Timely news thodupuzha

logo

Kerala news

ആറ് വയസുകാരിയെ പീഡിപ്പിച്ച പിതാവിന് 3 ജീവപര്യന്തം തടവും പിഴ‍യും

തിരുവനന്തപുരം: ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ 40 കാരനായ അച്ഛന് മൂന്ന് ജീവപര്യന്തവും 90,000 പിഴയും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു. കൂടാതെ വിവിധ വകുപ്പുകളിൽ 21 വർഷം കഠിനതടവുമുണ്ട്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം കൂടുതൽ തടവ് അനുഭവിക്കണമെഎന്ന് ജഡജി ആർ. രേഖ വിധിന്യായത്തിൽ പറയുന്നു. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി. അച്ഛനെന്ന വിശ്വാസ്യതയ്ക്ക് പ്രതി കളങ്കമാണെന്ന് കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. 2023 ജൂലൈയിലാണ് പീഡനം നടന്നത്. അമ്മ ഗൾഫിൽ ജോലി ചെയ്യുന്നതിനാൽ …

ആറ് വയസുകാരിയെ പീഡിപ്പിച്ച പിതാവിന് 3 ജീവപര്യന്തം തടവും പിഴ‍യും Read More »

പാലായിൽ കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിച്ച 10 വയസുകാരൻ മരിച്ചു

കോട്ടയം: പാലാ കുടക്കച്ചിറയിൽ പന്തുകളിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കാൽ വഴുതി കിണറ്റിലേക്ക് വീണ വിദ്യാർഥിക്ക് ദാരുണാന്ത്യം. കുടക്കച്ചിറ സെന്റ് ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയും, വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകനുമായ ലിജു ബിജുവാണ്(10) മരിച്ചത്. കിണറ്റിൽ വീണയുടൻ തന്നെ നാട്ടുകാർ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണമടയുകയായിരുന്നു. അടുത്ത ദിവസം ആദ്യകുർബാന സ്വീകരിക്കുവാനുള്ള ഒരുക്കത്തിലായിരുന്നു ലിജു.

മലപ്പുറത്ത് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ മധ്യവയസ്കന് സൂര്യാഘാതമേറ്റു

മലപ്പുറം: ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്കന് സൂര്യാഘാതമേറ്റു. കൊളത്തൂർ കുറുപ്പത്താലിൽ മലഞ്ചരക്ക് വ്യാപാരിയായ കൊളത്തൂർ മൂർക്കാട് സ്വദേശി കൊട്ടാരപ്പറമ്പിൽ കെ.പി അബ്ദുൽ മജീദിനാണ് പൊള്ളലേറ്റത്. ചെവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. അബ്ദുളിന്‍റെ ഇരുതോളിലും പൊള്ളലേറ്റു. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ചൊറിച്ചിലുണ്ടായ ഭാഗം പരിശോധിച്ചപ്പോഴാണ് പൊള്ളൽ ശ്രദ്ധയിൽപ്പെട്ടത്.

ലണ്ടനിലെ ഡബിൾഡക്കർ ബസുകളിൽ ആലപ്പുഴയും ഹൗസ്ബോട്ടും

ലണ്ടൻ: വിദേശ രാജ്യങ്ങളിൽ വിനോദ സഞ്ചാരത്തിന്‍റെ പരസ്യ പ്രചാരണവുമായി സംസ്ഥാന ടൂറിസം വകുപ്പ്. ലണ്ടൻ ഉൾപ്പെടെയുള്ള വിദേശ നഗരങ്ങളിലാണ് കേരളത്തിന്‍റെ വിനോദ സഞ്ചാര‌‌ പ്രവർത്തനങ്ങളുടെ പരസ്യം അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ലണ്ടനിലെ ബസുകളിൽ അവതരിപ്പിച്ചിരിക്കുന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാനിടയായി. ആലപ്പുഴയിലെ ഹൗസ് ബോട്ടുകളും വള്ളം കളിയുമൊക്കെ ലണ്ടനിലെ ഒരു ഡബിൾ ഡക്കർ ബസിൽ സ്റ്റിക്കർ ചെയ്തിരിക്കുകയാണ്. ആലപ്പുഴയുടെ പ്രകൃതി ഭംഗി വിളിച്ചോതുന്ന തരത്തിലുള്ള പരസ്യമാണ് ബസിന്‍റെ ബോഡി നിറയെ. കേരള ടൂറിസത്തിന്‍റെ ലോഗോയും ഇതിനൊപ്പമുണ്ട്. ഇതിനു മുമ്പും …

ലണ്ടനിലെ ഡബിൾഡക്കർ ബസുകളിൽ ആലപ്പുഴയും ഹൗസ്ബോട്ടും Read More »

ഡൽഹിയിലും നോഡിയിലും ബോംബ് ഭീഷണി; അമ്പതിലധികം സ്കൂളൂകളിൽ വിദ്യാർഥികളെ ഒഴിപ്പിച്ചു

ന്യൂഡൽഹി: ഡൽഹിയിലെയും നോഡിയിലെയും അമ്പതിലധികം സ്കൂളൂകളിൽ ബോംബ് ഭീഷണി. ചാണക്യപുരിയിലെ സംസ്കൃതി സ്കൂൾ, കിഴക്കൻ മറയൂർ വിഹാറിലെ മദർ മേരി സ്കൂൾ, ദ്വാരകയിലെ ഡൽഹി പബ്ലിക് സ്കൂൾ എന്നിവടങ്ങളിലാണ് ഭീഷണി സന്ദേശമെത്തിയത്.‌ കൂടാതെ അമ്പതോളം സ്കൂളുകൾക്കും സമാനമായ ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് സ്കൂളുകളിൽ നിന്ന് വിദ്യാർഥികളെ ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല. മദർ മേരി സ്കകൂളിൽ പരീക്ഷ നടക്കുന്നതിനിടെയാണ് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് പരീക്ഷ നിർത്തി വെയ്ക്കേണ്ടി …

ഡൽഹിയിലും നോഡിയിലും ബോംബ് ഭീഷണി; അമ്പതിലധികം സ്കൂളൂകളിൽ വിദ്യാർഥികളെ ഒഴിപ്പിച്ചു Read More »

ഫോ​ണ്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ ചു​വ​ന്ന അ​ര​ളി​യു​ടെ പൂ​വ് ക​ടി​ച്ചു: ആലപ്പുഴയിൽ യുവതി കുഴഞ്ഞ് വീണ് മരിച്ചു

ആലപ്പുഴ: ചു​വ​ന്ന അ​ര​ളി​യു​ടെ പൂ​വ് ക​ടി​ച്ചതിനു പി​ന്നാ​ലെ കു​ഴ​ഞ്ഞു വീ​ണു. ഫോ​ണ്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ ചു​വ​ന്ന അ​ര​ളി​യു​ടെ പൂ​വ് ക​ടി​ച്ച യു​വ​തി​യ്ക്ക് ദാ​രു​ണാ​ന്ത്യം. പ​ള്ളി​പ്പാ​ട് നീ​ണ്ടൂ​ര്‍ കൊ​ണ്ടൂ​രേ​ത്ത് സു​രേ​ന്ദ്ര​ൻ- അ​നി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ സൂ​ര്യ സു​രേ​ന്ദ്ര​നാ​ണ്(24) മ​രി​ച്ച​ത്. യു.​കെ​യി​ല്‍ പോ​കാ​ന്‍​വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും തു​ട​ര്‍ ചി​കി​ത്സ​യ്ക്കി​ട​യി​ല്‍ പെ​ണ്‍​കു​ട്ടി മ​രിക്കു​ക​യുമാ​യി​രു​ന്നു. ഫോ​ണ്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ ചു​വ​ന്ന അ​ര​ളി​യു​ടെ പൂ​വ് ക​ടി​ച്ച​താ​യി ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍​മാ​രോ​ട് കു​ട്ടി പ​റ​ഞ്ഞി​രു​ന്നു. ഇ​ത് മ​ര​ണ കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന ഡോ​ക്ട​റ​ന്മാ​ര്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. …

ഫോ​ണ്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ ചു​വ​ന്ന അ​ര​ളി​യു​ടെ പൂ​വ് ക​ടി​ച്ചു: ആലപ്പുഴയിൽ യുവതി കുഴഞ്ഞ് വീണ് മരിച്ചു Read More »

വേ​ന​ൽ​ ചൂ​ടി​ൽ വ​ല​ഞ്ഞ് പ​ക്ഷി​ക​ളും

കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ പ​ക്ഷി​ക​ളും വേ​ന​ല്‍​ ചൂ​ടി​ല്‍ മ​ര​ങ്ങ​ളു​ടെ ഇ​ട​ങ്ങ​ളി​ലേ​ക്കു ചു​രു​ങ്ങി​യ​താ​യി ട്രോ​പ്പി​ക്ക​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ക്കോ​ള​ജി​ക്ക​ല്‍ സ​യ​ന്‍​സ​സ് സ​ര്‍​വേ റി​പ്പോ​ര്‍​ട്ട്. മു​ൻ​ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു പ​ക്ഷി വൈ​വി​ധ്യ​ത്തി​ൽ നേ​രി​യ കു​റ​വു​ണ്ട്. ചൂ​ടി​ന്‍റെ ആ​ഘാ​ത​ത്തി​ൽ പ​ക്ഷി​ക​ൾ ത​ണ​ലി​ലേ​ക്കു ഒ​തു​ങ്ങി​യ​താ​ണ് ഇ​തി​നു കാ​ര​ണം. ന​ഗ​ര​ത്തെ ആ​റ് സെ​ക്ട​റു​ക​ളാ​യി തി​രി​ച്ചു​ള്ള സ​ർ​വേ​യി​ൽ 40 ഇ​നം പ​ക്ഷി​ക​ളെ​യാ​ണു ക​ണ്ടെ​ത്തി​യ​ത്. ഏ​റ്റ​വും അധി​കം പ​ക്ഷി​ക​ളെ ക​ണ്ടെ​ത്തി​യ​ത് ഈ​ര​യി​ൽ​ക​ട​വി​ലും ര​ണ്ടാ​മ​ത് സി​.എം.​എ​സ് കോ​ള​ജ് കാ​മ്പ​സി​ലു​മാ​ണ്. നീ​ർ​പ​ക്ഷി​ക​ളു​ടെ താ​വ​ള​മാ​യ നാ​ഗ​മ്പ​ട​ത്തെ കൊ​റ്റി​ല്ല​ങ്ങ​ൾ മു​ൻ​വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ വ​ർ​ധി​ച്ച​താ​യാ​ണു ക​ണ​ക്ക്. ചി​ന്ന​കൂ​ട്ടു​റു​വാ​ൻ, …

വേ​ന​ൽ​ ചൂ​ടി​ൽ വ​ല​ഞ്ഞ് പ​ക്ഷി​ക​ളും Read More »

ന​മ്പ​ർ പ്ലേ​റ്റും ക​ണ്ണാ​ടി​യും ഹെ​ൽ​മ​റ്റും ഇ​ല്ലാ, ഡൽഹിയിൽ സ്‌​പൈ​ഡ​ർ​ വേ​ഷം ധ​രി​ച്ച് ബൈ​ക്കി​ൽ ക​റ​ങ്ങിയവർ പൊലീസ് പിടിയിൽ

ന്യൂഡൽഹി: സൗ​ത്ത് വെ​സ്റ്റ് ഡ​ൽ​ഹി​യി​ലെ ദ്വാ​ര​ക​യി​ൽ മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ര​ണ്ടു യാ​ത്രി​ക​രെ ക​ണ്ടു നാ​ട്ടു​കാ​ർ ഞെ​ട്ടി! സൂ​പ്പ​ർ ഹീ​റോ​ക​ളാ​യ സ്‌​പൈ​ഡ​ർ​മാ​ൻ, സ്‌​പൈ​ഡ​ർ വു​മ​ൺ വേ​ഷം ധ​രി​ച്ച് ബൈ​ക്കി​ൽ ആ​ടി​പ്പാ​ടി ക​റ​ങ്ങു​ന്ന സ്ത്രീ​യും പു​രു​ഷ​നും. റീ​ൽ​സ് ഷൂ​ട്ടിം​ഗി​നു ​വേ​ണ്ടി​യാ​ണ് “സ്പൈ​ഡ​ർ ക​മി​താ​ക്ക​ൾ’ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ആ​ഘോ​ഷ​മാ​യെ​ത്തി​യ​ത്. സ്‌​പൈ​ഡ​ർ​മാ​ൻ ആ​ദി​ത്യയും(20) ​സു​ഹൃ​ത്ത് 19കാ​രി സ്‌​പൈ​ഡ​ർ വു​മ​ൺ അ​ഞ്ജ​ലി​യും ചേ​ർ​ന്നു നി​ർ​മി​ച്ച ഇ​ൻ​സ്റ്റാ​ഗ്രാം റീ​ൽ ഹി​റ്റാ​യെ​ങ്കി​ലും ന​ടു​റോ​ഡി​ലെ പ്ര​ക​ട​ന​ത്തി​ൽ ഇ​രു​വ​രും പു​ലി​വാ​ലു പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ന​മ്പ​ർ പ്ലേ​റ്റും ക​ണ്ണാ​ടി​യും ഇ​ല്ലാ​ത്ത ബൈ​ക്കി​ൽ …

ന​മ്പ​ർ പ്ലേ​റ്റും ക​ണ്ണാ​ടി​യും ഹെ​ൽ​മ​റ്റും ഇ​ല്ലാ, ഡൽഹിയിൽ സ്‌​പൈ​ഡ​ർ​ വേ​ഷം ധ​രി​ച്ച് ബൈ​ക്കി​ൽ ക​റ​ങ്ങിയവർ പൊലീസ് പിടിയിൽ Read More »

12 വ​ർ​ഷം മു​ൻ​പ് കാ​ണാ​താ​യ മൂ​ക്കു​ത്തിയുടെ ഒരുഭാ​ഗം​ ശ്വാ​സ​കോ​ശ​ത്തിൽ

കൊ​​​ച്ചി: 12 വ​​ർ​​ഷം മു​​മ്പ് കാ​​ണാ​​താ​​യ മൂ​​ക്കു​​ത്തി​​യു​​ടെ ഒ​​രു ഭാ​​ഗം വീ​​​ട്ട​​​മ്മ​​​യു​​​ടെ ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ൽ ​​നി​​​ന്നു പു​​​റ​​​ത്ത് എടു​​​ത്തു. കൊ​​​ല്ലം ശാ​​​സ്താം​​​കോ​​​ട്ട സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ നാ​​ൽ​​പ്പ​​ത്തി​​നാ​​ലു​​കാ​​​രി​​​യു​​​ടെ ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ൽ​​ നി​​​ന്നാ​​​ണ് കൊ​​​ച്ചി അ​​​മൃ​​​ത ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഇ​​​ന്‍റ​​​ർ​​​വ​​ൻ​​​ഷ​​​ണ​​​ൽ പ​​​ൾ​​​മ​​​ണോ​​​ള​​​ജി വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ.​ ​​ടി​​​ങ്കു ജോ​​​സ​​​ഫി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ കൂ​​​ടാ​​​തെ ഒ​​​രു സെ​​​ന്‍റി​​​മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള ശംഖുതി​​​രി പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. മൂ​​​ക്കു​​​ത്തി കാ​​​ണാ​​​താ​​​യ ദി​​വ​​സം അ​​​തി​​​ന്‍റെ പ്ര​​​ധാ​​​ന​​​ഭാ​​​ഗം വീ​​​ട്ടി​​​ൽ ​​നി​​​ന്ന് കി​​​ട്ടി​​​യി​​രു​​ന്നു. ശംഖുതി​​​രിക്കാ​​യി തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച കൊ​​​ല്ല​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് വി​​​ധേ​​​യ​​​യാ​​​യ​​​പ്പോ​​​ൾ …

12 വ​ർ​ഷം മു​ൻ​പ് കാ​ണാ​താ​യ മൂ​ക്കു​ത്തിയുടെ ഒരുഭാ​ഗം​ ശ്വാ​സ​കോ​ശ​ത്തിൽ Read More »

ചൂട് തുടരുന്നു; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുകയാണ്. സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്. പാലക്കാടിനും തൃശൂരിനും പുറമേ, ആലപ്പുഴയിലും കോഴിക്കോടുമാണ് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്. പാലക്കാട് ഓറഞ്ച് അലർട്ടും തൃശൂർ, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും താപനില മുന്നറിയിപ്പ് ഉണ്ട്. സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. വേനല്‍ ചൂടിന് തൊഴിൽ സമയത്തിലെ പുനക്രമീകരണം മേയ് 15 വരെ തുടരുമെന്ന് പാലക്കാട്‌ ജില്ലാ ലേബര്‍ …

ചൂട് തുടരുന്നു; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ കേന്ദ്രം Read More »

ആഘോഷങ്ങളില്ലാതെ ഐ.ജി ശ്രീധന്യയുടെ വിവാഹം നടന്നു

തിരുവനന്തപുരം: ആഘോഷങ്ങൾ ഒഴിവാക്കി രജിസ്റ്റർ വിവാഹം ചെയ്ത്‌ രജിസ്ട്രേഷൻ ഐ.ജി ശ്രീധന്യ സുരേഷ്‌. സ്‌പെഷ്യൽ മാര്യേജ്‌ ആക്ട്‌ പ്രകാരം ചൊവ്വാഴ്ച തിരുവനന്തപുരത്തെ വസതിയിലായിരുന്നു രജിസ്‌ട്രേഷൻ. ഹൈക്കോടതി ഉദ്യോഗസ്ഥനായ ഗായക് ആർ ചന്ദാണ്‌ വരൻ. ഇരുവരുടെയും അച്ഛനമ്മമാരടക്കം അടുത്ത ബന്ധുക്കൾ മാത്രമാണ്‌ ചടങ്ങിൽ പങ്കെടുത്തത്‌. രജിസ്‌ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സാന്നിധ്യത്തിലായിരുന്നു വിവാഹ രജിസ്‌ട്രേഷൻ. കേക്ക്‌ മുറിച്ച്‌ ദമ്പതികൾ മധുരം പങ്കിട്ടു. ആദിവാസി വിഭാഗത്തിൽ നിന്ന്‌ ഐ.എ.എസ്‌ നേടിയ ആദ്യ വനിതയാണ്‌ വയനാട്‌ സ്വദേശിനി ശ്രീധന്യ. 2019ൽ സിവിൽ …

ആഘോഷങ്ങളില്ലാതെ ഐ.ജി ശ്രീധന്യയുടെ വിവാഹം നടന്നു Read More »

പാലക്കാട്ട്‌ ഓറഞ്ച്‌ അലർട്ട്‌

തിരുവനന്തപുരം: പാലക്കാട്ട്‌ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ വ്യാഴംവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിലും ഉഷ്‌ണതരംഗ സാധ്യത നിലനിൽക്കുന്നു. പാലക്കാട്ട്‌ 41 ഡിഗ്രിവരെയും തൃശൂരിൽ 40 ഡിഗ്രിവരെയും കോഴിക്കോട്ട്‌ 39 ഡിഗ്രിവരെയും ആലപ്പുഴയിൽ 38 ഡിഗ്രി വരെയും താപനില ഉയരാനാണ്‌ സാധ്യത. അതേസമയം, ശനിവരെ സംസ്ഥാനത്ത്‌ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്കും സാധ്യതയുണ്ട്‌. തിങ്കളാഴ്‌ച തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും വിവിധ പ്രദേശങ്ങളിൽ വേനൽ മഴ ലഭിച്ചു.

ആലുവയിൽ ​ഗുണ്ടാ ആക്രമണം നടത്തിയ നാലു പേർ പൊലീസ് പിടിയിൽ

കൊച്ചി: ആലുവയില്‍ ഗുണ്ടാ ആക്രമണത്തില്‍ നാലു പേർ പൊലീസ് പിടിയിൽ. മുഖ്യപ്രതി ഫൈസൽ ബാബു ഉൾപ്പെടെ നാലുപേരാണ് പിടിയിലായത്. സുനീർ, ഫൈസൽ, കബീർ, സിറാജ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരിൽ മൂന്നുപേർക്ക് അക്രമത്തിൽ നേരിട്ട് പങ്കുള്ളതായി പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 10.30ഓടെ ആലുവ ശ്രീമൂലനഗരത്തിലാണ് സംഭവം. ആക്രമണത്തില്‍ മുന്‍ പഞ്ചായത്ത് അംഗത്തിനാണ് വെട്ടേറ്റത്. മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി. സുലൈമാനാണ് വെട്ടേറ്റത്. മറ്റു നാലു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. …

ആലുവയിൽ ​ഗുണ്ടാ ആക്രമണം നടത്തിയ നാലു പേർ പൊലീസ് പിടിയിൽ Read More »

പാചകവാതക വില കുറച്ചു, ​ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്‍റെ വില 19 രൂപയാണ് കുറച്ചത്. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനായുള്ള പാചകവാതക സിലിണ്ടറിന്‍റെ വില 1745.50 രൂപയായി. മുംബൈയില്‍ വില 1698.50 രൂപയായാണ് കുറഞ്ഞത്. ചെന്നൈയില്‍ 1911 രൂപയാണ് പുതിയ വില. ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് പാചകവാതക വില കുറച്ചത്.

പ്രൊഫഷണല്‍ എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ചിന് പുതിയ വിലാസം

എറണാകുളം: സൗത്ത് കര്‍ഷക റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന റീജിയണല്‍ പ്രൊഫഷണല്‍ & എക്സിക്യൂട്ടിവ്‌ എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ച്‌, കോച്ചിങ്‌ കം ഗൈഡന്‍സ്‌ സെന്റര്‍ ഫോര്‍ എസ്.സി/എസ്.റ്റി ഓഫീസുകള്‍ മെയ് 2 മുതല്‍ തൃപ്പൂണിത്തുറ മിനിസിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന്‌ ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. പുതിയ മേല്‍വിലാസം റീജിയണല്‍ പ്രൊഫഷണല്‍ & എക്സിക്യൂട്ടീവ്‌ എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ച്‌, എറണാകുളം മിനി സിവില്‍ സ്റ്റേഷന്‍ തൃപ്പൂണിത്തുറ – 682301.

തൊഴിൽ സമയക്രമീകരണം മെയ്15വരെ: ലംഘനങ്ങൾക്കെതിരെ കർശന നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ് 15 വരെ നീട്ടിയതായി തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഉച്ചക്ക് 12 മുതൽ വെകിട്ട് മൂന്ന് വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും കർശന പരിശോധന നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ലേബർ കമ്മിഷണർ …

തൊഴിൽ സമയക്രമീകരണം മെയ്15വരെ: ലംഘനങ്ങൾക്കെതിരെ കർശന നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി Read More »

കാഞ്ഞാണിയിൽ കാണാതായ കൃഷ്ണപ്രിയയുടെയും കുഞ്ഞിൻ്റെയും മൃതദേഹം ചളിയിൽ പുതഞ്ഞ നിലയിൽ

തൃശ്ശൂർ: കാഞ്ഞാണിയിൽ നിന്നും കാണാതായ യുവതിയേയും ഒന്നരവയസ്സുള്ള മകളേയും കനോലിക്കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടില്‍ അഖിലിന്റെ ഭാര്യയും മണലൂര്‍ ആനക്കാട് സ്വദേശിനിയുമായ കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ(24) മകള്‍ പൂജിത എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ പാലാഴി കനോലിക്കനാല്‍ തീരത്ത് ചളിയിൽ പുതഞ്ഞ നിലയിലായിരുന്നു. രാവിലെ വേലിയിറക്കം ആയിരുന്നതിനാല്‍ കനോലിക്കനാലില്‍ വെള്ളം കുറവായിരുന്നു. ഈ ഭാഗത്താണ് രണ്ട് മൃതദേഹങ്ങളും കിടന്നിരുന്നത്. സമീപവാസികളാണ് മൃതദേഹം കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് അന്തിക്കാട് പോലീസ് …

കാഞ്ഞാണിയിൽ കാണാതായ കൃഷ്ണപ്രിയയുടെയും കുഞ്ഞിൻ്റെയും മൃതദേഹം ചളിയിൽ പുതഞ്ഞ നിലയിൽ Read More »

കോഴിക്കോട് ഓട്ടോ ഡ്രൈവറുടെ കൊലപാതകം; ഒരാളെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിൽ ഒരാൾ അറസ്റ്റിൽ. വെള്ളയിൽ സ്വദേശി ധനീഷാണ് (33) പൊലീസിന്‍റെ പിടിലായത്. ഞായറാഴ്ച പുലർച്ചെയാണ് ഓട്ടോ ഡ്രൈവറായ ശ്രീകാന്തിനെ വെട്ടി കൊലപ്പെടുത്തിയത്. ധനീഷിന്‍റെ അമ്മയോട് ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സംശയത്തിന്‍റെ അടിസ്ഥാനത്തിൽ കൊലപാതക സമയത്ത് സംഭവ സ്ഥലത്തു കൂടി സ്കൂട്ടറിൽ പോകുന്നതായി ദൃശങ്ങളിൽ കണ്ട ആളെ പൊലീസ് ചേദ്യം ചെയ്തിരുന്നു. ദീർഘ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഞായറാഴ്ച പുലർച്ചെയാണ് പണിക്കർറോഡ് നാലുകുടിപറമ്പ് ശ്രീമന്ദിരം വീട്ടിൽ …

കോഴിക്കോട് ഓട്ടോ ഡ്രൈവറുടെ കൊലപാതകം; ഒരാളെ അറസ്റ്റ് ചെയ്തു Read More »

വയനാട് മാവോയിസ്റ്റും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ

മാനന്തവാടി: വയനാട് തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. ആർക്കും പരുക്കേറ്റിട്ടില്ല. കമ്പമലയോട് ചേർന്നുള്ള വനത്തിൽ സംഘം തങ്ങുന്നതായി പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് വെടിവെയ്പ്പ് നടന്നതെന്നാണ് സൂചന. കഴിഞ്ഞ ബുധാനാഴ്ച രാവിലെ 6.10 നായിരുന്നു സി.പി മൊയ്തീന്‍റെ നേതൃത്വത്തിൽ നാലുപേർ സ്ഥലത്തെ പാടിയിൽ എത്തിയത്. രണ്ടു പേരുടെ കയ്യിലും ആയുധമുണ്ടായിരുന്നു. പേര്യയിലെ ഏറ്റുമുട്ടലിനു ശേഷം മാസങ്ങൾ കഴിഞ്ഞാണ് വീണ്ടും മാവോവാദികൾ എത്തുന്നത്. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ട് ഒരു കാര്യമില്ലെന്നും വോട്ട് ബഹിഷ്കരിക്കണമെന്നും …

വയനാട് മാവോയിസ്റ്റും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ Read More »

പ്രജ്വൽ രേവണ്ണയുടെ ലൈംഗിക പീഡന ദൃശ്യങ്ങൾ: കേസ് കോൺഗ്രസിന്റെ തലയിൽ ചുമത്തി അമിത് ഷാ

ന്യൂഡൽഹി: കർണാടക ഹസനിലെ സിറ്റിങ്ങ് എം.പിയും എൻ.ഡി.എ മുന്നണി സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗിക പീഡന കേസുകൾ ചർച്ചയായതോടെ ഉത്തരവാദിത്തം കോൺഗ്രസിന്റെ തലയിൽ ചുമത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒളിവിൽ പോയ എം.പിക്ക് എതിരെ നടപടി സ്വീകരിക്കുന്നതിൽ കാലതാമസമെടുക്കുന്നതിൽ ഉത്തരം പറയേണ്ടത് സംസ്ഥാനം ഭരിക്കുന്ന കോൺ​ഗ്രസ് സർക്കാരാണെന്ന് അമിത് ഷാ പറഞ്ഞു. ​ഗുവഹത്തിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ബിജെപിയുടെ നിലപാട് വ്യക്തമാണ്. ഞങ്ങൾ സ്ത്രീകൾക്കൊപ്പമാണ്. ഇത് സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്ന വിഷയമായതിനാൽ ഞങ്ങൾ ഇതിൽ …

പ്രജ്വൽ രേവണ്ണയുടെ ലൈംഗിക പീഡന ദൃശ്യങ്ങൾ: കേസ് കോൺഗ്രസിന്റെ തലയിൽ ചുമത്തി അമിത് ഷാ Read More »

ചെന്നൈയിൽ മലയാളി ദമ്പതിമാരുടെ കൊലപാതകം: രാജസ്ഥാൻ സ്വദേശി പിടിയിൽ

ചെന്നൈ: ആവഡിക്കു സമീപം മുത്താപുതുപ്പേട്ടിൽ മലയാളി ദമ്പതിമാരെ വീട്ടിൽ കയറി കഴുത്തറത്ത് കൊന്ന കേസിൽ പ്രതി പിടിയിൽ. ആയുര്‍വേദ ഡോക്ടറും വിമുക്തഭടനുമായ പാലാ പിഴക് പഴയകുളത്ത് ശിവൻ നായര്‍(71), ഭാര്യ റിട്ട. അധ്യാപിക എരുമേലി പുഷ്പവിലാസം പ്രസന്നകുമാരി(62) എന്നിവർ കൊല്ലപ്പെട്ട കേസിൽ രാജസ്ഥാന്‍ സ്വദേശി മഹേഷ് താരാ റാമെന്ന(22) യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. പ്രതി പടിയിലായി എങ്കിലും കേസിൽ ദുരൂഹത തുടരുകയാണ്. നേരത്തെ മോഷണ ശ്രമത്തിനിടയിൽ കൊലപ്പെടുത്തിയെന്ന നിലയ്ക്കാണ് വാർത്ത പ്രചരിച്ചത്. 100 പവൻ ആഭരണം നഷ്ടമായതായും …

ചെന്നൈയിൽ മലയാളി ദമ്പതിമാരുടെ കൊലപാതകം: രാജസ്ഥാൻ സ്വദേശി പിടിയിൽ Read More »

മെയ്‌ 3 മുതൽ 11 വരെ സർവ്വീസ് സമയം നീട്ടി കൊച്ചി മെട്രോ

കൊച്ചി: ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളി തിരുനാൾ പ്രമാണിച്ച്‌ കൊച്ചി മെട്രോ മെയ് 3 മുതൽ 11 വരെ തീയതികളിൽ സർവ്വീസ് സമയം നീട്ടി. ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കുമുള്ള അവസാന സർവ്വീസ് രാത്രി 11നായിരിക്കും. പള്ളി അധികൃതരുടെ അഭ്യർത്ഥന പ്രകാരമാണ്‌ സർവ്വീസ് സമയം നീട്ടിയത്‌.

മെയ് പകുതി വരെ ചൂടിന് ആശ്വാസമുണ്ടാകില്ലെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് തെല്ലും കുറയാതെ കൊടുംചൂട്. ഉഷ്ണ തരംഗ സാധ്യതയെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മറ്റുള്ള ഒന്‍പത് ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പും നല്‍കിയിരിക്കുക ആണ് കാലാവസ്ഥാ കേന്ദ്രം . പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട് ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, …

മെയ് പകുതി വരെ ചൂടിന് ആശ്വാസമുണ്ടാകില്ലെന്ന് കാലാവസ്ഥാ കേന്ദ്രം Read More »

വൈദ്യുതി ഉപയോഗം വർധിക്കുന്നു; ലോഡ് ഷെഡിങ്ങ് വേണമെന്ന് കെ.എസ്.ഇ.ബി സർക്കാരിനോട്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ലേഡ് ഷെഡ്ഡിങ്ങല്ലാതെ വേറെ മാർഗമില്ലെന്നും വൈദ്യുതി മന്ത്രിയെ അറിയിച്ചു. എന്നാൽ മന്ത്രി മറുപടി നൽകിയിട്ടില്ലെന്നാണ് വിവരം. ഓവര്‍ ലോഡ് കാരണമാണ് പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ്ങ് നടത്തേണ്ടി വരുന്നത്. അമിത ലോഡ് കാരണം പലയിടത്തും ട്രാന്‍ഫോര്‍മറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു. ഇതുവരെ 700 ലേറെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് തകരാര്‍ സംഭവിച്ചതായും കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു. 11.31 കോടി യൂണിറ്റ് വൈദ്യുതിയാണ് തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് …

വൈദ്യുതി ഉപയോഗം വർധിക്കുന്നു; ലോഡ് ഷെഡിങ്ങ് വേണമെന്ന് കെ.എസ്.ഇ.ബി സർക്കാരിനോട് Read More »

കേരളത്തിൽ പാൽ ഉൽപ്പാദനത്തില്‍ വന്‍ ഇടിവെന്ന് മിൽമ

തിരുവനന്തപുരം: ചൂട് കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് പാൽ ഉൽപ്പാദനത്തിൽ വൻ ഇടിവ് സംഭവിച്ചതായി മിൽമ. കാലാവസ്ഥ പ്രതികൂലമായതോടെ ആണ് പ്രതിദിനം ആറരലക്ഷം ലിറ്റർ പാലിന്‍റെ കുറവാണ് ഉണ്ടായതെന്ന് മിൽമ പറയുന്നു. പാൽ ഉൽപ്പാദനത്തിൽ പ്രതിദിനം മുന്നേ മുക്കാല്‍ ലക്ഷം ലിറ്ററെന്നതാണ് മാര്‍ച്ചിലെ കണക്ക്. നിലവിലെ പ്രശ്നം മറികടക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പാല്‍ വാങ്ങിയാണ് പ്രതിസന്ധി പരിഹരിക്കുന്നത്. ഉൽപ്പാദനം കുറഞ്ഞതോടെ ക്ഷീര കര്‍ഷകരും വന്‍ പ്രതിസന്ധിയിലാണ്. പ്രതീക്ഷിച്ച പാല്‍ കറന്നെടുക്കാനാകാത്തത് കർഷകരുടെ വരുമാനം കുത്തനെ കുറയ്ക്കുന്നുണ്ട്. …

കേരളത്തിൽ പാൽ ഉൽപ്പാദനത്തില്‍ വന്‍ ഇടിവെന്ന് മിൽമ Read More »

പാലക്കാട് പരസ്യ ബോർഡിൽ കാർ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ പൊള്ളാച്ചി സ്വദേശി മരിച്ചു

പാലക്കാട്: കണ്ണനൂരിൽ നടന്ന അപകടത്തിൽ ഒരാൾ മരിച്ചു. പൊള്ളാച്ചി കൊടൈക്കനാൽ പല്ലങ്കി സ്വദേശി തങ്കമുത്തുവാണ്(55) മരിച്ചത്. അപകടത്തിൽ പരുക്കേറ്റ മൂന്നു പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമല്ല. കാർ റോഡരികിലെ പരസ്യബോർഡിൽ ഇടിച്ചു മറിഞ്ഞതാണ് അപകട കാരണം. മകളെ നെടുമ്പാശേരി വിമാനത്താവളത്തിൽ വിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങവേയാണ് അപകടം ഉണ്ടായത്.

ഇ.പിയെ തൊട്ടാൽ പിണറായി അടക്കം അകത്തു പോവുമെന്ന് കെ സുധാകരൻ

കണ്ണൂർ: ബി.ജെ.പിയിൽ ചേരാൻ നീക്കം നടത്തിയെന്ന ആരോപണമുയർന്നിട്ടും ഇ.പി ജ‍യരാജനെതിരേ സി.പി.എം നടപടി എടുക്കാത്തതിൽ പരിഹാസവുമായി കെ സുധാകരൻ. ഇ.പിയെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം മൊത്തം കത്തുമെന്നും നടപടി ഉണ്ടാവില്ലെന്നത് തുടക്കത്തിലെ തന്നെ അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സെഞ്ച്വറി അടിച്ച ക്രിക്കറ്റ് പ്ലേയർ പോയതു പോലെയാണ് ഇന്നലെ ഇ.പി എ.കെ.ജി സെന്‍ററില്‍ നിന്ന് മടങ്ങി പോയത്. ഇ.പിയെ തൊട്ടാൽ പിണറായി വിജയൻ അടക്കം അകത്തു പോകും. കൊള്ളയടിച്ചതും പോരാ അതിനെതിരെ പറഞ്ഞവർക്കെതിരെ നടപടിയെടുക്കണം എന്നാണ് പാർട്ടി ഓഫീസിൽ …

ഇ.പിയെ തൊട്ടാൽ പിണറായി അടക്കം അകത്തു പോവുമെന്ന് കെ സുധാകരൻ Read More »

പി ജയരാജന്‍ വധശ്രമക്കേസ്; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി

ന്യൂഡൽഹി: പി ജയരാജന്‍ വധശ്രമക്കേസിൽ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാന സർക്കാർ. ഏഴ് പ്രതികളെ വെറുതെവിട്ട ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയിരിക്കുന്നത്. പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകളുണ്ടെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. 1999 ഓഗസ്റ്റ് 25 ന് തിരുവോണനാളിലാണ് പി ജയരാജനെ കിഴക്കേ കതിരൂരിലെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ആർ.എസ്.എസ് പ്രവർത്തകരായ ഒൻപത് പേരായിരുന്നു കേസിലെ പ്രതികൾ. ഇവരിൽ ആറു പേരെ 2007 ൽ കുറ്റക്കാരെന്ന് കണ്ടെത്തി വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. മൂന്നു പ്രതികളെ വെറുതെ വിട്ടു. എന്നാൽ …

പി ജയരാജന്‍ വധശ്രമക്കേസ്; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി Read More »

വിഴിഞ്ഞത്ത് വലിയ കപ്പലുകളെത്തും

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി പ്രവർത്തിക്കാൻ വിഴിഞ്ഞത്തിന് കേന്ദ്ര തുറമുഖ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഇതോടെ വലിയ കപ്പലുകൾക്ക്(മദർഷിപ്‌) അടുക്കാനും ചരക്കുകൾ കൈമാറ്റം ചെയ്യാനും സംവിധാനമുള്ള ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞം മാറും. കൊളംബോ, സിംഗപ്പുർ തുറമുഖങ്ങളിൽ നടക്കുന്ന ഇന്ത്യയിലേക്കുള്ള കപ്പലുകളുടെ ട്രാൻസ്ഷിപ്മെന്റ്‌ ഇനി വിഴിഞ്ഞത്തേക്കെത്തും. കസ്റ്റംസ് ഓഫീസ് ഉൾപ്പെടെ വിഴിഞ്ഞത്ത്‌ സ്ഥാപിക്കാനുള്ള അവസരവും ഒരുങ്ങുകയാണ്‌. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ്സ് ആൻഡ് കസ്റ്റംസ്(സി.ബി.ഐ.സി) കസ്റ്റംസ് ഓഫീസിനുള്ള അന്തിമ അനുമതി നൽകിയാൽ വിദേശകപ്പലുകൾക്കും നാവികർക്കും …

വിഴിഞ്ഞത്ത് വലിയ കപ്പലുകളെത്തും Read More »

തിരുവനന്തപുരത്ത്‌ വീട്ടിൽ കയറി പൊലീസുകാരനെ 
ആക്രമിച്ച് ആർ.എസ്.എസ് സംഘം

പേരൂർക്കട: റോഡിലുണ്ടായ വാക്കു തർക്കത്തെ തുടർന്ന് ആർ.എസ്.എസ് ക്രിമിനൽ സംഘം പൊലീസുകാരനെയും കുടുംബത്തെയും വീട്ടിൽ കയറി അക്രമിച്ചു. നെട്ടയം മലമുകൾ രാജീരംഗിൽ മിഥുൻ, സഹോദരൻ അമൽറോയ്, ഇവരുടെ അമ്മ രാജി, മിഥുന്റെ ഭാര്യ മോനിഷ എന്നിവർക്കാണ് പരിക്കേറ്റത്. ഞായർ പകൽ സമയത്താണ് ആക്രമണത്തിന് കാരണമായ സംഭവം. എആർ ക്യാമ്പിൽ പൊലീസുകാരനായ മിഥുൻ ഓടിച്ച കാർ നെട്ടയത്തുവച്ച് മറ്റൊരു വാഹനത്തിന്‌ സൈഡ് കൊടുക്കവേ കണ്ണാടി അജിയെന്ന ആർ.എസ്.എസ് നേതാവിനെ തട്ടാൻപോയി എന്നാരോപിച്ച്‌ തർക്കമുണ്ടായി. ഇവിടെ നിന്ന്‌ മിഥുൻ വീട്ടിലെത്തി. …

തിരുവനന്തപുരത്ത്‌ വീട്ടിൽ കയറി പൊലീസുകാരനെ 
ആക്രമിച്ച് ആർ.എസ്.എസ് സംഘം Read More »

ലോറിയും കാറും
 കൂട്ടിയിടിച്ച്‌ അപകടം; കണ്ണൂരിൽ 5 പേർ മരിച്ചു

കണ്ണൂർ: ചെറുകുന്ന്‌ പുന്നച്ചേരിയിരിൽ ഗ്യാസ്‌ സിലിൻഡർ കയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ച്‌ അഞ്ചു പേർ മരിച്ചു. കാസർകോട്‌ ഭീമനടിയിലേക്ക്‌ പോകുകയായിരുന്ന സ്വിഫ്‌റ്റ്‌ കാറും ലോറിയുമാണ് കൂട്ടിയിടിച്ചത്. ഭീമനടി കമ്മാടത്തെ ചൂരിക്കാടൻ സുധാകരൻ(52), ഭാര്യ അജിത(33), അജിതയുടെ അച്ഛൻ കൃഷ്‌ണൻ(65), ചെറുമകൻ ആകാശ്‌(9), കാലിച്ചാനടുക്കത്തെ കെ.എൻ പത്മകുമാർ(69)എന്നിവരാണ്‌ മരിച്ചത്‌. പാപ്പിനിശേരി – പിലാത്തറ കെ.എസ്‌.റ്റി.പി റോഡിൽ പുന്നച്ചേരി പെട്രോൾ പമ്പിന്‌ സമീപം തിങ്കൾ രാത്രി പത്തോടെയാണ്‌ അപകടം. ചരക്കുലോറിയുടെ പിറകിലിടിച്ച് നിയന്ത്രണം വിട്ട കാർ ലോറിക്കടിയിലേക്ക് ഇടിച്ചു …

ലോറിയും കാറും
 കൂട്ടിയിടിച്ച്‌ അപകടം; കണ്ണൂരിൽ 5 പേർ മരിച്ചു Read More »

കോവിഷീൽഡിന്‌ പാർശ്വഫലങ്ങളെന്ന്‌ നിർമാതാക്കൾ

ന്യൂഡൽഹി: കോവിഡ്‌ വാക്‌സിനായ കോവിഷീൽഡ്‌ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന്‌ സമ്മതിച്ച്‌ ബ്രിട്ടീഷ് ഫാർമ ഭീമനായ ആസ്ട്രസെനെക്ക. ചില സന്ദർഭങ്ങളിൽ, രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുമെന്ന്‌ വാക്‌സിൻ നിർമ്മാതാവ് കോടതിയിൽ നൽകിയ രേഖകളിൽ പറഞ്ഞു. ദ ടെലഗ്രാഫ്‌ ആണ്‌ വാർത്ത പുറത്തു വിട്ടത്‌. മഹാമാരിയുടെ സമയത്ത്‌ ആസ്ട്രസെനെക്കയും ഓക്‌സ്‌ഫർഡ് യൂണിവേഴ്‌സിറ്റിയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ്, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിച്ച്‌ രാജ്യത്ത് വ്യാപകമായി നൽകിയിരുന്നു. വാകസിൻ നിരവധി മരണങ്ങൾക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായെന്ന്‌ …

കോവിഷീൽഡിന്‌ പാർശ്വഫലങ്ങളെന്ന്‌ നിർമാതാക്കൾ Read More »

മേയർക്കും സഹോദര ഭാര്യയ്ക്കും നേരെ അശ്ലീല ആം​ഗ്യം; പ്രതി യദുവിനെതിരെ മുമ്പും സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ്

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും സഹോദര ഭാര്യക്കും നേരെ അശ്ലീല ആം​ഗ്യം കാണിച്ച കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ യദുവിനെതിരെ മുമ്പും യുവതിയെ അധിക്ഷേപിച്ചതിന്‌ കേസ്. 2017 മാർച്ച് 30ന് നേമം തളിയാദിച്ചപുരത്തായിരുന്നു സംഭവം. യുവതിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തുകയും ലൈം​ഗിക ആവശ്യത്തിന് ക്ഷണിച്ചതായുമാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചതിനും പൊതുസ്ഥലത്ത് വച്ച് ആക്ഷേപിച്ചതിനുമാണ് കേസ്. തിങ്കളാഴ്ച നടന്ന ചാനൽ അഭിമുഖത്തിനിടെ ഈ കേസുണ്ടെന്ന് യദു സമ്മതിക്കുന്നുണ്ട്. കേസിലെ തന്റെ ഭാ​ഗം ന്യായീകരിക്കുന്ന തരത്തിലാണ് യദു ചാനൽ റിപ്പോർ‌ട്ടർക്ക് മറുപടി …

മേയർക്കും സഹോദര ഭാര്യയ്ക്കും നേരെ അശ്ലീല ആം​ഗ്യം; പ്രതി യദുവിനെതിരെ മുമ്പും സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ് Read More »

മാനസിക വൈകല്യമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: അമ്മയുടെ സുഹൃത്തിന് കഠിന തടവും പിഴയും

ഇടുക്കി: മാനസിക വൈകല്യമുള്ള പതിനഞ്ചുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അമ്മായുടെ സുഹൃത്തായ 44കാരൻ 106 വർഷം കഠിന തടവും 260000 രൂപ പിഴയും ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് പോക്സോ ജഡ്ജ് സിറാജുദ്ദീൻ പി.എ വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സ്മിജു കെ ദാസ് കോടതിയിൽ ഹാജരായി തൃശ്ശൂർ ജില്ലയിൽ തലപ്പള്ളി താലൂക്കിൽ ചേലക്കര വില്ലേജിൽ പുലാക്കോട് കരയിൽ വാക്കട വീട്ടിൽ പത്മനാഭനെന്ന പ്രദീപാണ് കുറ്റവാളി. പിഴസംഖ്യ പ്രതി …

മാനസിക വൈകല്യമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: അമ്മയുടെ സുഹൃത്തിന് കഠിന തടവും പിഴയും Read More »

പതിനാറുകാരിയെ പീഡിപ്പിച്ച എസ്‌.ഐക്ക് ആറ് വർഷം കഠിന തടവും 25000 രൂപ പിഴയും

തിരുവനന്തപുരം: പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ എസ്.ഐ കോലിയക്കോട് സ്വദേശി സജീവ് കുമാറിനെ(54) ആറ് വർഷം കഠിന തടവിനും 25000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആർ രേഖ വിധിന്യായത്തിൽ പറയുന്നു. പിഴ തുക പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്കു നൽകണം. 2019 നവംബർ 26ന് വൈകുന്നേരം അഞ്ച് മണിക്കാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സംഭവം നടക്കുന്ന കാലത്ത് പ്രതി …

പതിനാറുകാരിയെ പീഡിപ്പിച്ച എസ്‌.ഐക്ക് ആറ് വർഷം കഠിന തടവും 25000 രൂപ പിഴയും Read More »

വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും: അന്വേഷണത്തിന്റെ ഭാ​ഗമായി ഉദ്യോ​ഗസ്ഥ ചർച്ച 30ന്

ഇടുക്കി: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിരന്തരമുണ്ടാകുന്ന വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും ചൂണ്ടിക്കാട്ടി ഏപ്രിൽ രണ്ടിന് മാധ്യമങ്ങൾ നൽകിയ വാർത്തയുടെ അടിസ്ഥാനത്തിൽ വൈദ്യുതി റ​ഗുലേറ്ററി കമ്മീഷൻ അം​ഗം അഡ്വ. എ.ജെ വിൽസൺ, കംപ്ലെയിൻസ് എക്സാമിനോട് പ്രഥാമിക അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വാർത്തകൾ ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ വൈദ്യുതി റ​ഗുലേറ്ററി കമ്മീഷൻ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ ഭാ​ഗമായി 30ആം തീയതി രാവിലെ 10.30ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ വൈദ്യുതി ബോർഡിലെ ഉന്നത ഉദ്യോ​ഗസ്ഥരുമായി ചർച്ച നടത്തും. തൊടുപുഴ ന​ഗര …

വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും: അന്വേഷണത്തിന്റെ ഭാ​ഗമായി ഉദ്യോ​ഗസ്ഥ ചർച്ച 30ന് Read More »

തിരുവനന്തപുരത്ത്‌ എസ്‌.ഡി.പി.ഐയുമായി തർക്കത്തിനിടയിൽ യൂത്ത്‌ കോൺഗ്രസ്‌ നേതാവിന്‌ കുത്തേറ്റു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് – എസ്.ഡി.പി.ഐ തര്‍ക്കത്തെ തുടര്‍ന്ന് യൂത്ത്‌ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. കാട്ടാക്കട മണ്ഡലം വൈസ് പ്രസിഡന്റ് നിഷാദിനാണ് കുത്തേറ്റത്. ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സഹീംഷയും ലഹരി മാഫിയ സംഘവുമെന്നാണ് ആരോപണം. നിഷാദിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി മര്‍ദ്ദിക്കുകയും കവിളില്‍ കമ്പി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. നിഷാദ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: മെയ് മൂന്നുവരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ജാഗ്രതാനിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്‌. ജാഗ്രതാ നിർദേശങ്ങൾ:- ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. – ഇടിമിന്നലിന്റെ ആദ്യ …

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം Read More »

കോടികള്‍ വിലവരുന്ന കൊക്കെയിന്‍ വിഴുങ്ങിയ കെനിയന്‍ സ്വദേശി പിടിയില്‍; കൊച്ചി വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട്

കൊച്ചി: കോടികള്‍ വിലമതിക്കുന്ന കൊക്കെയിന്‍ വിഴുങ്ങി കടത്തിക്കൊണ്ടുവന്ന കെനിയന്‍ സ്വദേശി പിടിയില്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ട്രോളി ബാഗിനടിയില്‍ പ്രത്യേകം അറയുണ്ടാക്കി അവിടെ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തുന്ന രീതിയാണ് ഇവര്‍ പൊതുവേ സ്വീകരിച്ചിരുന്നത്. മുംബൈ, ബാംഗ്ലൂർ, ഡല്‍ഹി തുടങ്ങിയ വിമാനത്താവളങ്ങളില്‍ ഇത്തരത്തിലുള്ള മയക്കുമരുന്ന് കടത്ത് കൂടുതലായി പിടികൂടാന്‍ തുടങ്ങിയതോടെയാണ് ആഫ്രിക്കന്‍ സ്വദേശികള്‍ കൊക്കെയിനും മറ്റും വിഴുങ്ങി കടത്തിക്കൊണ്ടുവരാന്‍ തുടങ്ങിയത്. ആഫ്രിക്കന്‍ സ്വദേശികള്‍ ഇത്തരത്തില്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചതിനെ …

കോടികള്‍ വിലവരുന്ന കൊക്കെയിന്‍ വിഴുങ്ങിയ കെനിയന്‍ സ്വദേശി പിടിയില്‍; കൊച്ചി വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട് Read More »

പ​​ക്ഷി​​പ്പ​​നി​​; കു​​മ​​ര​​ങ്ക​​രി​​‍യിൽ 8561 താ​​റാ​​വു​​ക​​ളെയും ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തു കോഴികളെയും കൊന്നു

ച​​ങ്ങ​​നാ​​ശേ​​രി: പ​​ക്ഷി​​പ്പ​​നി സ്ഥി​​രീ​​ക​​രി​​ച്ച​​തി​​നെ തു​​ട​​ര്‍​ന്ന് വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ലെ 20ആം വാ​​ര്‍​ഡി​​ല്‍​പ്പെ​​ട്ട കു​​മ​​ര​​ങ്ക​​രി​​യി​​ല്‍ 8561 താ​​റാ​​വു​​ക​​ളെ കൊ​​ന്നു കു​​ഴി​​ച്ചു​​മൂ​​ടി. ജി​​ല്ലാ​​ ക​​ള​​ക്ട​​ര്‍ വി വി​​ഗ്നേ​​ശ്വ​​രി​​യു​​ടെ ജാ​​ഗ്ര​​താ​​നി​​ര്‍​ദേ​​ശ​​പ്ര​​കാ​​രം ആ​​രോ​​ഗ്യ​​വ​​കു​​പ്പ്, വെ​​റ്റ​​റി​​ന​​റി, റ​​വ​​ന്യു, പോ​​ലീ​​സ്, വാ​​ഴ​​പ്പ​​ള്ളി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​ര്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ്ര​​ത്യേ​​കം നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ട ദ്രു​​ത​​ക​​ര്‍​മ​​സേ​​ന​​യാ​​ണ് താ​​റാ​​വു​​ക​​ളെ കൊ​​ന്നൊ​​ടു​​ക്കി കു​​ഴി​​ച്ചു​​മൂ​​ടി​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​രം​​ഭി​​ച്ച ദൗ​​ത്യം വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ​​യാ​​ണ് പൂ​​ര്‍​ത്തീ​​ക​​രി​​ച്ച​​ത്. ജാ​​ഗ്ര​​താ നി​​ര്‍​ദേ​​ശ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഈ ​​ഭാ​​ഗ​​ത്തെ ഒ​​രു​​കി​​ലോ​​മീ​​റ്റ​​ര്‍ ചു​​റ്റ​​ള​​വി​​ലു​​ള്ള വീ​​ടു​​ക​​ളി​​ല്‍ വ​​ള​​ര്‍​ത്തി​​യി​​രു​​ന്ന താ​​റാ​​വു​​ക​​ളെ​​യും കോ​​ഴി​​ക​​ളെ​​യും കൊ​​ന്നി​​ട്ടു​​ണ്ട്. പ​​ക്ഷി​​പ്പ​​നി ബാ​​ധി​​ച്ച പ​​ക്ഷി​​ക​​ളെ സം​​സ്‌​​ക​​രി​​ച്ച …

പ​​ക്ഷി​​പ്പ​​നി​​; കു​​മ​​ര​​ങ്ക​​രി​​‍യിൽ 8561 താ​​റാ​​വു​​ക​​ളെയും ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തു കോഴികളെയും കൊന്നു Read More »

ജയ്പുരിൽ നിന്ന് പൗർണമിക്കാവിലേക്ക് മാർബിൾ വിഗ്രഹങ്ങൾ; ആദിപരാശക്തിയുടേത് 18.5 അടി ഉയരത്തിൽ

ബാലരമപുരം: തിരുവനന്തപുരം വെങ്ങാനൂരിലെ പ്രശസ്തമായ വെങ്ങാനൂർ പൗർണമിക്കാവിൽ പ്രതിഷ്ഠയ്ക്ക് രാജസ്ഥാനിൽ തയാറാക്കിയ മാർബിൾ വിഗ്രഹങ്ങൾ. ജയ്പുരിലെ ശിൽപ്പി മുകേഷ് ഭരദ്വാജാണ് മാർബിൾ ശിലയിൽ ആദിപരാശക്തി, രാജമാതംഗി, ദുർഗാദേവി വിഗ്രഹങ്ങൾ തയാറാക്കിയത്. നിർമാണം പൂർത്തീകരിച്ച വിഗ്രഹങ്ങൾ ഇന്നു ജയ്പുരിൽ നിന്നു മൂന്നു ട്രെയ്‌ലറുകളിലായി തിരിക്കും. 15 ദിവസത്തെ യാത്രയ്ക്കൊടുവിൽ വെങ്ങാനൂരിലെ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിലെത്തും. 18.5 അടിഉയരത്തിൽ ഒറ്റക്കല്ലിൽ തീർത്തതാണ് ആദി പരാശക്തിയുടെ വിഗ്രഹം. പീഠം കൂടിയാകുമ്പോൾ 23 അടി ഉയരം. രാജ്യത്തു തന്നെ ഏറ്റവും …

ജയ്പുരിൽ നിന്ന് പൗർണമിക്കാവിലേക്ക് മാർബിൾ വിഗ്രഹങ്ങൾ; ആദിപരാശക്തിയുടേത് 18.5 അടി ഉയരത്തിൽ Read More »

ഇ.പി ജയരാജനും ജാവദേക്കറുമായുള്ള കൂടിക്കാഴ്ച: ബി.ജെ.പിയിലും അതൃപ്തി

തിരുവനന്തപുരം: ജാവദേക്കർ – ഇ.പി കൂടിക്കാഴ്ച വിവാദം ശക്തമായതോടെ ബി.ജെ.പിയിലും അമർഷം. മറ്റ് പാർട്ടിയിലെ നേതാക്കളെ പാർട്ടിയിലെത്തിക്കാനുള്ള നീക്കങ്ങൾ പുറത്തുവരുന്നതിലാണ് ബി.ജെ.പിയിലെ ഒരു വിഭാഗത്തിന് അതൃപ്തി. പ്രമുഖരായ ആളുകളെ പാർട്ടിയിലേക്ക് എത്തിക്കാനുള്ള ചർച്ചകൾ പുറത്തു വരുന്നതിൽ പാർട്ടിക്ക് ക്ഷീണമുണ്ടെന്നാണ് ഒരു വിഭാ​ഗം പറയുന്നത്. ഓപ്പറേഷൻ ലോട്ടസിനുള്ള ശ്രമം കേരളത്തിലും തുടങ്ങിയിട്ട് നാളേറെയായെങ്കിലും അതിൽ ഏറ്റവും വിവാദമായത് ഇപി- ജാവദേക്കർ കൂടിക്കാഴ്ചയാണ്. അനിൽ ആന്‍റണി, പത്മജ വേണുഗോപാൽ എന്നിവർ പാർട്ടിയിലെക്കെത്തിയെങ്കിലും ഇത്തരമൊരു വിവാദത്തിന് അത് വഴി തെളിഞ്ഞിരുന്നില്ല. ഈ …

ഇ.പി ജയരാജനും ജാവദേക്കറുമായുള്ള കൂടിക്കാഴ്ച: ബി.ജെ.പിയിലും അതൃപ്തി Read More »

ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കരണം അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് ഒന്നു മുതൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം അനിശ്ചിതത്വത്തിൽ. മുന്നൊരുക്കങ്ങൾ മന്ദഗതിയിലായതോടെ ടെസ്റ്റ് നടത്തുന്നതിനുള്ള ട്രാക്കുകൾ പോലും പൂർണമായും സജ്ജമാക്കാൻ മോട്ടോർ വാഹനവകുപ്പിന് കഴിഞ്ഞിട്ടില്ല. ടെസ്റ്റ് നടത്തുന്ന 86 ഗ്രൗണ്ടുകൾ പുതിയ പരിഷ്‌കരണത്തിന് അനുസരിച്ച് നവീകരിക്കാൻ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ നിർദേശം നൽകിയിരുന്നു. എന്നാൽ, തുടർനടപടികൾ എങ്ങുമെത്താത്ത നിലയിലാണിപ്പോൾ. സംസ്ഥാനത്ത് ആകെ ഒൻപതിടത്ത് മാത്രമാണ് മോട്ടോർ വാഹനവകുപ്പിന് സ്വന്തമായി ഭൂമിയുള്ളത്. മറ്റിടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെയും ഡ്രൈവിങ്ങ് സ്‌കൂളുകളുടെയും സ്വകാര്യ വ്യക്തികളുടെയുമൊക്കെ …

ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കരണം അനിശ്ചിതത്വത്തിൽ Read More »

സുരേഷ് ഗോപി ജയിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മുൻതൂക്കമുണ്ടെന്നും എന്നാൽ കഴിഞ്ഞ തവണത്തെ പോലെ വിജയം ലഭിക്കില്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളി നടേശൻ. സുരേഷ് ഗോപി തൃശൂരിൽ വിജയിക്കില്ലെന്നും എന്നാൽ എൻ.ഡി.എ കേരളത്തിൽ ഇത്തവണ കൂടുതൽ വോട്ട് നേടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തൃശൂരിലെ കാര്യം തനിക്ക് അറിയാം. തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല. സുരേഷ് ഗോപി രാഷ്ട്രീയക്കാരനല്ല, അതിന്‍റെ എല്ലാ കുഴപ്പവും അവിടെ സംഭവിച്ചു. തുഷാർ വെള്ളപ്പള്ളിയോട് മത്സരിക്കേണ്ട എന്നാണ് താൻ പറഞ്ഞത്. തുഷാറിന് മണ്ഡലത്തിലെ ഈഴവ …

സുരേഷ് ഗോപി ജയിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശൻ Read More »

തൊടുപുഴ ന്യൂമാൻ കോളേജിന് നാക് എ പ്ലസ് പ്ലസ് ഗ്രേഡ് .

തൊടുപുഴ:ഇടുക്കി ജില്ലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പൊൻതൂവലായി ന്യൂമാൻ കോളേജിന് നാഷ്ണൽ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ(NAAC) എ പ്ലസ് പ്ലസ് ​ഗ്രേഡ് ലഭിച്ചതായി അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . നീലവിലുള്ള മാനദണ്ഡം അനുസരിച്ച് സംസ്‌ഥാപനത്തിന്റെ പാഠ്യപാഠ്യന്തര പ്രവർത്തനങ്ങളുടെ ഗുണമേന്മ സാമൂഹിക പ്രസക്തി, വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയിട്ടുള്ള സജീകരണങ്ങൾ, പഠനാന്തരീക്ഷം, ​ഗവേഷണ രംഗത്തെ നേട്ടങ്ങൾ, കലാകായിക മേഖലയിലെ നേട്ടങ്ങൾ, പൂർവ്വ വിദ്യാർത്ഥി അധ്യാപക ബന്ധങ്ങൾ, എൻ.എസ്.എസ്, എൻ.സി.സി, പരിസ്ഥിതി സൗഹാർദ്ദം എന്നിവയുടെ പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കിയാണ് …

തൊടുപുഴ ന്യൂമാൻ കോളേജിന് നാക് എ പ്ലസ് പ്ലസ് ഗ്രേഡ് . Read More »

ന്യൂമാൻ കോളേജിന് നാഷ്ണൽ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ എ പ്ലസ് പ്ലസ് ​ഗ്രേഡ്

തൊടുപുഴ:ഇടുക്കി ജില്ലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പൊൻതൂവലായി ന്യൂമാൻ കോളേജിന് നാഷ്ണൽ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ(NAAC) എ പ്ലസ് പ്ലസ് ​ഗ്രേഡ് ലഭിച്ചതായി അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . നീലവിലുള്ള മാനദണ്ഡം അനുസരിച്ച് സംസ്‌ഥാപനത്തിന്റെ പാഠ്യപാഠ്യന്തര പ്രവർത്തനങ്ങളുടെ ഗുണമേന്മ സാമൂഹിക പ്രസക്തി, വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയിട്ടുള്ള സജീകരണങ്ങൾ, പഠനാന്തരീക്ഷം, ​ഗവേഷണ രംഗത്തെ നേട്ടങ്ങൾ, കലാകായിക മേഖലയിലെ നേട്ടങ്ങൾ, പൂർവ്വ വിദ്യാർത്ഥി അധ്യാപക ബന്ധങ്ങൾ, എൻ.എസ്.എസ്, എൻ.സി.സി, പരിസ്ഥിതി സൗഹാർദ്ദം എന്നിവയുടെ പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കിയാണ് …

ന്യൂമാൻ കോളേജിന് നാഷ്ണൽ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ എ പ്ലസ് പ്ലസ് ​ഗ്രേഡ് Read More »

കാർ പാലത്തിൽ നിന്ന് തെറിച്ച് മരത്തിലിടിച്ചു: യു.എസിൽ മൂന്ന് ഇന്ത്യൻ സ്ത്രീകൾ മരിച്ചു

വാഷിങ്ങ്ടൺ: യു.എസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ ഗുജറാത്ത് സ്വദേശികളായ മൂന്ന് സ്ത്രീകൾ മരിച്ചു. ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നിന്നുള്ള രേഖാ ബെൻ പട്ടേൽ, സംഗീത ബെൻ പട്ടേൽ, മനിഷാ ബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്. അതിവേഗത്തിൽ സഞ്ചരിക്കുന്നതിനിടെ കാർ പാലത്തിൽ നിന്ന് തെറിച്ച് മരത്തിലിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഒരാൾ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. പാതയുടെ നാലു ലൈനിലൂടെയും വാഹനം അമിത വേഗത്തിൽ നിയന്ത്രണം വിട്ട് സഞ്ചരിച്ചുവെന്നും അമിതവേഗമാണ് അപകടകാരണമെന്നും അധികൃതർ സ്ഥിരീകരിച്ചു. 20 അടിയോളം ഉയർന്നു പൊങ്ങിയതിനു ശേഷമാണ് …

കാർ പാലത്തിൽ നിന്ന് തെറിച്ച് മരത്തിലിടിച്ചു: യു.എസിൽ മൂന്ന് ഇന്ത്യൻ സ്ത്രീകൾ മരിച്ചു Read More »

ചാലക്കുടിയിലെ മാലിന്യശേഖര കേന്ദ്രത്തിൽ തീപിടിത്തം

തൃശൂർ: ചാലക്കുടി ഇൻഡോർ സ്റ്റേഡിയത്തിന് സമീപം നഗരസഭയുടെ മാലിന്യശേഖര കേന്ദ്രത്തിൽ വൻ തീപിടിത്തം. ദേശീയ പാരയോട് ചേർന്ന് മാലിന്യശേഖരകേന്ദ്രത്തിന്‍റെ പിന്‍ഭാഗത്ത് കൂട്ടിയിട്ട മാലിന്യങ്ങളിലാണ് തീപിടിച്ചത്. ഗതാഗതം അല്പനേരം തടസപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്. കനത്ത ചൂടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മാള, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടകര, അങ്കമാലി എന്നിവിടങ്ങളിലെ അഗ്നിരക്ഷായൂണിറ്റുകള്‍ ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കിയത്.

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വേനൽമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ്. ശനി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലയിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എൻറെ അച്ഛൻ കരുണാകരനല്ല; പത്മജയ്ക്ക് മറുപടിയുമായി ഉണ്ണിത്താൻ

കാസർഗോഡ്: തെരഞ്ഞെടുപ്പു കഴിഞ്ഞാൽ ബി.ജെ.പിയിലേക്കു പോകുമെന്ന ആരോപണത്തിൽ പത്മജ വേണുഗോപാലിന് മറുപടിയുമായി യു.ഡി.എഫ് കാസർഗോഡ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ. എനിക്ക് ഒരു നല്ല പിതാവുണ്ട്. ആ പിതാവിലാണ് ഞാൻ ജനിച്ചത്. മരിക്കുന്നവരെ കോൺഗ്രസുകാരനായിരിക്കും. അത് എം.പിയായലും ഇല്ലെങ്കിലും കോൺഗ്രസ് വിട്ടു പോകില്ല. പാർട്ടിക്കുള്ളിൽ താൻ പൂർണ സംതൃപ്തനാണ്. പത്മജയെക്കുറിച്ച് ചിലത് പറയാനുണ്ട്. അത് പറയുക തന്നെ ചെയ്യും. തന്നെക്കൊണ്ട് കൂടുതൽ പറയിപ്പിച്ചാൽ പത്മജയ്ക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.