എം.എൽ.എയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: ചാണ്ടി ഉമ്മൻ എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ചോദ്യോത്തര വേളക്ക് ശേഷം 10 മണിയോടെ ദൈവനാമത്തിൽ നിമയമസഭാ ചേംബറിൽ സ്പീക്കർ മുൻപാകെ ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. പുതുപ്പള്ളി ഹൗസിൽ നിന്നും കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു ചാണ്ടി ഉമ്മൻ സഭയിലേത്തിയത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നും 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മൻ നിയമസഭയിൽ എത്തുന്നത്. പ്രതിപക്ഷ നിരയുടെ പിൻഭാഗത്ത് തൃക്കാക്കര എംഎൽഎ ഉമാ തോമസിന് സമീപമായാണ് ചാണ്ടി ഉമ്മൻറെ നിയമസഭാ സീറ്റ്. ഉമ്മൻചാണ്ടിയുടെ നിയമസഭാ …