Timely news thodupuzha

logo

National

നയപ്രഖ്യാപന പ്രസംഗം വായിക്കാതെ തമിഴ്നാട് ഗവർണർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി

ചെന്നൈ: ബജറ്റ് സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ തമിഴ്നാട് ഗവർണർ ആർ.എൻ രവി സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഡി.എം.കെ സർക്കാർ തയാറാക്കിയ നയപ്രഖ്യാപനത്തോട് വസ്തുതാപരമായും ധാർമികമായും എതിർപ്പുണ്ടെന്ന് അറിയിച്ചാണ് ഗവർണർ സഭയിൽ നിന്ന് ഇറങ്ങിപ്പോയത്. തമിഴിൽ പ്രസംഗം ആരംഭിച്ച ഗവർണർ പ്രസംഗം ആരംഭിക്കുമ്പോൾ ദേശീയ ഗാനം ആലപിക്കാത്തിൽ പ്രതിഷേധം അറിയിച്ചു. സമ്മേളനം തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോളും ദേശീയഗാനം ആലപിക്കണമെന്നും അദ്ദേഹം സഭയെ അറിയിച്ചു. പ്രസംഗത്തിലെ ചില ഭാഗങ്ങളോട് വസ്തുതാപരമായും ധാർമികമായും എതിർപ്പുണ്ടെന്നും ഗവർണർ സഭയെ അറിയിച്ചു. ഇതിനു പിന്നാലെ …

നയപ്രഖ്യാപന പ്രസംഗം വായിക്കാതെ തമിഴ്നാട് ഗവർണർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി Read More »

വധശിക്ഷയ്ക്ക് വിധിച്ചിരുന്ന മലയാളിയുൾപ്പെടെയുള്ള മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരെ വിട്ടയച്ച് ഖത്തർ

ന്യൂഡൽഹി: ഖത്തറിൽ ചാരവൃത്തി ആരോപിക്കപ്പെട്ട വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളി അടക്കമുള്ള എട്ട് മുൻ നാവികസേനാ ഉദ്യോഗസ്ഥർക്ക് മോചനം. ഖത്തർ അമീറിന്റെ തീരുമാനപ്രകാരമാണ് വിട്ടയച്ചത്. ഏഴു പേർ ഇന്ത്യയിൽ തിരിച്ചെത്തി. ചാരക്കേസിൽ അറസ്റ്റിലായ മുൻ നാവികരുടെ വധശിക്ഷ നേരത്തെ ഖത്തർ റദ്ദാക്കിയിരുന്നു. ഇവരെ വെറുതേവിട്ട ഖത്തർ അമീറിന്റെ നിലപാടിൽ ഇന്ത്യ നന്ദി അറിയിച്ചു. തിരുവനന്തപുരം സ്വദേശി രാഗേഷ് ഗോപകുമാർ, ക്യാപ്റ്റൻ നവ്തേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബിരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, …

വധശിക്ഷയ്ക്ക് വിധിച്ചിരുന്ന മലയാളിയുൾപ്പെടെയുള്ള മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരെ വിട്ടയച്ച് ഖത്തർ Read More »

ദക്ഷിണ റെയില്‍വേയിലെ ആദ്യ ട്രാന്‍സ് റ്റി.റ്റി.ഇ സിന്ധു ​ഗണപതി

ചെന്നൈ: ദക്ഷിണ റെയില്‍വേയിലെ ആദ്യ ട്രാന്‍സ് – റ്റി.റ്റി.ഇ(ട്രാവലിങ് ടിക്കറ്റ് എക്സാമിനര്‍) ആയി നാ​ഗര്‍കോവില്‍ സ്വദേശി സിന്ധു ​ഗണപതി(37). കഴിഞ്ഞ ആഴ്ചയാണ് ഡിണ്ടി​ഗല്‍ റെയില്‍വേ സ്റ്റേഷനിലെ റ്റി.റ്റി.ഇ ഉദ്യോ​ഗസ്ഥയായി സിന്ധു നിയമിതയായത്. 2003ല്‍ റെയില്‍വേ ജോലിയില്‍ പ്രവേശിച്ച ജി സിന്ദന്‍ പിന്നീട് സിന്ധുവായി മാറുകയായിരുന്നു. മാനസിക സമ്മര്‍ദം കാരണം 2010ല്‍ ജോലി ഉപേക്ഷിച്ച് സഹ ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് ഒപ്പം താമസിക്കാന്‍ തുടങ്ങിയെങ്കിലും 18 മാസത്തിനു ശേഷം വീണ്ടും ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. ലിം​ഗമാറ്റം അം​ഗീകരിച്ച റെയില്‍വേ അധികൃതര്‍ തന്നെ …

ദക്ഷിണ റെയില്‍വേയിലെ ആദ്യ ട്രാന്‍സ് റ്റി.റ്റി.ഇ സിന്ധു ​ഗണപതി Read More »

ട്രെയിനിൽ കടത്താൻ ശ്രമിച്ച 12 കിലോ കഞ്ചാവ് പിടികൂടി, പ്രതി അറസ്റ്റിൽ

കോയമ്പത്തൂർ: ട്രെയിനിൽ കടത്തിയ 12 കിലോ കഞ്ചാവ് പിടികൂടി. ദിബ്രുഗഡ് – കന്യാകുമാരി എക്സ്പ്രസിലെ യാത്രക്കാരനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ മരുതമല സ്വദേശി സി ഗോവിന്ദനെ(55) അറസ്റ്റ് ചെയ്തു. ആർ.പി.എഫിന്‍റെ കീഴിലുള്ള കോയമ്പത്തൂർ ക്രൈം വിങിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിയെ നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് കൈമാറി.

‌വരും ദിനങ്ങളില്‍ എന്‍.ഡി.എയിലേക്ക് കൂടുതൽ പാർട്ടികളെത്തുമെന്ന് അമിത് ഷാ

ന്യൂഡൽ‌ഹി: പൗരത്വ ഭേദഗതി നിയമം(സി.എ.എ) ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാസാക്കി ഉത്തരവിറക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒറ്റയ്ക്ക് 370 സീറ്റുകൾ പിടിക്കും. എൻ.ഡി.എ 400 കടക്കുമെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസും സഖ്യപാര്‍ട്ടികളും പ്രതിപക്ഷ ബെഞ്ചിലിരിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞെന്നും കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ പാര്‍ട്ടികള്‍ വരും ദിനങ്ങളില്‍ എന്‍.ഡി.എയിൽ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.എ.എ ഉത്തരവ് തെരഞ്ഞെടുപ്പിന് മുൻപായി വരും. അതിൽ ആർക്കും സംശയം വേണ്ട. ആരുടേയും പൗരത്വം എടുത്തുകളയാനല്ല, പൗരത്വം നൽകാനാണ്. സി.എ.എ സംബന്ധിച്ച് …

‌വരും ദിനങ്ങളില്‍ എന്‍.ഡി.എയിലേക്ക് കൂടുതൽ പാർട്ടികളെത്തുമെന്ന് അമിത് ഷാ Read More »

ഉത്തരാഖണ്ഡിൽ മദ്രസയും പള്ളിയും പൊളിച്ചത് ചർച്ച ചെയ്യണം: എളമരം കരീമും എ.എ റഹീമും രാജ്യസഭാ ചെയർമാന് നോട്ടീസ് നൽകി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കയ്യേറ്റം ആരോപിച്ച് മദ്രസയും പള്ളിയും പൊളിച്ചു മാറ്റുകയും പ്രതിഷേധിച്ചവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയും ചെയ്ത സംസ്ഥാന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും രാജ്യത്തെ മത സൗഹാർദം തകർക്കാൻ സംസ്ഥാന സർക്കാരുകൾ തന്നെ ഇത്തരം കിരാത നടപടികളുമായി മുന്നോട്ടു പോകുന്നത് തടയണമെന്നും വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ.എം എം.പിമാരായ എളമരം കരീം, എ.എ റഹീം എന്നിവർ രാജ്യസഭാ ചെയർമാന് ചട്ടം 267 പ്രകാരം നോട്ടീസ് നൽകി. മത ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന ഇത്തരം …

ഉത്തരാഖണ്ഡിൽ മദ്രസയും പള്ളിയും പൊളിച്ചത് ചർച്ച ചെയ്യണം: എളമരം കരീമും എ.എ റഹീമും രാജ്യസഭാ ചെയർമാന് നോട്ടീസ് നൽകി Read More »

വിശ്വാസവോട്ട്‌ 12ന്‌; ബിഹാറിൽ എം.എൽ.എമാരെ 
ഒളിപ്പിച്ച്‌ ബി.ജെ.പി

ന്യൂഡൽഹി: മറ്റ്‌ പാർടികളിൽ നിന്ന്‌ എം.എൽ.എമാരെ ചാക്കിട്ടുപിടിച്ച്‌ അധികാരത്തിൽ നുഴഞ്ഞു കയറുന്നത്‌ പതിവാക്കിയ ബി.ജെ.പി ബിഹാറിൽ സ്വന്തം പാളയം കാക്കാൻ പാടുപെടുന്നു. പന്ത്രണ്ടിന്‌ നിതീഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ വിശ്വാസവോട്ട്‌ തേടാനിരിക്കേ 78 ബി.ജെ.പി എം.എൽ.എമാരെ ബോധ്‌ഗയ ജില്ലയിലെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റി. രണ്ടു ദിവസത്തെ പരിശീലനം എന്നാണ്‌ ഔദ്യോഗിക ഭാഷ്യം. ഉപമുഖ്യമന്ത്രി സാമ്രാട്ട്‌ ചൗധരിയാണ്‌ എം.എൽ.എമാരെ മാറ്റുന്നത്‌ സ്ഥിരീകരിച്ചത്‌. ആർ.ജെ.ഡിയും തേജസ്വി യാദവും കുതിര കച്ചവടത്തിന്‌ ശ്രമിക്കുന്നെന്ന്‌ ചൗധരി ആരോപിച്ചതിന്‌ തൊട്ടു പിന്നാലെ എം.എൽ.എമാരെ …

വിശ്വാസവോട്ട്‌ 12ന്‌; ബിഹാറിൽ എം.എൽ.എമാരെ 
ഒളിപ്പിച്ച്‌ ബി.ജെ.പി Read More »

കേന്ദ്രം വില കുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു; ഭാരത് അരി വിൽപ്പനയ്ക്കെതരെ മന്ത്രി ജി.ആർ അനിൽ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻറെ ഭാരത് അരി വിതരണത്തിനെതിരേ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. അരി വിതരണത്തിലൂടെ കേന്ദ്രം വിലക്കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. തൃശൂരിൽ മാത്രമാണ് അരി വിതരണം ചെയ്തിരിക്കുന്നത്. മറ്റെവിടേയും ഭാരത് അരി വിതരണമില്ല. ഇതിനു പിന്നിലുള്ളത് വ്യക്തമായ രാഷ്ട്രീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളെ സർക്കാരിനെതിരേ തിരിക്കാനുള്ള സങ്കുചിതമായ നടപടിയാണിത്. റിലയൻസിനെ കേരളത്തിലെ മാർക്കറ്റിൽ എത്തിക്കാനാണ് ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടി കേരളത്തിലെ ജനങ്ങൾ തിരിച്ചറിയണമെന്നും ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു. സപ്ലേകോയിൽ സാമ്പത്തിക …

കേന്ദ്രം വില കുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു; ഭാരത് അരി വിൽപ്പനയ്ക്കെതരെ മന്ത്രി ജി.ആർ അനിൽ Read More »

ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്; മുഖ്യമന്ത്രി

കാസർകോഡ്: രാജ്യത്തെ മത രാഷ്ട്രമാക്കി തീർക്കാനുള്ള നടപടികളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രത്തിനപ്പുറം ചില കെട്ടുകഥകൾ പ്രചരിപ്പിക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണഘടന അുനശാസിക്കുന്ന ശാസ്ത്ര അഭിരുചിയും യുക്തി ചിന്തയും വളർത്തുക എന്നത് പൗരന്‍റെ കടമയാണ്. ആ കാഴ്ചപ്പാടിനെ കാറ്റിൽ പറത്തി നമ്മുടെ രാജ്യത്തെ മത രാഷ്ട്രമാക്കി തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഭരണഘടനാ പദവിയിലുള്ളവർ തന്നെ ഇതിനു നേതൃത്വം നൽകുന്നതായും മുഖ്യമന്ത്രി ആരോപിച്ചു.

ചൗധരി ചരൺ സിങ്, പി.വി നരസിംഹ റാവു, ഡോ. എം.എസ് സ്വാമിനാഥൻ എന്നിവർക്കു കൂടി ഭാരത് രത്ന

ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന ഈ വർഷം ലഭിച്ചവരുടെ എണ്ണം അഞ്ചായി. മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിങ്, പി.വി നരസിംഹ റാവു എന്നിവർക്കും കാർഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ് സ്വാമിനാഥനുമാണ് മരണാനന്തര ബഹുമതിയായ ഭാരതരത്ന പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിനും മുൻ പ്രധാനമന്ത്രി എൽ.കെ അഡ്വാനിക്കും നേരത്തെ ഇതേ ബഹുമതി ഈ വർഷം പ്രഖ്യാപിച്ചിരുന്നു. എല്ലാ വർഷവും പ്രഖ്യാപിക്കണമെന്നു നിഷ്കർഷയില്ലാത്ത ഭാരത രത്ന തെരഞ്ഞെടുപ്പ് വർഷം അഞ്ച് പേർക്ക് …

ചൗധരി ചരൺ സിങ്, പി.വി നരസിംഹ റാവു, ഡോ. എം.എസ് സ്വാമിനാഥൻ എന്നിവർക്കു കൂടി ഭാരത് രത്ന Read More »

മുംബൈയിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം; പ്രതിയായ ഭർത്താവ് അറസ്റ്റിൽ

മുംബൈ: കഞ്ചുർ മാർഗിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ ക്രൈംബ്രാഞ്ച് പിടികൂടി. കൊല്ലപ്പെട്ട ദീപ യാദവ്(22) ഒറീസ്സ സ്വദേശിനിയാണ്. ക്രൈംബ്രാഞ്ചിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച്, ചൊവ്വാഴ്ച കഞ്ചുർ മാർഗിലെ ചേരിയിൽ ദുർഗന്ധം വമിക്കുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിലാണ് യുവതി കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയായ ഭർത്താവ് രാജേഷ് യാദവിനെ ഉത്തർപ്രദേശിൽ നിന്ന് അറസ്റ്റ് …

മുംബൈയിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം; പ്രതിയായ ഭർത്താവ് അറസ്റ്റിൽ Read More »

വിദ്യാർഥിനിയെ മർദിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവിന്‍റെ ഹർജി തള്ളി സുപ്രീംകോടതി

പത്തനംതിട്ട: മൗണ്ട് സിയോൺ ലോ കോളെജ് നിയമ വിദ്യാർഥിനിയെ മർദിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവിന് തിരിച്ചടി. ജെയ്സൺ ജോസഫിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. സി.പി.എം പെരുനാട് ഏരിയ കമ്മിറ്റിയംഗമാണ് ജയ്സൺ. ഹൈക്കോടതി ജാമ്യോപേക്ഷ തള്ളിയതിനെ തുടർന്നാണ് ജയ്സൺ സുപ്രീംകോടതിയെ സമീപിച്ചത്. ഡിസംബർ 20നാണ് നിയമ വിദ്യാർഥിനിക്ക് മർദനമേറ്റത്. വിദ്യാർഥിനിയുടെ പരാതിയിൽ ആദ്യം പൊലീസ് കേസെടുക്കാൻ തയാറായിരുന്നില്ല.

വീണാ വിജയന്‍റെ ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല

ബാംഗ്ലൂർ: എക്സാലോജിക് കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിനെതിരേ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ നൽകിയ ഹർജി കർണാടക ഹൈക്കോടതി ഇന്ന് ഇന്ന് ലിസ്റ്റ് ചെയ്ത ഹർജിയിൽ ഉൾപ്പെട്ടിട്ടില്ല. ഹർജി തിങ്കളാഴ്ച പരിഗണിക്കുവാനാണ് സാധ്യത. എക്സാലോജികിനെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽ‌കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരും എസ്.എഫ്.ഐ.ഒ ഡയറക്ടറുമാണ് ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍. മനു പ്രഭാകര്‍ കുല്‍ക്കര്‍ണിയെന്ന അഭിഭാഷകൻ മുഖേനയാണ് ഹര്‍ജി നല്‍കിയത്. അന്വേഷണത്തിന്‍റെ ഭാഗമായി വിവിധയിടങ്ങളില്‍ പരിശോധന നടത്തി വിവരങ്ങള്‍ തേടുകയാണ് എസ്.എഫ്.ഐ.ഒ സംഘം. അന്വേഷണത്തില്‍ എക്സാലോജിക്കില്‍ …

വീണാ വിജയന്‍റെ ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല Read More »

റോ പ്രോഗ്രാം, അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ വിദ്യാർത്ഥികൾ കർഷകർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

കോയമ്പത്തൂർ: റൂറൽ അഗ്രികൾച്ചറൽ വർക്ക് എക്സ്‌പീരിയൻസ്(റോ) പ്രോഗ്രാമിൻറെ ഭാഗമായി അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ അവസാന വർഷ ബി.എസ്‌.സി(ഓണേഴ്സ്) അഗ്രികൾച്ചർ വിദ്യാർത്ഥികൾ അനുബന്ധ കൃഷി പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെ കുറിച്ച് കർഷകർക്ക് ക്ലാസെടുക്കുന്നു. വിളകളെ ബാധിക്കുന്ന കീടങ്ങളെയും സൂക്ഷ്മ പോഷകങ്ങളുടെ ആഗിരണ കുറവ് മൂലമുണ്ടാകുന്ന രോഗങ്ങളേയും അവയ്ക്കെതിരായുള്ള പ്രതിവിധികളെയും കുറിച്ച് ബോധവൽകരണം നടത്തി. കൊമ്പൻചെല്ലിയെ തടയാനായി റൈനോ ലൂറും ചെമ്പൻചെല്ലിയെ തടയാനായി ഫെറോ ലൂറും സൂക്ഷ്മപോഷകങ്ങളുടെ കുറവിന് റുട്ട് ഫീഡിങ്ങും കർഷകർക്ക് പരിചയപെടുത്തി. …

റോ പ്രോഗ്രാം, അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ വിദ്യാർത്ഥികൾ കർഷകർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി Read More »

തെങ്ങിലെ കായ് ഉൾപ്പാദനം വർധിപ്പിക്കുന്ന മാർഗങ്ങളുമായി വിദ്യാർത്ഥികൾ

കൊണ്ടമ്പട്ടി: ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി കോയമ്പത്തൂർ അമൃത കോളേജ് ഓഫ് അഗ്രികൾച്ചറൽ സയൻസിലെ അവസാന വർഷ വിദ്യാർത്ഥികൾ കൊണ്ടമ്പട്ടി പഞ്ചായത്തിലെ കർഷകർക്ക് തെങ്ങിലെ കായ് ഫലം എങ്ങനെ ഉയർത്താം എന്നതിനെ പറ്റി പരിചയപെടുത്തി. ഈ ടോണിക്കിൽ ന്യൂട്രിയന്റസ്, വിറ്റാമിൻസ് എന്നിവ ഉണ്ട്.വിദ്യാർത്ഥികൾ കോകനട്ട് ടോണിക്ക് എങ്ങനെ തെങ്ങിൽ കെട്ടുന്നതെന്ന് കർഷകരുടെ മുന്നിൽ കാണിച്ചു കൊടുത്തു. ഇലയിലെ ഹരിതകത്തിന്റെ നിറം വർധിപ്പിക്കാൻ ഈ മാർഗം സഹായിക്കുന്നു. വിദ്യാർത്ഥികളായ അബീർണ, അലീന, ദേവി, ഗോകുൽ, കാവ്യാ, …

തെങ്ങിലെ കായ് ഉൾപ്പാദനം വർധിപ്പിക്കുന്ന മാർഗങ്ങളുമായി വിദ്യാർത്ഥികൾ Read More »

കാമുകിയെ വെട്ടിക്കൊന്ന് യുവാവ്

ഹൈദരാബാദ്: തെലങ്കാനയിലെ നിർമൽ ജില്ലയിൽ യുവതിയെ യുവാവ് വെട്ടിക്കൊന്നു. കോടാലി ഉപയോഗിച്ചായിരുന്നു ആക്രമണം. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. പിന്നീട് മാതാപിതാക്കൾ ഉറപ്പിച്ച കല്യാണത്തിന് പെൺകുട്ടി സമ്മതിച്ചതോടെ പ്രകോപിതനായ യുവാവ് യുവതിയെ ആക്രമിക്കുകയായിരുന്നു. അലഖ്യയെന്ന യുവതിയാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. തയ്യൽ സ്ഥാപനത്തിൽ നിന്ന് സഹോദരിയോടൊപ്പം വരികയായിരുന്ന അലഖ്യയെ കാമുകൻ ജുകാന്തി ശ്രീകാന്ത് കോടാലി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അലേഖ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആക്രമണത്തിൽ യുവതിയുടെ സഹോദരിക്കും പരുക്കേറ്റിട്ടുണ്ട്.ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട ശ്രീകാന്ത് ഒളിവിലാണ്.

യു.പി.എയുടെ ഭരണ കാലയളവിനെക്കാൾ കൂടുതൽ തുക കേരളത്തിന്‌ നൽകിയെന്ന് ധനമന്ത്രി

ന്യൂഡൽഹി: യു.പി.എയുടെ 10 വർഷത്തെ ഭരണ കാലയളവിനെക്കാൾ കൂടുതൽ തുക കേന്ദ്രവിഹിതമായി 10 വർഷത്തെ മോദി ഭരണ കാലയളവിൽ കേരളത്തിന്‌ നൽകിയിട്ടുണ്ടെന്ന്‌ രാജ്യസഭയിൽ ധനമന്ത്രി നിർമല സീതാരാമൻ അവകാശപ്പെട്ടു. 2004 മുതൽ 2014 വരെയുള്ള യു.പി.എ കാലത്ത്‌ നികുതി വിഹിതമായി കേരളത്തിന്‌ ലഭിച്ചത്‌ 46,303 കോടി രൂപയാണ്‌. 2014 മുതൽ 2024 വരെയുള്ള മോദി ഭരണകാലത്ത്‌ ഒന്നര ലക്ഷം കോടി രൂപ ലഭിച്ചെന്നും ബജറ്റ്‌ ചർച്ചയുടെ മറുപടിയിൽ ധനമന്ത്രി പറഞ്ഞു. സഭയിലുണ്ടായിരുന്ന എളമരം കരീമും ജോൺ ബ്രിട്ടാസും …

യു.പി.എയുടെ ഭരണ കാലയളവിനെക്കാൾ കൂടുതൽ തുക കേരളത്തിന്‌ നൽകിയെന്ന് ധനമന്ത്രി Read More »

നരേന്ദ്രമോദി ഒ.ബി.സിക്കാരനല്ലെന്ന് രാഹുൽ ഗാന്ധി

ത്സാർസുഗുഡ: പ്രധാനമന്ത്രി നരേന്ദ്രമോദി ഒബിസി വിഭാഗത്തിൽ ജനിച്ച വ്യക്തിയല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒബിസി വിഭാഗത്തിൽപ്പെട്ടയാളാണെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ജനിച്ചത് ജനറൽ സമുദായത്തിലാണ്. പക്ഷേ ഒബിസിയാണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ്. അദ്ദേഹം തെലി സമുദായാംഗമാണ്. 2000ത്തിൽ ബിജെപി ഗുജറാത്ത് ഭരിച്ച സമയത്താണ് തെലി സമുദായത്തെ ഒബിസി വിഭാഗത്തിൽപ്പെടുത്തുന്നത്. അല്ലാതെ ജനനം കൊണ്ട് അദ്ദേഹം ഒബിസിക്കാരനല്ലെന്ന് രാഹുൽ വ്യക്തമാക്കി.

ഇ.ഡിയാണ് കേന്ദ്രത്തിന്‍റെ ആയുധം; കെജ്രിവാൾ

ന്യൂഡൽഹി: ബിജെപിയല്ലാതെ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കെതിരെ കേന്ദ്രസർക്കാർ യുദ്ധം അഴിച്ചു വിടുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പ്രതിപക്ഷ സർക്കാരുകളെ ദ്രോഹിക്കാൻ എല്ലാ തന്ത്രങ്ങളും കേന്ദ്രം ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് 70 കോടി ജനങ്ങളെ പ്രതിപക്ഷ പാർട്ടികൾ പ്രതിനിധാനം ചെയ്യുന്നു. കേന്ദ്രം അതാത് സംസ്ഥാനങ്ങൾക്ക് അർഹപ്പെട്ട ഫണ്ടുകൾ തടഞ്ഞുവയ്ക്കുകയാണ്. ഗവർണർമാരേയും ലഫ്റ്റനന്‍റ് ഗവർണമാരെയും ഉപയോഗിച്ച് സർക്കാരിന്‍റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്ത് ഉപദ്രവിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരാൾ കുറ്റക്കാരാനാണെന്ന് കണ്ടെത്തിയാൽ …

ഇ.ഡിയാണ് കേന്ദ്രത്തിന്‍റെ ആയുധം; കെജ്രിവാൾ Read More »

ബാബ സിദ്ദിഖ് കോൺഗ്രസിൻറെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു

മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ബാബ സിദ്ദിഖ് രാജിവച്ചു. വ്യാഴാഴ്ച രാവിലെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ(ഐഎൻസി) പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുകയാണെന്ന് അറിയിച്ചത്. ബാന്ദ്രയിൽ(വെസ്റ്റ്) മൂന്ന് തവണ എംഎൽഎയായിരുന്ന സിദ്ദിഖ്. ബാബ സിദ്ദിഖിൻറെ മകൻ സീഷൻ ബാന്ദ്രയിൽ(ഈസ്റ്റ്‌ ) നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ്. ബാന്ദ്രയിൽ നടക്കുന്ന ഒരു പരിപാടിയിൽ അടുത്ത് തന്നെ അജിത് പവാറിൻറെ നേതൃത്വത്തിലുള്ള എൻസിപിയിൽ ഇദ്ദേഹം ചേരുമെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നു.

മാംഗ്ലൂരിലെ നഴ്സിങ് കോളെജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷ ബാധ

മാംഗ്ലൂർ: ശ്രീനിവാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസിലെ കോളെജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷ ബാധ. വിദ്യാർഥികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറങ്കിപ്പേട്ട് വളച്ചിൽ പടവുവിൽ പ്രവർത്തിക്കുന്ന കോളെജ് ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ നൽകിയ ഭക്ഷണത്തിൽ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് നിഗമനം. കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുൾപ്പെടെ പഠിക്കുന്ന കോളെജിൽ മലയാളികളായ വിദ്യാർഥികൾക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ടെന്നാണ് വിവരം.

സമരം രാജ്യത്തിന്റെ ഫെഡറലിസത്തെ തകർക്കുന്ന വ്യവസ്ഥിതിക്കെതിരെയെന്ന് മുഖ്യമന്ത്രി

ന്യൂഡൽഹി: രാജ്യത്തിന്റെ ഫെഡറലിസത്തെ ആകെ തകർക്കുന്ന വ്യവസ്ഥിതിക്കെതിരെയാണ് കേരളം സമരം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെബ്രുവരി എട്ട് ജനാധിപത്യത്തിലെ ചരിത്രദിനമായി കണക്കാക്കപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാരിന്റെ നിരന്തര അവ​ഗണനയ്ക്കെതിരെ ഡൽ​ഹി ജന്തർ മന്ദിറിൽ നടന്ന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം സമരം നടത്തുന്നത് രാജ്യത്തിന്റെ ഫെഡറലിസത്തെ തകർത്തുന്ന വ്യവസ്ഥിതിക്കെതിരെ കൂടിയാണ്. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യപരിഗണനയാണ് കേന്ദ്രം നൽകേണ്ടത്. എന്നാൽ കേരളത്തോടും മറ്റ് ബിജെപി ഇതര സർക്കാരുകളോടും വിവേചനപരമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. രാജ്യത്തിന്റെ …

സമരം രാജ്യത്തിന്റെ ഫെഡറലിസത്തെ തകർക്കുന്ന വ്യവസ്ഥിതിക്കെതിരെയെന്ന് മുഖ്യമന്ത്രി Read More »

ഡൽഹി, പഞ്ചാബ്‌ മുഖ്യമന്ത്രിമാരും കേരളത്തെ പിന്തുണച്ച് രം​ഗത്ത്

ന്യൂഡൽഹി: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഡൽഹിയിൽ നടത്തുന്ന പ്രതിഷേധ സമരത്തിന്‌ പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളും പഞ്ചാബ്‌ മുഖ്യമന്ത്രി ഭഗ്‌വന്ദ്‌ മന്നും. ജന്തർമന്തറിലെ സമരവേദിയിലേക്കാണ്‌ ഇരുവരും എത്തിയത്‌. ഡി.എം.കെയെ പ്രതിനിധീകരിച്ച്‌ തമിഴ്‌നാട്‌ മന്ത്രി പളനിവേൽ ത്യാഗരാജനും മുൻ ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഫാറൂഖ്‌ അബുല്ലയും സമരത്തിൽ പങ്കെടുക്കുന്നുണ്ട്‌. സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിയവരും വേദിയിലുണ്ട്. അതേസമയം കേരളത്തിന്റെ സമരത്തെ കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാൻജുൻ ഖാർഗെ പിന്തുണച്ചു. കേന്ദ്രം കേരളത്തോട്‌ വിവേചനം …

ഡൽഹി, പഞ്ചാബ്‌ മുഖ്യമന്ത്രിമാരും കേരളത്തെ പിന്തുണച്ച് രം​ഗത്ത് Read More »

കേരളത്തിന്റെ സമരം ന്യായമെന്ന് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: കേന്ദ്ര അവഗണക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഡൽഹി സമരത്തെ പിന്തുണച്ച്‌ കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കേരളത്തിന്റെ സമരം ന്യായമെന്നും, കേന്ദ്രം കേരളത്തോട്‌ വിവേചനം കാണിക്കുന്നുവെന്നും ഖാർഗെ പറഞ്ഞു. ഇതോടെ കേരളത്തിലെ കോൺഗ്രസ്‌ പ്രതിരോധത്തിലായി. കേന്ദ്ര ബിജെപി സർക്കാരിനെ സംരക്ഷിക്കുന്ന നിലപാടാണ്‌ സംസ്ഥാന കോൺഗ്രസ്‌ നേതാക്കളിൽ നിന്നുണ്ടായത്‌. വി ഡി സതീശനും, രമേശ്‌ ചെന്നിത്തലയും, എം.എം ഹസനും കേരളത്തിന്റെ സമരത്തെ തള്ളിപ്പറയുകയാണുണ്ടായത്‌. കര്‍ണാടക സമരത്തെ ന്യായമെന്ന്‌ പറഞ്ഞ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിന്റെ സമരത്തെ തള്ളിപ്പറഞ്ഞത്‌ ഇരട്ടത്താപ്പ് …

കേരളത്തിന്റെ സമരം ന്യായമെന്ന് മല്ലികാർജുൻ ഖാർഗെ Read More »

കേന്ദ്രത്തിനെതിരെ പാർലമെന്റിലേക്ക് യു.പിയിൽ നിന്നുള്ള കർഷകരുടെ മാർച്ച്, 144 പ്രഖ്യാപിച്ചു

നോയിഡ: കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി പാർലമെന്റിലേക്ക് ഉത്തർ പ്രദേശിൽ നിന്നുള്ള കർഷകരുടെ മാർച്ച്. മാർച്ചിന്റെ പശ്ചാത്തലത്തിൽ നോയ്ഡിൽ 144 പ്രഖ്യാപിച്ചു. കർഷകർക്ക് നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് പൊലീസ് അനുമതി നൽകിയിട്ടില്ല. ഡൽഹി അതിർത്തിയിൽ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. മാർച്ച് നടക്കുന്നതിനെ തുടർന്ന് പലയിടങ്ങളിലും ട്രാഫിക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ കിസാൻ പരിഷദിന്റെ നേതൃത്വത്തിലാണ് പ്രതിഷേധമാർച്ച് നടത്തുന്നത്. നഷ്ടപരിഹാരത്തുകയടക്കം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ഓൾ ഇന്ത്യാ ബാങ്ക് പെൻഷനേഴ്സ് ആന്റ് റീട്ടയറിസ് കോൺഫെഡറേഷൻ ഇടുക്കി ജില്ലാ സമ്മേളനം ഒമ്പതിന്

തൊടുപുഴ: ഓൾ ഇന്ത്യാ ബാങ്ക് പെൻഷനേഴ്സ് ആന്റ് റീട്ടയറിസ് കോൺഫെഡറേഷൻ(എ.ഐ.ബി.പി.എ.ആർ.സി) ഇടുക്കി ജില്ലാ സമ്മേളനം ഫെബ്രുവരി ഒമ്പതിന് നടക്കും. വെള്ളിയാഴ്ച രാവിലെ 10ന് ഹോട്ടൽ സിസിലിയയിൽ വച്ച് ദേശീയ സീനിയർ വൈസ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായ ടോം തോമസ് ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ അന്തരിച്ച അം​ഗങ്ങളെ അനുസ്മരിക്കും. ജില്ലാ പ്രസിഡന്റ് തോമസ് ആന്റണി അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകുമാർ ബി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി തോംസൺ കെ.ജി റിപ്പോർട്ട് അവതരിപ്പിക്കും. സദാശിവൻ പിള്ള …

ഓൾ ഇന്ത്യാ ബാങ്ക് പെൻഷനേഴ്സ് ആന്റ് റീട്ടയറിസ് കോൺഫെഡറേഷൻ ഇടുക്കി ജില്ലാ സമ്മേളനം ഒമ്പതിന് Read More »

മാസ്റ്റേഴ്സ് ഹാൻഡ്ബോൾ, ഇടുക്കി ജില്ലക്ക് മികച്ച നേട്ടം

തൊടുപ്പുഴ: ഗോവയിൽ നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ ജില്ലയിൽ നിന്നും രണ്ടു കാറ്റഗറിലയി(30 പ്ലസ് & 35 പ്ലസ്) ഏഴു താരങ്ങൾക്ക് സെലക്ഷൻ ലഭിച്ചു. മുഹമ്മദ് സുഹൈൽ അനീഷ് വി.എം, ഷൈൻ പി.ആർ, അഖിൽ വിനായക്, അജിത്ത് കൃഷ്ണൻ, ബോബൻ ബാലകൃഷ്ണൻ, ദിനുപ് ഡി എന്നിവർക്കാണ് സെലക്ഷൻ ലഭിച്ചത്. ബോബൻ ബാലകൃഷ്ണൻ, മുഹമ്മദ് സുഹൈൽ, അനീഷ് വി.എം, അഖിൽ വിനായക് എന്നിവർ കഴിഞ്ഞ വർഷത്തെ മാസ്റ്റേഴ്സ് വേൾഡ് കപ്പ് ഇന്ത്യൻ ടീം …

മാസ്റ്റേഴ്സ് ഹാൻഡ്ബോൾ, ഇടുക്കി ജില്ലക്ക് മികച്ച നേട്ടം Read More »

കുമാരമം​ഗലം എം.കെ.എൻ.എം ഹയർ സെക്കന്ററി സ്കൂൾ; പ്രിൻസിപ്പലായി കെ അനിലിനെ നിയമിച്ചത് സുപ്രീം കോടതി ശരിവച്ചു

തൊടുപുഴ: കുമാരമം​ഗലം എം.കെ.എൻ.എം ഹയർ സെക്കന്ററി സ്കൂൾ സ്ഥിരം പ്രിൻസിപ്പലായി സ്കൂളിലെ സുവോളജി അധ്യാപകൻ കെ അനിലിന്റെ നിയമനം സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിക്കെതിരെ അനിൽ സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതി ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് അഷനുദ്ദീൻ അമാനുൾ എന്നിവരുടെ വിധി 2000 ഓ​ഗസ്റ്റ് ഒന്നിന് ഹർജിക്കാരനോട് ഒപ്പം ജോലിയിൽ ചേർന്ന അധ്യാപകർ എല്ലാം ജോലിയിൽ പ്രവേസിച്ചത് ഓരേ കാറ്റ​ഗറിയിലാണെന്നും 2001 നവംബർ 12ന് മാത്രമാണ് സ്പെഷ്യൽ റൂൾ നിലവിൽ വന്നതെന്നും …

കുമാരമം​ഗലം എം.കെ.എൻ.എം ഹയർ സെക്കന്ററി സ്കൂൾ; പ്രിൻസിപ്പലായി കെ അനിലിനെ നിയമിച്ചത് സുപ്രീം കോടതി ശരിവച്ചു Read More »

ഊട്ടിയിൽ കെട്ടിട നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞു വീണ് ആറ് സ്ത്രീകൾ മരിച്ചു

ഊട്ടി: ഗാന്ധിനഗറിൽ കെട്ടിട നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞു വീണ് അപകടം. തൊഴിലാളികളായ ആറ് സ്ത്രീകൾ മരിച്ചു. എട്ടോളം സ്ത്രീകളാണ് മണ്ണിനടിയിൽ പെട്ടു. വീടിന് 30 അടി ഉയരമുള്ള സംരക്ഷണഭിത്തി നിര്‍മിച്ചിരുന്നു. മുകള്‍മുറ്റത്തെ ഉപയോഗശൂന്യമായ ശൗചാലയം തകര്‍ന്നു വീണതാണ് അപകടത്തിനു കാരണം. താഴെ നിര്‍മാണജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ മണ്ണിനും അവശിഷ്ടങ്ങള്‍ക്കും അടിയില്‍ പെടുകയായിരുന്നു. ആറ് സ്ത്രീകൾ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗാന്ധിനഗറിലെ ഷകില (30) സംഗീത (35) ഭാഗ്യ (36) ഉമ (35) മുത്തു ലക്ഷ്മി (36) …

ഊട്ടിയിൽ കെട്ടിട നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞു വീണ് ആറ് സ്ത്രീകൾ മരിച്ചു Read More »

ഡൽഹി സമരത്തിന് പിന്തുണയുമായ് തമിഴ്‌നാടും കർണാടകയും

തിരുവനന്തപുരം: കേരളം ഡൽഹിയിൽ നടത്തുന്ന കേന്ദ്ര വിരുദ്ധ സമരത്തിൽ ഡി എം കെ പങ്കെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇത് സംബന്ധിച്ച് സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കേരളത്തിന്‍റെ സമരത്തെ പിന്തുണയ്ക്കുന്നതായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ വിജയകുമാറും അറിയിച്ചു. സംസ്ഥാന സർക്കാരുകളുടെ ധനകാര്യ സ്വയംഭരണത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നതിനെതിരേ സുപ്രീം കോടതിയിൽ കേരള സർക്കാരിന്‍റെ ഹർജിക്ക് തമിഴ്‌നാട് സർക്കാർ പൂർണ പിന്തുണ നൽകുമെന്നും സ്റ്റാലിൻ അറിയിച്ചു. ഡൽഹി സമരത്തിന് ക്ഷണിച്ചുകൊണ്ട് പിണറായി …

ഡൽഹി സമരത്തിന് പിന്തുണയുമായ് തമിഴ്‌നാടും കർണാടകയും Read More »

മൂന്നാം ടെസ്റ്റിൽ ബുംറ ഇല്ല

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും. ബുംറ ഇല്ലെങ്കിൽ മുഹമ്മദ് സിറാജ് ആയിരിക്കും പകരം കളിക്കുക. ആദ്യ ടെസ്റ്റിൽ വിക്കറ്റൊന്നും കിട്ടാതിരുന്ന സിറാജിനു പകരം രണ്ടാം ടെസ്റ്റിൽ മുകേഷ് കുമാറിനെ ഉൾപ്പെടുത്തിയിരുന്നു. മുകേഷിന് ഒരു വിക്കറ്റാണ് കിട്ടിയത്. എന്നാൽ, ബുംറ രണ്ട് ഇന്നിങ്സിലായി പത്ത് വിക്കറ്റുമായി ഇന്ത്യയെ വിജയത്തിലേക്കു നയിച്ചിരുന്നു. ആദ്യ ടെസ്റ്റിൽ ആകെ അഞ്ച് വിക്കറ്റും നേടി. ട്വന്‍റി20 ലോകകപ്പ് അടുക്കുന്ന സാഹചര്യത്തില്‍ മത്സരാധിക്യം …

മൂന്നാം ടെസ്റ്റിൽ ബുംറ ഇല്ല Read More »

മുഖ്യമന്ത്രി ഇന്ന് വൈകിട്ട് ഡല്‍ഹിയിൽ മാധ്യമങ്ങളുമായി സംസാരിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകീട്ട് നാലിന് മാധ്യമങ്ങളെ കാണും. ഡല്‍ഹി കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളിലാണ് വാര്‍ത്താ സമ്മേളനം.

സാമൂഹികമായി മുന്നേറിയ ഉപജാതികളെ പൊതു സംവരണത്തിൽ നിന്നും മാറ്റുന്നതിൽ നിരീക്ഷണമായി സുപ്രീംകോടതി

ന്യൂഡൽഹി: പിന്നാക്ക വിഭാഗത്തിലെ സാമൂഹികമായി മുന്നാക്കമെത്തിയ ഉപജാതികളെ പൊതു സംവരണ വിഹിതത്തിൽ നിന്നും മാറ്റുന്നതിൽ വ്യത്യസ്ത നിരീക്ഷണവുമായി സുപ്രീംകോടതി ഭരണഘടന ബഞ്ച്. സാമൂഹികമായ പശ്ചാത്തലത്തില്‍ മുന്നോട്ട് പോയ ഉപജാതികള്‍ പൊതുവിഭാഗവുമായി മത്സരിക്കണമെന്ന് ബഞ്ചിലെ ജസ്റ്റിസ് വിക്രംനാഥ് അഭിപ്രായപ്പെട്ടു വ്യക്തിയുടെ കുടുംബത്തിനോ കുട്ടികള്‍ക്കോ മറ്റു സാമൂഹിക സാഹചര്യത്തില്‍ നിന്ന് മാറ്റം ഉണ്ടാകുമ്പോള്‍ പിന്നെ എന്തിനാണ് വീണ്ടും തലമുറകള്‍ക്ക് സംവരണം നല്‍കുന്നതെന്ന ചോദ്യം ബെഞ്ചിലെ മറ്റൊരു ജഡ്ജി ബി.ആര്‍ ഗവായും ഉന്നയിച്ചു. എന്നാല്‍ ഇത്തരത്തില്‍ ഉപജാതികളെ ഒഴിവാക്കുന്നതിനുള്ള അധികാരം പാര്‍ലമെന്റില്‍ …

സാമൂഹികമായി മുന്നേറിയ ഉപജാതികളെ പൊതു സംവരണത്തിൽ നിന്നും മാറ്റുന്നതിൽ നിരീക്ഷണമായി സുപ്രീംകോടതി Read More »

മധ്യപ്രദേശിൽ പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ആറ് പേർ മരിച്ചു, നിരവധി ആളുകൾക്ക് പരിക്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ ഹാർദ ജില്ലയിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനം. ആറുപേർ മരിക്കുകയും 59 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിൽ നിരവധി വീടുകൾ കത്തിനശിച്ചു. അതേസമയം സ്ഫോടനകാരണം വ്യക്തമല്ല. സ്ഫോടനം നടന്ന സ്ഥലലത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. അപകടത്തിന്‍റെ വിവരങ്ങൾ തോടി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് രംഗത്തെത്തിയിട്ടുണ്ട്.

ദേശീയ പുരസ്കാര ജേതാവ് കാസമ്മാളെ മകൻ അടിച്ചു കൊലപ്പെടുത്തി

മധുര: ദേശീയ പുരസ്‌കാരം നേടിയ ‘കടൈസി വ്യവസായി’ സിനിമയില്‍ അമ്മയായി അഭിനയിച്ച കാസമ്മാള്‍(71) മകന്റെ അടിയേറ്റു മരിച്ചു. മധുര ജില്ലയില്‍ ഉസിലാമ്പട്ടിക്കടുത്ത് അണയൂരിലാണ് സംഭവം. മദ്യപിക്കാന്‍ പണംചോദിച്ച് വഴക്കിടുന്നതിനിടയില്‍ അമ്മയെ മകന്‍ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. അടിയേറ്റ കാസമ്മാള്‍ തത്ക്ഷണം മരിച്ചതായുമാണ് പൊലീസ് റിപ്പോര്‍ട്ട്. 69ആം ദേശീയ പുരസ്‌കാരം നേടിയ ‘കടൈസി വ്യവസായിയെന്ന’ സിനിമയില്‍ കാസമ്മാള്‍ ശ്രദ്ധ നേടിയിരുന്നു. വിജയ് സേതുപതിയും നല്ലാണ്ടിയെന്ന 85കാരനും പ്രധാന വേഷം കൈകാര്യം ചെയ്ത ‘കടൈസി വ്യവസായി’യില്‍ ഒട്ടേറെ ഗ്രാമീണര്‍ അഭിനേതാക്കളായി. ഇവരിൽ …

ദേശീയ പുരസ്കാര ജേതാവ് കാസമ്മാളെ മകൻ അടിച്ചു കൊലപ്പെടുത്തി Read More »

അരവിന്ദ് കെജ്‌രിവാളിൻ്റെ പേഴ്‌സണൽ സെക്രട്ടറിയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ കെജ്രിവാളിന്‍റെ പേഴ്സണൽ സെക്രട്ടറിയുടെ വസതിയിലും ഇ.ഡി റെയ്ഡ്. ഡൽഹി ജൽ ബോർഡ് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. പേഴ്സണൽ സ്റ്റാഫ് ബിഭാവ് കുമാറിനെ കൂടാതെ ചില എ.എ.പി നേതാക്കളുടെ ഇടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം. നിലവിൽ ഡൽഹിയിലെ 12 കേന്ദ്രങ്ങളിൽ പരിശോധന നടക്കുന്നതായാണ് വിവരം. സി.ബി.ഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം. കേസുമായി ബന്ധപ്പെട്ട്, കഴിഞ്ഞ മാസം പിഎംഎൽഎ നിയമപ്രകാരം ജൽ ബോർഡിന്‍റെ മുൻ ചീഫ് എഞ്ചിനീയർ ജഗദീഷ് കുമാർ …

അരവിന്ദ് കെജ്‌രിവാളിൻ്റെ പേഴ്‌സണൽ സെക്രട്ടറിയുടെ വീട്ടിൽ ഇ.ഡി റെയ്ഡ് Read More »

സംസ്ഥാന സർക്കാരിന്‍റെ സമരത്തിന് ജന്തർ മന്ദറിൽ അനുമതി ലഭിച്ചു, മുഖ്യമന്ത്രി ഇന്ന് ഡൽഹിയിലെത്തും

ന്യൂഡൽഹി: കേന്ദ്ര അവഗണയ്‌ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഡൽഹി സമരം ജന്തർ മന്ദറിൽ നടത്താൻ അനുമതി. മുമ്പ് രാംലീല മൈതാനിയിലേക്ക് വേദി മാറ്റണമെന്നാണ് ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരുന്നത്. പിന്നട് പൊലീസ് അനുമതി നൽകുകയായിരുന്നു. സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഇന്ന് ഡൽഹിയിലെത്തും. ഫെബ്രുവരി എട്ടിനാണ് കേന്ദ്ര സർക്കാരിന്‍റെ അവഗണനയ്ക്കെതിരേ മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിൽ സമരം നടത്തുന്നത്. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കും പ്രതികാര നടപടികൾക്കുമെതിരെ നടത്തുന്ന ജനകീയ പ്രതിരോധത്തിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കോൺഗ്രസ് അധ്യക്ഷൻ …

സംസ്ഥാന സർക്കാരിന്‍റെ സമരത്തിന് ജന്തർ മന്ദറിൽ അനുമതി ലഭിച്ചു, മുഖ്യമന്ത്രി ഇന്ന് ഡൽഹിയിലെത്തും Read More »

ഗ്യാന്‍വാപി കേസിൽ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയിൽ നൽകിയ ഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: കാശിയിലെ ഗ്യാന്‍വാപി പള്ളിയുടെ നിലവറയില്‍ ഹൈന്ദവര്‍ക്ക് പൂജയ്ക്ക് അനുവാദം നല്‍കിയത് ചോദ്യം ചെയ്തു കൊണ്ടുളള മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ സിംഗിള്‍ ബെഞ്ചാണ് വാദം കേള്‍ക്കുക.കഴിഞ്ഞയാഴ്ച ഹര്‍ജി പരിഗണിച്ച കോടതി മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം അംഗീകരിച്ചിരുന്നില്ല. ഹര്‍ജി പരിഷ്‌കരിച്ചുനല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ജനുവരി 31നാണ് വാരാണസി ജില്ലാ ജഡ്ജി പള്ളിയുടെ നാല് നിലവറകളില്‍ ഒന്നില്‍ ഹിന്ദുക്കള്‍ക്ക് പൂജ നടത്താന്‍ അനുവാദം …

ഗ്യാന്‍വാപി കേസിൽ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയിൽ നൽകിയ ഹര്‍ജി ഇന്ന് പരിഗണിക്കും Read More »

രണ്ടാം ടെസ്‌റ്റിൽ ഇന്ത്യയ്‌ക്ക്‌ 106 റൺസ്‌ ജയം

വിശാഖപട്ടണം: അടിച്ചു തകർത്ത്‌ ജയിക്കാൻ പദ്ധതിയിട്ട്‌ ബാറ്റ്‌ വീശിയ ഇംഗ്ലണ്ടിനെ രണ്ടാം ടെസ്‌റ്റിൽ തകർപ്പൻ പ്രകടനത്തിലൂടെ വീഴ്‌ത്തി ഇന്ത്യ. 399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 292ന് പുറത്തായി. 106 റൺസിനാണ് ഇന്ത്യയുടെ ജയം. അഞ്ചുമത്സര പരമ്പരയിൽ ഇരു ടീമുകൾക്കും ഓരോ ജയം വീതമായി. മൂന്നാം ടെസ്റ്റ് 15ന് രാജ്കോട്ടിൽ ആരംഭിക്കും. സ്കോർ: ഇന്ത്യ – 396 & 255, ഇംഗ്ലണ്ട് – 253 & 292. നാലാം ദിനം 67-1 എന്നനിലയിൽ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ …

രണ്ടാം ടെസ്‌റ്റിൽ ഇന്ത്യയ്‌ക്ക്‌ 106 റൺസ്‌ ജയം Read More »

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്, നിരവധി ജനൽ ചില്ലുകൾ പൊട്ടി

ചെന്നൈ: വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും ആക്രമണം. ചെന്നൈ – തിരുനെൽവേലി ട്രെയിനിന് നേരെ ഉണ്ടായ കല്ലേറിൽ നിരവധി ജനൽ ചില്ലുകൾ തകർന്നു. കല്ലേറിൽ ഒമ്പത് കോച്ചുകളിലെ ജനൽ ചില്ലുകളാണ് പൊട്ടിയത്. കഴിഞ്ഞ ദിവസം രാത്രി 10:30ന് തിരുനെൽവേലി വാഞ്ചി മണിയാച്ചിയിൽ വച്ചാണ് സംഭവം. ആക്രമികൾ ആരാണെന്ന് വ്യക്തമല്ല. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.

രാജ്യത്ത്‌ പുതിയ 
തൊഴിലുകളില്‍ ഇടിവ്

ന്യൂഡൽഹി: രാജ്യത്തെ സംഘടിതമേഖലയിൽ പുതിയ തൊഴിലുകൾ കുറയുന്നതായി കേന്ദ്ര സർക്കാർ രേഖകൾ. എംപ്ലോയീസ്‌ പ്രൊവിഡന്റ്‌ ഫണ്ട് ഓര്‍​ഗനൈസേഷനില്‍ പുതിയ വരിക്കാരുടെ എണ്ണത്തിൽ 2023 നവംബർ മാസത്തിൽ ഗണ്യമായ ഇടിവ്‌ സംഭവിച്ചതായി ദേശീയ സ്ഥിതിവിവര കാര്യാലയം. പുതിയ ഇ.പി.എഫ്‌ വരിക്കാരുടെ എണ്ണം കണക്കാക്കിയാണ്‌ സംഘടിതമേഖലയിലെ തൊഴിലവസരങ്ങളുടെ ഏറ്റക്കുറച്ചിൽ കണക്കാക്കുന്നത്‌. 2023 ജൂൺമുതൽ പുതിയ ഇ.പി.എഫ്‌ വരിക്കാരുടെ എണ്ണത്തിൽ തുടർച്ചയായി ഇടിവ്‌ സംഭവിക്കുന്നതായാണ്‌ കണക്ക്‌. പുതിയ ഇപിഎഫ്‌ വരിക്കാരുടെ എണ്ണം നവംബറിൽ അഞ്ചുശതമാനം ഇടിഞ്ഞ്‌ 7.36 ലക്ഷത്തിലെത്തി. എംപ്ലോയീസ്‌ സ്‌റ്റേറ്റ്‌ …

രാജ്യത്ത്‌ പുതിയ 
തൊഴിലുകളില്‍ ഇടിവ് Read More »

ബൻവാരിലാൽ പുരോഹിത് പഞ്ചാബ് ഗവർണർ സ്ഥാനം രാജിവച്ചു

ന്യൂഡൽഹി: പഞ്ചാബ് ഗവർണർ സ്ഥാനം രാജിവച്ച് ബൻവാരിലാൽ പുരോഹിത്. വ്യക്തിപരമായ കാരണങ്ങളാലും മറ്റ് ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ളതിനാലുമാണ് രാജിവെക്കുന്നതെന്നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിച്ച രാജിക്കത്തിൽ പറയുന്നത്. രണ്ട് വാക്യത്തിൽ മാത്രമുള്ള രാജിക്കത്ത് പുറത്തു വന്നു. കേന്ദ്ര ഭരണ പ്രദേശമായ ഛണ്ഡീഗഡിന്‍റെ അഡ്‌മിനിസ്ട്രേറ്റര്‍ ചുമതല കൂടി ഇദ്ദേഹം വഹിച്ചിരുന്നു. ഈ പദവിയും രാജിവെച്ചിട്ടുണ്ട്.

രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ ഇരട്ട സെഞ്ചുറി തികച്ചു

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ ഇരട്ട സെഞ്ചുറി തികച്ചു. 336/6 എന്നനിലയിൽ ഇന്ത്യ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിക്കുമ്പോൽ ജയ്സ്വാൾ 179 റൺസാണ് നേടിയിരുന്നത്. അഞ്ച് റൺസെടുത്ത ആർ അശ്വിനായിരുന്നു കൂട്ടിന്. ഇന്ത്യൻ സ്കോർ 350 റൺസ് പിന്നിട്ട് അടുത്ത ഓവറിൽ ജയ്സ്വാൾ 200 മറികടക്കുകയായിരുന്നു. 197 റൺസിൽ വച്ച് ബൗണ്ടറി നേടിയ ജയസ്വാൾ അടുത്ത പന്തിൽ സിക്സറും പറത്തിയാണ് ആഘോഷം പൂർത്തിയാക്കിയത്. 277 പന്തിലാണ് ഇരുപത്തിരണ്ടുകാരന്‍റെ ആദ്യ ഇരട്ട …

രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ ഇരട്ട സെഞ്ചുറി തികച്ചു Read More »

പ്രാതല്‍ നല്‍കാത്തതിന്റെ പേരിൽ മകൻ അമ്മയെ തലയ്ക്കടിച്ച് കൊന്നു

ബാംഗ്ലൂർ: കര്‍ണാടകയിൽ പ്രാതല്‍ നല്‍കാത്തതിന് മകൻ അമ്മയെ കൊലപ്പെടുത്തി. കര്‍ണാടക മുല്‍ബാഗലിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കൊലപാതകത്തിന് പിന്നാലെ കുട്ടി പൊലീസിൽ കീഴടങ്ങി. വെള്ളിയാഴ്ച രാവിലെ ക്ലാസിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ കുട്ടി അമ്മയോട് ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും അത് നൽകാത്തതിനെ തുടർന്ന് ഇരുവരും വാക്കുതർക്കം ആവുകയും ഇതിനിടെ മകൻ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. വാക്കു തർക്കത്തിനിടെ നീ തന്റെ മകനല്ലെന്ന് മാതാവ് പറഞ്ഞതാണ് കുട്ടിയെ ചൊടിപ്പിച്ചത്. തലയ്ക്കടിയേറ്റ മാതാവ് സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചിരുന്നു. തുടർന്ന് കുട്ടി …

പ്രാതല്‍ നല്‍കാത്തതിന്റെ പേരിൽ മകൻ അമ്മയെ തലയ്ക്കടിച്ച് കൊന്നു Read More »

പൂനം പാണ്ഡെ മരിച്ചിട്ടില്ല, മരണ വാർത്ത ബോധപൂർവം പ്രചരിപ്പിച്ചത്, ബോധവത്കരണമായിരുന്നു ലക്ഷ്യമെന്ന് താരം

മുംബൈ: താൻ മരിച്ചിട്ടില്ലെന്നും, സെർവിക്കൽ ക്യാൻസറിനെക്കുറിച്ചുള്ള ബോധവത്കരണത്തിനു വേണ്ടിയാണ് മരണ വാർത്ത ബോധപൂർവം പ്രചരിപ്പിച്ചതെന്നും ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ. താൻ ജീവിച്ചിരിക്കുന്നുണ്ടെന്നും, എന്നാൽ, സെർവിക്കൽ ക്യാൻസറിനെക്കുറിച്ചുള്ള അവബോധമില്ലായ്മ പലരുടെയും മരണത്തിനു കാരണമായിട്ടുണ്ടെന്നും അവർ വീഡിയോയിൽ പറയുന്നു. പൂനം പാണ്ഡെ മരിച്ചതായി അവരുടെ പി.ആർ ടീം തന്നെയാണ് വെള്ളിയാഴ്ച മാധ്യമങ്ങളെ അറിയിച്ചിരുന്നത്. മരണ കാരണം സെർവിക്കൽ ക്യാൻസറാണെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, സെർവിക്കൽ ക്യാൻസർ പ്രതിരോധത്തിനായുള്ള ബോധവത്കരണമാണ് താൻ നടത്തിയതെന്നാണ് പൂനം പാണ്ഡെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത …

പൂനം പാണ്ഡെ മരിച്ചിട്ടില്ല, മരണ വാർത്ത ബോധപൂർവം പ്രചരിപ്പിച്ചത്, ബോധവത്കരണമായിരുന്നു ലക്ഷ്യമെന്ന് താരം Read More »

ക്രൈംബ്രാഞ്ച് സംഘം കെജ്രിവാളിന്‍റെ വസതിയിൽ

ന്യൂഡൽഹി: എ.എ.പി എം.എൽ.എമാരെ വിലയ്ക്കെടുക്കാൻ ബി.ജെ.പി ശ്രമിച്ചെന്ന പരാമർശത്തിനു പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ വസതിയിൽ ഡൽഹി പൊലീസിന്‍റെ ക്രൈംബ്രാഞ്ചെത്തി. സംഭവുമായി ബന്ധപ്പെട്ട് നോട്ടീസ് കൈമാറാനാണ് സംഘം എത്തിയത്. ബി.ജെ.പിയുടെ ഡൽഹി ഘടകം നൽകിയ പരാതിയെ തുടർന്നാണ് നടപടി. നോട്ടീസ് നൽകാൻ കെജ്‌രിവാളിന്‍റെയും മന്ത്രി അതിഷ് മർലേനയുടെയും വസതിയിൽ വെള്ളിയാഴ്ചയും ക്രൈംബ്രാഞ്ച് സംഘം എത്തിയിരുന്നു. എന്നാൽ കെജ്‌രിവാളിന്‍റെ ഓഫീസിലെ പ്രവർത്തകർ നോട്ടീസ് കൈപ്പറ്റാൻ വിസമ്മതിക്കുക ആയിരുന്നു.

എൽ.കെ അഡ്വാനിക്ക് ഭാരതരത്ന

ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ അഡ്വാനിക്ക് ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചത്. 96ആം വയസിലാണ് അദ്ദേഹത്തിന് പരോമന്നത സിവിലിയൻ ബഹുമതി തേടിയെത്തുന്നത്.

മതവിദ്വേഷം പ്രോത്സാഹിപ്പിച്ച കേസ് റദ്ദാക്കണമെന്ന അണ്ണാമലൈയുടെ ഹർജി; വിധി പറയുന്നത് മാറ്റി

ചെന്നൈ: മതവിദ്വേഷം പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ അണ്ണാമല നൽകിയ ഹർജിയിൽ വിധി പറയുന്നത് അനിശ്ചിതമായി മാറ്റി. ദീപാവലിയോട് അനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ആദ്യം കോടതിയെ സമീപിച്ചത് ക്രിസ്ത്യൻ സന്നദ്ധ സംഘടനയാണെന്ന അണ്ണാമലൈയുടെ പ്രസ്താവനയാണ് കേസിനാധാരം. എന്നാൽ ഇതു തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മതവിദ്വേഷം ഉണ്ടാക്കാൻ അണ്ണാമലൈ ബോധപൂർവ്വം ശ്രമിക്കുകയാണെന്നു കാണിച്ച് സേലം സ്വദേശി നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് …

മതവിദ്വേഷം പ്രോത്സാഹിപ്പിച്ച കേസ് റദ്ദാക്കണമെന്ന അണ്ണാമലൈയുടെ ഹർജി; വിധി പറയുന്നത് മാറ്റി Read More »

താജ് മഹലിനു സമീപത്തെ ഉറൂസ് നിരോധിക്കണം, ഹിന്ദു മഹാസഭ ഹർജി നൽകി

ആഗ്ര: താജ്മഹലിന് സമീപത്തെ ഉറൂസിന് നിരോധന ഉത്തരവ് ആവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭ. ആഗ്ര കോടതിയിലാണ് ഹിന്ദുമഹാ സഭ ഹരജി നൽകിയിരിക്കുന്നത്. ഉറൂസിന് താജ് മഹലിൽ സൗജന്യ പ്രവേശനം നൽകുന്നതിനെയും ഹർജിയിൽ ചോദ്യം ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതി മാർച്ച് നാലിന് ആഗ്ര കോടതി വാദം കേൾക്കും. മുഗൾ ചക്രവർത്തി ഷാജഹാന്‍റെ ചരമ വാർഷികവുമായി ബന്ധപ്പെട്ട് ഫെബ്രുവരി ആറ് മുതൽ എട്ടുവരെയാണ് ഉറൂസ് നടക്കുക. മുഗളന്മാരോ ബ്രിട്ടീഷുകാരോ താജ് മഹലിനുള്ളിൽ ഉറൂസ് നടത്താൻ അനുവദിച്ചിരുന്നില്ലെന്ന വിവരാവകാശ …

താജ് മഹലിനു സമീപത്തെ ഉറൂസ് നിരോധിക്കണം, ഹിന്ദു മഹാസഭ ഹർജി നൽകി Read More »

ബാംഗ്ലൂരിൽ ടിപ്പു സുൽത്താന്‍റെ ഛായാചിത്രത്തിൽ ചെരുപ്പുമാലയിട്ട യുവാവിനെ പൊലീസ് പിടികൂടി

ബാംഗ്ലൂർ: റായ്ച്ചൂരിലെ സിരിവാരയിൽ ടിപ്പു സുൽത്താന്‍റെ ഛായാചിത്രത്തിൽ ചെറുപ്പുമാലയിട്ടെന്ന കേസിൽ .യുവാവ് അറസ്റ്റിൽ. സിരിവാര സ്വദേശി ആകാശ് തൽവാറാണ്(23) അറസ്റ്റിലായത്. ജനുവരി 31 നാണ് കേസിനാസ്പദമായ സംഭവം. കുറ്റവാളികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് മുസ്ലിം സമുദായാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ പൊലീസ് രണ്ട് പ്രത്യേക സംഘങ്ങൾ രൂപികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവസ്ഥലത്തു നിന്നു ലഭിച്ച സി.സി.ടി.വി ദൃശങ്ങളുടെ അടിസ്ഥാനത്തിൽ ആകാശ് ഉൾപ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു ചേദ്യം ചെയ്തിരുന്നു. തുടർന്നാണ് പ്രതി കുറ്റസമ്മതം നടത്തിയത്. …

ബാംഗ്ലൂരിൽ ടിപ്പു സുൽത്താന്‍റെ ഛായാചിത്രത്തിൽ ചെരുപ്പുമാലയിട്ട യുവാവിനെ പൊലീസ് പിടികൂടി Read More »