Timely news thodupuzha

logo

Kerala news

ബി​ല്ലു​ക​ളി​ൽ ഒ​പ്പി​ടാ​ൻ മ​ന്ത്രി​യോ സെ​ക്ര​ട്ട​റി​യോ എ​ത്ത​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം : ഒ​പ്പി​ടി​ല്ലെ​ന്നു പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ച ലോ​കാ​യു​ക്ത, സ​ർ​വ​ക​ലാ​ശാ​ലാ ഭേ​ദ​ഗ​തി ബി​ല്ലു​ക​ൾ ഒ​ഴി​കെ​യു​ള്ള​വ​യി​ൽ ഒ​പ്പി​ടാ​ൻ ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​രോ വ​കു​പ്പു സെ​ക്ര​ട്ട​റി​യോ നേ​രി​ട്ടെ​ത്ത​ണ​മെ​ന്ന് ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​ത്തി​നു​ള്ള സെ​ര്‍ച്ച് ക​മ്മ​റ്റി​യി​ലേ​ക്ക് ഉ​ട​ൻ സെ​ന​റ്റ് പ്ര​തി​നി​ധി​യെ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന് ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ല്‍കു​ക​യും ചെ​യ്തു. ഇ​ന്ന് ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്കു പോ​കു​ന്ന ഗ​വ​ർ​ണ​ർ ഇ​നി അ​ടു​ത്ത മാ​സ​മാ​ദ്യ​മേ തി​രി​ച്ചെ​ത്തൂ. ഗ​വ​ർ​ണ​റു​ടെ പ​രി​ഗ​ണ​ന കാ​ത്തി​രി​ക്കു​ന്ന​ത് നി​യ​മ​സ​ഭ പാ​സാ​ക്കി​യ 11 ബി​ല്ലു​ക​ളാ​ണ്. ഓ​രോ​ന്നി​ലും കൂ​ടു​ത​ൽ വ്യ​ക്ത​ത​യ്ക്കാ​യി …

ബി​ല്ലു​ക​ളി​ൽ ഒ​പ്പി​ടാ​ൻ മ​ന്ത്രി​യോ സെ​ക്ര​ട്ട​റി​യോ എ​ത്ത​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ Read More »

ചിങ്ങവനത്ത് മർമ്മതൈലം വിൽക്കാനെത്തിയ യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ചതായി പരാതി

കോട്ടയം: മര്‍മതൈലം വില്‍ക്കാനെന്ന പേരില്‍ വീട്ടിലെത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി.മണിമല ഏറത്തുവടകര തോലുകുന്നല്‍ വീട്ടില്‍ വിഷ്ണു മോഹന്‍ (28) ആണ് പൊലീസ് പിടിയിലായത്. കോട്ടയം ചിങ്ങവനത്ത് കഴിഞ്ഞദിവസമാണ് സംഭവം. വീടുകള്‍കയറി മര്‍മതൈലം വില്‍ക്കുന്നയാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. തൈലം വില്‍പ്പനയ്ക്കായി വീടുകള്‍ കയറുന്നതിനിടെ, വീട്ടില്‍ തനിച്ചായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. തൈലം പുരട്ടാനെന്ന പേരില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനി ബഹളമുണ്ടാക്കിയതോടെ ഇയാള്‍ ഓടിരക്ഷപെട്ടു. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത ചിങ്ങവനം പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു

വിദേശത്തായിരുന്ന ഭർത്താവ് വീട്ടിലെത്തിയപ്പോൾ ഭാര്യ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചടയമംഗലത്ത് അക്കോണത്ത് ആണ് സംഭവം. അടൂര്‍ പഴകുളം സ്വദേശിനിയായ 24കാരി ലക്ഷ്മിപിള്ളയാണ് മരിച്ചത്. വിദേശത്ത് നിന്നും ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ഭര്‍ത്താവാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തുടർന്ന് യുവതിയുടെ മാതാവിനെ വിളിച്ച് വരുത്തിയതിന് ശേഷമാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹം.

പറമ്പിക്കുളം ഡാമിന്‍റെ ഷട്ടറുകൾ തനിയെ തുറന്നതോടെ പെരിങ്ങൽകുത്തിന്‍റെ ഷട്ടറുകൾ തുറന്നു ; ചാലക്കുടി പുഴയുടെ തീരത്ത് ജാഗ്രതാ നിർദേശം

പാലക്കാട്: പറമ്പിക്കുളം ഡാമിന്‍റെ ഷട്ടര്‍ തനിയെ തുറന്ന് വെള്ളം പെരിങ്ങല്‍കുത്ത് എത്തിയതോടെ ഡാമിന്‍റെ ആറു ഷട്ടറുകള്‍ അടിയന്തരമായി തുറന്നു.അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ഷട്ടറുകള്‍ തുറന്നത്. 600 ക്യൂമെക്സ് വെള്ളമാണ് ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്നത്. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെയാണ് പറമ്പിക്കുളം ഡാമിലെ മൂന്നുഷട്ടറുകളിലൊന്ന് തനിയെ പൊങ്ങുകയായിരുന്നു.. ഇതോടെ സെക്കന്‍ഡില്‍ 20,000 ഘനയടി വെള്ളമാണ് ചാലക്കുടി പുഴയുടെ കൈവഴികളിലൂടെ പെരിങ്ങല്‍ക്കുത്തിലേക്ക് ഒഴുകിയെത്തുന്നത്. പറമ്പിക്കുളത്തിന്് പുറമെ, പെരിങ്ങല്‍ക്കുത്ത് ഡാമിലേയും വെള്ളമെത്തുന്നതോടെ, ചാലക്കുടി പുഴയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കൂടി. പുഴയിലെ …

പറമ്പിക്കുളം ഡാമിന്‍റെ ഷട്ടറുകൾ തനിയെ തുറന്നതോടെ പെരിങ്ങൽകുത്തിന്‍റെ ഷട്ടറുകൾ തുറന്നു ; ചാലക്കുടി പുഴയുടെ തീരത്ത് ജാഗ്രതാ നിർദേശം Read More »

ഒരു കുടുംബത്തിലെ 7 പേർക്കും ഗുരുതര രോഗം: റെജി ശങ്കറിനും കുടുംബത്തിനും മുന്നോട്ടു പോകാൻ സുമനസുകൾ കനിയണം

കെ.കൃഷ്ണമുർത്തി അടിമാലി: വിധിയുടെ വിളയാട്ടം വേട്ടയാടുന്നത് ഒരു കുടുംബത്തിലെ നാലുമക്കളും മാതാപിതാക്കളുമടക്കം ഏഴുപേരെയാണ്. അടിമാലിക്കു സമീപം ഇരുമ്പുപാലം മെഴുകുംചാലിൽ വാടകയ്ക്ക് താമസിക്കുന്ന സായ്ബോധി വീട്ടിൽ റെജി ശങ്കറി (57) ന്റെ കുടുംബമാണ് ജീവിത പാതയിൽ ഒരടി മുന്നോട്ടു വയ്ക്കാനാകാതെ നിൽക്കുന്നത്. ആർട്ടിസ്റ്റയിരുന്ന റെജിയ്ക്ക് 3 പ്രാവശ്യമാണ് ഹൃദയ സ്തംഭനമുണ്ടായത്. ഇതിന്റെ ചികിത്സയിൽ തുടരുന്നതിനിടെയാണ് ഭാര്യ അരുന്ധതി മധുമേഘ (44) യ്ക്ക് കാൻസറാണെന്ന സത്യം തിരിച്ചറിഞ്ഞത്. മൂന്നാം സ്‌റ്റേജിലാണ് രാേഗം കണ്ടുപിടിക്കാനായത്. അസുഖം മറ്റ് അവയവങ്ങളിലേക്ക് പടരാതിരിക്കാൻ കോട്ടയം …

ഒരു കുടുംബത്തിലെ 7 പേർക്കും ഗുരുതര രോഗം: റെജി ശങ്കറിനും കുടുംബത്തിനും മുന്നോട്ടു പോകാൻ സുമനസുകൾ കനിയണം Read More »

കാട്ടാക്കട ബസ് സ്റ്റേഷനിലെ അതിക്രമം: നാല് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം. കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൺസഷൻ  എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന്  മകളുടെ മുൻപിൽ വെച്ച്  പിതാവിനെ മർദ്ദിച്ച സംഭവത്തിൽ ഉത്തരവാദികളായ 4 കെഎസ്ആർടിസി ജീവനക്കാരെ അന്വേഷണവിധേയമായി  സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്,  കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്. ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവരെയണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  സസ്പെൻഡ് ചെയ്തത്. മകളുടെ മുൻപിൽ വെച്ച് …

കാട്ടാക്കട ബസ് സ്റ്റേഷനിലെ അതിക്രമം: നാല് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ Read More »

രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്കൊപ്പം തുടരും; ഡൽഹിയിലേക്ക് ഉടനില്ല

ആലപ്പുഴ: രാഹുല്‍ ഗാന്ധി കേരളത്തില്‍ ഭാരത് ജോഡോ യാത്രയ്ക്കൊപ്പം തുടരും. നിര്‍ണായക കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ പങ്കെടുക്കാനായി അ​ദ്ദേഹം ഡല്‍ഹിക്ക് പോകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും തൽക്കാലം ഡൽഹിയിലേക്കില്ലെന്ന നിലപാടിലാണ് രാഹുൽ. ചികിത്സ പൂര്‍ത്തിയാക്കി ലണ്ടനില്‍ നിന്നെത്തിയ അമ്മ സോണിയ ഗാന്ധിയെ കാണാനാണു രാഹുല്‍ ഡല്‍ഹിയിലെത്തുന്നതെന്നും വെള്ളിയാഴ്ച രാത്രി കേരളത്തില്‍ മടങ്ങിയെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശനിയാഴ്ച ചാലക്കുടിയില്‍ നിന്നു യാത്ര തുടരുമെന്നുമായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. നേരത്തെ കെസി വേണുഗോപാലിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു.ഇതിന് പിന്നാലെയാണ് രാഹുലും ഡൽഹിയിലേക്ക് പോകുമെന്ന റിപ്പോർട്ടുകൾ വന്നത്. 

തൊടുപുഴയിൽ മൃഗ ഡോക്ടറെ കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

തൊടുപുഴ: തൊടുപുഴയിലെ ജില്ലാ മൃഗാശുപത്രിയിലെ മൃഗ ഡോക്ടറെ കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. വെറ്റിനറി സര്‍ജന്‍ ജെയ്‌സണ്‍ ജോര്‍ജിനാണ് കടിയേറ്റത്. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയെ ചികിത്സിക്കുന്നതിനിടെയാണ് ഡോക്ടർക്ക് കടിയേറ്റത്. മണക്കാട് സ്വദേശിയായ ഉടമയെയും ഉടമയുടെ ഭാര്യയെയും നായ കടിച്ചിരുന്നു. ഈ മാസം 15നാണ് ഇവർക്ക് കടിയേറ്റത്.   ഞായറാഴ്ച നായ ചത്തതിനെ തുടർന്ന് ഇന്ന് തിരുവല്ലയിലെ ലാബില്‍ നടത്തിയ ജഡ പരിശോധനയിലാണ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചത്. നായയുടെ ഉടമകളും ഡോക്ടറും കടിയേറ്റ ദിവസം തന്നെ …

തൊടുപുഴയിൽ മൃഗ ഡോക്ടറെ കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു Read More »

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ ശശി തരൂർ: സോണിയ ഗാന്ധിയുടെ ഗ്രീൻ സിഗ്നൽ

ന്യൂഡൽഹി :  കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ ശശി തരൂർ. അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചെത്തിയതിന് സോണിയ ഗാന്ധിയുടെ അനുമതി ലഭിച്ചതോടെയാണ് മത്സരിക്കാൻ തയാറെടുക്കുന്നത്. എന്നാൽ രാഹുൽ ഗാന്ധി മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുണ്ടെങ്കിലും രാഹുൽ ഗാന്ധി മത്സരിക്കുകയാണെങ്കിൽ മത്സര രംഗത്തുനിന്നും പിൻമാറുമെന്നും തരൂർ അറിയിച്ചു. ജി 23 സംഘത്തിൻ്റെ സ്ഥാനാർഥിയായി ഒതുങ്ങാതെ ഗ്രൂപ്പിനതീതമായ പൊതുസ്വീകാര്യതയ്ക്കുള്ള സാധ്യത തരൂർ തേടിയിരുന്നു. ഇതിന്റെ ഭാഗമായി പാർട്ടിയിലെ മുതിർന്ന നേതാക്കളെ അദ്ദേഹം സന്ദർശിച്ചു.സോണിയയും തരൂരും ഇന്നു കൂടിക്കാഴ്ച നടത്തിയിരുന്നു. …

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ ശശി തരൂർ: സോണിയ ഗാന്ധിയുടെ ഗ്രീൻ സിഗ്നൽ Read More »

ചൈ​ന​യി​ല്‍ ബ​സ് അ​പ​ക​ടം: 27 പേ​ര്‍ മ​രി​ച്ചു; 20 പേര്‍ക്ക് പരിക്ക്

ബെ​യ്ജിം​ഗ്: തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ചൈ​ന​യി​ല്‍ ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ ബ​സ് അ​പ​ക​ട​ത്തി​ല്‍ 27 പേ​ര്‍ മ​രി​ച്ചു. ഗുയാങ്ങില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള സന്ദു കൗണ്ടിയില്‍ ഞായറാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ റോഡ് അപകടമാണിതെന്ന് പൊലീസ് പറഞ്ഞു ബ​സി​ല്‍ 47 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 20 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.പര്‍വതപ്രദേശമായ സന്ദു കൗണ്ടിയില്‍ നിയന്ത്രണം വിട്ട ബസ് മലയിടുക്കിലേക്ക് ബസ് കുത്തനെ മറിയുകയായിരുന്നുവെന്നാണ് വിവരം.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പൊലീസ് കേസുകള്‍ പിൻവലിക്കാന്‍ തീരുമാനം

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പൊലീസ് കേസുകള്‍ പിൻവലിക്കാന്‍ തീരുമാനിച്ച് സർക്കാർ. ഇക്കാര്യത്തിൽ  അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി ഈ മാസം 29ന് ഉന്നതതല യോഗം ചേരുന്നതാണ്. ഗൗരവമേറിയ കേസുകള്‍ ഒഴികെ മറ്റ് കേസുകള്‍ പിൻവലിക്കാനാണ് നീക്കം. കേരള സർക്കാർ പാസാക്കിയ പകർച്ചാ വ്യാധി നിയന്ത്രണ നിയമം പ്രകാരം 2 വർഷത്തിനിടെ 7 ലക്ഷം കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയത്.  മാസ്ക്ക് ധരിക്കാത്തിന് 500 രൂപ മുതൽ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 25,000 രൂപ …

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പൊലീസ് കേസുകള്‍ പിൻവലിക്കാന്‍ തീരുമാനം Read More »

25 കോടിയുടെ ഭാഗ്യം തേടിയെത്തിയത് ശ്രീവരാഹം സ്വദേശി അനൂപിനെ

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബംപറിന്റെ  ഒന്നാം സമ്മാനം തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്. ഓട്ടോ ഡ്രൈവറായ അനൂപ് ഇന്നലെ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. TJ 750605 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാംസമ്മാനം. തിരുവനന്തപുരം പഴവങ്ങാടിയില്‍ ഭഗവതി ഏജന്‍സി വിറ്റ ടിക്കറ്റിനാണ് സമ്മാനം. അനൂപിന്‍റെ പിതൃസഹോദരിയുടെ മകള്‍ സുജയ ലോട്ടറി ഏജന്‍സി നടത്തുകയാണ്. സഹോദരിയില്‍ നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്. കോട്ടയം പാലായില്‍ മീനാക്ഷി ഏജന്‍സി വിറ്റ TG 270912 നമ്പര്‍ ടിക്കറ്റിനാണ് അഞ്ചുകോടിയുടെ രണ്ടാംസമ്മാനം. ഒന്നാം സമ്മാനം …

25 കോടിയുടെ ഭാഗ്യം തേടിയെത്തിയത് ശ്രീവരാഹം സ്വദേശി അനൂപിനെ Read More »

ഗവർണർക്ക് സമചിത്തത നഷ്ടപ്പെട്ടു; മുഖ്യമന്ത്രിക്ക് പിന്നാലെ കടന്നാക്രമണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണര്‍ സര്‍ക്കാരിനും സര്‍വകലാശാലക്കുമെതിരെ തെറ്റായ പ്രചാരവേല നടത്തുന്നു. ജനങ്ങളുടെ കണ്‍മുന്നിലുള്ള കാര്യങ്ങള്‍ ഗവര്‍ണര്‍ വളച്ചൊടിക്കുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ പദവിയോട് ആദരവ് കാണിക്കാറുണ്ട്, പക്ഷെ പദവിക്ക് നിരക്കാത്ത സമീപനം ഗവര്‍ണറില്‍ നിന്ന് ഉണ്ടാകുന്നു. ഗവര്‍ണര്‍ പദവിയിലിരുന്ന് കാണിക്കേണ്ട സമചിത്തത കാണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ വധശ്രമം ഉണ്ടായെന്ന ആരോപണവും എം വി ഗോവിന്ദന്‍ തള്ളി. …

ഗവർണർക്ക് സമചിത്തത നഷ്ടപ്പെട്ടു; മുഖ്യമന്ത്രിക്ക് പിന്നാലെ കടന്നാക്രമണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി Read More »

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് തെറിച്ചുവീണ് വഴിയാത്രക്കാര്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: പുന്നയൂര്‍ക്കുളത്ത് ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് പുറത്തേക്ക് വീണ ഇരുമ്പ് ഷീറ്റ് ഇടിച്ച് 2 വഴി യാത്രക്കാര്‍ മരിച്ചു. അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്.  അകലാട് സ്‌കൂളിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.  കെട്ട് പൊട്ടി ഷീറ്റുകള്‍ റോഡില്‍ വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവര്‍ ഓടി രക്ഷപെട്ടു. ഷീറ്റുകള്‍ കൊണ്ടുവന്നത് മതിയായ സുരക്ഷയില്ലാതെയെന്നാണ് സൂചന. ഭാരമേറിയ ഷീറ്റുകള്‍ മുഴുവന്‍ നിലത്ത് വീണ നിലയിലാണ്.

‘പൊതുമരാമത്ത് വകുപ്പിന് വീഴ്ച സംഭവിച്ചു’; കുഴിയില്‍ വീണ യാത്രക്കാരന്‍റെ മരണം അന്വേഷിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി: ആലുവ- പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിന് വീഴ്ച സംഭവിച്ചതായി മുഹമ്മദ് റിയാസ്. മരണം ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും റോഡ് റീ ടാ‍റിങ്ങ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.  സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കും. അറ്റകുറ്റപണി നടത്തിയതിലെ വീഴ്ച പരിശോധിച്ചാവും നടപടി സ്വീകരിക്കുക. കുഴിയിൽ വീണ് ഒരാൾ മരിച്ചതിൽ ദുഖമുണ്ട്. മരണം ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു. റോഡ് 14 കിലോമീറ്റർ ദൂരം മുഴുവനായും റീ ടാ‍റിങ്ങ് ചെയ്യും. അറ്റകുറ്റ പണിയില്‍ അപാകതയില്ലെന്ന് കണ്ടെത്തിയ വിജിലന്‍സ് …

‘പൊതുമരാമത്ത് വകുപ്പിന് വീഴ്ച സംഭവിച്ചു’; കുഴിയില്‍ വീണ യാത്രക്കാരന്‍റെ മരണം അന്വേഷിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് Read More »

ശബരിമലയിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി; ദര്‍ശനം ഇത്തവണയും വെര്‍ച്വല്‍ ക്യൂ വഴി

തിരുവനന്തപുരം:  കൊവിഡിനെ തുടര്‍ന്ന് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി.മണ്ഡല -മകരവിളക്ക് കാലത്ത് ഭക്തര്‍ക്ക് യഥേഷ്ടം ശബരിമലയിലെത്താം. ദര്‍ശനം ഇത്തവണയും വെര്‍ച്വല്‍ ക്യൂ വഴിയായിരിക്കും. മന്ത്രിതല യോഗത്തിലാണ് തീരുമാനം. കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്ത് കൊവിഡ് കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം നീക്കാനുള്ള മന്ത്രിസഭാ തീരുമാനം. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വഴിയായിരിക്കും ദര്‍ശനത്തിന് അനുമതി നല്‍കുക. ബന്ധപ്പെട്ട വകുപ്പുകള്‍ സമയബന്ധിതമായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതവേഗതയില്‍ പൂര്‍ത്തിയാക്കാനുമാണ് തീരുമാനം

‘കോട്ടയത്തെ ആകാശപ്പാത, ജനങ്ങളോടുളള വെല്ലുവിളി’; തിരുവഞ്ചൂർ രാധാകൃഷ്ണന്‍

കോട്ടയം: തൃശൂരും കൊല്ലത്തും തടസമില്ല പക്ഷേ കോട്ടയത്തെ ആകാശപ്പാത മാത്രം വൈകിപ്പിക്കുന്നത് ജനങ്ങളോടുളള വെല്ലുവിളിയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ എംഎൽഎ. 7 വര്‍ഷം മുമ്പ് തുടക്കം കുറിച്ച കോട്ടയത്തെ ആകാശപ്പാത പദ്ധതി മാത്രം വൈകിപ്പിക്കുന്നത് കോട്ടയത്തെ ജനങ്ങളോടുളള വെല്ലുവിളിയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നു. കോട്ടയത്ത് നിര്‍മാണം ആരംഭിച്ച ശേഷം തുടക്കം കുറിച്ച തൃശൂര്‍, കൊല്ലം ആകാശപ്പാത പദ്ധതികളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ് രണ്ടു പദ്ധതിക്കും രൂപരേഖ തയാറാക്കിയ എഞ്ചിനീയര്‍മാരാണ് കോട്ടയത്തെ പദ്ധതിയും വിഭാവനം ചെയ്തത്. എന്നാല്‍ കോട്ടയത്തെ പദ്ധതിയുടെ നിര്‍മാണം …

‘കോട്ടയത്തെ ആകാശപ്പാത, ജനങ്ങളോടുളള വെല്ലുവിളി’; തിരുവഞ്ചൂർ രാധാകൃഷ്ണന്‍ Read More »

തെരുവുനായ ആക്രമണ പരമ്പര; വിവിധ ജില്ലകളിലായി ഇന്ന് മാത്രം കടിയേറ്റത് 10 പേർക്ക്; നായ്ക്കൾ കുറുകേ ചാടിയും അപകടം

പാലക്കാട്/ കണ്ണൂർ: ജില്ലകളിൽ തെരുവുനായ ആക്രമണം രൂക്ഷമായി കൊണ്ടിരിക്കുന്നു. പാലക്കാട് നഗരപരിധിയിലെ മേപ്പറമ്പിലും നെന്മാറയിലും തോട്ടരയിലും തെരുവുനായ ആക്രമണം. മൂന്ന് വിദ്യർത്ഥികളും അധ്യാപകനും ഉൾപ്പെടെ 6 പേർക്ക് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു. പാലക്കാട് തോട്ടര സ്കൂളിലാണ് അധ്യാപകന് തെരുവുനായയുടെ കടിയേറ്റത്. സ്കൂളിലെ സ്റ്റാഫ് റൂമിന് മുന്നിൽ വെച്ചായിരുന്നു നായയുടെ ആക്രമണം. പരിക്കേറ്റ കെ.എ.ബാബു ചികിത്സ തേടി.  നെന്മാറയിൽ സ്കൂൾ വിദ്യാർത്ഥിക്കും തെരുവുനായയുടെ കടിയേറ്റു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അനശ്വരയ്ക്കാണ് കടിയേറ്റത്. സ്‍കൂളിന് മുമ്പിൽ വച്ചാണ് തെരുവുനായ ആക്രമിച്ചത്. മേപ്പറമ്പിൽ …

തെരുവുനായ ആക്രമണ പരമ്പര; വിവിധ ജില്ലകളിലായി ഇന്ന് മാത്രം കടിയേറ്റത് 10 പേർക്ക്; നായ്ക്കൾ കുറുകേ ചാടിയും അപകടം Read More »

ബിജെപി ഭരിക്കുന്ന കർണാടകയിൽ സിപിഎമ്മിന്‍റെ റാലി ; നേതൃത്വം നൽകാൻ പിണറായി

ബെംഗളുരു: കര്‍ണാടകയിലെ ബാഗെപ്പള്ളിയില്‍ ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിക്കാന്‍ ഒരുങ്ങി സിപിഎം കര്‍ണാടക സംസ്ഥാന കമ്മിറ്റി. പരിപാടിയില്‍ കേരള മുഖ്യമന്ത്രി പിണാറായി വിജയന്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 18നാണ് പരിപാടി.പിണറായി വിജയനൊപ്പം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും, ബി വി രാഘവരഘുവും പങ്കെടുക്കും.  രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം നടത്തുമ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നടത്തുന്ന പരിപാടിയെ ഉയര്‍ത്തിക്കാണിക്കാണാണ് സിപിഎമ്മിന്റെ തീരുമാനം.

മാർക്ക് കൂട്ടിയതിൽ തെറ്റ് ; പിഴവ് മറയ്ക്കാൻ ക്രമക്കേട് നടത്തിയെന്ന് ആരോപണം

കാസർകോട് : എസ് എസ് എല്‍ സി പരീക്ഷയുടെ മൂല്യ നിര്‍ണ്ണയത്തിൽ മാര്‍ക്ക് കൂട്ടിയപ്പോൾ ഉണ്ടായ പിഴവ് മറയ്ക്കാന്‍ ക്രമക്കേട് നടത്തിയെന്ന പരാതിയുമായി വിദ്യാർഥിയുടെ രക്ഷിതാവ്. കാസര്‍കോട് കുറ്റിക്കോല്‍ സ്വദേശിയായ അഗസ്റ്റിനാണ് പരീക്ഷാ ഭവനില്‍ പരാതി നല്‍കിയിരിക്കുന്നത്. കാസര്‍കോട് കുറ്റിക്കോലിലെ പഠിക്കാൻ മിടുക്കനായ ഡെല്‍വിന്‍ അഗസ്റ്റിന് എസ് എസ് എല്‍ സി പരീക്ഷയില്‍ മലയാളം ഒഴിച്ചുള്ള എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. മലയാളത്തിന് ബി ഗ്രേഡ് മാത്രം കിട്ടിയപ്പോഴാണ് ഉത്തരകടലാസിന്‍റെ ഫോട്ടോകോപ്പി ലഭ്യമാക്കാന്‍ അപേക്ഷ നല്‍കിയത്. ഇത് …

മാർക്ക് കൂട്ടിയതിൽ തെറ്റ് ; പിഴവ് മറയ്ക്കാൻ ക്രമക്കേട് നടത്തിയെന്ന് ആരോപണം Read More »

കർണാടക മോഡൽ പഠിക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ലാഭകരമാക്കാന്‍ കര്‍ണാടക മോഡല്‍ പഠിക്കാന്‍ ധനവകുപ്പ്. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ധനമന്ത്രി പ്ലാനിങ് ബോര്‍ഡ് അംഗത്തെ ചുമതലപ്പെടുത്തി. വി. നമശിവായം അധ്യക്ഷനായ സമിതിയ്ക്കാണ് ചുമതല. ഗ്രാമ-നഗര സര്‍വീസുകള്‍, ടിക്കറ്റ് നിരക്ക്, കോര്‍പറേഷന്‍ മാനേജ്മെന്റ് രീതി എന്നിവ സമിതി പഠിക്കും. റിപ്പോര്‍ട്ട് വൈകാതെ തന്നെ ധനവകുപ്പിന് സമര്‍പ്പിക്കും.

ലൗ ജിഹാദിൽ ഉറച്ച് നിൽക്കുന്നുവെന്ന് തലശേരി അതിരൂപത

കണ്ണൂര്‍: ലൗ ജിഹാദ് പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി തലശേരി അതിരൂപത. തലശേരി അതിരൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ പാംപ്ളാനിയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.വഴി തെറ്റുന്ന മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമര്‍ശിച്ചത്. മതസ്പര്‍ദ്ധയുടെ വിഷയമായി കാണേണ്ടതില്ല. വിഷയത്തെക്കുറിച്ച് സഭ പഠനം നടത്തിയെന്നും മാര്‍ പാംപ്ലാനി പറഞ്ഞു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് പ്രണയക്കുരുക്കെന്നായിരുന്നു തലശേരി അതിരൂപതയുടെ ഇടയലേഖനത്തില്‍ പറഞ്ഞിരുന്നത് തീവ്രവാദ സംഘടനകള്‍ പെണ്‍കുട്ടികളെ മനപ്പൂര്‍വ്വം പ്രണയക്കുരുക്കുകളില്‍ പെടുത്തുകയാണെന്നും തലശേരി അതിരൂപതാധ്യക്ഷന്‍ പറഞ്ഞിരുന്നു. . തീവ്രവാദ ഗ്രൂപ്പുകളുടെ ചതിക്കുഴികളില്‍ പെണ്‍കുട്ടികള്‍ അകപ്പെടാതിരിക്കാന്‍ …

ലൗ ജിഹാദിൽ ഉറച്ച് നിൽക്കുന്നുവെന്ന് തലശേരി അതിരൂപത Read More »

പേപ്പറിലുളള കാര്യങ്ങള്‍ പ്രവൃത്തിയിലില്ല: കേരളത്തിലെ ബിജെപിയുടെ സ്ഥിതിയില്‍ അതൃപ്തി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊച്ചി: കേരളത്തിലെ ബിജെപിയുടെ സ്ഥിതിയില്‍ അതൃപ്തി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചത്. അനുകൂല സാഹചര്യമെന്ന് പറയുന്നതിനപ്പുറം ഒന്നും സംഭവിക്കുന്നില്ലെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. പേപ്പറിലുളള കാര്യങ്ങള്‍ പ്രവൃത്തിയിലില്ലെന്നും മോദി പറഞ്ഞു. സെപ്റ്റംബര്‍ ഒന്നിന് ചേര്‍ന്ന യോഗത്തിലാണ് പ്രധാനമന്ത്രി തന്‍റെ അതൃപ്തിയും വിമര്‍ശനവും ഉന്നയിച്ചത്. വിമർശനത്തിന് പിന്നാലെയാണ് പ്രകാശ് ജാവഡേക്കറിന് കേരളത്തിൻ്റെ ചുമതല നൽകിയത്. ‘അനുകൂല സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് നേതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുന്നില്ല. നേതാക്കൾക്ക് എപ്പോഴും ഒരേ …

പേപ്പറിലുളള കാര്യങ്ങള്‍ പ്രവൃത്തിയിലില്ല: കേരളത്തിലെ ബിജെപിയുടെ സ്ഥിതിയില്‍ അതൃപ്തി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി Read More »

തെരുവുനായ ആക്രമിച്ചാല്‍ ഉത്തരവാദിത്വം തീറ്റിപ്പോറ്റുന്നവര്‍ക്ക്; സുപ്രീം കോടതി

ന്യൂഡല്‍ഹി: തെരുവ് നായകളെ ഭക്ഷണം നൽകി പോറ്റുന്നവർ അതിൻ്റെ ആക്രമണത്തിൻ്റെ ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി. കേരളത്തിലെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദംകേള്‍ക്കവേയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിൻ്റെ പരാമള്‍ശം. തെരുവുനായ്ക്കളെ തീറ്റിപ്പോറ്റുന്നയാൾ നായയുടെ പുറത്ത് തിരിച്ചറിയൽ അടയാളമോ നമ്പരോ നല്‍കുകയും വാക്സിനേഷന് ഉറപ്പാക്കുകയും വേണം. അയാൾക്ക് വാക്‌സിനേറ്റ് ചെയ്യാനുള്ള ഉത്തരവാദിത്വവും ഉണ്ടെന്ന് കോടതി പറഞ്ഞു. നായ ആരെയെങ്കിലും ആക്രമിച്ചാല്‍ അതിൻ്റെ ചെലവും അയാൾ വഹിക്കണമെന്നും സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടു.  …

തെരുവുനായ ആക്രമിച്ചാല്‍ ഉത്തരവാദിത്വം തീറ്റിപ്പോറ്റുന്നവര്‍ക്ക്; സുപ്രീം കോടതി Read More »

280 അംഗ പട്ടികയിൽ 75 പുതുമുഖങ്ങൾ ; കെപിസിസി പട്ടികയ്ക്ക് ഹൈകമാൻഡിന്‍റെ അംഗീകാരം

ന്യൂഡല്‍ഹി: കെ പി സി സി അംഗത്വപട്ടികക്ക് ഒടുവില്‍ ഹൈക്കമാന്‍ഡിന്‍റെ  അംഗീകാരം . 280 അംഗ പട്ടികക്കാണ് അംഗീകാരം. നേരത്തെ അയച്ച പട്ടിക പരാതിമൂലം ഹൈക്കമാന്‍ഡ്് തള്ളിയിരുന്നു. അംഗീകരിച്ചത് കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി അയച്ച പട്ടികയാണ്. പുതിയ പട്ടികയില്‍ 75 ഓളം പുതമുഖങ്ങളുണ്ട്. ജയപൂര്‍ ചിന്തന്‍ ശിബരത്തിന്‍റെ പ്രഖ്യാപനങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ ആയിരുന്നു നേരത്തെ പട്ടിക തെയ്യാറാക്കിയത്. ഇതില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മതിയായ അവസരം നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച്  ഹൈക്കമാന്‍ഡ് ആ പട്ടിക തിരിച്ചയക്കുകയായിരുന്നു. ഇതേ തുടര്‍ന് വീണ്ടും പട്ടിക …

280 അംഗ പട്ടികയിൽ 75 പുതുമുഖങ്ങൾ ; കെപിസിസി പട്ടികയ്ക്ക് ഹൈകമാൻഡിന്‍റെ അംഗീകാരം Read More »

ഇലക്ട്രോണിൻ്റെ മൃതദേഹം ഇനി മെഡിക്കൽ കോളേജിലെ അനാട്ടമി ലാബിൽ.

അടിമാലി: ഹൈറേഞ്ചിൻ്റെ കാലാവസ്ഥയെ പ്രണയിച്ച്  വാർദ്ദക്യ കാലം അടിമാലിയിൽ ജീവിച്ച് തീർത്ത ഇലക്ട്രോണിൻ്റെ മൃതദേഹം ഇനി മുതൽ മെഡിക്കൽ വിദ്യാർത്ഥികളുടെ അനാട്ടമി ലാബിൽ. പാലക്കാട് സ്വദേശിയായ കിഴക്കേ കരയിൽ  ഇലക്ട്രോൺ കഴിഞ്ഞ 20 വർഷമായി അടിമാലി കാംകോ  ജംഗ്ഷനിൽ വാടകക്കായിരുന്നു കുടുംബമായി താമസം. ടെലികോം വകുപ്പിൽ സീനിയർ എൻജിനിയറായി മദ്രാസിൽ വെച്ച് 2000 ൽ ജോലിയിൽ നിന്നും വിരമിച്ചു. പട്ടണത്തിലെ ജീവിതത്തിൽ നിന്നും മാറി ശാന്ത സുന്ദരമായ  അന്തരീക്ഷത്തിൽ ഇനിയുള്ള കാലം  ജീവിക്കുവാൻ ഇദ്ദേഹം തീരുമാനിച്ചു.ഇതിനായി ഇദ്ദേഹം …

ഇലക്ട്രോണിൻ്റെ മൃതദേഹം ഇനി മെഡിക്കൽ കോളേജിലെ അനാട്ടമി ലാബിൽ. Read More »

അടൂരിൽ രണ്ടര കിലോ കഞ്ചാവുമായി കൊടുമൺ സ്വദേശി എക്സൈസിൻ്റെ പിടിയിൽ

പത്തനംതിട്ട: അടൂരിൽ രണ്ടര കിലോയോളം കഞ്ചാവുമായി കൊടുമൺ സ്വദേശി ജിതിൻ മോഹൻ എക്സൈസിന്റെ പിടിയിലായി. ഇയാൾക്കൊപ്പമുണ്ടായിരുന്ന കൊടുമൺ സ്വദേശിയായ അനന്തു ഓടി രക്ഷപ്പെട്ടു. കൊടുമൺ സഹകരണ ബാങ്കിൽ ഉണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് കൊടുമൺ എസ്ഐയെ എറിഞ്ഞ് പരിക്കേൽപ്പിച്ചതുൾപ്പടെ ഒട്ടേറെ ക്രിമിനൽ കേസുകളിലും പ്രതിയാണ് പിടിയിലായ ജിതിൻ. അടൂരിലും പരിസര പ്രദേശങ്ങളിലുമുള്ള കഞ്ചാവ് കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ച് നൽകിയിരുന്ന സംഘത്തിലെ അംഗമാണ് ജിതിൻ എന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ഇവർ സഞ്ചരിച്ച മാരുതി ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അടൂർ …

അടൂരിൽ രണ്ടര കിലോ കഞ്ചാവുമായി കൊടുമൺ സ്വദേശി എക്സൈസിൻ്റെ പിടിയിൽ Read More »

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ രോഗി പേവാര്‍ഡില്‍ തൂങ്ങിമരിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ പേവാര്‍ഡില്‍ രോഗി തൂങ്ങിമരിച്ചു. വയനാട് പുല്‍പള്ളി സ്വദേശി രാജനാണ് (71) ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണു സംഭവം. ഒപ്പമുണ്ടായിരുന്ന മകളും മരുമകനും മരുന്നു വാങ്ങാന്‍ പുറത്തേക്കു പോയപ്പോഴായിരുന്നു ഇത്. ഇവര്‍ പുറത്തിറങ്ങിയതിനു പിന്നാലെ വാതില്‍ അകത്തുനിന്നു കുറ്റിയിട്ടു. മരുന്നു നല്‍കാനായി സ്റ്റാഫ് നഴ്‌സെത്തി മുട്ടിവിളിച്ചിട്ടും തുറന്നില്ല. പിന്നാലെ വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണു തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പിത്താശയത്തിലെ കല്ലിനെ തുടര്‍ന്ന് ജനറല്‍ …

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ രോഗി പേവാര്‍ഡില്‍ തൂങ്ങിമരിച്ചു Read More »

നായ കുറുകെ ചാടി: നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു

മലപ്പുറം : നായ കുറുകെച്ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മലപ്പുറം ഐക്കരപ്പടി സൗരവാണ് മരിച്ചത്. ഓട്ടോ ഓടിച്ചിരുന്ന കാരാട്പറമ്പ് രാഹുല്‍ ശങ്കറിനെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മലപ്പുറം കാരാട് പറമ്പ് സ്ഥാനാര്‍ഥി പടിയില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. നായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ വീടിന്റെ ഗേറ്റിന് ഇടിച്ചു മറിയുകയായിരുന്നു. ഡെക്കറേഷന്‍ ജോലി ചെയ്യുന്ന തൊഴിലാളികളായ ഇരുവരും ജോലി കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു …

നായ കുറുകെ ചാടി: നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു Read More »

മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം: കേരളത്തിലേക്ക് വിടരുതെന്ന് പൊലീസ്; എതിർപ്പ് തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജാമ്യം ലഭിച്ച സിദ്ദിഖ് കാപ്പന്‍ ആറ് ആഴ്ച ഡല്‍ഹിയില്‍ തുടരണം.പിന്നീട് കേരളത്തിലേക്കു പോകാമെന്ന് സുപ്രീം കോടതി അറിയിച്ചു. യുഎപിഎ കേസിനെ തുടർന്നാണ് കഴിഞ്ഞ രണ്ട് വർഷമായി സിദ്ദിഖ് കാപ്പൻ ജയിലിൽ കഴിയുന്നത്. കേരളത്തിലേക്കു പോകാന്‍ അനുവദിക്കരുതെന്ന പൊലീസിൻ്റെ ആവശ്യം തള്ളിയാണ് കോടതി ഉത്തരവ്.   പോപ്പുലര്‍ ഫ്രണ്ടുമായി സിദ്ദിഖ് കാപ്പന് അടുത്ത ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ …

മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം: കേരളത്തിലേക്ക് വിടരുതെന്ന് പൊലീസ്; എതിർപ്പ് തള്ളി സുപ്രീം കോടതി Read More »

പുരോഹിതന്മാർക്കും സമരം ചെയ്യാൻ അവകാശമുണ്ട്; വിഴിഞ്ഞം സമരത്തിൽ നിലപാട് പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി

കണ്ണൂര്‍: വിഴിഞ്ഞത്ത് സമരം ചെയ്യുന്നവര്‍ മതതീവ്രവാദശക്തികളുമായി ബന്ധമുള്ളവരാണെന്ന് കരുതുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.  വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളുടെ വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ സാധ്യമായതൊക്കെ ചെയ്യും. ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ആര്‍ക്കും സമരം ചെയ്യാന്‍ അവകാശമുണ്ട്. അതുകൊണ്ടു തന്നെ അതിനെ എതിര്‍ക്കേണ്ടതില്ല. പുരോഹിതന്മാര്‍ക്കും സമരം ചെയ്യാന്‍ അവകാശമുണ്ട്. എന്നാല്‍ വിഴിഞ്ഞത്തെപ്പോലുള്ള സമരമല്ല ആവിക്കരയില്‍ നടന്നത്. മതതീവ്രവാദശക്തികളാണ് ആവിക്കരയിലെ സമരത്തിന് പിന്നിലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ആവിക്കരയിലെ സീവേജ് പ്ലാന്റുവരണമെന്ന് എല്ലാരാഷ്ട്രീയ പാര്‍ട്ടികളും യോഗം ചേര്‍ന്ന് പദ്ധതി നടപ്പിലാക്കാന്‍ …

പുരോഹിതന്മാർക്കും സമരം ചെയ്യാൻ അവകാശമുണ്ട്; വിഴിഞ്ഞം സമരത്തിൽ നിലപാട് പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി Read More »

അനുഷ്ഠാന നിറവിൽ ആറൻമുള ഉതൃട്ടാതി വള്ളംകളി ഞായറാഴ്ച്ച 

ആറൻമുള: ചരിത്ര പ്രസിദ്ധമായ ആറൻമുള ഉത്രട്ടാതി വള്ളം കളി ഞായറാഴ്ച്ചപമ്പാ നദിയിലെ നെട്ടയത്തിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി പളളിയോടസേവാ സംഘം ഭാരവാഹികൾ, ആറൻമുളയിൽ  വാർത്താ സമ്മേളനത്തിൽഅറിയിച്ചു. കേന്ദ്ര ടൂറിസം വകുപ്പുമന്ത്രി ജീ കിഷൻ റെഡ്ഡി ഉദ്ഘാടനം ചെയ്യും. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പ്രത്യേക അതിഥിയായിരിക്കും. മത്സരവള്ളംകളി സംസ്ഥാന ടൂറിസം- പൊതുമരാമത്ത്  വകുപ്പു മന്ത്രി മുഹമ്മദ് റിയാസ്ഉദ്ഘാടനം ചെയ്യും . വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങ് സംസ്ഥാനധനകാര്യമന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും. തിരുവല്ലശ്രീരാമകൃഷ്ണാശ്രമം മഠാധിപതി നിർവിണ്ണാനന്ദ …

അനുഷ്ഠാന നിറവിൽ ആറൻമുള ഉതൃട്ടാതി വള്ളംകളി ഞായറാഴ്ച്ച  Read More »

കേരളം പിടിക്കാൻ ബിജെപി; പ്രകാശ് ജാവേദ്ക്കറിന് ചുമതല

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രകാശ് ജാവദേക്കറിന് കേരള ബിജെപി ഘടകത്തിന്റെ ചുമതല നല്‍കി ദേശീയ നേതൃത്വം. മറ്റൊരു മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ രാധാ മോഹന്‍ അഗര്‍വാളിന് സഹചുമതലയും നല്‍കി.  കേരളത്തിന്‍റെ ചുമതല വഹിച്ചിരുന്ന ബി എല്‍ സന്തോഷ് മറ്റ് സംഘടനാ ഉത്തരവാദിത്തങ്ങളിലേയ്ക്ക് മാറും.സംസ്ഥാന ബിജെപിയിലെ പുനസംഘടനയ്ക്ക് മുന്നോടിയായാണ് പ്രകാശ് ജാവദേക്കറിന് ചുമതല നല്‍കിയിരിക്കുന്നത്.  കെ സുരേന്ദ്രന്‍റെ സംസ്ഥാന അദ്ധ്യക്ഷ പദവിയിലെ കാലാവധി ഈ നവംബറില്‍ പൂര്‍ത്തിയാകുകയാണ്. ബിജെപിക്ക് പുതിയ സംസ്ഥാ കമ്മിറ്റി നിലവില്‍ വരാനിരിക്കെയാണ് ജെ …

കേരളം പിടിക്കാൻ ബിജെപി; പ്രകാശ് ജാവേദ്ക്കറിന് ചുമതല Read More »

ഓണം കളറാക്കി മന്ത്രി മുഹമ്മദ് റിയാസ്

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​ത്തോ​ടൊ​പ്പം ഓ​ണം ആ​ഘോ​ഷി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.ഭാ​ര്യ ക​മ​ല, മ​ക​ള്‍ വീ​ണ, മ​രു​മ​ക​നും മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് റി​യാ​സ്, മ​ക​ന്‍ വി​വേ​ക് കി​ര​ണ്‍, കൊ​ച്ചു​മ​ക​ന്‍ ഇ​ഷാ​ന്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പ​മാ​ണ് മു​ഖ്യ​മ​ന്ത്രി ഓ​ണം ആ​ഘോ​ഷി​ച്ച​ത്. ഭാ​ര്യ​യും മ​ക്ക​ളു​മ​ട​ക്കം ബാ​ക്കി​യെ​ല്ലാ​വ​രും ചു​വ​പ്പും വെ​ള്ള​യും ചേ​ര്‍​ന്നു​ള്ള ഡ്ര​സി​ല്‍ ഓ​ണം ആ​ഘോ​ഷി​ച്ച​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി പ​തി​വ് വെ​ള്ള ക​ള​ര്‍ ഡ്ര​സി​ല്‍ ത​ന്നെ​യാ​യി​രു​ന്നു. മു​ഹ​മ്മ​ദ് റി​യാ​സാ​ണ് ചി​ത്രം ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച​ത്

ചക്രവാതച്ചുഴി; 12 മണിക്കൂറിനകം ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും; 5 ദിവസം വ്യാപകമഴയ്ക്ക് സാധ്യത; ഇന്ന് അതിശക്ത മഴയ്ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത 12 മണിക്കൂറിനുള്ളില്‍ മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി മുതല്‍ വടക്കന്‍ കേരളം വരെ ഒരു ന്യൂനമര്‍ദ്ദപാത്തിയും സ്ഥിതി ചെയുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാദ്ധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗത്തു മറ്റൊരു ചക്രവാത ചുഴി നിലനില്‍ക്കുന്നുവെന്ന് കാലാവസ്ഥ വകുപ്പ് അറിയിപ്പില്‍ വ്യക്തമാക്കി. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, കോട്ടയം, …

ചക്രവാതച്ചുഴി; 12 മണിക്കൂറിനകം ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും; 5 ദിവസം വ്യാപകമഴയ്ക്ക് സാധ്യത; ഇന്ന് അതിശക്ത മഴയ്ക്ക് മുന്നറിയിപ്പ് Read More »

ഗുണനിലവാരത്തില്‍ ആശങ്ക; പേവിഷ പ്രതിരോധ വാക്‌സീന്‍ ഒരു ബാച്ചിന്‍റെ വിതരണം നിര്‍ത്തി

തിരുവനന്തപുരം : ഗുണനിലവാരത്തിൽ ആശങ്ക ഉയർന്ന സാഹചര്യത്തിൽ പേവിഷ പ്രതിരോധ വാക്സീൻ ഒരു ബാച്ച് വിതരണം നിർത്തി. KB21002 ബാച്ചിലെ വാക്‌സീനും സിറിഞ്ചും അടക്കം ഇനി ഉപയോഗിക്കരുതെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അറിയിച്ചു. വാക്സീൻ സാമ്പിൾ, കേന്ദ്ര ലാബിലേക്ക് വീണ്ടും പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചതോടെയാണ് വാക്സീന്റെ ഒരു ബാച്ച് പിൻവലിച്ചത്. വാക്സീൻ എടുത്തിട്ടും പേ വിഷബാധ മൂലം ആളുകൾ മരിക്കുന്ന സാഹചര്യത്തിലാണ് ഗുണനിലവാരത്തെ കുറിച്ച് വീണ്ടും പരിശോധന നടത്താൻ സർക്കാർ തീരുമാനം. കാരുണ്യ കമ്യൂണിറ്റി ഫാര്‍മസി വഴി വിതരണം …

ഗുണനിലവാരത്തില്‍ ആശങ്ക; പേവിഷ പ്രതിരോധ വാക്‌സീന്‍ ഒരു ബാച്ചിന്‍റെ വിതരണം നിര്‍ത്തി Read More »

വാഹനങ്ങൾ വാങ്ങുന്നതിന് വിലക്കേർപ്പെടുത്തും ;ധനമന്ത്രി കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുതിയ കാര്‍ വാങ്ങുന്നതില്‍ നിയന്ത്രണം കൊണ്ടു വരുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. എല്ലാവര്‍ക്കും വലിയ കാറുകള്‍ വാങ്ങേണ്ട ആവശ്യമില്ലെന്നും സഞ്ചരിക്കുന്ന ദൂരം കൂടി പരിഗണിച്ച് മാത്രമേ ഇനി വാഹനങ്ങള്‍ അനുവദിക്കൂ എന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും വലിയ വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി തേടുന്ന നിലയാണ് കാര്യങ്ങള്‍. ഈ രീതി അവസാനിപ്പിക്കും. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി കൊണ്ട് ധനവകുപ്പ് പ്രത്യേക ഉത്തരവ് ഉടന്‍ ഇറക്കും. സംസ്ഥാനത്തിന്‍റ‌ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും എന്നാല്‍ കാര്യങ്ങള്‍ …

വാഹനങ്ങൾ വാങ്ങുന്നതിന് വിലക്കേർപ്പെടുത്തും ;ധനമന്ത്രി കെഎൻ ബാലഗോപാൽ Read More »

കൊച്ചി മെട്രോ ഇനി കാക്കനാടേക്ക്; കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

കൊച്ചി:  കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കലൂര്‍ സ്‌റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോയാണ് നീട്ടാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി സെപ്റ്റംബര്‍ ഒന്നിന് കേരളത്തിലെത്തിയപ്പോള്‍ രണ്ടാംഘട്ടത്തിന്റെ ശിലാസ്ഥാപനം നടത്തിയിരുന്നു. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട്ടേക്കുള്ള മെട്രോപാതയാണ് തുടങ്ങുന്നത്. 11.17 കിലോമീറ്ററാണ് ഈ പാതയുടെ നീളം. ആകെ 11 സ്റ്റേഷനുകളാണ് വരുന്നത്. 1957.05 കോടിരൂപയോളമാണ് നിര്‍മാണ ചെലവ് വരുന്നതാണ് പദ്ധതി.  കാക്കനാട് റൂട്ടിന് അനുമതി ലഭിച്ച് 2015-ലാണ് ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ തുടങ്ങുന്നത്.  …

കൊച്ചി മെട്രോ ഇനി കാക്കനാടേക്ക്; കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം Read More »

ഡി ലിറ്റ് വേണ്ടെന്ന് കാന്തപുരം അബൂബക്കർ മുസലിയാർ; താന്‍ പുരസ്‌കാരങ്ങള്‍ക്ക് പുറകെ പോകുന്ന ആളല്ലെന്ന് വെള്ളാപ്പള്ളി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് സ്വീകരിക്കില്ലെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ. ഡിലിറ്റ് സ്വീകരിക്കാന്‍ താല്പര്യമില്ലെന്നറിയിച്ച് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർക്ക് കാന്തപുരം കത്ത് നൽകി. ഡി ലിറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ തൻ്റെ അറിയോടെയല്ല നടക്കുന്നതെന്നും അക്കാദമിക് രംഗത്ത് സര്‍വകലാശാല ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശനും കാന്തപുരം എ.പി അബൂബക്കർ മുസലിയാർക്കും ഡി ലിറ്റ് നൽകാനുള്ള കാലിക്കറ്റ് സർവകലാശാലയുടെ നീക്കം വിവാദത്തിലായ പശ്ചാത്തലത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം. വിദ്യാഭ്യാസ, സാമുദായിക രംഗത്ത് ഇരുവരും രാജ്യത്തിനു …

ഡി ലിറ്റ് വേണ്ടെന്ന് കാന്തപുരം അബൂബക്കർ മുസലിയാർ; താന്‍ പുരസ്‌കാരങ്ങള്‍ക്ക് പുറകെ പോകുന്ന ആളല്ലെന്ന് വെള്ളാപ്പള്ളി Read More »

അഭിരാമിയുടെ മരണം: പേവിഷബാധയേറ്റത് ത്വക്കിൽ നിന്നെന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

കോട്ടയം: പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ് ഗുരുതരമായ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളെജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരണപ്പെട്ട അഭിരാമിയുടെ മരണ കാരണം  ത്വക്കിൽ നിനുമേറ്റ പേവിഷബാധയെന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്. കുട്ടിയുടെ ത്വക്കിൽനിന്ന് ശേഖരിച്ച സാംമ്പിളിൽ നിന്നാണ് പേവിഷബാധ സ്ഥിതീകരിച്ചതെന്നാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരുടെ ഫലം.  കേരളത്തിൽ നിന്നും ആദ്യമായാണ് നായയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെ ത്വക്കിൽ നിന്നും ശേഖരിച്ച സാമ്പിൾ പരിശോധനയ്ക്ക് എത്തുന്നതെന്നും വൈറോളജി അധികൃതർ അറിയിച്ചതായാണ് ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി …

അഭിരാമിയുടെ മരണം: പേവിഷബാധയേറ്റത് ത്വക്കിൽ നിന്നെന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് Read More »