആർജെഡി സഖ്യത്തിൻറെ മഹാഗഢ്ബന്ധന് 50 സീറ്റിൽ മാത്രമാണ് മുന്നേറാൻ സാധിക്കുന്നത്. മറ്റുള്ളവർ ആറ് സീറ്റിലും ലീഡ് ചെയ്യുന്നു. പ്രശാന്ത് കിഷോറിൻറെ ജൻ സുരാജ് പാർട്ടിക്ക് ഇപ്പോൾ എവിടെയും ലീഡില്ല. ബിഹാറിൽ ബിജെപിയും ജെഡിയുവും ഉൾപ്പെട്ട എൻഡിഎ സഖ്യത്തിൻറെ ലീഡ് 160 പിന്നിട്ടു. ഭരണം നിലനിർത്താൻ 122 സീറ്റ് മാത്രമാണ് ആവശ്യം. കോൺഗ്രസ് – ആർജെഡി മഹാഗഢ്ബന്ധൻ സഖ്യത്തിന് നിലവിൽ 68 സീറ്റിൽ മാത്രമാണ് ലീഡുള്ളത്. പ്രശാന്ത് കിഷോറിൻറെ ജൻ സുരാജ് പാർട്ടി രണ്ടു സീറ്റിൽ മുന്നിട്ടു നിൽക്കുന്നു. പാർട്ടികൾ ലീഡ് ചെയ്യുന്ന മണ്ഡലങ്ങളുടെ എണ്ണത്തിൽ കോൺഗ്രസ് നിലവിൽ നാലാം സ്ഥാനത്താണ് നിൽക്കുന്നത്. 11 സീറ്റിൽ മാത്രമാണ് പാർട്ടിക്കു ലീഡുള്ളത്. ബിജെപി 78 സീറ്റിൽ ലീഡുമായി ഒന്നാമത് നിൽക്കുമ്പോൾ സഖ്യകക്ഷിയായ ജെഡിയു 67 സീറ്റിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസിൻറെ സഖ്യ കക്ഷിയായ ആർജെഡിക്ക് 60 സീറ്റിൽ ലീഡുണ്ട്. ബിഹാറിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 122 സീറ്റിനും അപ്പുറത്തേക്ക് ലീഡ് ഉയർത്തി എൻഡിഎ. നിലവിൽ 152 സീറ്റിലാണ് ബിജെപി – ജെഡിയു സഖ്യം മുന്നിട്ടു നിൽക്കുന്നത്. കോൺഗ്രസും ആർജെഡിയും ചേർന്ന മഹാഗഢ്ബന്ധൻ 71 സീറ്റിലും മറ്റുള്ളവർ 12 സീറ്റിലും ലീഡ് ചെയ്യുന്നു.

ബിഹാറിൽ എൻഡിഎ സഖ്യം ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം നൂറിലേക്കടുക്കുന്നു. മഹാഗഢ്ബന്ധന് അറുപതോളം സീറ്റിൽ മാത്രമാണ് ലീഡുള്ളത്. ബിജെപി ഒറ്റയ്ക്ക് അമ്പതിനടുത്ത് സീറ്റിൽ ലീഡ് ചെയ്യുമ്പോൾ നാൽപ്പതോളം സീറ്റിൽ സഖ്യകക്ഷിയായ ജെഡിയുവാണ് മുന്നിൽ. ആദ്യ റൗണ്ട് വോട്ടെണ്ണലിൽ എൻഡിഎയുടെ കുതിപ്പ്. ബിജെപിയും ജെഡിയുവും ഉൾപ്പെട്ട സഖ്യം 74 സീറ്റിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസും ജെഡിയുവും ഉൾപ്പെട്ട മഹാഗഡ്ബന്ധന് 46 സീറ്റിലാണ് ലീഡുള്ളത്. ആകെ 243 നിയമസഭാ സീറ്റുകളാണ് ബിഹാറിലുള്ളത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ ഘട്ട ഫല സൂചനകളിൽ ബിജെപിയും ജെഡിയുവും ഉൾപ്പെട്ട എൻഡിഎ സഖ്യം മുന്നിൽ.





