Timely news thodupuzha

logo

Month: October 2023

എൻ.ജി.ഒ യൂണിയൻ വജ്ര ജൂബിലി, 15 ആംബുലൻസുകൾ കെെമാറി

തിരുവനന്തപുരം: കേരള എൻ.ജി.ഒ യൂണിയൻ വജ്ര ജൂബിലി പരിപാടികളുടെ ഭാഗമായി യൂണിയൻ വാങ്ങി നൽകുന്ന 15 ആംബുലൻസുകൾ സർക്കാരിന് കെെമാറി. ആബുലൻസുകൾ കെെമാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. ചടങ്ങിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ അധ്യക്ഷനായി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ സംസാരിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി എം.എ.അജിത് കുമാർ സ്വാഗതവും സംസ്ഥാന ട്രഷറർ വി.കെ.ഷീജ നന്ദിയും പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.റീന …

എൻ.ജി.ഒ യൂണിയൻ വജ്ര ജൂബിലി, 15 ആംബുലൻസുകൾ കെെമാറി Read More »

പുന്നപ്ര – വയലാറിലെ അടിച്ചമർത്തൽ പ്രതിരോധിച്ച് കൂടുതൽ കരുത്താർജജിച്ച പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ്; മുഖ്യമന്ത്രി

തിരുവനന്തപുരം: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് പുന്നപ്ര – വയലാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലാളി വർഗ്ഗത്തിന്റെ സംഘടിത മുന്നേറ്റത്തെയും അതിന്റെ മുന്നണിപ്പോരാളിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും തകർക്കാനുള്ള ഭരണവർഗ്ഗത്തിന്റെ കൊടിയ നീക്കമായിരുന്നു പുന്നപ്ര – വയലാറിലെ അടിച്ചമർത്തൽ. അതുവരെ പ്രതിരോധിച്ച് കൂടുതൽ കരുത്താർജജിച്ച പ്രസ്ഥാനമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്; ദിവാൻ ഭരണത്തിനും ജന്മിത്തത്തിനും മുതലാളിത്ത ചൂഷണത്തിനുമെതിരെ കമ്മ്യൂണിസ്റ്റ് പാർടിയുടെ മുൻകൈയിൽ കർഷകരും തൊഴിലാളികളും നടത്തിയ ഐതിഹാസികമായ പുന്നപ്ര-വയലാർ …

പുന്നപ്ര – വയലാറിലെ അടിച്ചമർത്തൽ പ്രതിരോധിച്ച് കൂടുതൽ കരുത്താർജജിച്ച പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ്; മുഖ്യമന്ത്രി Read More »

പത്തുവർഷം ചൈനീസ് പ്രധാനമന്ത്രിയായിരുന്ന ലീ കെചിയാങ്ങ് അന്തരിച്ചു

ബെയ്‌ജിങ്ങ്‌: ചൈനീസ് മുൻ പ്രധാനമന്ത്രി ലീ കെചിയാങ്ങ്(68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പത്തുവർഷത്തോളം ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു. പ്രസിഡന്റ് ഷി ജിൻപിങിന് കീഴിൽ രണ്ടും ടേം പ്രധാനമന്ത്രിയായിരുന്ന ലീ കെചിയാങ് കഴിഞ്ഞ മാർച്ചിലാണ് പദവി ഒഴിഞ്ഞത്. സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന ലീ കെചിയാങ്, 2012 മുതൽ 2022 വരെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റി അംഗമായിരുന്നു. മുൻ പ്രസിഡന്റ് ഹു ജിന്താവോയുമായി അടുപ്പം പുലർത്തിയിരുന്ന ലീ കെക്വിയാങ് ചൈനീസ് സ്റ്റേറ്റ് കൗൺസിൽ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.

കൊച്ചിയിൽ ഷവർമ കഴിച്ച് യുവാവ് മരിച്ച സംഭവം, അതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ചിലർ ആശുപത്രിയിൽ ചികിത്സ തേടി

കൊച്ചി: ഷവർമ കഴിച്ചതിനെ തുടർന്നു ഭഷ്യവിഷബാധമൂലം യുവാവ് മരിച്ചെന്ന് പരാതി ഉയർന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറുപേർ കൂടി ആശുപത്രിയിൽ ചികിത്സ തേടി. കൊച്ചി കാക്കനാടുള്ള ഹയാത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ആരോ​ഗ്യ പ്രശ്നങ്ങളുള്ളത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഹോട്ടലിൽ നിന്ന് ഷവർമ, അൽഫാം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ ഉള്ളത്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് ഇവരിൽ നിന്ന് പ്രാഥമിക വിവരശേഖരണം നടത്തി. കാക്കനാട് പ്രദേശത്തുള്ള ഈ ആറ് പേരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ …

കൊച്ചിയിൽ ഷവർമ കഴിച്ച് യുവാവ് മരിച്ച സംഭവം, അതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ചിലർ ആശുപത്രിയിൽ ചികിത്സ തേടി Read More »

മിസ്റ്റർ തരൂർ, അളമുട്ടിയാൽ ചേരയും കടിക്കും; കെ.റ്റി.ജലീൽ

മലപ്പുറം: പലസ്‌തീനിലെ പൊരുതുന്ന ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയിലെ മുഖ്യപ്രഭാഷകൻ ശശി തരൂരിൻ്റെ പ്രസംഗം കേട്ടാൽ ഫലത്തിൽ ഇസ്രായേൽ അനുകൂല സമ്മേളനമാണെതെന്നാണ് ആർക്കും തോന്നുകയെന്ന്‌ കെ.റ്റി.ജലീൽ എംഎൽഎ. സമസ്‌തക്ക് മുന്നിൽ “ശക്തി” തെളിയിക്കാൻ ലീഗ് നടത്തിയ ഫലസ്‌തീൻ ഐക്യദാർഢ്യ റാലി ഫലത്തിൽ ലീഗിന് വിനയായെന്നും ജലീൽ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. കെ ടി ജലീലിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌: മിസ്റ്റർ ശശി തരൂർ, പതിറ്റാണ്ടുകളായി ഇസ്രായേലിൻ്റെ അടിയും ഇടിയും വെടിയും തൊഴിയും ആട്ടും …

മിസ്റ്റർ തരൂർ, അളമുട്ടിയാൽ ചേരയും കടിക്കും; കെ.റ്റി.ജലീൽ Read More »

ആലക്കോട് കല്ലിടുക്കിൽ (നിധീരി) ഉലഹന്നാൻ ജോസഫ്(97) നിര്യാതനായി

ആലക്കോട്: കല്ലിടുക്കിൽ (നിധീരി) ഉലഹന്നാൻ ജോസഫ്(97) നിര്യാതനായി. സംസ്കാരം 28/10/2023 ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടിൽ ആരംഭിച്ച് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ ത്രേസ്യാമ്മ കുണിഞ്ഞി ഉപ്പുമാക്കൽ കുടുംബാംഗം. മക്കൾ: പരേതനായ ജോൺ.കെ.ജോസഫ്, വൽസമ്മ, അവരാൻകുട്ടി(മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ്), ജേക്കബ്, ജോർജുകുട്ടി, സേവി, മെല്ലോ, സ്റ്റെല്ല. മരുമക്കൾ: റോസമ്മ മാടക്കൽ(ഉള്ളനാട്), ജോൺ കല്ലറയ്ക്കൽ(കൊടുവേലി), ഹെലൻ കപ്യാരുമലയിൽ(വാഴക്കുളം), ഷേർളി,കദളിക്കാട്ട് (പയസ് മൗണ്ട്,) റെജി പുത്തൻകണ്ടത്തിൽ,തലയനാട്, (മുൻ പഞ്ചായത്ത് മെമ്പർ), സെലിൻ മുണ്ടത്താനത്ത്(മൂലമറ്റം), സിബിച്ചൻ പഴയപാറ …

ആലക്കോട് കല്ലിടുക്കിൽ (നിധീരി) ഉലഹന്നാൻ ജോസഫ്(97) നിര്യാതനായി Read More »

Обзор брокера маркетс60: отзывы о европейском продукте

За все время сотрудничества показал себя надежным партнером, обеспечив доступ на самые значимые финансовые рынки. Рад, что есть трейдеры, с которыми можно работать. В XM com предлагают оптимальные условия в виде узких спредов и положительных свопов. Торговые условия понятны — без скрытых комиссий и десятка пунктов о том, в каких случаях компания может отменять прибыльные …

Обзор брокера маркетс60: отзывы о европейском продукте Read More »

സൗമ്യ കൊലക്കേസ്; അന്തിമ വിധി നവംബർ 7ന്

ന്യൂഡൽഹി: മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥനെ(25) കൊലപ്പെടുത്തിയ കേസിൽ അന്തിമ വിധി കേൾക്കുന്നത് നവംബർ ഏഴിലേക്ക് മാറ്റി. 5 പ്രതികളും കുറ്റക്കാരാണെന്ന് ഡൽഹി അഡീഷണൽ സെഷൻസ് ജഡ്ജി രവീന്ദ്ര കുമാർ പാണ്ഡെ കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. സൗമ്യ കൊല്ലപ്പെട്ട് 15 വർഷത്തിനുശേഷമാണു വിധി. പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ എന്നിവർക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. അഞ്ചാംപ്രതി അജയ് സേഥി മോഷ്ടിച്ച കാർ അതറിഞ്ഞുകൊണ്ട് കൈപ്പറ്റിയെന്നും കോടതി കണ്ടെത്തിയികുന്നു. സംഘടിത കുറ്റകൃത്യങ്ങളെ …

സൗമ്യ കൊലക്കേസ്; അന്തിമ വിധി നവംബർ 7ന് Read More »

ചോദ്യക്കോഴ വിവാദം; ലോക്സഭാ എത്തിക്സ് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന്

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയ്ക്കെതിരായ ചോദ്യക്കോഴ വിവാദം പരിശോധിക്കാൻ ലോക്സഭാ എത്തിക്സ് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന്. പരാതി നൽകിയ ബി.ജെ.പി എം.പി നിഷികാന്ത് ദുബെ, മഹുവയുടെ മുൻ പങ്കാളിയും അഭിഭാഷകനുമായ ജയ് അനന്ത് ദെഹദ്റായി എന്നിവരോട് മൊഴി നൽകുന്നതിനു ഹാജരാകാൻ കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. ബി.ജെ.പി എം.പി വിനോദ്കുമാർ സോൻകറാണ് കമ്മിറ്റി അധ്യക്ഷൻ. റിയൽ എസ്റ്റേറ്റ് വ്യവസായി ദർശൻ ഹിരാനന്ദനിയിൽ നിന്നു മഹുവ മൊയ്ത്ര കോഴ വാങ്ങി മഹുവ മൊയ്ത് പാർലമെന്‍റിൽ അദാനി ഗ്രൂപ്പിനെയും …

ചോദ്യക്കോഴ വിവാദം; ലോക്സഭാ എത്തിക്സ് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് Read More »

എറണാകുളത്ത് കാർ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ ഇടിച്ച് അപകടം, ഒരാൾ മരിച്ചു

കൊച്ചി: എറണാകുളത്ത് നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ കാറിടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം സ്വദേശിയായ കൃഷ്ണകുമാറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുരേഷ് കുമാർ(47), വിനോദ് കുമാർ(46) എന്നിവർക്ക് പരുക്കേറ്റു. ഇവരെ കളമശേരി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് അപകടം. റോഡരികിൽ പാർക്ക് ചെയ്തിരുന്ന അന്യസംസ്ഥാന ലോറിക്കു പിന്നിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. മകളെ എൻട്രൻസ് പരീശിലനത്തിനായി ചേർത്തിട്ട് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.

ബസുടമകൾ നടത്താനിരിക്കുന്ന സമരം അനാവശ്യം; മന്ത്രി ആൻറണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് ബസുടമകൾ നടത്താനിരിക്കുന്ന സമരം അനാവശ്യമാണെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാകിയ നിർദ്ദേശം, എ.ഐ ക്യാമറ ഘടിപ്പിച്ച ഘട്ടത്തിൽ തന്നെ ബസുടമകൾക്ക് നൽകിയതാണ്. ഇത് കേന്ദ്ര നിയമമാണ്. അത് നടപ്പാക്കാൻ തന്നെയാണ് സർക്കാരിൻറെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 31ന് സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികരണം. സ്വകാര്യ ബസ് സമരത്തെപ്പറ്റി വാർത്ത കണ്ട അറിവ് മാത്രമാണ് തനിക്കുള്ളത്. ഇവരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ബസുടമകൾക്ക് …

ബസുടമകൾ നടത്താനിരിക്കുന്ന സമരം അനാവശ്യം; മന്ത്രി ആൻറണി രാജു Read More »

ഇന്ത്യയെന്ന പേരിനെ മോദി സർക്കാരിന് പേടിയാണ്; എം.വി.ഗോവിന്ദൻ

ന്യൂഡൽഹി: മോദി സർക്കാരിന് ഇന്ത്യയെന്ന പേരിനെ പേടിയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇന്ത്യ മുന്നണിയോടുള്ള പേടി കാരണമാണ് രാജ്യത്തിന്റെ പേര് മാറ്റാനുള്ള ശ്രമം നടക്കുന്നതെന്നും എം.വി .ഗോവിന്ദൻ പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സർക്കാർ ചരിത്രത്തെ മാറ്റാനാണ് ശ്രമിക്കുന്നത്. സവർക്കറുടെ നിലപാടാണ് കേന്ദ്രസർക്കാരിന്. അതിന്റെ ആദ്യത്തെ ശ്രമമാണ് ജി20 ഉച്ചകോടി നടക്കുന്ന സമയത്ത് ഇന്ത്യയെന്ന പേരിന് പകരം ഭാരതമെന്ന പേര് ഉപയോ​ഗിച്ചത്. ഭരണഘടന അനുസരിച്ചാണ് രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് നൽകിയത്. സുപ്രീം കോടതി …

ഇന്ത്യയെന്ന പേരിനെ മോദി സർക്കാരിന് പേടിയാണ്; എം.വി.ഗോവിന്ദൻ Read More »

രാജസ്ഥാനിൽ കോൺ​ഗ്രസ് അധ്യക്ഷന്റെ വീട്ടിൽ ഇ.ഡി റെയിഡ്

ജയ്പൂർ: രാജസ്ഥാൻ കോൺ​ഗ്രസ് അധ്യക്ഷൻ ​ഗോവിന്ദ് സിങ്ങ് ദൊത്താശ്രയുടെ വസതിയിൽ ഇഡി റെയ്ഡ്. നിയമന പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച വിവാദത്തെത്തുടർന്നാണ് റെയ്ഡ്. കോൺഗ്രസ് അധ്യക്ഷന്റെ വസതിക്കുപുറമേ, മഹുവയിൽനിന്നുള്ള സ്ഥാനാർഥി ഓം പ്രകാശ് ഹഡ്ലയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. രാജസ്ഥാനിലെ മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയാണ് ദൊത്താശ്ര.

മദ്യം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, യുവാവിനും കൂട്ടുപ്രതി ഭാര്യാമാതാവിനും 27 വർഷം കഠിന തടവും പിഴയും

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനും കൂട്ടുനിന്ന ഭാര്യാമാതാവിനും 27 വർഷം കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. മുളയം കൂട്ടാല കൊച്ചുപറമ്പിൽ അരുൺ(32), മാന്ദാമംഗലം മൂഴിമലയിൽ ഷർമിള(48) എന്നിവരെയാണ് തൃശൂർ അതിവേഗ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം. മണ്ണുത്തി പൊലീസ് സ്റ്റേക്ഷനിൽ രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ ഇൻസ്പെക്‌ടർ ആയിരുന്ന എം.ശശിധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്.

കർണാടകയിൽ വാഹനാപകടം; 12 പേർ മരിച്ചു

ബാം​ഗ്ലൂർ: കർണാടകത്തിലെ ചിക്കബെല്ലാപുരയിലുണ്ടായ വാഹനാപകടത്തിൽ 12 പേർ മരിച്ചു. റോഡരികിൽ നിർത്തിയിട്ടിരുന്ന ടാങ്കറിലേക്ക് ടാറ്റാ സുമോ ഇടിച്ചുകയറിയായിരുന്നു അപകടം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. അഞ്ച് പേര്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

സ്വർണവിലയിൽ വർധന, പവന് 45,440

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് (26/10/2023) പവന് 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിൻറെ വില 45,440 രൂപയായി. ഗ്രാമിന് 15 രൂപയാണ് വർധിച്ചത്. 5680 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ ഇന്നതെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. കഴിഞ്ഞ 2 ദിവസങ്ങളിലും സ്വർണ വില വർധന രേഖപ്പെടുത്തിയിരുന്നു.

ഗാസ ആക്രമണം, യു.എന്‍ രക്ഷാസമിതി; അമേരിക്ക അവതരിപ്പിച്ച പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു

ടെൽ അവീവ്: ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ മരണം 6600 ആയി. 24 മണിക്കൂറിനിടെ 756 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 344 കുട്ടികളും ഉൾപ്പെടുന്നു. 150 ക്യാംപുകളിലായി 6 ലക്ഷത്തോളം പേരാണ് കഴിയുന്നത്. ഹമാസ് ബന്ദികളാക്കിയ 220 പേരിൽ പകുതിയിലധികവും വിദേശികളാണെന്ന് ഇസ്രായേൽ വ്യക്തമാക്കി. അതിനിടെ പശ്ചിമേഷ്യയിലെ യുദ്ധത്തിൽ പ്രശ്‌നപരിഹാരത്തിനായി വിളിച്ചു ചേർത്ത യു.എൻ രക്ഷാസമിതി യോഗത്തിൽ തുടർച്ചയായ നാലാം തവണയും തീരുമാനമായില്ല. അമേരിക്ക അവതരിപ്പിച്ച പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. ഇസ്രയേലിന് നേർക്ക് ഹമാസ് നടത്തിയ …

ഗാസ ആക്രമണം, യു.എന്‍ രക്ഷാസമിതി; അമേരിക്ക അവതരിപ്പിച്ച പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു Read More »

ജെ.ഡി.എസ് കേരളത്തിൽ സ്വതന്ത്രമായിരിക്കും; കെ.കൃഷ്ണൻകുട്ടി

പാലക്കാട്: ജെ.ഡി.എസ് കേരള ഘടകം കേരളത്തിൽ സ്വതന്ത്രമായി നിൽക്കുമെന്ന് മന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ കെ.കൃഷ്ണൻകുട്ടി. സ്വതന്ത്രമായി കേരളത്തിൽ നിൽക്കാനാണ് തീരുമാനം. കർണാടകയിൽ‌ ജെ.ഡി.എസ് – ബി.ജെ.പി സഖ്യത്തിനു ദേശീയ അധ്യക്ഷൻ ദേവെഗൗഡ തീരുമാനമെടുത്തപ്പോൾ തന്നെ അദ്ദേഹത്തോട് ബൈ പറഞ്ഞു പോന്നതാണ്. ഗാന്ധിജിയുടെയും മനോഹർ ലോഹ്യയുടെയും ആശയത്തിന് വിരുദ്ധമായി നിൽക്കാനാവില്ലെന്നും സി.പി.എമ്മിൽ സമ്മർദങ്ങളുണ്ടായിട്ടില്ലെന്നും കൃഷ്ണൻകുട്ടി വ്യക്തമാക്കി. അതേസമയം കർണാടകയിൽ പ്രശ്നം വഷളാക്കിയത് കോൺഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേവെഗൗഡയുടെ ബി.ജെ.പി സഖ്യത്തേടു എതിർപ്പുള്ള ചില ഉത്തരേന്ത്യൻ സംസ്ഥാന ഘടകങ്ങൾ …

ജെ.ഡി.എസ് കേരളത്തിൽ സ്വതന്ത്രമായിരിക്കും; കെ.കൃഷ്ണൻകുട്ടി Read More »

ഡൽഹി മെട്രൊയിൽ തമ്മിൽ തല്ല്, പ്രായമേറിയ ആൾക്ക് മർദനമേറ്റു

ന്യൂഡൽഹി: മെട്രൊയിൽ വീണ്ടും തമ്മിൽ തല്ല്. നല്ല തിരക്കായതിനാൽ പ്രായമേറിയ ആൾക്കാണ് മർദനമേറ്റത്. സംഭവത്തിൻറെ ദൃശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘ഡൽഹി മെട്രോയിലേക്ക് സ്വാഗതമെന്ന’ അടിക്കുറുപ്പോടെ ദിശ ഷെരാവതെന്ന യുവതിയാണ് ഇസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. മുതിർന്ന ആളെ യുവാവ് മർദിക്കുന്ന ദൃശങ്ങളാണ് വീഡിയോയിൽ. ഇവർ തമ്മിലുണ്ടായ പ്രശ്നവും , പീന്നിട് സമീപത്തുള്ളവർ പിടിച്ചു മാറ്റുന്നതും വീഡിയോയിൽ കാണാം. എന്നാൽ മർദന കാരണം വ്യക്തമല്ല.

വനിത ജഡ്ജിയോട് കയർത്തു സംസാരിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി

അഹമ്മഹാബാദ്: ഡിവിഷൻ ബൈഞ്ചിലെ സഹ ജഡ്ജിയോട് കയർത്തു സംസാരിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി. ജസ്റ്റിസ് ബിരേൻ വൈഷ്ണവാണ് കയർത്തു സംസാരിച്ചതിൽ മാപ്പ് ചോദിച്ചത്. കേസിൽ വിധി പറയുമ്പോൾ ഭിന്നാഭിപ്രായം പ്രകടിപ്പിച്ച വനിത ജഡ്ജി ജസ്റ്റിസ് മൗന ഭട്ടിനോടാണ് ജസ്റ്റിസ് ബിരേൻ വൈഷ്ണവ് ക്ഷുഭിതനായത്. വാഗ്വാദത്തിനു ശേഷം അദ്ദേഹം എഴുന്നേറ്റ് പോയിരുന്നു. ചെവ്വാഴ്ച ദസറ അവധിക്കു ശേഷം ഇന്നലെ കോടതി ചേർന്നപ്പോഴാണ് ജസ്റ്റിസ് മൗനയുടെ സാന്നിധ്യത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്.

പത്തനംതിട്ടയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു

പത്തനംതിട്ട: കുന്നന്താനത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കി. വ്യാഴാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജയെ (36) കുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഭാര്യയെ മാരകമായി കുത്തി പരിക്കേൽപ്പിച്ച ശേഷമാണ് വേണുക്കുട്ടൻ സ്വയം കുത്തി ആത്മഹത്യ ചെയ്തത്. വേണുക്കുട്ടൻ സംഭവസ്ഥലത്ത് വച്ചും ഭാര്യ ശ്രീജ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചങ്ങനാശേരിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ശ്രീജ. പ്രനാസിയായിരുന്ന വേണുക്കുട്ടാൻ ജോലി വിട്ട് അടുത്തിടെയാണ് നാട്ടിലെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. കീഴ്വായ്പൂർ …

പത്തനംതിട്ടയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു Read More »

കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യത, ഉച്ചയ്ക്കു ശേഷം ശക്തിപ്പെടും; കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നൽ ജാഗ്രത നിർദേശവുമുണ്ട്. തെക്കൻ കേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്കു ശേഷം മഴ ശക്തിപ്പെടാനും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നു. അതേസമയം, ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. കേരള തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ, കേരള – കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

പാഠപുസ്തകങ്ങളിലും ഇനി മുതൽ ഭാരത്

ന്യൂഡൽഹി: എന്‍സിആർടി പാഠപുസ്തകങ്ങളിൽ ഇനി മുതൽ ഇന്ത്യ ഇല്ല. രാജ്യത്തിന്‍റെ പേര് ഇന്ത്യയെന്ന് രേഖപ്പെടുത്തിയ എല്ലാ പുസ്തകങ്ങളിലും ഭാരതെന്ന് തിരുത്തൽ വരുത്താൻ എൻസിഇആർടി ഉപദേശക സമിതി ശുപാർശ നൽകി. 7 അംഗസമിതി ഐകകണ്ഠേന എടുത്ത തീരുമാനമാണിതെന്ന് സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ സംബന്ധിച്ച് എൻസിആർടി നിയോഗിച്ച സി ഐ ഐസകിന്‍റെ നേതൃത്വത്തിലുള്ള സമിതി അറിയിച്ചു. അടുത്ത അധ്യയന വർഷം മുതൽ ഈ മാറ്റം നടപ്പാക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്. പ്രാചീന ചരിത്രത്തിന് പകരം ഇനി മുതല്‍ ക്ലാസിക്കൽ ചരിത്രമെന്നാക്കാനും ശുപാർശയുണ്ട്. …

പാഠപുസ്തകങ്ങളിലും ഇനി മുതൽ ഭാരത് Read More »

വാളയാർ പീഡനക്കേസിലെ 4ആം പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: വാളയാറിൽ പ്രായപൂർത്തിയാവാത്ത സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പീഡനകേസിലെ നാലാം പ്രതി കുട്ടി മധുവെന്ന മധുവിനെയാണ് ആലുവ ബിനാനിപുരത്തെ ഫാക്‌ടറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ ഫാക്‌ടറിയിലെ ജീവനക്കാരനായിരുന്നു മധു. മരിച്ച കുട്ടികളുടെ അടുത്ത ബന്ധു കൂടിയാണ് മധു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചയായി പൊലീസ് വ്യക്തമാക്കി. 2017 ജനുവരി 7നും മാർച്ച് …

വാളയാർ പീഡനക്കേസിലെ 4ആം പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി Read More »

കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ മഴക്ക് സാധ്യത

തിരുവനന്തപുരം: വടക്കൻ കേരളത്തിന് മുകളിൽ മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മാത്രമല്ല 25, 29 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിരുക്കുന്നത്. 29 ഞായറാഴ്ച ഇടുക്കി, പാലക്കാട് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച …

കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ മഴക്ക് സാധ്യത Read More »

സ്വകാര്യ ബസ് പണിമുടക്ക്

തൃശൂർ: കേരളത്തിൽ ഒക്റ്റോബർ 31ന് ബസ് പണിമുടക്ക്. ദൂരപരിധി നോക്കാതെ എല്ലാ സ്വകാര്യ ബസുകളുടെയും പെർമിറ്റ് പുതുക്കണമെന്നാണ് ആവശ്യം. അംഗീകരിച്ചില്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ബസ് ഉടമകൾ.

ഷവർമ കഴിച്ച്‌ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊച്ചി: ഷവർമയിൽ നിന്നും ഭക്ഷ്യവിഷബാധ സംശയിക്കപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഹോട്ടലിൽ നിന്ന്‌ ഓൺലൈനിലൂടെ വരുത്തിയ ഷവർമ കഴിച്ച്‌ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കോട്ടയം തീക്കോയി മനക്കാട്‌ വീട്ടിൽ രാഹുൽ ഡി നായരാണ്‌ (23) മരിച്ചത്. കാക്കനാട് വ്യവസായമേഖലയിലുള്ള എസ്എഫ്ഒ കമ്പനിയിലെ കരാർ ജീവനക്കാരനാണ്‌. കാക്കനാട്‌ ചിറ്റേത്തുകരയിൽ സുഹൃത്തുക്കൾക്കൊപ്പം വാടകയ്‌ക്ക്‌ താമസിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ കാക്കനാട്‌ മാവേലിപുരത്തുള്ള ഹോട്ടലിൽനിന്ന്‌ ഷവർമ വരുത്തി കഴിച്ചത്. സുഹൃത്തുക്കളും കഴിച്ചെങ്കിലും അവർക്ക്‌ പ്രശ്‌നങ്ങൾ ഉണ്ടായില്ല. ആരോഗ്യപ്രശ്നങ്ങൾ കണ്ടതോടെ രാഹുൽ ആശുപത്രിയിൽ ചികിത്സ തേടി. …

ഷവർമ കഴിച്ച്‌ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു Read More »

ഗ്രാഫീൻ പൈലറ്റ് പ്രൊഡക്ഷൻ ഫെസിലിറ്റി സ്ഥാപിക്കും, കായികതാരങ്ങൾക്ക് ജോലി ദീർഘിപ്പിച്ചു നൽകും; മന്ത്രിസഭാ യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഗ്രാഫീൻ പൈലറ്റ് പ്രൊഡക്ഷൻ ഫെസിലിറ്റി സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 237 കോടി രൂപ ചിലവിൽ പി പി പി മാതൃകയിലാണ് സ്ഥാപിക്കുക. കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി നിർവ്വഹണ ഏജൻസിയാവും. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിന് കിൻഫ്രയെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി നിയോഗിച്ചു. പദ്ധതിക്ക് കിഫ്ബിയിൽ നിന്ന് വായ്പ തേടുന്നതിനുള്ള പ്രാഥമിക പ്രൊപ്പോസൽ തയ്യാറാക്കാനും ആഗോള താത്പര്യപത്രം വഴി സ്വകാര്യ പങ്കാളികളെ തേടുന്നതിനും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിക്ക് അനുമതി നൽകി. ഗ്രാഫീൻ പൈലറ്റ് പ്രൊഡക്ഷൻ ഫെസിലിറ്റി പദ്ധതിക്കായി …

ഗ്രാഫീൻ പൈലറ്റ് പ്രൊഡക്ഷൻ ഫെസിലിറ്റി സ്ഥാപിക്കും, കായികതാരങ്ങൾക്ക് ജോലി ദീർഘിപ്പിച്ചു നൽകും; മന്ത്രിസഭാ യോഗം Read More »

അനധികൃത ലോൺ ആപ്പുകൾ; ഭീഷണിയെ നേരിടാനൊരുങ്ങി ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി

ന്യൂഡൽഹി: അനധികൃത ലോൺ ആപ്പുകളുടെ വർധിക്കുന്ന ഭീഷണിയെ നേരിടാനൊരുങ്ങി ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം. ഇതിൻറെ ഭാഗമായി ബാങ്കുകൾക്ക് കൂടുതൽ വിശദമായ കെവൈസി പ്രക്രിയ രൂപകൽപ്പന ചെയ്യാൻ റിസർവ് ബാങ്കിനോട് മന്ത്രാലയം ആവശ്യപ്പെട്ടു. വ്യാജ വായ്പാ ആപ്പുകൾ കണ്ടെത്താൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. നിയമപരവും സൂക്ഷ്മമായി പരിശോധിച്ചതുമായ ലോൺ ആപ്പുകൾക്ക് മാത്രമേ ഇന്ത്യൻ ബാങ്കിങ് സംവിധാനം ആക്സസ് ചെയ്യാനും ഉപയോഗിക്കാനും കഴിയൂവെന്ന് ഇത് ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. എന്തെങ്കിലും നിയമലംഘനം ഉണ്ടായാൽ നിയമപ്രകാരമുള്ള നടപടിക്കും ഇതു സഹായകമാകും. …

അനധികൃത ലോൺ ആപ്പുകൾ; ഭീഷണിയെ നേരിടാനൊരുങ്ങി ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി Read More »

തെളിവുകൾ പുറത്തു വന്നിട്ടും മാത്യു കുഴൽനാടൻ എം.എൽ.എ തിരുത്താൻ തയ്യാറാകുന്നില്ല; ഡി.വൈ.എഫ്‌.ഐ

തിരുവനന്തപുരം: ആരോപണങ്ങൾ വസ്‌തുതാ വിരുദ്ധമാണെന്ന് തെളിവുകൾ പുറത്തു വന്നിട്ടും മാത്യു കുഴൽനാടൻ എംഎൽഎ തിരുത്താൻ തയ്യാറാകുന്നില്ലെന്ന്‌ ഡിവൈഎഫ്‌ഐ. രാഷ്ട്രീയ മാന്യത ഉണ്ടെങ്കിൽ മാത്യു കുഴൽനാടൻ സമൂഹത്തോട് പറയണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സെക്രട്ടറി വി കെ സനോജ് എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാത്യു കുഴൽനാടൻ വീണിടത്ത്‌ കിടന്ന്‌ ഉരുളുകയാണ്. കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയ ആളാണ്. വലിയ സാമ്പത്തിക തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്തുന്നു. ഇതു സംബബന്ധിച്ച് ഡിവൈഎഫ്ഐ പരാതി നൽകിയിട്ടുണ്ട്. കേരള രാഷ്ട്രീയത്തിൽ …

തെളിവുകൾ പുറത്തു വന്നിട്ടും മാത്യു കുഴൽനാടൻ എം.എൽ.എ തിരുത്താൻ തയ്യാറാകുന്നില്ല; ഡി.വൈ.എഫ്‌.ഐ Read More »

സേവ് ആലക്കോട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനവും ധർണ്ണയും നടത്തി

ആലക്കോട്: പഞ്ചായത്തിനെ പാറമടകളുടെ പറുദീസ ആക്കുകയാണെന്നും, ജനങ്ങളുടെ ജീവിക്കാനുള്ള ഈ പോരാട്ടത്തെ ഭരണാധികാരികൾ കണ്ണ് തുറന്ന് കാണണമെന്നും പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനം. അനിയന്ത്രിത ക്വാറികൾക്കെതിരെ ആനക്കയം, പെരുംങ്കൊഴുപ്പ്, തലയനാട്, അഞ്ചിരി, ഇഞ്ചിയാനി, പാലപ്പിള്ളി, ചിലവ്, ആലക്കോട് എന്നിവിടങ്ങളിലെ ജനങ്ങൾ സേവ് ആലക്കോട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിക്ഷേധ ധർണ്ണ ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്ഷൻ കൗൺസിൽ ചെയർമാൻ ജോസ് മാത്യു അധ്യക്ഷത വഹിച്ചു. ഇസ്രായേലിൽ നടക്കുന്ന യുദ്ധത്തിന് സമാനമായ പരിണിത ഫലങ്ങളാണ് …

സേവ് ആലക്കോട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനവും ധർണ്ണയും നടത്തി Read More »

പ്രബീർ പുർകായസ്‌തയെയും അമിത്‌ ചക്രവർത്തിയെയും കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: ന്യൂസ്‌‌ക്ലിക്ക്‌ എഡിറ്റർ പ്രബീർ പുർകായസ്‌ത, എച്ച്‌ആർ മേധാവി അമിത്‌ ചക്രവർത്തി എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നവംബർ 2 വരെയാണ് കസ്റ്റഡി. ഡൽഹി പട്യാല ഹൗസ് കോടതിയുടെതാണ് തീരുമാനം. ഡൽഹി പൊലീസ്‌ സ്‌പെഷ്യൽ സെല്ലിന്റെ നേതൃത്വത്തിൽ ന്യൂസ്‌ക്ലിക്ക്‌ ഓഫീസുകളിലും ജീവനക്കാരുടെ വസതികളിലും മറ്റും നടത്തിയ റെയ്‌ഡുകൾക്ക്‌ ഒടുവിൽ ഒക്ടോബർ മൂന്നിനാണ്‌ പ്രബീർപുർകായസ്‌തയെയും അമിത്‌ ചക്രവർത്തിയെയും അറസ്‌റ്റ്‌ ചെയ്‌തത്‌. പോളിയോ ബാധിതനായി കടുത്ത ശാരീരികഅവശതകൾ നേരിടുന്ന വ്യക്തിയാണ്‌ അമിത്‌ ചക്രവർത്തി. പ്രബീർ പുർകായസ്‌തയ്‌ക്ക്‌ 74 വയസായി. അറസ്‌റ്റിനുള്ള …

പ്രബീർ പുർകായസ്‌തയെയും അമിത്‌ ചക്രവർത്തിയെയും കസ്റ്റഡിയിൽ വിട്ടു Read More »

ജപ്പാനെയും ജർമനിയെയും ഇന്ത്യ മറികക്കുമെന്ന് റിപ്പോർട്ട്

കൊച്ചി: ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ, ജപ്പാനെയും ജർമനിയെയും മറികടന്ന് മൂന്നാമതെത്തുമെന്ന് റിപ്പോർട്ട്. 2030ഓടെ 7.3 ലക്ഷം കോടി ഡോളറായിരിക്കും ഇന്ത്യയുടെ ജിഡിപിയെന്ന് എസ്&പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്‍റലിജന്‍സ് പിഎംഐയുടെ ഏറ്റവും പുതിയ ലക്കത്തില്‍ പറയുന്നു. തുടര്‍ച്ചയായ രണ്ട് വര്‍ഷത്തെ (2021ലും 2022ലും) ദ്രുത സാമ്പത്തിക വളര്‍ച്ചയ്ക്ക് ശേഷം, 2023ലും ഇന്ത്യന്‍ സമ്പദ്‌ഘടന ശക്തമായ വളര്‍ച്ചയാണ് പ്രകടമാക്കുന്നത്. 2024 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 6.2-6.3 ശതമാനം വളര്‍ച്ചയാണ് …

ജപ്പാനെയും ജർമനിയെയും ഇന്ത്യ മറികക്കുമെന്ന് റിപ്പോർട്ട് Read More »

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പി.ആർ.അരവിന്ദാക്ഷൻറെയും സി.കെ.ജിൽസിൻറെയും ജാമ്യപേക്ഷയിലെ വിധി 27ന്

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പി.ആർ.അരവിന്ദാക്ഷൻറെയും സി.കെ.ജിൽസിൻറെയും ജാമ്യപേക്ഷ പരിഗണിക്കുന്നത് മാറ്റി. എറണാകുളം കലൂർ പിഎംഎൽഎ കോടതിയാണ് ജാമ്യപേക്ഷയിൽ വിധി പറയുന്നത് ഈ മാസം 27ലേക്ക് മാറ്റിയത്. സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ പി ആർ അരവിന്ദാക്ഷൻ കള്ളപ്പണം വെളുപ്പിച്ചതായി ഇ ഡി കണ്ടെത്തിയിരുന്നു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മൂന്നാം പ്രതിയാണ് അരവിന്ദാക്ഷൻ. ഇരുവർക്കുമെതിരെ ഇഡി കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഈ രേഖകൾ കൂടി പരിശോധിച്ചാണ് …

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പി.ആർ.അരവിന്ദാക്ഷൻറെയും സി.കെ.ജിൽസിൻറെയും ജാമ്യപേക്ഷയിലെ വിധി 27ന് Read More »

വയനാട് വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം, ജാഗ്രത നിർദേശവുമായി ആരോ​ഗ്യ വകുപ്പ്

തിരുവനന്തപുരം: വയനാട് ജില്ലകളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ(ഐ സി എം ആർ) അറിയിച്ചു. ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായാണ് ഐ സി എം ആർ അറിയിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഈ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ പ്രവർത്തകർക്കു മുന്നറിയിപ്പ് നൽകിയിട്ടുള്ളതായും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. രോഗ ലക്ഷണങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചതായും അതേസമയം, കോഴിക്കോട് മരുതോങ്കരയിൽ നിപ ആൻറിബോഡി കണ്ടെത്തിയതായും …

വയനാട് വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം, ജാഗ്രത നിർദേശവുമായി ആരോ​ഗ്യ വകുപ്പ് Read More »

മഞ്ചേശ്വരം കോഴക്കേസ്; കെ.സുരേന്ദ്രന്റെയും കൂട്ടുപ്രതികളുടെയും വിടുതൽ ഹർജി നവംബർ 15ന് പരി​ഗണിക്കും

കാസർകോട്: മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന്റെയും കൂട്ടുപ്രതികളുടെയും വിടുതൽ ഹർജിയിൽ നവംബർ 15ന് വാദം കേൾക്കും. കേസുണ്ടായതിന് ശേഷം ആദ്യമായാണ് കെ സുരേന്ദ്രനും കൂട്ടുപ്രതികളും കോടതിയിൽ നേരിട്ടെത്തിയത്. കേസിൽ ഇരയായ കെ സുന്ദരയും കോടതിയിലെത്തിയിരുന്നു. കേസിൽ സുരേന്ദ്രനുൾപ്പെടെയുള്ള പ്രതികൾക്ക് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ബിജെപി മുൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ. കെ ബാലകൃഷ്‌ണഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്‌, കെ മണികണ്‌ഠ റൈ, വൈ സുരേഷ്‌, ലോകേഷ്‌ …

മഞ്ചേശ്വരം കോഴക്കേസ്; കെ.സുരേന്ദ്രന്റെയും കൂട്ടുപ്രതികളുടെയും വിടുതൽ ഹർജി നവംബർ 15ന് പരി​ഗണിക്കും Read More »

വിനായകന് ജാമ്യം നൽകിയതിനെതിരേ ഉമ തോമസ് എം.എൽ.എ

കൊച്ചി: എറണാകുളം നോർത്ത് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ നടൻ വിനായകനെ ജാമ്യത്തിൽ വിട്ടയച്ചതിനെതിരേ ഉമ തോമസ് എം.എൽ.എ. സഖാവെന്ന പരിഗണനയിലാണോ അതോ മുകളിൽ നിന്നുള്ള ഉത്തരവിൻറെ അടിസ്ഥാനത്തിലാണോ ദുർബലമായ വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടതെന്ന് ഉമ തോമസ് ആരാഞ്ഞു. ഉമ തോമസിന്റെ പ്രസ്താവന: എറണാകുളം നോർത്ത് സ്റ്റേഷനിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന എസ്.എച്ച്.ഒ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ ലഹരിക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടുകൊണ്ടിരിയ്ക്കുകയാണ്. ഇത്രയും മോശമായി സ്റ്റേഷനിൽ വന്ന് …

വിനായകന് ജാമ്യം നൽകിയതിനെതിരേ ഉമ തോമസ് എം.എൽ.എ Read More »

മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചു, വിനായകൻ അറസ്റ്റിൽ

കൊച്ചി: എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ നടൻ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിൽ ആയിരുന്നെന്നും ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവര്‍ഷം നടത്തിയെന്നും പൊലീസ് വ്യക്തമാക്കി. ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തിയപ്പോൾ മദ്യപിച്ചിട്ടുണ്ടെന്ന് ബോദ്യപ്പെടുകയായിരുന്നു. സ്റ്റേഷന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിന് കേസെടുത്തു. വിനായകനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്. വിനായകൻ ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് പൊലീസിനെ കല്ലൂരിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇരുവരുടെയും മൊഴിയെടുക്കുകയുെ ചെയ്തു. എന്നാൽ അതിൽ തൃപ്തിപ്പെട്ടാത്ത നടൻ പൊലീസിനെ പിന്തുടർന്ന് …

മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചു, വിനായകൻ അറസ്റ്റിൽ Read More »

കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ മർദിച്ചു, തൃശൂരിൽ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂര്‍: ഒല്ലൂരിൽ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ മർദിച്ച യുവാക്കൾ പിടിയിൽ. ഒല്ലൂര്‍ സെന്‍ററിലെ ഗതാഗതക്കുരുക്കില്‍ ബസ് ക്രമം തെറ്റിച്ചതാണ് പ്രകോപനത്തിന് കാരണമായത്. തൊടുപുഴ സ്വദേശിയായ അബ്ദുള്‍ ഷുക്കൂറിനാണ് മര്‍ദനമേറ്റത്. സംഭവത്തിൽ ലോറി ഡ്രൈവർ മർഷുദ്, ക്ലീനർ മിന്നാ, ബൈക്കിൽ വന്ന തൈക്കാട്ടുശേരി സ്വദേശി വിജിത്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒല്ലൂർ സെറ്ററിൽ ഇന്ന് രാവിലെയാണ് സംഭവം. ഒല്ലൂര്‍ ജങ്ഷനില്‍ സാധാരണയായി രാവിലകളിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. ഈ സമയത്ത് എത്തിയ കെ.എസ്.ആര്‍.ടി.സി ബസ് ബ്ലോക്കില്‍ കിടക്കാതെ എല്ലാ …

കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ മർദിച്ചു, തൃശൂരിൽ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു Read More »

വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന യു.എൻ സെക്രട്ടറി ജനറലിൻ്റെ ആവശ്യം തള്ളി, യു.എൻ മേധാവി രാജിവെയ്ക്കണം; ഇസ്രയേൽ

ടെൽ അവീവ്: ഇസ്രയേൽ – ഹമാസ് സംഘർഷം തുടരുന്നതിനിടെ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന യു.എൻ സെക്രട്ടറി ജനറലിൻ്റെ ആവശ്യം തള്ളി ഇസ്രയേൽ രംഗത്ത്. ഹമാസ് ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ലെന്ന പരാമർശം നടത്തിയ യു.എൻ മേധാവി അൻ്റോണിയോ ഗുട്ടിറെസ് രാജിവെയ്ക്കണമെന്നും ഇസ്രയേൽ ആവശ്യപ്പെട്ടു. ഗാസയിൽ ഇസ്രയേൽ നടത്തുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണ്. സായുധ സംഘർഷത്തിൽ ഏർപ്പെടുന്ന ഒരു രാജ്യവും നിയമത്തിനതീരരല്ലെന്നും ഗുട്ടറസ് പറഞ്ഞിരുന്നു. ഹമാസ് നടത്തിയ ഭീകരമായ ആക്രമണത്തെ അപലപിച്ചെങ്കിലും ഇതിൻറെ പേരിൽ പാലസ്തീൻ ജനതയെ ഒന്നടങ്കം …

വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന യു.എൻ സെക്രട്ടറി ജനറലിൻ്റെ ആവശ്യം തള്ളി, യു.എൻ മേധാവി രാജിവെയ്ക്കണം; ഇസ്രയേൽ Read More »

ഗാസയിലേക്ക് സഹായമെത്തിക്കുന്നത് തുടരും; ഇന്ത്യ

വാഷിങ്ങ്ടൺ: ഗാസയിലേക്ക് എല്ലാവിധ മാനുഷിക സഹായമെത്തിക്കുന്നത് തടുരുമെന്ന് വ്യക്തമാക്കി ഇന്ത്യ. ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗൺസിലിൽ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ആർ.രവീന്ദ്രയാണ് ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഗാസയിലേക്കുള്ള മാനുഷ്ക സഹായങ്ങൾ തുടരും. ഇതുവരെ 38 ടൺ ഭക്ഷ്യവസ്തുക്കും മരുന്നുകളും ഉൾപ്പെടെയുള്ളവയും ഇന്ത്യ എത്തിച്ചിട്ടുണ്ട്. 6.5 ടൺ വൈദ്യസഹായവും, 32 ടൺ ദുരിതാശ്വാസ സഹായവുമാണ് എത്തിക്കാനായത്. അത് ഇനിയും തുടരുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾക്കും ഇരു രാജ്യങ്ങളും …

ഗാസയിലേക്ക് സഹായമെത്തിക്കുന്നത് തുടരും; ഇന്ത്യ Read More »

സ്വർണവില ഉയർന്നു, പവന് 45,320

കൊച്ചി: സംസ്ഥാനത്ത് 45,000വും കടന്ന് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് (25/10/2023) പവന് 80 രൂപ വർധിച്ച് ഒരു പവന്‍ സ്വർണത്തിന്‍റെ വില 45,320 രൂപയായി. ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. 5665 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ ഇന്നതെ വില. ഈ മാസത്തിന്‍റെ തുടക്കത്തിൽ 42,680 ൽ എത്തിയ സ്വർണവില പിന്നീട് ഈ മാസത്തെ ഇറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം വില ഇടിഞ്ഞിരുന്നു. തുടര്‍ന്ന് ഇന്നലെ മുതലാണ് വീണ്ടും വില ഉയരാന്‍ തുടങ്ങിയത്.

10 വയസുകാരനെ ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടത്ത് 10 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബഥേൽ പുത്തൻ വീട്ടിൽ വിനുവിന്‍റെ മകൻ ആൽബിനാണ് മരിച്ചത്. വീട്ടിലെ കുളിമുറിയില്‍ കഴുത്തിൽ തോർത്ത് കുരുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.

ഇടുക്കിയിൽ കനത്തമഴ; കല്ലാർ, പാംബ്ല ഡാമുകൾ തുറന്നു

ഇടുക്കി: ശക്ത്മായ മഴയെ തുടർന്ന് ഡാമുകൾ തുറന്നു. കല്ലാർ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ 10 സെന്‍റിമീറ്റർ വീതം ഉയർത്തി. ചിന്നാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്നവരും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇടുക്കിയിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. പാംബ്ല ഡാമിന്‍റെ ഷട്ടറുകളും ആവശ്യാനുസരണം തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. 500 ക്യൂമെക്സ് വരെ ജലം പുറത്തേക്ക് ഒഴുക്കിവിടാനാണ് അനുമതി നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. നിലവിൽ ഡാമിൽ റെഡ് …

ഇടുക്കിയിൽ കനത്തമഴ; കല്ലാർ, പാംബ്ല ഡാമുകൾ തുറന്നു Read More »

തുമ്പകുന്നേൽ ചെല്ലമ്മ നാരായണൻ അന്തരിച്ചു

പന്നൂർ: തുമ്പകുന്നേൽ പരേതനായ നാരായണന്റെ ഭാര്യ ചെല്ലമ്മ നാരായണൻ(86) നിര്യാതയായി. സംസ്ക്കാരം 25/10/2023 ബുധനാഴ്ച്ച രാവിലെ 11ന് വീട്ടിൽ ആരംഭിച്ച് ഉച്ചകഴിഞ്ഞ് 1.30ന് തൊടുപുഴ ശാന്തിതീരം പൊതു സ്മശാനത്തിൽ. പരേത അടിമാലി കൊന്നത്തടി മണിയനാനിക്കൽ കുടുംബാംഗം. മക്കൾ: അനിതാ കുമാരി(റിട്ട. അദ്ധ്യാപിക കാഞ്ഞാർ), ബാബു.സി.എൻ(റിട്ട. ഓവർ സീയർ കെ.എസ്.ഇ.ബി), ജലജ(റിട്ട. അദ്ധ്യാപിക ശല്ലിയാംപാറ), ലൈലജ(പ്രധാന അദ്ധ്യാപിക ജി.എൽ.പി.എസ് നോമ്പിക്കോട് പാലക്കാട്), ഷാരി(അദ്ധ്യാപിക ജി.യു.പി.എസ് നല്ലേപ്പിള്ളി), ഷൈജി(സിംഗപ്പൂർ). മരുമക്കൾ: സോഫി ബാബു, വി.ജി.സത്യൻ, എം.എസ്.ഷൈൻ, പരേതനായ മോഹനൻ, ജയറാം.

ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ അന്തരിച്ചു

കോഴിക്കോട്: ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ മേപ്പയ്യൂർ കീഴ്പ്പയൂർ കണ്ണമ്പത്ത്കണ്ടി കെ.എസ്.പ്രവീൺ കുമാർ(47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധൻ പുലർച്ചെ 1.05നാണ് മരണം. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിൽ ജോലി ചെയ്തു. നിലവിൽ തൃശൂർ യൂണിറ്റിലാണ്. ജി.വി.രാജ സ്പോർട്ട്സ് ഫോട്ടോഗ്രാഫി ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട് . അച്ഛൻ പരേതനായ കുഞ്ഞിക്കണ്ണൻ മാസ്റ്റർ. അമ്മ: സുപ്രഭ ടീച്ചർ(മേപ്പയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്). ഭാര്യ ഡോ.രത്നകുമാരി(ഡി.എം.ഒ ഹോമിയോപ്പതി). മക്കൾ: പാർവതി(എം.ബി.ബി.എസ് വിദ്യാർഥിനി, …

ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ അന്തരിച്ചു Read More »

തൃശൂരിൽ മിന്നലേറ്റ് യുവതിക്ക് കേൾവിശക്തി നഷ്ടമായി

തൃശൂർ: മിന്നലേറ്റ് യുവതിക്ക് കേൾവിശക്തി നഷ്ടമായി. കൽപറമ്പ് സ്വദേശിനി ഐശ്വര്യക്കാണ്(36) മിന്നലേറ്റത്. ആറുമാസമുള്ള കുഞ്ഞുമായി വീടിന്‍റെ ഭിത്തിയിൽ ചാരിയിരിക്കുന്നതിനിടെ ഇടിവാളേറ്റ് തെറിച്ചുവീഴുകയായിരുന്നു. കുഞ്ഞിന് പരുക്കില്ല. ശരീരത്തിൽ പൊള്ളലേറ്റ യുവതിയെ ഇരിങ്ങാലിക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.