മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു
തൊടുപുഴ: വിജിലൻസ് കേസിൽ രണ്ടാം പ്രതിയായ തൊടുപുഴ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജിന് ഹൈക്കോടതി താൽക്കാലിക മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കെ ബാബുവിൻ്റെ സിംഗിൾ ബഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് സർക്കാർ വിശദമായ റിപ്പോർട്ട് ഫയൽ ചെയ്യുന്നത് വരെ ചെയർമാനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ഇടക്കാല ജാമ്യമെന്ന രീതിയിലുള്ള ഒരു ഉത്തരവും പാസ്സാക്കിയിട്ടുണ്ട്. പ്രതിക്കു വേണ്ടി അഡ്വ. പി.റ്റി ഷീജിഷ്, അഡ്വ. ടോം തോമസ് പൂച്ചാലിൽ എന്നിവർ ഹാജരായി.