Timely news thodupuzha

logo

Crime

പട്ടിണിയിൽ റംസാൻ വ്രതാരംഭത്തിന്‌ തയ്യാറെടുത്ത്‌ 
ഗാസ

ഗാസ സിറ്റി: പട്ടിണിയുടെയും ബോംബുകളുടെയും നടുവിൽ റംസാൻ വ്രതാരംഭത്തിന്‌ തയ്യാറെടുത്ത്‌ പലസ്‌തീൻ ജനത. വെടി നിർത്തൽ ചർച്ചകൾ വഴി മുട്ടിയതിനാൽ കടുത്ത അരക്ഷിതാവസ്ഥയിലാണ്‌ ഇത്തവണത്തെ റംസാൻ. അലങ്കാരപ്പണികൾ നടത്താൻ വീടുകളോ ഇഫ്‌താർ വിരുന്ന്‌ നടത്താൻ ഭക്ഷണമോ ഇല്ല. ഇത്തവണ ഞങ്ങൾ പ്രത്യേകം തയ്യാറെടുപ്പുകൾ ഒന്നും നടത്തുന്നില്ല. ഞങ്ങൾക്ക് കുറച്ച് ടിന്നിലടച്ച ഭക്ഷണം മാത്രമേ ഉള്ളൂ. മിക്ക ഭക്ഷ്യവസ്തുക്കൾക്കും സങ്കൽപ്പിക്കാനാകാത്ത വിലയാണെന്ന് റാഫയിൽ അഭയം പ്രാപിച്ച മഹയെന്ന യുവതി പറഞ്ഞു. തെക്കൻ ഗാസയിലെ റാഫയിൽ ആകെ ജനസംഖ്യയുടെ പകുതിയും …

പട്ടിണിയിൽ റംസാൻ വ്രതാരംഭത്തിന്‌ തയ്യാറെടുത്ത്‌ 
ഗാസ Read More »

കട്ടപ്പനയിലെ ഇരട്ട കൊലപാതക കേസ്; വിജയനും കുടുംബവും ദുര്‍മന്ത്രവാദത്തില്‍ വിശ്വസിച്ചിരുന്നുതായി അയല്‍വാസി

ഇടുക്കി: വിജയനും കുടുംബവും ദുര്‍മന്ത്രവാദത്തില്‍ വിശ്വസിച്ചിരുന്നതായി അയല്‍വാസി. നിതീഷ് ഒപ്പം കൂടിയത് ഇത് മുതലെടുത്തെന്ന് റ്റി.ജി ഡാര്‍ളി മാധ്യമങ്ങളോട് പറഞ്ഞു. കട്ടപ്പന കൊലക്കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിതീഷ് വരുന്നതിന് മുമ്പ് കുടുംബം അയല്‍ക്കാരുമായി നല്ല ബന്ധത്തിൽ ആയിരുന്നുവെന്നും അയല്‍വാസി പറഞ്ഞു.

സിദ്ധാർത്ഥന്‍റെ ആത്മഹത്യ: രണ്ട് പേർ കൂടി അറസ്റ്റിലായി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണത്തിൽ പങ്കുള്ള രണ്ട് പേർ കൂടി പിടിയിൽ. ആലപ്പുഴ സ്വദേശി അഭി, കോഴിക്കോട് സ്വദേശി നസീഫ് എന്നിവരാണ് പിടിയിലായത്. സിദ്ധാർത്ഥനെ മർദ്ദിച്ചതിലും ​ഗൂഢാലോചനയിലും ഇവരും പങ്കാളികളാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും കേസിലെ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തുവെന്ന് ഡിജിപി അറിയിച്ചു. അതേസമയം, സിദ്ധാർഥന്‍റെ പിതാവ് ജയപ്രകാശ് ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടതിനു പിന്നാലെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പു നൽകിയതായും …

സിദ്ധാർത്ഥന്‍റെ ആത്മഹത്യ: രണ്ട് പേർ കൂടി അറസ്റ്റിലായി Read More »

തൃശൂരില്‍ കാണാതായ കുട്ടികളുടെ മൃതദ്ദേഹങ്ങള്‍ കണ്ടെത്തി

തൃശൂർ: ശാസ്താംപൂവം കാടർ കോളനിയിലെ കാണാതായ 2 ആദിവാസി കുട്ടികളും മരിച്ച നിലയില്‍ കണ്ടെത്തി. കോളനിയുടെ സമീപത്ത് നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 16 വയസുള്ള സജിക്കുട്ടന്‍, 8 വയസുകാരന്‍ അരുണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. മാർച്ച് രണ്ടിന് കോളനിക്കു സമീപമുള്ള ഉൾവനത്തിലാണ് കുട്ടികളെ കാണാതായത്. വെള്ളിക്കുളങ്ങര പൊലീസിന്‍റെയും, പരിയാരം വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. കുട്ടികാളെ കണ്ടെത്തുന്നതിന് 7 സംഘങ്ങളായി തിരിഞ്ഞാണ് പൊലീസും …

തൃശൂരില്‍ കാണാതായ കുട്ടികളുടെ മൃതദ്ദേഹങ്ങള്‍ കണ്ടെത്തി Read More »

റോഡില്‍ നിസ്കരിച്ചവരെ ചവിട്ടി; ഡൽഹിയിൽ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: പള്ളി നിറഞ്ഞുകവിഞ്ഞതിനെത്തുടര്‍ന്ന് റോഡില്‍ നിസ്കരിച്ചവരെ ചവിട്ടിയ പൊലീസുകാരനെ സസ്-പെന്‍ഡ് ചെയ്തു. നോര്‍ത്ത് ഡല്‍ഹിയിലെ ഇന്ദ്രലോക്‌ മേഖലയില്‍ വെള്ളി പകൽ രണ്ടിനായിരുന്നു സംഭവം. ജുമ നമസ്കാരം നടത്തുന്നവരെ എസ്ഐ ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചു. ഉദ്യോ​ഗസ്ഥനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

രോഹിത് പവാറിന്‍റെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

മുംബൈ: ശരദ് പവാറിന്‍റെ ബന്ധുവും എംഎല്‍എയുമായ രോഹിത് പവാറിന്‍റെ ഉടമസ്ഥതയിലുള്ള പഞ്ചസാര മില്ലിന്‍റെ 50 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി. മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. ഔറംഗാബാദ് ജില്ലയിലെ കന്നാഡ് ഗ്രാമത്തിലെ കന്നാഡ് സഹകാരി സഖര്‍ കര്‍ഖാന ലിമിറ്റഡിന്‍റെ 161.30 ഏക്കര്‍ ഭൂമി, കെട്ടിടം, പ്ലാന്‍റ്, യന്ത്രങ്ങള്‍ എന്നിവയാണ് ഇ.ഡി കണ്ടുകെട്ടിയത്. രോഹിത് പവാറിന്‍റെ ഉടമസ്ഥതയിലുള്ള ബാരാമതി അഗ്രോ ലിമിറ്റഡിന്‍റെ കീഴിലുള്ള …

രോഹിത് പവാറിന്‍റെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി Read More »

ട്രെയിനിൽവെച്ച് യുവതിക്കു നേരെ ലൈംഗികാതിക്രമം: തൃശൂരിൽ കോളെജ് അധ്യാപകൻ അറസ്റ്റിൽ

തൃശൂർ: ട്രെയിനിൽവെച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കോളെജ് അധ്യാപകൻ അറസ്റ്റിൽ. പട്ടാമ്പി ഗവ സംസ്കൃത കോളെജിലെ അസി. പ്രൊഫസറായ തിരുവനന്തപുരം തേമ്പമുട്ടം ബാലരാമപുരം സുദർശനം വീട്ടിൽ പ്രമോദ് കുമാർ(50) ആണ് അറസ്റ്റിലായത്. മംലഗാപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസിൽ കുറ്റിപ്പുറത്തു നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന യാത്രക്കാരിക്കാണ് ദുരനുഭവമുണ്ടായത്. ട്രെയിൻ തൃശൂർ കഴിഞ്ഞപ്പോൾ അടുത്ത സീറ്റിൽ ഉറക്കം നടിച്ച് ഇരിക്കുകയായിരുന്ന പ്രതി യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

വെടിനിർത്തൽ ചർച്ചയ്ക്ക്‌ പിന്നാലെ ഗാസയിൽ കനത്ത ആക്രമണം തുടർന്ന്‌ ഇസ്രയേൽ

ഗാസ സിറ്റി: സമവായത്തിലെത്താനാകാതെ പിരിഞ്ഞ കെയ്‌റോയിലെ വെടിനിർത്തൽ ചർച്ചയ്ക്ക്‌ പിന്നാലെ ഗാസയിലാകെ വ്യാപക ആക്രമണം തുടർന്ന്‌ ഇസ്രയേൽ. ദേർ അൽ ബലായിൽ നടത്തിയ ആക്രമണത്തിൽ 11 പേർകൂടി കൊല്ലപ്പെട്ടു. റാഫയിലും ഖാൻ യൂനിസിലും കടുത്ത ആക്രമണമാണ്‌ നടത്തുന്നത്‌. ആകെ 78 പേർ കൊല്ലപ്പെട്ടു. ജീവകാരുണ്യ സഹായത്തിനുള്ള വസ്‌തുക്കൾ പാരച്യൂട്ടിൽനിന്ന്‌ വീണുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചു. ഗാസയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 30,878 ആയി. 37 അമ്മമാരുൾപ്പെടെ ഗാസയിൽ പ്രതിദിനം 63 സ്ത്രീകൾ കൊല്ലപ്പെടുന്നതായി ഐക്യരാഷ്‌ട്ര സംഘടനയുടെ പലസ്‌തീൻ …

വെടിനിർത്തൽ ചർച്ചയ്ക്ക്‌ പിന്നാലെ ഗാസയിൽ കനത്ത ആക്രമണം തുടർന്ന്‌ ഇസ്രയേൽ Read More »

കട്ടപ്പന ഇരട്ടക്കൊലപാതകം; വിഷ്ണുവിന്റെ വീടിന് പൊലീസ് കാവൽ

കട്ടപ്പന: വർക്ക്ഷോപ്പിൽ നടന്ന മോഷണശ്രമത്തിന്റെ തുടരന്വേഷണത്തിൽ കട്ടപ്പന പൊലീസിന് ലഭിച്ചത് സുപ്രധാന വിവരങ്ങൾ. ഇരട്ടക്കൊലപാതകം നടന്നതായുള്ള ചില വെളിപ്പെടുത്തലുകൾക്ക് പിന്നാലെയുള്ള അന്വേഷണത്തിൽ ഇനിയുള്ള ദിവസങ്ങൾ നിർണായകമാണ്. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കേണ്ടിവരുന്ന സുപ്രധാന ദൗത്യമാണ് അന്വേഷണത്തിന് സംഘത്തിന് മുന്നിലുള്ളത്. കട്ടപ്പന നഗരത്തിലെ വർക്ക്‌ഷോപ്പിൽ നിന്ന് ഇരുമ്പ് സാമഗ്രികൾ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്‌ണു വിജയൻ(27), ഇയാളുടെ സഹായി പുത്തൻപുരയ്ക്കൽ നിധീഷ്(രാജേഷ്-31) എന്നിവർ പിടിയിലായത്. ഇരുവരും വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. നിധീഷ് ദുർമന്ത്രവാദം നടത്തിയിരുന്നയാളാണെന്നും അന്വേഷണത്തിനിടെ …

കട്ടപ്പന ഇരട്ടക്കൊലപാതകം; വിഷ്ണുവിന്റെ വീടിന് പൊലീസ് കാവൽ Read More »

മന്ത്രവാദത്തിന്‍റെ പേരിൽ നവജാത ശിശു ഉൾപ്പെടെ രണ്ട് പേരെ കൊന്ന് കുഴിച്ചുമൂടി; ഇടുക്കിയിൽ‌ 2 പേർ അറസ്റ്റിൽ

കട്ടപ്പന: മോഷണക്കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രകളെ ചോദ്യം ചെയ്തപ്പോൾ പുറത്തായത് നരബലിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ. 2 പേരെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയതായാണ് വിവരം. കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ(27) പുത്തൻ പുരയ്ക്കൽ നിതീഷ്(31) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ പ്രതി വിഷ്ണുവിന്‍റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാതശിശു എന്നിവരെയാണ് കൊലപ്പെടുത്തിയത്. വിഷ്ണുവിന്‍റെ പഴയ വീട്ടിന്‍റെ തറയിലാണ് ഇവരെ കുഴിച്ചിട്ടതെന്ന് പ്രതികൾ മൊഴി നൽകി. ദുർമന്ത്രവാദത്തിൻ്റെയും ആഭിചാരക്രിയകളുടെയും തെളിവുകൾ വീട്ടിൽനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിഷ്ണുവിന്‍റെ സുഹൃത്തായ നിതീഷിന് വിഷ്ണുവിന്‍റെ …

മന്ത്രവാദത്തിന്‍റെ പേരിൽ നവജാത ശിശു ഉൾപ്പെടെ രണ്ട് പേരെ കൊന്ന് കുഴിച്ചുമൂടി; ഇടുക്കിയിൽ‌ 2 പേർ അറസ്റ്റിൽ Read More »

ബാം​ഗ്ലൂർ കഫേ സ്ഫോടനക്കേസ്: പ്രതിയുടെ മുഖം മറയ്ക്കാത്ത സി.സി.ടി.വി ദൃശ്യം പുറത്ത്

ബാം​ഗ്ലൂർ: രാമേശ്വരം കഫേയിലെ സ്ഫോടനക്കേസിലെ പ്രതിയുടെ മുഖം മറയ്ക്കാത്ത ചിത്രം പുറത്ത്. തൊപ്പിയോ മുഖംമൂടിയോ ഇല്ലാതെ നഗരത്തിൽ ഇയാൾ സഞ്ചരിച്ച ബി.എം.റ്റി.സി ബസിൽ ഇരിക്കുന്ന ദൃശ്യമാണ് പുറത്തു വന്നത്. ദൃശ്യങ്ങളിൽ പ്രതിയുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ബോംബ് വച്ചശേഷം തിരികെ പോവുമ്പോൾ പ്രതി വസ്ത്രം മാറിയിട്ടുണ്ടെന്നും എൻ.ഐ.എ കണ്ടെത്തി. ബസുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിരവധി ബിഎംടിസി ബസുകളില്‍ ഇയാള്‍ മാറിക്കയറിയിട്ടുണ്ടെന്ന് വ്യക്തമായി. ഇയാൾ കഫേയിൽ വന്നപ്പോൾ പത്ത് എന്നെഴുതിയ തൊപ്പി സമീപത്തെ ആരാധനാലയത്തിന് അടുത്ത് നിന്നും …

ബാം​ഗ്ലൂർ കഫേ സ്ഫോടനക്കേസ്: പ്രതിയുടെ മുഖം മറയ്ക്കാത്ത സി.സി.ടി.വി ദൃശ്യം പുറത്ത് Read More »

യു.പിയിലെ പൊലീസ് വെടിവയ്‌പ്പില്‍ ദളിത് ബാലന്‍ കൊല്ലപ്പെട്ടത് ഹാഥ്-രസ് സംഭവത്തെയാണ് ഓര്‍മിപ്പിക്കുന്നതെന്ന് ചന്ദ്രശേഖര്‍ ആസാദ്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ രാംപുരില്‍ പൊലീസ് വെടിവയ്‌പ്പില്‍ ദളിത് ബാലന്‍ കൊല്ലപ്പെട്ടത് ഹാഥ്-രസ് സംഭവത്തെ ഓര്‍മിപ്പിക്കുന്നതെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. യു.പി പൊലീസും ദളിതരെ വേട്ടയാടുകയാണ്. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തേണ്ടതുണ്ട്. പൊലീസ് സമ്മര്‍ദം ചെലുത്തിയാണ് ബുധനാഴ്ച മൃതദേഹം സംസ്കരിച്ചതെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ഹാഥ്-രസ് കൂട്ടബലാത്സം​ഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ സമ്മതമില്ലാതെയായിരുന്നു യു.പി പൊലീസ് സംസ്കരിച്ചത്. സിലായ്‌ ബരാഗാവ്‌ ഗ്രാമത്തിൽ ഫെബ്രുവരി 27നായിരുന്നു പൊലീസ്‌ വെടിവയ്‌പ്പില്‍ സോമേഷ്‌കുമാര്‍ കൊല്ലപ്പെട്ടത്‌.

ചെങ്കടലില്‍ ചരക്ക് കപ്പലിനു നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം, 3 പേര്‍ മരിച്ചു

വാഷിങ്ങ്ടണ്‍: ചെങ്കടലില്‍ ചരക്ക് കപ്പലിനുനേരെ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് കപ്പല്‍ ജീവനക്കാര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ നാല് ജീവനക്കാരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഏദന്‍ കടലിടുക്കില്‍ വച്ചാണ് ബാര്‍ബഡോസിനു വേണ്ടി സര്‍വീസ് നടത്തിവന്ന ഗ്രീക്ക് ഉടമസ്ഥതയിലുള്ള എം.വി ട്രൂ കോണ്‍ഫിഡന്‍സെന്ന കപ്പലിനു നേരെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം നടന്നത്. കപ്പലുകള്‍ക്കുനേരെ ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ നടത്തുന്ന മിസൈല്‍ ആക്രമണത്തില്‍ കപ്പല്‍ ജീവനക്കാര്‍ മരിക്കുന്നത് ആദ്യമായാണ്. ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും കപ്പലിനു …

ചെങ്കടലില്‍ ചരക്ക് കപ്പലിനു നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം, 3 പേര്‍ മരിച്ചു Read More »

അഭിമന്യു വധക്കേസ്; എറണാകുളം സെൻട്രൽ പൊലീസ് കോടതിയിൽ സമർപ്പിച്ച രേഖകൾ കാണാതായി

കൊച്ചി: വിചാരണ തുടങ്ങാനിരിക്കേ അഭിമന്യു വധക്കേസിലെ രേഖകൾ കാണാനില്ലെന്ന് റിപ്പോർട്ട്. എറണാകുളം സെൻട്രൽ പൊലീസ് കോടതിയിൽ സമർപ്പിച്ച രേഖകളാണ് കാണാതായത്. കുറ്റപത്രം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവ അടക്കം 11 രേഖകളാണ് കാണാതായത്. രേഖകൾ നഷ്ടമായതായി കഴിഞ്ഞ ഡിസംബറിൽ സെഷൻസ് ജഡ്ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു. എറണാകുളം മഹാരാജാസ് കോളെജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ക്യാമ്പസ് ഫ്രണ്ട് – പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 26 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

തിരുവനന്തപുരത്ത് നവവധു ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: വിവാഹം നടന്ന് പതിനഞ്ചാം ദിവസം നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പന്നിയോട് തണ്ണിച്ചാംകുഴി സോനാ ഭവനില്‍ സോന(24) ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിലാണ് കാട്ടാക്കട പൊലീസ് പന്നിയോട് കല്ലാമം കല്ലറക്കുഴി ഷിബിന്‍ ഭവനില്‍ ഉണ്ണിയെന്ന വിപിനെ(28) അറസ്റ്റ് ചെയ്തത്. മകളുടെ മരണം അന്വേഷിക്കണമെന്നു മാതാപിതാക്കള്‍ പരാതിനല്‍കിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സോനയുടെ മരണത്തിന് വിപിന്റെ മാനസികവും ശാരീരികവുമായ പീഡനവും കാരണമായതായി വ്യക്തമായതിനാലാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി …

തിരുവനന്തപുരത്ത് നവവധു ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെ അറസ്റ്റ് ചെയ്തു Read More »

വിദ്യാർഥിയെ പൊതുപരീക്ഷ എഴുതിക്കാതിരുന്ന സംഭവത്തിൽ പ്രിന്‍സിപ്പാലിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്

പാലക്കാട്: പാലക്കാട് റെയിൽവേ സ്കൂളിൽ വിദ്യാർഥിയെ പൊതുപരീക്ഷ എഴുതിക്കാതെയിരുന്നതിൽ പ്രിന്‍സിപ്പാലിന് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. പ്രിന്‍സിപ്പൽ ഇടപ്പെട്ടത് ഗൗരവത്തോടെയല്ലെന്നാണ് ഡിഡിഇയുടെ അന്വേഷണ റിപ്പോർട്ട്. സെ പരീക്ഷയെഴുതാന്‍ പറഞ്ഞ് കുട്ടിയെ മാനസികമായി തളർത്തിയെന്നും റിപ്പോർട്ടിലുണ്ട്. കുട്ടിയെ പരീക്ഷയെഴുതിക്കാതിരുന്നത് തെറ്റെന്ന് വിദ്യാഭ്യാസമന്ത്രിയും വ്യക്തമാക്കി. റിപ്പോര്‍ട്ട് പരീക്ഷാ സെക്രട്ടറിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. എന്നാൽ ഇതിനിടെ വിചിത്ര വാദവുമായി സ്കൂള്‍ പ്രിൻസിപ്പാള്‍ എത്തി. ഫിസിക്സ് പരീക്ഷയെഴുതാന്‍ കുട്ടിക്ക് താൽപര്യമില്ലെന്ന് രക്ഷിതാക്കൾ അറിയിച്ചെന്നാണ് വിശദീകരണം. എന്നാൽ ഈ നിലപാട് വിദ്യാർഥിയും രക്ഷിതാക്കളും നിഷേധിച്ച് രംഗത്തെത്തി. വിവിധ വിഷയങ്ങള്‍ …

വിദ്യാർഥിയെ പൊതുപരീക്ഷ എഴുതിക്കാതിരുന്ന സംഭവത്തിൽ പ്രിന്‍സിപ്പാലിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട് Read More »

എസ്.എസ്.എൽ.സി പരീക്ഷാ ഡ്യൂട്ടിക്കിടെ അധ്യാപകരുടെ ഫോണുകൾ പിടിച്ചെടുത്തു

ആലപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷാ ഡ്യൂട്ടിക്കിടെ ആലപ്പുഴയിൽ അധ്യാപകരുടെ ഫോണുകൾ പിടിച്ചെടുത്തു. തിരുവനന്തപുരം നെടുമുടിയിലെ എൻ.എസ്.എസ് സ്കൂളിലെ പരീക്ഷയ്ക്കിടെയാണ് സംഭവം. രണ്ട് അധ്യാപകരുടെ ഫോണുകളാണ് പിടിച്ചെടുത്തത്. എസ്.എസ്.എൽ.സി പരീക്ഷ ഡ്യൂട്ടിക്ക് മൊബൈൽ ഫോണുകൾ കൊണ്ടുപോകാൻ പാടില്ലെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്. അതേസമയം, നൂറുസതമാനം വിജയം ലഭിക്കാനായി പാലക്കാട് റെയിൽവേ സ്കൂളിൽ കുട്ടിയെ പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നത് ശരിയല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. നൂറു ശതമാനം വിജയത്തിന് വേണ്ടിയാണ് കുട്ടിയെ മാറ്റി നിർത്തിയത്. നൂറു …

എസ്.എസ്.എൽ.സി പരീക്ഷാ ഡ്യൂട്ടിക്കിടെ അധ്യാപകരുടെ ഫോണുകൾ പിടിച്ചെടുത്തു Read More »

കോതമംഗലത്ത് പൊലീസ് വാഹനം തകർത്തു, കോൺഗ്രസ്‌ പ്രവർത്തകരെ റിമാൻഡ് ചെയ്തു

കോതമംഗലം: പൊലീസ് വാഹനം തകർത്ത രണ്ട് കോൺഗ്രസ്‌ പ്രവർത്തകർക്കെതിരേ കേസ്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കാഞ്ഞിരവേലി സ്വദേശിനി ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ചതിന്‍റെ പേരിൽ യു.ഡി.എഫ് നേതാക്കൾക്കെതിരേ പുതിയൊരു കേസുകൂടി ചുമത്തപ്പെട്ടു. പൊലീസ് വാഹനം തകർത്തുവെന്ന കുറ്റം ചിമത്തി കവലങ്ങാട് മുൻ പഞ്ചായത്ത്‌ പ്രസിഡന്‍റ് ഉൾപ്പെടെ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഇവരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കവളങ്ങാട് പഞ്ചായത്തംഗം ഷൈജന്റ് ചാക്കോ, കോൺഗ്രസ് കവളങ്ങാട് മണ്ഡലം പ്രസിഡന്റ് ജെയ്മോൻ ജോസ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. …

കോതമംഗലത്ത് പൊലീസ് വാഹനം തകർത്തു, കോൺഗ്രസ്‌ പ്രവർത്തകരെ റിമാൻഡ് ചെയ്തു Read More »

പുതുച്ചേരിയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം അഴുക്കുചാലിൽ, പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്, ആറു പേർ കസ്റ്റഡിയിൽ

പുതുച്ചേരി: തമിഴ്നാട്ടിലെ പുതുച്ചേരിയിൽ കാണാതായ ഒൻപതു വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ നിന്ന് കണ്ടെത്തി. ചാക്കിനുള്ളിൽ കൈയും കാലും കെട്ടിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ 18 വയസിനു താഴെയുള്ളവരെ ഉൾപ്പെടെ ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി എന്നാണ് പൊലീസ് സംശയിക്കുന്നത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് ആളുകൾ പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. തുടർന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുക ആയിരുന്നു. ലഹരി മരുന്ന് ഉപയോഗിച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിച്ചു കെലപ്പെടുത്തിയതാകാനാണ് സാധ്യതയെന്ന് …

പുതുച്ചേരിയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം അഴുക്കുചാലിൽ, പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്, ആറു പേർ കസ്റ്റഡിയിൽ Read More »

കൊച്ചിയിലും കോഴിക്കോടും വൻ മയക്കുമരുന്നു വേട്ട

കൊച്ചി: കോഴിക്കോട്ട് ഫറോക്കിൽ 149 ഗ്രാം എം.ഡി.എം.എയുമായി ഷാറൂഖ് ഖാന്‍(24), മുഹമ്മദ് തയ്യിബ്(24), മുഹമ്മദ് ഷഹില്‍(25) എന്നിവർ പിടിയിലായി. കൊച്ചി എളമക്കരയില്‍ ഹോട്ടലില്‍ മുറിയെടുത്ത് 57 ഗ്രാം എം.ഡി.എം.എ വിറ്റ രണ്ടു പേരും അറസ്റ്റിലായിട്ടുണ്ട്. തൃശൂര്‍ സ്വദേശി ശ്രുതിയും മുഹമ്മദ് റോഷനുമാണ് പ്രതികൾ.

മക്കളെ തീകൊളുത്തി അമ്മ ആത്മഹത്യ ചെയ്തു

കൊല്ലം: കരുനാ​ഗപ്പള്ളിയിൽ മക്കളെ തീകൊളുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. തൊടിയൂർ സ്വദേശിനി അർച്ചനയാണ്(33) ആത്മഹത്യ ചെയ്തത്. ​ ഗുരുതരമായി പൊള്ളലേറ്റ ഏഴും രണ്ടും വയസുള്ള കുട്ടികളെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. കുട്ടികളുടെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് പൊള്ളലേറ്റ നിലയിൽ അർച്ചനയേയും മക്കളേയും കണ്ടത്. കുടുംബപ്രശ്‌നമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

പീഡനം ആയിരുന്നെങ്കില്‍ ഉടനെ പരാതി നൽകിയേനേ; പൂക്കോട് വെറ്ററിനറി കോളേജില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയെ അധിക്ഷേപിച്ച് റ്റി സിദ്ദിഖ്

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയെ അധിക്ഷേപിച്ച് ടി സിദ്ദിഖ് എംഎല്‍എ. അനുഭവത്തിന്റെ കാഠിന്യം കുറഞ്ഞതു കൊണ്ടാണ് പരാതി വൈകിയതെന്ന് പറഞ്ഞ എം.എല്‍.എ പീഡനം ആണെങ്കില്‍ ഉടനെ പരാതി കൊടുക്കുമെന്നും പറഞ്ഞു. പരാതി മുന്നോട്ടുകൊണ്ടുപോവേണ്ടത് ഏല്‍ക്കേണ്ടി വന്ന പീഡനത്തിന്റെ അടിസ്ഥാനത്തിലാണ്. ഹരാസ്മെന്റ് വിഷയമാണെങ്കില്‍ ഉടനെ പരാതി നല്‍കുമെന്നും റ്റി സിദ്ദിഖ് കൂട്ടിച്ചേർത്തു.

സെക്രട്ടേറിയറ്റിലേക്ക് കെ.എസ്.യു പ്രവർത്തകർ നടത്തിയ മാര്‍ച്ചില്‍ അക്രമം

തിരുവനന്തപുരം: കെ.എസ്.യു സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അക്രമം. ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകരുടെ ശ്രമം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടന്നു. സംഘര്‍ഷഭരിതമായ സാഹചര്യമാണ് സെക്രട്ടേറിയറ്റ് പരിസരത്ത് കണ്ടത്. പൊലീസിന്റെ ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ ആണ് മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് എത്തിയത്.

രാജ്യത്തെ 7 സംസ്ഥാനങ്ങളിൽ എന്‍.ഐ.എ റെയ്ഡ്

ന്യൂഡൽഹി: രാജ്യത്ത് ചാവേർ ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിട്ട കേസിൽ രാജ്യത്തെ വിവിധയിടങ്ങളിലായി റെയ്ഡ്. ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയാണ് ഏഴ് സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തുന്നത്. കർണാടകയും തമിഴ്നാടും ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ 39 സ്ഥലങ്ങളിൽ പരിശോധന. ഇതിൽ 17 പ്രദേശങ്ങളും കർണാടകയിലാണ്. ചെന്നൈയിലും രാമനാഥപുരത്തും ബാംഗ്ലൂരിലും പരിശോധന നടക്കുന്നുണ്ട്. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയും ലഷ്‌കർ ഇ തൊയ്ബ(എല്‍.ഇ.റ്റി) ഭീകരനുമായ തടിയന്‍റവിട നസീര്‍ ബംഗളൂരു സെന്‍ട്രല്‍ ജയിലിനുള്ളിൽ വച്ച് രാജ്യത്ത് ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട കേസില്‍ …

രാജ്യത്തെ 7 സംസ്ഥാനങ്ങളിൽ എന്‍.ഐ.എ റെയ്ഡ് Read More »

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി

ബാംഗ്ലൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് സമൂഹ മാധ്യമത്തിലൂടെ ഭീഷണി. കർണാടക സ്വദേശിയായ മുഹമ്മദ് രശൂൽ കഡ്ഡാരെ എന്നയാളാണ് ഭീഷണി മുഴക്കിയത്. ഇയാൾക്കെതിരേ യാദ്ഗിരി സുർപുർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ കണ്ടുപിടിക്കാൻ അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. സമൂഹമാധ്യമത്തില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് ഇയാള്‍ മോദിക്കെതിരെ വധഭീഷണി മുഴക്കിയത്. കയ്യില്‍ വാളും പിടിച്ചു കൊണ്ടായിരുന്നു ഭീഷണി സന്ദേശം. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ മോദിയെ കൊല്ലുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഐ.പി.സി 505(ബി), 25(1)(ബി) പ്രകാരവും ആയുധ നിയമ …

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി Read More »

പുരാവസ്തു തട്ടിപ്പ് കേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെ കൂട്ടുപ്രതിയാക്കി കുറ്റപത്രം

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരനെ കൂട്ടുപ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു. അദ്ദേഹത്തിനെതിരെ ഗൂഢാലോചനാക്കുറ്റവും ചുമത്തി. സുധാകരന് പുറമേ മോൻസൺ മാവുങ്കലും എബിൻ എബ്രഹാമുമാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രതിപ്പട്ടികയിലുള്ളത്. പരാതിക്കാർ മോൻസൺ മാവുങ്കലിന് 25 ലക്ഷം രൂപ നൽകിയെന്നും അതിൽ 10 ലക്ഷ‍ം രൂപ സുധാകരന് കൈമാറിയെന്നുമാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി സുധാകരനെ ചോദ്യം ചെയ്തിരുന്നു.

ജി.എൻ സായിബാബയെ കുറ്റവിമുക്തനാക്കി

മുംബൈ: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ കേസില്‍ തടവിലടയ്ക്കപ്പെട്ട ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍ ജി.എന്‍ സായിബാബയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. സായി ബാബയെ കൂടാതെ തടവിലാക്കപ്പെട്ട മറ്റ് അഞ്ചു പേരെ കൂടി വെറുതെ വിട്ടു. പത്തു വര്‍ഷത്തോളം നീണ്ട ജയില്‍ വാസത്തിന് ശേഷമാണ് വെറുതെ വിടല്‍. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വീല്‍ചെയറില്‍ കഴിയുന്ന സായിബാബ ഇപ്പോള്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. 99 ശതമാനം അംഗവൈകല്യമുള്ള ആളുമാണ്. പാണ്ഡു പൊരാ നരോത്തെ, മഹേഷ് ടിര്‍ക്കി, ഹേം …

ജി.എൻ സായിബാബയെ കുറ്റവിമുക്തനാക്കി Read More »

ഇലക്‌ടറൽ ബോണ്ട്‌ കേസിൽ എസ്‌.ബി.ഐ നീക്കം ബി.ജെ.പിയുടെ രാഷ്‌ട്രീയ അഴിമതിക്ക്‌ കുട പിടിക്കുന്നതെന്ന് യെച്ചൂരി

ന്യൂഡൽഹി: ഇലക്‌ടറൽ ബോണ്ട്‌ വിശദാംശങ്ങൾ സുപ്രീംകോടതിക്ക്‌ കൈമാറാൻ കൂടുതൽ സാവകാശം വേണമെന്ന എസ്‌.ബി.ഐയുടെ വാദം സംശയാസ്‌പദമാണെന്ന്‌ സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വളരെ എളുപ്പത്തിൽ ലഭിക്കാമെന്നിരിക്കെയാണ്‌ എസ്‌.ബി.ഐ കൂടുതൽ സമയ പരിധി കോടതിയോട്‌ ആവശ്യപ്പെട്ടത്‌. ഇലക്‌ടറൽ ബോണ്ടുവഴിയുള്ള ബി.ജെ.പിയുടെ രാഷ്‌ട്രീയ അഴിമതിക്ക്‌ കുട പിടിക്കുന്നതാണ്‌ ഈ നീക്കമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

തിരുവനന്തപുരത്ത് വീട്ടിലെത്തി യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം യുവാവ് കിണറ്റിൽ ചാടി

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം യുവാവ് കിണറ്റിൽ ചാടി. ചെങ്കോട്ടുകോണം സ്വദേശിനി ജി സരിതയെയാണ്(46) പൗഡിക്കോണം ചെല്ലമംഗലം സ്വദേശി ബിനു(50) വീട്ടിലെത്തി ആക്രമിച്ചത്. ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു. ഇന്നലെ രാത്രി എട്ടു മണിയോടെ സരിതയുടെ വീട്ടിലെത്തിയ ബിനു വാക്കുതര്‍ക്കത്തിനൊടുവില്‍ സ്‌കൂട്ടറില്‍ കരുതിയിരുന്ന കന്നാസില്‍ നിന്ന് സരിതയുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുക ആയിരുന്നു. ഇതിനിടെ, സരിതയുടെ മകളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. 60 ശതമാനം പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരമാണ്.

പ്രണയം നിരസിച്ചു, തിരുവനന്തപുരത്ത് 20 കാരിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രണയം നിരസിച്ചതിനെ തുടർന്ന് ഇരുപതുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. ഇന്നലെ രാത്രി ഏഴിന് പ്രാവച്ചമ്പലം കോൺവന്‍റ് റോഡിലാണ് സംഭവം. ക്ലാസ് കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിനു പിന്നാലെ പ്രതി ഓടി ര‍ക്ഷപ്പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാർ സംഭവം കാണുകയും യുവാവിനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു. ഇരുവരും നേരത്തെ സൗഹൃതത്തിലായിരുന്നെന്ന് പറയുന്നു. പെൺകുട്ടിയെ ഉടനെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിനായി തെരട്ടിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

മിസൈൽ ആക്രമണം, ഇസ്രായേലിൽ കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം

ജറുസലേം: ഇസ്രായേലിൽ മിസൈൽ ആക്രമണത്തിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു. കാർഷിക മേഖലയിലെ ജീവനക്കാരനും കൊല്ലം സ്വദേശിയുമായ നിബിൻ മാക്സ്‌വെൽ ആണ് മരിച്ചത്. സംഭവത്തിൽ രണ്ടു മലയാളികടക്കം ഏഴു പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് ഗലീലി ഫിംഗറിൽ മൊഷാവിലാണ് ആക്രമണം നടന്നത്. മൃതദേഹം സീവ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പാലയിൽ​ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: പാലയിൽ പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടക വീട്ടിൽ താമസിച്ചിരുന്ന അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്‌സൺ തോമസിനെയും ഭാര്യയെയും മൂന്ന് കുട്ടികളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം കട്ടിലിൽ വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു. ഇവരെ കൊലപ്പെടുത്തിയ ശേഷം ജെയ്സൺ ജീവനൊടുക്കിയെന്നാണ് പ്രഥമിക നി​ഗമനം.

സിദ്ധാർഥന്‍റെ മരണത്തിൽ പ്രതിഷേധിച്ച് എം.എസ്.എഫ് കോളെജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ പ്രതിഷേധിച്ച് എം.എസ്.എഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡുവെച്ച് പൊലീസ് മാർച്ച് തടഞ്ഞെങ്കിലും ചില പ്രവർത്തകർ ബാരിക്കേഡും സർവ്വകലാശാലയുടെ ചുറ്റുംമതിലും ചാടിക്കടന്നു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുക ആയിരുന്നു. എന്നാൽ പിരിഞ്ഞു പോകാൻ തയാറാവാതിരുന്ന പ്രവർത്തകർ കൊടി കെട്ടിയ കമ്പും മറ്റും പൊലീസിനെതിരെ വലിച്ച് എറിഞ്ഞു. ഇതോടെ പൊലീസും ഒരു വിഭാഗം പ്രവർത്തകരും തമ്മിൽ കോളെജിനു പുറത്ത് ഏറ്റുമുട്ടി.

മാംഗ്ലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ മലയാളി വിദ്യാർത്ഥിയുടെ ആസിഡ് ആക്രമണം, മൂന്ന് പേർക്ക് പരിക്ക്

മാംഗ്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി വിദ്യാർത്ഥി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശിയും എം.ബി.എ വിദ്യാർത്ഥിയുമായ അബിൻ(23) ആണ് അറസ്റ്റിലായത്. ദക്ഷിണ കന്നഡ ജില്ലയിലെ കഡബ സർക്കാർ പി യു കോളേജിൽ തിങ്കളാഴ്ച രാവിലെ ആണ് സംഭവം. കേരളത്തിൽ നിന്നെത്തിയ പ്രതി രാവിലെ തന്നെ പെൺകുട്ടി പഠിക്കുന്ന കോളജിൽ എത്തി ആക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്‌സയിലാണ്. ഒപ്പമുണ്ടായിരുന്ന രണ്ട് പെൺകുട്ടികൾക്കും പരിക്കേറ്റു. രണ്ടാം വർഷ പി.യു.സി വിദ്യാർത്ഥിനികൾ ആണ് മൂന്നുപേരും. …

മാംഗ്ലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ മലയാളി വിദ്യാർത്ഥിയുടെ ആസിഡ് ആക്രമണം, മൂന്ന് പേർക്ക് പരിക്ക് Read More »

ഹോസ്റ്റലിലിൽ എസ്.എഫ്.ഐക്ക് പ്രത്യേക ഇടിമുറി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർഥി സിദ്ധാർഥിന്‍റെ മരണത്തെ തുടർന്ന് നിർണയാക വെളിപ്പെടുത്തലുമായി മുൻ പി.റ്റി.എ പ്രസിഡന്‍റ് കുഞ്ഞാമു. എസ്.എഫ്.ഐയുടെ ആക്രമണം ക്യാംപസിലും ഹോസ്റ്റലിലും പതിവായിരുന്നെന്നും ഇത് തടയാൻ സി.സി.റ്റി.വി ദൃശങ്ങൾ സ്ഥാപിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എസ്.എഫ്.ഐക്കാർ സി.സി.റ്റി.വി ക്യാമറ എടുത്തുകളഞ്ഞുവെന്നും മുൻ പി.റ്റി.എ പ്രസിഡന്‍റ് വ്യക്തമാക്കി. ഒന്നാം വർഷ വിദ്യാർഥികളുടെ ഹോസ്റ്റൽ മുറിയിൽ ചെഗുവേരയുടെ പടം സ്ഥാപിക്കലും അനുകൂല മുദ്രാവാക്യം വിളിപ്പിക്കുന്നതും പതിവാണെന്നും ഹോസ്റ്റലിലിൽ ഇടിമുറി ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാം​ഗ്ലൂരിലെ കഫേ സ്ഫോടനം; അന്വേഷണം എൻ.ഐ.എക്ക്

ബാം​ഗ്ലൂർ: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ അന്വേഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. നിലവിൽ ബാംഗ്ലൂർ പൊലീസും സെൻട്രൽ ക്രൈംബ്രാഞ്ചുമാണ് കേസിൽ അന്വേഷണം നടത്തി വരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് വൈറ്റ്ഫീൽഡിലെ കഫെയിൽ സ്ഫോടനമുണ്ടായത്. ഹോട്ടലിലെ ജീവനക്കാരായ മൂന്നുപേർക്കും ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയുൾപ്പെടെ മറ്റ് ഏഴു പേർക്കുമാണ് പരുക്കേറ്റത്. സംഭവ സ്ഥലത്തു നിന്ന് സ്ഫോടക വസ്തുവായ ഐ.ഇ.ഡിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.

കാസർകോട് മദ്യ ലഹരിയിൽ അനുജനെ ചേട്ടൻ വെടിവച്ച് കൊന്നു

കാസർകോട്‌: മദ്യ ലഹരിയിൽ വാക്കുതർക്കത്തെ തുടർന്ന് സഹോദരനെ വെടിവെച്ചു കൊന്നു. കുറ്റിക്കോൽ വളവിൽ നൂഞ്ഞിങ്ങാനത്ത് അശോകനെ(45) സഹോദരൻ ബാലകൃഷ്‌ണനാണ്(47) കൊലപ്പെടുത്തിയത്. ഞായർ രാത്രി ഒമ്പതോട് കൂടിയാണ് സംഭവം. കുടുംബപ്രശ്‌നങ്ങളെ ചൊല്ലി ഇരുവരും മദ്യപിച്ച് വഴക്കിലായിരുന്നു. നൂഞ്ഞങ്ങാനത്തെ ഇവരുടെ വീട്ടിനകത്ത് വച്ച് പന്നിയെ കൊല്ലാൻ നായാട്ടിന് ഉപയോഗിക്കുന്ന നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിമധ്യേ മരണപ്പെടുകയായിരുന്നു. ഇരുവരും സജീവ കോൺഗ്രസ്‌ പ്രവർത്തകരാണ്. കൂലിപ്പണിയാണ് ജോലി. നൂഞ്ഞിങ്ങാനത്തെ പരേതരായ പി നാരായണൻ നായർ, കെ ദാക്ഷായണിയമ്മ …

കാസർകോട് മദ്യ ലഹരിയിൽ അനുജനെ ചേട്ടൻ വെടിവച്ച് കൊന്നു Read More »

ചാക്കയിലെ തട്ടികൊണ്ടു പോകൽ; പ്രതി സ്ഥിരമായി പിഞ്ചുകുഞ്ഞുങ്ങളെ അക്രമിക്കുന്ന ആളെന്ന് പോലീസ്

തിരുവനന്തപുരം: ചാക്കയിൽ നിന്ന്‌ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്‌റ്റിലായ ഹസൻകുട്ടി പലയിടത്തും പിഞ്ചുകുഞ്ഞുങ്ങളെ അക്രമിച്ചെങ്കിലും കേസില്ലാതെ രക്ഷപ്പെടുകയായിരുന്നു. നാടോടി കുടുംബത്തിലെ എട്ട്‌ വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചെന്ന വിവരമാണ്‌ പൊലീസിന്‌ ലഭിച്ചത്‌. നാടോടി കുടുംബം തല്ലിയോടിച്ചുവെന്നാണ്‌ ഇയാളുടെ മൊഴി. ഈ സംഭവത്തിലും വിശദമായ അന്വേഷണത്തിന്‌ ഒരുങ്ങുകയാണ്‌ പൊലീസ്‌. കൊല്ലത്തും തിരുവനന്തപുരം ജില്ലയിലെ വർക്കല, ആറ്റിങ്ങൽ എന്നിവിടങ്ങളും കേന്ദ്രീകരിച്ചാണ്‌ കൂടുതലും സഞ്ചാരം. കല്ലമ്പലം, ചിറയിൻകീഴ്‌, ആലപ്പുഴ തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ട്‌. അയിരൂർ പൊലീസ്‌ രജിസ്റ്റർ ചെയ്‌ത പോക്‌സോ കേസിലാണ്‌ …

ചാക്കയിലെ തട്ടികൊണ്ടു പോകൽ; പ്രതി സ്ഥിരമായി പിഞ്ചുകുഞ്ഞുങ്ങളെ അക്രമിക്കുന്ന ആളെന്ന് പോലീസ് Read More »

കഫേ സ്ഫോടനം കുക്കർ സ്ഫോടനത്തിനു സമാനം

ബാം​ഗ്ലൂർ: ബാം​ഗ്ലൂരിലെ പ്രശസ്തമായ രാമേശ്വരം കഫേയിലുണ്ടായ ബോംബ് സ്ഫോടനവും 2022ൽ മംഗളൂരുവിലുണ്ടായ കുക്കർ സ്ഫോടനവും തമ്മിൽ ബന്ധമുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ഇരു സ്ഫോടനങ്ങളിലും നിരവധി സാമ്യതകൾ ഉണ്ട്. സ്ഫോടനത്തിനുപയോഗിച്ചിരിക്കുന്ന വസ്തുക്കളിലും സാമ്യതയുണ്ടെന്നും ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ അന്വേഷണം തുടരുകയാണ്. ‌ മംഗളൂരുവിലെ സ്ഫോടനത്തിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരും ബംഗളൂരുവിലെത്തിയേക്കും. നിലവിൽ ഭയക്കാൻ ഒന്നുമില്ല. വളരെ തീവ്രത കുറഞ്ഞ സ്ഫോടനമാണുണ്ടായത്. പ്രാദേശികമായി ആസൂത്രണം ചെയ്ത സ്ഫോടനമാണെന്നാണ് കരുതുന്നതെന്നും ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 2022 നവംബറിലാണ് മംഗളൂരുവിൽ …

കഫേ സ്ഫോടനം കുക്കർ സ്ഫോടനത്തിനു സമാനം Read More »

ബാംഗ്ലൂർ ബോംബ് സ്ഫോടന കേസിൽ ഒരാൾ പിടിയിൽ

ബാംഗ്ലൂർ: രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ പ്രതിയെന്ന സംശയിക്കുന്ന ഒരാൾ കസ്റ്റഡിയിൽ. ഇയാളുടെ സി.സി.റ്റി.വി ദൃശ്യങ്ങൾ നേരത്തെ പൊലീസ് പുറത്തു വിട്ടിരുന്നു. തൊപ്പിയും കണ്ണടയും ധരിച്ച ഇയാൾക്ക് ഏകദേശം 30 വയസ് പ്രായം തോന്നിക്കുമെന്നാണ് പൊലീസ് വിശദീകരിച്ചത്. ബാംഗ്ലൂർ സ്വദേശിയാണ് കസ്റ്റഡിയിൽ ഉള്ളത്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇയാളെ സെൻട്രൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്. കഫേയിലെ മറ്റ് സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ തൊപ്പികൊണ്ട് മുഖം മറിക്കുന്നത് വ്യക്തമാണ്. ബില്ല് ചെയ്ത ഭക്ഷണം ഇ‍യാൾ കഴിക്കാതെ …

ബാംഗ്ലൂർ ബോംബ് സ്ഫോടന കേസിൽ ഒരാൾ പിടിയിൽ Read More »

സിദ്ധാർഥന്‍റെ ആത്മഹത്യ; പ്രധാന പ്രതികളായ സിൻജോ ജോൺസണും കാശിനാഥനും അറസ്റ്റിൽ

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതികളായ സിൻജോ ജോൺസൺ(21) കാശിനാഥൻ എന്നിവർ അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘം വയനാട്ടിലെ ബന്ധു വീട്ടിൽ നിന്നാണ് സിൻജോയെ പിടി കൂടിയത്. കാശിനാഥൻ നേരിട്ട് പൊലീസിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതോടെ കേസിൽ 13 പേർ അറസ്റ്റിലായി. ഇവരുൾപ്പെടെ നാലു പേർക്കെതിരേയാണ് പൊലീസ് ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്. കേസിൽ 31 പേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. സിൻജോ …

സിദ്ധാർഥന്‍റെ ആത്മഹത്യ; പ്രധാന പ്രതികളായ സിൻജോ ജോൺസണും കാശിനാഥനും അറസ്റ്റിൽ Read More »

തിരൂരിൽ നിന്നും കാണാതായ കുഞ്ഞിൻ്റെ മൃതദേഹാവശിഷ്ടങ്ങൾ തൃശൂരിലെ ഓടയിൽ

തൃശൂർ: മലപ്പുറം തിരൂരിൽ നിന്നും കാണാതായ കുഞ്ഞിൻ്റെ മൃതദേഹം തൃശൂരിൽ കണ്ടെത്തി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ സമീപത്തെ ഓടയിൽ നിന്നും ബാഗിനുള്ളിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ. മൂന്നു മാസം മുമ്പ് കൊലപാതകം നടന്നതായാണ് പ്രാഥമിക നിഗമനം. അമ്മയുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. 11 മാസം പ്രായമായ കുഞ്ഞിനെ കാണാതായ വിവരം ഇന്നാണ് പുറം ലോകം അറിയുന്നത്. പിന്നാലെ കുഞ്ഞിൻറെ അമ്മ തമിഴ്നാട് കടലൂർ സ്വദേശി ശ്രീപ്രിയ, ആൺ സുഹൃത്ത് ജയസൂര്യൻ …

തിരൂരിൽ നിന്നും കാണാതായ കുഞ്ഞിൻ്റെ മൃതദേഹാവശിഷ്ടങ്ങൾ തൃശൂരിലെ ഓടയിൽ Read More »

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം

കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ വിലങ്ങിപടിയിൽ ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ ലിജോ മാത്യു(42), ഏറ്റുമാനൂർ കുന്താണിയിൽ വീട്ടിൽ കെ.ബി ഷംനാസ്(34) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തുക്കളും ചേർന്ന് ഫെബ്രുവരി 27ന് രാത്രി 11.30ന് കാണക്കാരി സ്വദേശിയായ യുവാവിന്റെ സുഹൃത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ലിജോ മാത്യു തന്‍റെ അമ്മയെയും, സഹോദരിയുടെ മക്കളെയും വീട്ടിൽ നിന്ന് ഇറക്കി വിടുകയും, …

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം Read More »

തമിഴ്നാട്ടിലെ പോരൂരിലുള്ള 2 സ്കൂളുകളിൽ ബോംബ് ഭീഷണി

ചെന്നൈ: തമിഴ്നാട്ടിലെ പോരൂരിലുള്ള പിഎസ്ബിബി മില്ലേനിയം സ്കൂളിനും കോയമ്പത്തൂരിലെ സ്വകാര്യ സ്കൂളിനും ബോംബ് ഭീഷണി. ഇ-മെയിലിലാണു സന്ദേശമെത്തിയത്. പ്ലസ് ടു പരീക്ഷകൾ നടക്കുന്ന സാഹചര്യമായതിനാൽ അതീവ ആശങ്കയിലാണ് അധികൃതർ. ബോംബ് സ്ക്വാഡെത്തി പരിശോധന നടത്തുകയാണ്. ഫെബ്രുവരി 8 നു സമാനമായ ഭീഷണി ചെന്നൈയിലെ സ്കൂളുകളിൽ ലഭിച്ചിരുന്നെങ്കിലും പരിശോധനയിൽ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

കുട്ടികൾക്ക് ഉൾപ്പെടെ 20 പേർക്ക് ഭക്ഷ്യവിഷബാധ; വർക്കലയിലെ സ്പൈസി ഹോട്ടൽ പൂട്ടിച്ചു

തിരുവനന്തപുരം: വർക്കലയിലെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ. ടെമ്പിൾ റോഡിലെ സ്പൈസി ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചവർക്കാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. ചികിത്സ തേടിയവരിൽ കുട്ടികളും ഉൾപ്പെടുന്നു. ഛര്‍ദിയും വയറിളക്കവും ശാരീരിക അസ്വസ്ഥതയും ഉണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കുഴിമന്തി, അല്‍ഫാം തുടങ്ങിയ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷവിഷബാധ. 12 പേര്‍ സ്വകാര്യ ആശുപത്രിയിലും എട്ടുപേര്‍ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. പിന്നാലെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. തൊഴിലാളികള്‍ താമസിക്കുന്ന കട്ടിലിനടിയില്‍ …

കുട്ടികൾക്ക് ഉൾപ്പെടെ 20 പേർക്ക് ഭക്ഷ്യവിഷബാധ; വർക്കലയിലെ സ്പൈസി ഹോട്ടൽ പൂട്ടിച്ചു Read More »

ക്യാമറയിലെ ചാർജ് തീർന്നു, ജന്മദിനാഘോഷ വീഡിയോ പൂർണമായില്ല; വീഡിയോഗ്രാഫറുടെ വായിൽ വെടിവച്ചു കൊലപ്പെടുത്തി

പാട്ന: ജന്മദിനാഘോഷത്തിൻറെ വീഡിയോ പൂർണമായി ചിത്രീകരിച്ചില്ലെന്ന് ആരോപിച്ച് വീഡിയോഗ്രാഫറെ വെടിവച്ചു കൊന്നു. ബിഹാറിലെ ദർബ്ഹംഗ ജില്ലയിലെ മഖ്ന ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം. സുശീൽ കുമാർ സാഹ്നി എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതിയായ രാകേഷ് സാഹ്നിയുടെ മകളുടെ ജന്മദിനാഘോഷം ചിത്രീകരിക്കുന്നതിനായാണ് സുശീൽ എത്തിയത്. എന്നാൽ ക്യാമറയിലെ ചാർജ് തീർന്നതോടെ ചിത്രീകരണം പാതിവഴി തടസപ്പെടുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് പ്രതി വീഡിയോഗ്രാഫറെ വെടിവച്ചുകൊന്നത്. ഇയാളുടെ വായിലാണ് വെടിയേറ്റത്. പിന്നീട് രാകേഷും സുഹൃത്തുക്കളും ചേർന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഗേറ്റിന് സമീപം ഉപേക്ഷിച്ച …

ക്യാമറയിലെ ചാർജ് തീർന്നു, ജന്മദിനാഘോഷ വീഡിയോ പൂർണമായില്ല; വീഡിയോഗ്രാഫറുടെ വായിൽ വെടിവച്ചു കൊലപ്പെടുത്തി Read More »

കോഴിക്കോട് എൻ.ഐ.റ്റിയിൽ അധ്യാപകന് കുത്തേറ്റു, ആക്രമിച്ചത് പൂർവ്വ വിദ്യാർത്ഥി

കോഴിക്കോട്: മുക്കം എൻ.ഐ.റ്റിയിൽ അധ്യാപകന് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പ്രൊഫസർ ജയചന്ദ്രനെ ഓഫീസിൽ വച്ച് പൂർവ്വ വിദ്യാർഥിയാണ് ആക്രമിച്ചത്. എം.ടെക് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്നാണ് കുത്തിയതെന്നാണ് വിവരം. സംഭവത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്തു. കുത്തേറ്റ ജയചന്ദ്രനെ കെ.എം.സി.റ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശശി തരൂരിനെതിരേ യുവതിയുടെ ‘മീ റ്റൂ’ ആരോപണം

ന്യൂഡൽഹി: കോൺഗ്രസ് എം.പി ശശി തരൂരിനെതിരേ മീ ടൂ ആരോപണവുമായി യുവതി. സുപ്രീം കോടതി അഭിഭാഷകനായ ജയ് ആനന്ദ് ദേഹാദ്രൈയാണ് തരൂർ മോശമായി പെരുമാറിയെന്ന യുവതിയുടെ വെളിപ്പെടുത്തൽ പുറത്തു വിട്ടിരിക്കുന്നത്. എക്സിലൂടെയാണ് ജയ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശശി തരൂരിൽ നിന്ന് മോശം അനുഭവമുണ്ടായതായി ഒരു പെൺകുട്ടി തന്നോട് വെളിപ്പെടുത്തിയതായാണ് ജയ് കുറിച്ചത്. പെൺകുട്ടി തനിക്കയച്ച സന്ദേശത്തിന്‍റെ സ്ക്രീൻ ഷോട്ടും പങ്കു വച്ചിട്ടുണ്ട്. 2022 ഒക്റ്റോബറിൽ തരൂരിന്‍റെ ബി.ആർ അംബേദ്കർ ദി മാൻ ഹു ഗേവ് ഹോപ് ടു …

ശശി തരൂരിനെതിരേ യുവതിയുടെ ‘മീ റ്റൂ’ ആരോപണം Read More »

സിദ്ധാർഥന്‍റെ മരണത്തിൽ മുഖ്യമന്ത്രിക്കെതിരെ വേണുഗോപാൽ

തിരുവനന്തപുരം: കോളേജുകളിൽ എസ്.എഫ്.ഐയെ ക്രിമിനൽ സംഘമായി വളർത്തിയ മുഖ്യമന്ത്രിയടക്കം സിദ്ധാർഥന്‍റെ മരണത്തിൽ പങ്കുണ്ടെന്ന് കെ.സി വേണുഗോപാൽ. കേരളത്തിലെ അമ്മമാർ കുട്ടികളെ കോളെജിൽ വിടാൻ ഭയപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് സിദ്ധാർഥന്‍റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉത്തേന്ത്യയിൽ മറ്റും കണ്ടുവന്നിരുന്ന ആൾക്കൂട്ട മർദനങ്ങൾ കേരളത്തിൽ നടക്കുന്നില്ലെന്ന് നമ്മൾ അഭിമാനം കൊണ്ടിരുന്നു. എന്നാൽ ആൾക്കൂട്ട ആക്രമണത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമായി സിദ്ധാർഥന്‍റെ മരണം മാറിക്കഴിഞ്ഞു. കോളേജ് ഹോസ്റ്റലുകൾ പാർട്ടി ഗ്രാമങ്ങൾപോലെ ആയി മാറുന്നു. സംഘടനയിൽ …

സിദ്ധാർഥന്‍റെ മരണത്തിൽ മുഖ്യമന്ത്രിക്കെതിരെ വേണുഗോപാൽ Read More »

ജെ.എൻ.യുവിലെ സംഘർഷത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്

ന്യൂഡൽഹി: ജെ.എൻ.യു സർവ്വകലാശാല ക്യാമ്പസിൽ സംഘർഷം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ പെൺകുട്ടികളുൾപ്പെടെ നിരവധിപ്പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയാണ് ക്യാംപസിൽ സംഘർഷമുണ്ടായത്. എ.ബി.വി.പി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ഇടതു സംഘടനയുടെ ആരോപണം. സംഭവത്തിൽ ദൃശങ്ങൾ പുറത്തു വന്നു. സൈക്കിൾ ഉൾപ്പെടെ എടുത്തെറിയുന്നതും വടികൊണ്ട് അടിക്കുന്നതും പുറത്തുവന്ന ദൃശങ്ങളിൽ കാണാം. പരുക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുക ആണ്. വിഷയത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.