Timely news thodupuzha

logo

idukki

മാറിക:പുളിക്കക്കണ്ടത്തിൽ ചാക്കോച്ചന്റെ ഭാര്യ മറിയക്കുട്ടി (80 )നിര്യാതയായി

മാറിക:പുളിക്കക്കണ്ടത്തിൽ ചാക്കോച്ചന്റെ ഭാര്യ മറിയക്കുട്ടി (80 )നിര്യാതയായി .സംസ്ക്കാരം 06 .01 .2023 വെള്ളി രാവിലെ പത്തിന് മാറിക സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ .കരിങ്കുന്നം മുകുളേൽ കുടുംബാംഗമാണ് .മക്കൾ :ഷാലി,സെലിൻ ,ഷാൽബി ,ഷൈബി ,ജോസ് .മരുമക്കൾ :അപ്പു (കൊൽക്കൊത്ത ),ബേബി വെള്ളാങ്കൽ(താമരക്കാട് ),തങ്കച്ചൻ ചേരിയിൽ (മ്രാല ),സിബി പനങ്കാലയിൽ (ഇരവിമംഗലം ),ജോസിമോൾ കരിംപ്ലാക്കിൽ (ഉഴവൂർ ),

മതേതര ഇന്ത്യയുടെ നിലനിൽപിന് മുസ്‌ലിം ലീഗ് അനിവാര്യം: റ്റി എം സലിം

മുതലക്കോടം: മതേതര ഇന്ത്യയുടെ നിലനിൽപിന് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ഉയർത്തുന്ന രാഷ്ട്രീയം  അനിവാര്യമാണന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി റ്റി എം സലിം പറഞ്ഞു. ഏഴരപ്പതിറ്റാണ്ടിൻ്റെ അഭിമാനം എന്ന പ്രമേയത്തിൽ മുസ്ലിം ലീഗ്‌ മെമ്പർഷിപ്പ് ക്യാമ്പയിനോടനുബന്ധിച്ച് മുതലക്കോടം വാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. രാജ്യത്ത് ഫാസിസ്റ്റ് ശക്തികൾ ഭരണം കയ്യാളുമ്പോൾ നടത്തുന്ന അനീതികൾക്കെതിരെ പാർലമെൻ്റിനകത്തും, പുറത്തും പ്രതിഷേധങ്ങളുയർത്താൻ മുസ്ലിം ലീഗ് പാർട്ടി നേതൃനിരയിലുണ്ടന്നും, കേരളത്തിലെ ഇടതുപക്ഷ സർക്കാൻ ബി ജെ പി യുടെ …

മതേതര ഇന്ത്യയുടെ നിലനിൽപിന് മുസ്‌ലിം ലീഗ് അനിവാര്യം: റ്റി എം സലിം Read More »

ജെസി ഐ തൊടുപുഴയുടെ  പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും നടത്തി

തൊടുപുഴ: ജെസി ഐ തൊടുപുഴയുടെ 56-മത് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും സിനിമൺ കൗണ്ടിയിൽ നടന്നു. ബി.സി.സി.ഐ മുൻ വൈസ് പ്രസിഡൻറ് ടി.സി മാത്യു  സ്ഥാനാരോഹണവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു.  സോൺ പ്രസിഡൻറ് അർജുൻ കെ. നായർ  മുഖ്യാതിഥിയായിരുന്നു സോൺ വൈസ് പ്രസിഡൻറ്  ബ്രീസ് ജോയി ആമുഖ പ്രഭാഷണവും സോൺ ഡയറക്ടർ മാനേജ്മെൻ്റ് അരുൺ ജോസ്  ആശംസ പ്രസംഗവും നടത്തി. പുതിയ പ്രസിഡൻ്റായി പ്രൊഫ. ബിനോ തോമസും സെക്രട്ടറിയായി വൈശാഖ് ജയിനും ട്രഷററായി ജോസ് തമ്പിയും …

ജെസി ഐ തൊടുപുഴയുടെ  പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും നടത്തി Read More »

മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീ ഏകെ ആൻറ്റണിയുടെ 82 മത് ജന്മദിനം ആഘോഷിച്ചു.

അടിമാലി: ആദരണീയനായ മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീ ഏകെ ആൻറ്റണിയുടെ 82 മത് ജന്മദിനം ആഘോഷിച്ചു. അടിമാലി മച്ചിപ്ളാവ് കാർമൽ ജ്യോതി സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പമാണ് പിറന്നാളാഘോഷിച്ചത്. പിറന്നാളിനോടനുബന്ധിച്ച് സ്കൂൾ ഉപകരണവും,വസ്ത്രവും നൽകി ,കുട്ടികൾക്കൊപ്പം പിറന്നാൾ സദ്യയും കഴിച്ചു.സിനോജ് അടിമാലി അദ്ധ്യക്ഷത വഹിച്ച പിറന്നാളാഘോഷപരിപാടി മുൻ MLA ഏകെ മണി ഉത്ഘാടനം ചെയ്യ്തു ജനകോടികളുടെ വിശ്വാസമാർജിച്ച ജനനായകനായ ഏകെ ക്കു പകരം മറ്റൊരാളില്ലെന്ന് ഏകെ മണി പറഞ്ഞു.സമാനതകളില്ലാത്ത ജനനേതാവാണ് ശ്രീ ഏകെ ആൻറ്റണിയെന്ന് ഉപകരണവിതരണ ഉൽഘാടനം …

മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീ ഏകെ ആൻറ്റണിയുടെ 82 മത് ജന്മദിനം ആഘോഷിച്ചു. Read More »

പ്രകാശത്തിന്റെ പുൽക്കൂട്

മുതലക്കോടം: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകൾ ഭൂമിയിൽ പാകി, മാനവ ഹൃദയങ്ങളിൽ സന്തോഷം നിറയാൻ ഒരു ക്രിസ്തുമസ് കൂടി.വിണ്ണിലെ വെണ് നക്ഷത്രം മണ്ണിലേക്ക്, മനുഷ്യന്റെ ഇല്ലായ്മയിലേക്ക് ഇറങ്ങിവന്ന വെളിച്ചത്തിന്റെ ഉത്സവം..!!ദീപപ്രഭ ചൊരിയുന്ന മെഴുകുതിരികളും തിരുപ്പിറവി ആലേഖനം ചെയ്ത പുൽക്കൂടുമായി ക്രിസ്മസിനെ വരവേൽക്കുവാൻ മുതലക്കോടം സെൻറ് ജോർജ് ഫൊറോന പള്ളി ഒരുങ്ങി കഴിഞ്ഞു. “ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും യോഹന്നാൻ 8 : 12. എന്ന വചനത്തിന്റെ ചൈതന്യം ഉൾക്കൊണ്ട് …

പ്രകാശത്തിന്റെ പുൽക്കൂട് Read More »

സംസ്ഥാനത്ത്, ഏകപക്ഷീയമായി 1200 ൽ പരം ക്ലെറിക്കൽ ജീവനക്കാരെ ശാഖകളിൽ നിന്നും പിൻവലിക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്മെന്റിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു

തൊടുപുഴ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്‌മെന്റ് സ്വീകരിക്കുന്ന ഏകാധിപത്യപരമായ നടപടികള്‍, കേരള സംസ്ഥാനത്തെ എസ്ബിഐ ശാഖകളുടെ ദൈനംദിന പ്രവർത്തനങ്ങളുടെ സുഗമമായ പ്രവർത്തനത്തെ തകരാറിലാക്കുകയും, ഇടപാടുകാരെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നു. പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി 2022 ഡിസംബർ 23 വെള്ളിയാഴ്ച സംസ്ഥാനത്തെ100 പ്രധാന കേന്ദ്രങ്ങളിൽ പ്രതിഷേധ റാലിയും ധർണ്ണയും സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിൽ ജീവനക്കാർ ധർണ്ണ നടത്തി. തൊടുപുഴയിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജണൽ ബിസിനസ് ഓഫീസിന് മുൻപിലും, അടിമാലിയിൽ, എസ്. …

സംസ്ഥാനത്ത്, ഏകപക്ഷീയമായി 1200 ൽ പരം ക്ലെറിക്കൽ ജീവനക്കാരെ ശാഖകളിൽ നിന്നും പിൻവലിക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്മെന്റിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു Read More »

വിജ്ഞാപനം ഇറങ്ങിയത് ഇടമലയാർ പദ്ധതിക്ക് കൈമാറ്റം
നടത്തിയ ഭൂമിയുടേത്: മന്ത്രി റോഷി

തിരുവനന്തപുരം: ഇടമലയാര്‍ ജലസേചന പദ്ധതിക്കു വേണ്ടി വനം വകുപ്പ് വിട്ടു നല്‍കിയ ഭൂമിക്ക് പകരമായി അതേ വര്‍ഷം തന്നെ ഇറിഗേഷന്‍ വകുപ്പിന്റെ ഭൂമി കൈമാറിയിരുന്നതായി മന്ത്രി റോഷി അഗസ്റ്റിന്‍. ഈ ഭൂമിയില്‍ വനം വകുപ്പ് അക്കാലത്തു തന്നെ വനവല്‍ക്കരണം നടത്തിയിരുന്നതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തു മാത്രമാണ് ഇതിന്റെ വിജ്ഞാപനം ഇറങ്ങിയത്. അതല്ലാതെ പുതിയതായി ഒരു പ്രദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ ആശങ്ക പടര്‍ത്തുന്നതിനു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ഇടമലയാര്‍ ജലസേചന പദ്ധതിക്കായി …

വിജ്ഞാപനം ഇറങ്ങിയത് ഇടമലയാർ പദ്ധതിക്ക് കൈമാറ്റം
നടത്തിയ ഭൂമിയുടേത്: മന്ത്രി റോഷി
Read More »

:പ്രമുഖ പ്ലാന്ററും റേഷൻ വ്യാപാരിയുമായ കൊടിയമ്മനാൽ ജോജോ ചാക്കോ (57 ) നിര്യാതനായി

വഴിത്തല :പ്രമുഖ പ്ലാന്ററും റേഷൻ വ്യാപാരിയുമായ കൊടിയമ്മനാൽ ജോജോ ചാക്കോ (57 ) നിര്യാതനായി .സംസ്ക്കാര ശുശ്രൂഷകൾ 17 .12 .2022 ശനി ഉച്ചകഴിഞ്ഞു 2 .30 നു വീട്ടിൽ ആരംഭിച്ച് മാറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ .ഭാര്യ ആൻസി മരങ്ങാട്ടുപിള്ളി മേച്ചേരിൽ കുടുംബാംഗം.(പുറപ്പുഴ ഗ്രാമ പഞ്ചായത്തു ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ,ഡയറക്ടർ ,വഴിത്തല സഹകരണ ബാങ്ക് ).മക്കൾ :സാന്ദ്ര ,ബെൻ .മരുമകൻ :ലാലു പോൾ,വെള്ളാങ്കൽ(യു .എസ് .എ ) സഹോദരങ്ങൾ :മേഴ്സി ,പുല്ലംകുന്നേൽ(മുട്ടുചിറ …

:പ്രമുഖ പ്ലാന്ററും റേഷൻ വ്യാപാരിയുമായ കൊടിയമ്മനാൽ ജോജോ ചാക്കോ (57 ) നിര്യാതനായി Read More »

എ.എം.മുഹമ്മദ് കുഞ്ഞ് ലബ്ബാ സാഹിബിന്റെ ഭാര്യ ഖദീജ മുഹമ്മദ് കുഞ്ഞ് ലബ്ബ (85 ) നിര്യാതയായി. തൊടുപുഴ : ദീർഘകാലം മുസ് ലിം ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്ര ട്ടറിയേറ്റം ഗവുമായിരുന്ന ഉണ്ട പ്ലാവ് ആയപുരക്കൽപരേതനായഎ.എം.മുഹമ്മദ് കുഞ്ഞ് ലബ്ബാ സാഹിബിന്റെ ഭാര്യ ഖദീജ മുഹമ്മദ് കുഞ്ഞ് ലബ്ബ (85 ) നിര്യാതയായി.ഖബറടക്കം ഇന്ന് (ബുധൻ) 5 മണിക്ക് ഉണ്ട പ്ളാവ് മുഹ് യദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ . മക്കൾ : താഹിറ ബീവി, …

Read More »

രാഷ്ട്രപതിയുടെ ജീവൻ രക്ഷ പതക് അവാർഡ് ലഭിച്ച കല്ലിടുക്കിൽ ജയോച്ച ൻ വിടവാങ്ങി.

തൊടുപുഴ:32 വർഷം മുൻപ് കിണറ്റിൽ വീണ രണ്ടു വയസുകാരനെ രക്ഷിച്ച ആലക്കോട് കല്ലി ടുക്കിൽ  ജോൺ. കെ.ജോസ് എന്ന ജെയോച്ചൻ  വിടവാങ്ങി.വർഷങ്ങൾക്ക് മുൻപ് കുട്ടിയെ രക്ഷിച്ച സംഭവം അന്ന് എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.അതിനുള്ള അംഗീകാരവും ലഭിച്ചിരുന്നു. :ജീവൻ പണയം വച്ചും ധീരത കാട്ടിയ ജയോച്ചന്  അന്ന് രാഷ്ട്രപതിയു ടെ അംഗീകാരം.ലഭിച്ചിരുന്നു. കളിക്കുന്നതിനിടയിൽ കിണറ്റിൽ വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്തിയതിനാണ് ആലക്കോട് കല്ലിടുക്കിൽ ജോൺ കെ. ജോസ് എന്ന ജയോച്ചനെ (39) തേടി രാഷ്ട്രപതിയുടെ ജീവൻരക്ഷാ പതക് അവാർഡ് …

രാഷ്ട്രപതിയുടെ ജീവൻ രക്ഷ പതക് അവാർഡ് ലഭിച്ച കല്ലിടുക്കിൽ ജയോച്ച ൻ വിടവാങ്ങി. Read More »

മില്ലെറ്റ് ഭക്ഷ്യ മേള വെങ്ങല്ലൂർ മുനിസിപ്പൽ UP സ്കൂളിൽ

വെങ്ങല്ലൂർ : ആഗോളമില്ലെറ്റ് വർഷാചരണത്തിന്റെ ഭാഗമായി ഭക്ഷണത്തിൽചെറു ധാന്യങ്ങൾ ഉൾപ്പെടുത്തേണ്ടതിന്റെ  പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വെങ്ങല്ലൂർ മുനിസിപ്പൽ UP സ്കൂളിൽ മി ല്ലെറ്റ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. മില്ലെറ്റ് ധാന്യങ്ങളായതിന, ചാമ, റാഗി, ചോളം, വരക് എന്നിവ ഉപയോഗിച്ചു തയ്യാറാക്കിയ സ്വാദിഷ്ടമായ നിരവധി വിഭവങ്ങൾ കുട്ടികൾ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്നിരുന്നു. ഭക്ഷ്യ മേളതൊടുപുഴ പോലീസ് സബ്ബ് ഇൻസ്പെക്ടർ നൗഷാദ് കെ.കെ. ഉദ്ഘാടനം ചെയ്തു. SMC ചെയർമാൻ രാജീവ് പുഷ്പാംഗദൻ അധ്യക്ഷനായിരുന്നു. ഹെഡ് മാസ്റ്റർ …

മില്ലെറ്റ് ഭക്ഷ്യ മേള വെങ്ങല്ലൂർ മുനിസിപ്പൽ UP സ്കൂളിൽ Read More »

,ജനോപകാരപ്രദമായുള്ള ഭരണം നടത്താൻ കഴിയാത്ത കഴിവുകെട്ടവരായി സംസ്ഥാനമന്ത്രിമാർ മാറിയിരിക്കുയാണെന്നും ,മുൻ ഡി .സി .സി . പ്രസിഡന്റ്  അഡ്വ ജോയിതോമസ്

തൊടുപുഴ : വിലക്കയറ്റം മൂലം സാധാരണജനം ബുദ്ധിമുട്ടുകയാണെന്നും,ജനോപകാരപ്രദമായുള്ള ഭരണം നടത്താൻ കഴിയാത്ത കഴിവുകെട്ടവരായി സംസ്ഥാനമന്ത്രിമാർ മാറിയിരിക്കുയാണെന്നും ,മുൻ ഡി .സി .സി . പ്രസിഡന്റ്  അഡ്വ ജോയിതോമസ് പറഞ്ഞു ….ഉദ്യോഗസ്ഥഭരണം നടക്കുകായണ് കേരളത്തിൽ റവന്യൂ,കൃഷി വകുപ്പുകളിൽ താഴേതട്ടുമുതൽ കൊടിയ അഴിമതിയാണ് ….കുമളിയിൽ കൃഷിവകുപ്പു ജീവനക്കാർതന്നെ കർഷകർക്കു കൊടുക്കേണ്ട 50 ലക്ഷം അടിച്ചുമാറ്റി …വില്ലേജ് ഓഫീസിൽ ഒരു സർട്ടിഫിക്കറ്റിനായി എത്തുന്ന പാവപ്പെട്ടവരെ പ്യൂൺമുതൽ കൊള്ളയടിക്കുന്നു ….ദേവികുളം,ഉടുമ്പൻചോല,പീരുമേട് താലൂക്കാഫീസുകളിൽ വൻ അഴിമതി നടക്കുന്നു ….കർഷകരേയും പാവപ്പെട്ടവരെയും ഏതുതരത്തിൽ ദ്രോഹിക്കാമെന്നതിനേക്കുറിച്ച് ഗവേഷണം …

,ജനോപകാരപ്രദമായുള്ള ഭരണം നടത്താൻ കഴിയാത്ത കഴിവുകെട്ടവരായി സംസ്ഥാനമന്ത്രിമാർ മാറിയിരിക്കുയാണെന്നും ,മുൻ ഡി .സി .സി . പ്രസിഡന്റ്  അഡ്വ ജോയിതോമസ് Read More »

കേരളം യുവത്വം നഷ്ടപ്പെട്ട നാടായി മാറും
ആമ്പൽ ജോർജ്

തൊടുപുഴ : കേരളം യുവത്വം നഷ്ടപ്പെട്ട നാടായി മാറി കൊണ്ടിരിക്കുകയാണ്, സർക്കാർ ഗൗരവപൂർവം ഈ വിഷയത്തെ പഠിക്കണം. പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ള യുവാക്കൾ കേരളത്തിൽ നിന്നും പാലായനം ചെയ്യുന്നതായും കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് ആമ്പൽ ജോർജ് പറഞ്ഞു . യൂത്ത് ഫ്രണ്ട് ബി ജില്ലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി ഉണ്ണി വടക്കുന്നത്ത് അധ്യക്ഷത വഹിച്ചു . സംസ്ഥാന ജനറൽ സെക്രട്ടറി പോൾസൺ മാത്യു മുഖ്യപ്രഭാഷണം നടത്തി …

കേരളം യുവത്വം നഷ്ടപ്പെട്ട നാടായി മാറും
ആമ്പൽ ജോർജ്
Read More »

തൊടുപുഴ പുഴയോര ബൈപ്പാസ് അപകടക്കെണി:ആര്‍.ടി.ഒ റിപ്പോര്‍ട്ട് നല്‍കി; കലക്ടര്‍ റോഡ് അടപ്പിച്ചു.

തൊടുപുഴ. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെത്തിയ തൊടുപുഴ പുഴയോര ബൈപ്പാസിലൂടെയുള്ള ഗതാഗതം വന്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഗതാഗതം നിരോധിക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ പി.എ നസീറിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ലഭിച്ച് നിമിഷങ്ങള്‍ക്കകം റോഡിലെ ഗതാഗതം നിരോധിച്ച് ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ് ഉത്തരവ് പുറപ്പെടുവിച്ചു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് അടച്ചു.ഒന്നര കിലോമീറ്റര്‍ നീളത്തിലും ഏഴ് മീറ്റര്‍ വീതിയിലും നിര്‍മാണം പുര്‍ത്തിയായ പുഴയോര ബൈപ്പാസ് റോഡും പുഴയുമായി രണ്ടരമീറ്റര്‍ അകലമേയുള്ളൂ. പുഴയും റോഡും തമ്മില്‍ വേര്‍തിരിക്കാന്‍ ക്രാഷ് ബാര്യറുകള്‍ സ്ഥാപിച്ചിട്ടില്ല. …

തൊടുപുഴ പുഴയോര ബൈപ്പാസ് അപകടക്കെണി:ആര്‍.ടി.ഒ റിപ്പോര്‍ട്ട് നല്‍കി; കലക്ടര്‍ റോഡ് അടപ്പിച്ചു. Read More »

കർഷകരുടെ പ്രധാന വരുമാന മാർഗ്ഗമായ റബ്ബറിന്റെ വില വളരെ താഴ്ന്നിരിക്കുന്നു.

ഉടുമ്പന്നൂർ : Oraganise farmers for action committee(OFAC) യുടെ നേതൃത്വത്തിൽകാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവും നിത്യോപയോഗ വസ്തുക്കളുടെയും ഭക്ഷ്യ വസ്തുക്കളുടെയും വലിയ വില വർദ്ധനവും കർഷകരരുടെയും സാധാരണ ജനങ്ങളുടെയും ജീവിതം വളരെ ദുസ്സഹമാക്കിയിരിക്കുകയാണ്. കർഷകരുടെ പ്രധാന വരുമാന മാർഗ്ഗമായ റബ്ബറിന്റെ വില വളരെ താഴ്ന്നിരിക്കുന്നു. അതോടൊപ്പം ഉൽപ്പാദന ചിലവ് കൂടിയിരിക്കയാണ്. കാലാവസ്ഥ വ്യതിയാനം മുലവും സ്വാഭാവിക റബ്ബറിന്റെ ഉൾപ്പാദനത്തിൽ വലിയ കുറവ് സംഭവിച്ചിരിക്കുകയാണ്. കൊക്കോ, ജാതി, ഗ്രാമ്പു മറ്റു തന്നാണ്ട് കൃഷികൾ എന്നിവയുടെ സ്ഥിതിയും വിഭിന്നമല്ല. ഈ …

കർഷകരുടെ പ്രധാന വരുമാന മാർഗ്ഗമായ റബ്ബറിന്റെ വില വളരെ താഴ്ന്നിരിക്കുന്നു. Read More »

പന്നിമറ്റം തെക്കേൽ ജോർജിന്റെ ഭാര്യ കൊച്ചുത്രേസ്യ (70 ) നിര്യാതയായി

പന്നിമറ്റം : തെക്കേൽ ജോർജിന്റെ ഭാര്യ കൊച്ചുത്രേസ്യ (70 ) നിര്യാതയായി .സംസ്ക്കാര ശുശ്രൂഷകൾ 04 .12 .2022 ഞായർ ഉച്ചകഴിഞ്ഞു 2 .30 നു ഭവനത്തിൽ ആരംഭിച്ച് പന്നിമറ്റം സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ .അങ്കമാലി കിടങ്ങൂർ പാറേക്കാട്ടിൽ കുടുംബാംഗമാണ് .മക്കൾ :പരേതയായ ജെനറ്റ് ,ഷൈനി ,ഷേർളി ,ജെമ്മ ,ജിതിൻ ,റോണിയ.മരുമക്കൾ :കുഞ്ഞമ്മച്ചൻ ,തേക്കുംതോട്ടം(പൊൻകുന്നം ),ബാബു ,ശമ്പളക്കാട്ട് (ഇലഞ്ഞി ),മാത്യൂസ് ,പൈകട (ഭരണങ്ങാനം )സാബു,പറയരുപറമ്പിൽ(മുണ്ടക്കയം )സകല ,വലിയപുരയ്ക്കാട്ട്(പൂഞ്ഞാർ ),ജോസ് ,തുണ്ടത്തിൽ (മൂലമറ്റം )

നാളെ മുതൽ ഇടുക്കി ഡാം സന്ദർശകർക്കായി തുറന്നു കൊടുക്കും

ഇടുക്കി: സന്ദര്‍ശകര്‍ക്കായി ഇടുക്കി ഡാം നാളെ മുതല്‍ തുറന്നുകൊടുക്കും. ഡിസംബര്‍ 31 വരെ തുറന്നുകൊടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ചെറുതോണി-തൊടുപുഴ റൂട്ടില്‍ പാറേമാവ് ഗെയിറ്റിലൂടെയാണ് പ്രവേശനം അനുവദിക്കുക. ബുധനാഴ്ച ദിവസങ്ങളില്‍ അവധിയായതിനാൽ സന്ദര്‍ശനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

45 വർഷത്തിന് ശേഷം കൂട്ടുകാർ ഒത്തു ചേർന്നു;ഒപ്പം ഗുരുക്കന്മാരും

45  വർഷത്തിന് ശേഷം  കൂട്ടുകാർ  ഒത്തു ചേർന്നു;ഒപ്പം ഗുരുക്കന്മാരും.PHONE:9605004890  CHERUPUZHPPAM SKARIYACHAN തൊടുപുഴ :നാലര പതിറ്റാണ്ടിനു ശേഷം  കൂട്ടുകാർ  ഒത്തു ചേർന്നത്  വ്യത്യസ്ത  അനുഭവമായി .കലയന്താനി സെന്റ് ജോർജ് ഹൈസ്കൂൾ  1976 -77  ബാച്ച്  എസ്.എസ് .എൽ .സി . വിദ്യാർത്ഥികളാണ്  കഴിഞ്ഞ ദിവസം  തൊടുപുഴ ഹൈറേൻജ് മാളിൽ ഒത്തു കൂടിയത്.132  കുട്ടികളാണ്  നാല് ബാച്ചുകളിലായി  അന്ന് പുറത്തിറങ്ങിയത് .വർഷങ്ങൾക്ക് ശേഷമുള്ള  കണ്ടുമുട്ടൽ  എല്ലാവരെയും  ബാല്യകാല ഓർമ്മകളിലേക്ക്  തിരിച്ചെത്തിച്ചു .ഹെഡ്മാസ്റ്റർമാരിൽ   ഒരാളായ  93  വയസിലെത്തിയ  പി …

45 വർഷത്തിന് ശേഷം കൂട്ടുകാർ ഒത്തു ചേർന്നു;ഒപ്പം ഗുരുക്കന്മാരും Read More »

ശിശുദിനാഘോഷവും കാഡ്‌സ് ചാച്ചാജി ചിൽഡ്രൻസ് പാർക്ക് ഉത്‌ഘാടനവും.

തൊടുപുഴ : കുട്ടികൾ എപ്പോഴും സന്തോഷചിത്തരായിരിക്കേണ്ട സാഹചര്യങ്ങൾ സൃഷ്‌ടിക്കുകയും പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്യേണ്ടത് പൊതുസമൂഹത്തിന്റെ ചുമതലയാണെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജ് പ്രസ്‌താവിച്ചു .കാഡ്‌സ് വില്ലേജ് സ്‌കോയറിൽ കുട്ടികൾക്കായി സ്ഥാപിച്ച ചാച്ചാജി ചിൽഡ്രൻസ് പാർക്ക് ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു കളക്ടർ. ഭാവി ഭാരതത്തിന്റെ സൃഷ്ടാക്കളായി മാറേണ്ട കുട്ടികളെ കരുതലോടെയും സ്നേഹത്തോടെയും വളർത്താൻ കഴിയണം.ശിശുദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളിൽ മാത്രമല്ല ജീവിതത്തിലുടനീളം ഉല്ലസിക്കേണ്ടതുണ്ട് എങ്കിൽ മാത്രമേ ആരോഗ്യമുള്ള മനസ്സിനുടമകളാവാൻ കുട്ടികൾക്ക് കഴിയുകയൊള്ളു. സമൂഹത്തിലെ തിന്മകൾക്കും അനീതിക്കുമെതിരെ പോരാടാൻ ഇത് കുട്ടികളെ പ്രാപ്തരാക്കും …

ശിശുദിനാഘോഷവും കാഡ്‌സ് ചാച്ചാജി ചിൽഡ്രൻസ് പാർക്ക് ഉത്‌ഘാടനവും. Read More »

സഹകരണ മേഖല ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ചലനം സൃഷ്ടിക്കും ;അലക്സ് കോഴി മല

                                പെരുവന്താനം – സഹകരണ മേഖല ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ചലനങ്ങൾ സൃഷ്ടിക്കുവാൻ പോവുകയാണെന്ന് ട്രാക്കോ കേബ്ൾ ചെയർമാൻ അഡ്വ.അലക്സ്  കോഴിമല.  പെരുവന്താനം സെൻറ്റ് ആൻറാണീസ് കോളേജിലെ ബികോം കോർപ്പറേഷൻ ഡിപ്പാർട്ട്മെന്റിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ വാരാഘോഷത്തിന്‍റെ ഭാഗമായി പതാക ഉയർത്തൽ അദ്ദേഹം നിർവഹിച്ചു പ്രിൻസിപ്പൽ ഡോ. ലാലിച്ചൻ …

സഹകരണ മേഖല ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ചലനം സൃഷ്ടിക്കും ;അലക്സ് കോഴി മല Read More »

ജില്ലാതല ഭരണഭാഷ വാരാഘോഷത്തിന് സമാപനം

ജില്ലാതല ഭരണഭാഷാ വാരാഘോഷ സമാപന യോഗം മൂലമറ്റം സെന്റ് ജോസഫ് കോളേജ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.    ആധുനിക സമൂഹത്തിൽ ഭാഷയുടെ അളവുകോൽ സാഹിത്യത്തിന്റെയും സിനിമയുടെയും വളർച്ചയാണ്. പലതിനെയും ഉൾക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുന്നതാണ് നമ്മുടെ രാജ്യത്തിന്റെ സംസ്കാരം. ഇതിന് ഉദാഹരണമാണ് നമ്മുടെ വാസ്തു-ശില്പ കല, പല ഭാഷകളിൽ നിന്ന് സ്വീകരിച്ച വാക്കുകൾ തുടങ്ങിയവ, നാട് വിട്ടാൽ നമ്മൾ മലയാളികൾ നമ്മുടെ ഭാഷ ഉപയോഗിക്കാനോ, പ്രചരിപ്പിക്കാനോ സംസാരിക്കാനോ തയ്യാറല്ലന്നും ഉദ്ഘാടന …

ജില്ലാതല ഭരണഭാഷ വാരാഘോഷത്തിന് സമാപനം Read More »

ഗവര്‍ണറുടെ വിലക്ക്; മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

തൊടുപുഴ- ഗവര്‍ണറുടെ ജനാധിപത്യ ധ്വംസനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ചില മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ കെ കെ ശിവരാമന്‍. ഏകാധിപതികളെ ചവറ്റുകൊട്ടയിലെറിഞ്ഞതാണ് നാടിന്റെ ചരിത്രമെന്ന് ഓര്‍ക്കണമെന്നും ശിവരാമന്‍ പറഞ്ഞു. ചില മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഗവര്‍ണറുടെ നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഇടുക്കി ജില്ലാ ഘടകം  സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശിവരാമന്‍. പ്രസ് ക്ലബില്‍ നിന്നും ഗാന്ധി സ്‌ക്വയറിലേക്ക് നടത്തിയ പ്രകടനത്തിന് ശേഷമായിരുന്നു യോഗം. …

ഗവര്‍ണറുടെ വിലക്ക്; മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു Read More »

:റിട്ട .കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നീറ്റുകാട്ട് ജെ .ജോസെഫിന്റെ (ജോയി ) ഭാര്യ ഫിലോ ജോസഫ് (77 ) നിര്യാതയായി

തൊടുപുഴ :റിട്ട .കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നീറ്റുകാട്ട് ജെ .ജോസെഫിന്റെ (ജോയി ) ഭാര്യ ഫിലോ ജോസഫ് (77 ) നിര്യാതയായി .സംസ്ക്കാരം വ്യാഴാഴ്ച (10 .11 .2022 )ഉച്ചകഴിഞ്ഞു മൂന്നിന് ചുങ്കം സെന്റ് മേരീസ് ക്നാനായ ഫൊറോനാ പള്ളിയിൽ .കോട്ടയം കൊച്ചാനയിൽ കുടുംബാംഗമാണ് .മക്കൾ : സ്നേഹ മരിയ ജോസഫ് (ലോസ് ഏയ്ഞ്ചൽസ് ), ഡോ.സന്ദീപ് ജോസ് ജോസഫ് (അറ്റ്ലാന്റ ),സോനാ എലിസബത്ത് ജോസഫ് (ഹൂസ്റ്റൺ ),സൂര്യ അന്ന ജോസഫ് (എറണാകുളം ).മരുമക്കൾ :അനൂപ് …

:റിട്ട .കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നീറ്റുകാട്ട് ജെ .ജോസെഫിന്റെ (ജോയി ) ഭാര്യ ഫിലോ ജോസഫ് (77 ) നിര്യാതയായി Read More »

നിയമന ഉത്തരവ് ലഭിച്ച യുവാവ് വാഹനാപകടത്തിൽ മരണമടഞ്ഞു.

ബുധനാഴ്ച റെയിൽവേയിൽ ജോലിക്ക് ചേരുവാൻ നിയമന ഉത്തരവ് ലഭിച്ച യുവാവ് വാഹനാപകടത്തിൽ മരണമടഞ്ഞു.മുതലക്കോടം കാക്കനാട്ട് ഷാജൻ മൈക്കിളിൻ്റെ മകൻ സ്വീൻ ഷാജനാണ് മരിച്ചത്.ഞായറാഴ്ച രാത്രിയിൽ വീടിന് സമീപം പഴുക്കകുളം കനാൽ ഭാഗത്ത് ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം.പാല ചൂണ്ടച്ചേരി സെൻ്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബി. ടെക് പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുന്നതിന് രണ്ടു ദിവസം മുൻപാണ് അപകടം.ചെന്നയിൽ റെയിൽവേയിൽ ടീ. ടീ. ആർ.ആയി ബുധനാഴ്ച ചേരുവനുള്ള നിയമന ഉത്തരവ് ലഭിച്ചിരുന്നു.സംസ്ക്കാരം 25.10.2022ചൊവ്വ ഉച്ചകഴിഞ്ഞ് 2.30ന് മുതലക്കോടം …

നിയമന ഉത്തരവ് ലഭിച്ച യുവാവ് വാഹനാപകടത്തിൽ മരണമടഞ്ഞു. Read More »

തഴുവംകുന്ന്:കളപ്പുരക്കൽ സഖറിയാസ് ഐയ്പ്പ് (കറിയാച്ചേട്ടൻ -86 )നിര്യാതനായി

തഴുവംകുന്ന്:കളപ്പുരക്കൽ സഖറിയാസ് ഐയ്പ്പ് (കറിയാച്ചേട്ടൻ -86 )നിര്യാതനായി .സംസ്ക്കാരം 23 .10 .2022 ഞായർ ഉച്ചകഴിഞ്ഞു രണ്ടിന് തഴുവംകുന്ന് സെന്റ് ജോർജ് പള്ളിയിൽ .ഭാര്യ ചിന്നമ്മ വാഴക്കുളം താഴത്തുവീട്ടിൽ കുടുംബാംഗം .മക്കൾ :ഡാലി ജോർജ് (ടീച്ചർ ,സെന്റ് ജോർജ് എച്ച് .എസ്.എസ് ,മുതലക്കോടം ), ഡൈവി സന്തോഷ് (അധ്യാപിക,കാർമൽ പബ്ലിക് സ്കൂൾ ,വാഴക്കുളം ).മരുമക്കൾ :ജോർജ് തുരുത്തിയിൽ ,പൂവത്തോട്(ഡ്രീംസ് ഐ .ഇ .എൽ .ടി .എസ് ,തൊടുപുഴ )സന്തോഷ് ചേങ്ങളംതകിടിയിൽ (കല്ലൂർക്കാട് ).

വിദഗ്ധ സമിതി കരിമണ്ണൂരിൽ നിർദ്ദിഷ്ഠ ക്വാറികൾ പരിശോധിച്ചു

കരിമണ്ണൂരിൽ അനിയന്ത്രിതമായി ക്വാറികൾ വരുന്നതിനെതിരെ ബഹുജന പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് കമ്മറ്റി തിരുമാനപ്രകാരം ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരെ കൊണ്ട് മുളപ്പുറം കോട്ടക്കവലയിലെ നിർദ്ദിഷ്ട സ്ഥലം പരിശോധിക്കുന്നതിന്റെ ഭാഗമായി ശാസ്ത്രജ്ഞൻമാരായ മുൻ ദുരന്ത നിവാരണ അതോരിറ്റിയംഗം ഡോ. താര, KFRI  ചീഫ് സയന്റിസ്റ്റ് ഡോ TV സജീവ് എന്നിവർ സ്ഥലം സന്തർശിച്ച് പരിശോധന നടത്തി പഞ്ചായത്ത് പ്രസിഡന്റും മെമ്പർമാരും ആക്ഷൻ കൗൺസിൽ ഭാരവാഹികളും സംഘത്തെ അനുഗമിച്ചു