Timely news thodupuzha

logo

Month: March 2025

ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുണമെന്നാണ് സിപിഎം നിലപാടെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആശ വർക്കാർമാരോട് ശത്രുതാപരമായ നിലപാട് തങ്ങൾക്കില്ലെന്നും സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻറ് പി.ബി. ഹർഷകുമാറിൻറെ പരാമർശം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിമർശിക്കാൻ മോശം പദങ്ങൾ ഉപയോഗിക്കേണ്ട ആവശ‍്യമില്ലെന്നും നല്ല പദങ്ങൾ ഉപയോഗിക്കാമെല്ലോയെന്നും ഗോവിന്ദൻ ചോദിച്ചു. അതേസമയം യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാഷ്ട്രീയമായ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും ഈ കാര‍്യം ആശാ വർക്കർമാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. സാംക്രമിക രോഗം …

ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് എം.വി ഗോവിന്ദൻ Read More »

താമരശേരി ഷഹബാസ് വധം; വിദ്യാർത്ഥികൾ വാട്സാപ്പ് ഗ്രൂപ്പ് നിർമിച്ച് ആസൂത്രണം നടത്തി

കോഴിക്കോട്: താമരശേരിയിൽ മരണപ്പെട്ട ഷഹബാസിനെ മർദിക്കുന്നതിനായി വിദ്യാർത്ഥികൾ സംഘം 57 എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് നിർമിച്ചതായി റിപ്പോർട്ട്. ഈ ഗ്രൂപ്പിലൂടെയാണ് ഇവർ ആക്രമണം ആസൂത്രണം ചെയ്തിരുന്നത്. കോഴിക്കോടുള്ള നാല് സ്കൂളുകളിലെ വിദ്യാർഥികൾ ഈ ഗ്രൂപ്പുകളിലും മർദനത്തിലും പങ്കാളികളാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഷഹബാസിനെ മർദിച്ചവരിൽ ഒരാൾ പൊലീസുകാരൻറെ മകനാണെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. കൂട്ടം ചേർന്നുള്ള തല്ലിനിടെ മരണം സംഭവിച്ചാലും പ്രശ്നമില്ലെന്നും എസ്.എസ്.എൽ.സി പരീക്ഷയുടെ ആനുകൂല്യം ലഭിക്കുമെന്നുമെല്ലാം വിദ്യാർഥികൾ ഈ ഗ്രൂപ്പിലൂടെ ചർച്ച ചെയ്തിട്ടുണ്ട്. ഗ്രൂപ്പിലെ ശബ്ദ സന്ദേശങ്ങളും …

താമരശേരി ഷഹബാസ് വധം; വിദ്യാർത്ഥികൾ വാട്സാപ്പ് ഗ്രൂപ്പ് നിർമിച്ച് ആസൂത്രണം നടത്തി Read More »

തിരുവനന്തപുരം വാഴിച്ചാൽ ഇമ്മാനുവൽ കോളെജ് വിദ‍്യാർത്ഥിയെ സഹപാഠി മർദിച്ചതായി പരാതി

തിരുവനന്തപുരം: കോളെജ് വിദ‍്യാർത്ഥിയെ സഹപാഠി മർദിച്ചതായി പരാതി. വാഴിച്ചാൽ ഇമ്മാനുവൽ കോളെജ് ഒന്നാം വർഷ ബികോം വിദ‍്യാർത്ഥിയായ ആദിഷിനാണ് മർദനമേറ്റത്. സംഭവത്തിൽ ആദിഷിൻറെ അച്ഛൻ ആര‍്യങ്കോട് പൊലീസിൽ പരാതി നൽകി. സഹപാഠിയായ ജിതിനാണ് മർദിച്ചതെന്നാണ് വിവരം. മർദനത്തിൻറെ വിഡീയോ ദൃശ‍്യങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ പരുക്കേറ്റ ആദിഷ് കാട്ടാക്കട സർക്കാർ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലും ചികിത്സ തേടി. വ‍്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകിട്ടാണ് പരാതി ലഭിച്ചതെന്നും മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. …

തിരുവനന്തപുരം വാഴിച്ചാൽ ഇമ്മാനുവൽ കോളെജ് വിദ‍്യാർത്ഥിയെ സഹപാഠി മർദിച്ചതായി പരാതി Read More »

എൻ.സി.പി സംസ്ഥാന അധ‍്യക്ഷനായി തോമസ് കെ തോമസ്

തിരുവനന്തപുരം: എൻ.സി.പി സംസ്ഥാന അധ‍്യക്ഷനായി തോമസ് കെ തോമസിനെ തെരഞ്ഞെടുത്തു. പി.സി ചാക്കോ രാജി വച്ചതോടെയാണ് തോമസ് കെ തോമസിനെ അധ‍്യക്ഷനായി തെരഞ്ഞെടുത്തത്. പാർട്ടി ദേശീയ അധ‍്യക്ഷൻ ശരദ് പവാറാണ് പ്രഖ‍്യാപനം നടത്തിയത്. കൂടാതെ പി.എം സുരേഷ് ബാബുവിനെയും പി.കെ രാജൻ മാസ്റ്ററെയും വർക്കിങ്ങ് പ്രസിഡൻറുമാരായും തെരഞ്ഞെടുത്തു. നിലവിൽ സംസ്ഥാന വർക്കിങ് പ്രസിഡൻറുമാരായി പ്രവർത്തിക്കുകയാണ് ഇരുവരും. സംസ്ഥാനത്തെ എൻസിപിയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ‍്യത്തോടെ നേതാക്കളെ ശരദ് പവാർ മുംബൈയിലേക്ക് വിളിപ്പിച്ചിരുന്നു. ഈ യോഗത്തിലാണ് അധ‍്യക്ഷ പദവി സംബന്ധിച്ച …

എൻ.സി.പി സംസ്ഥാന അധ‍്യക്ഷനായി തോമസ് കെ തോമസ് Read More »

എല്ലാ അടിയന്തര സേവനങ്ങൾക്കും ഇനി മുതൽ ഒരു നമ്പർ

തിരുവനന്തപുരം: പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ആംബുലൻസ് ഉൾപ്പടെ എല്ലാ അടിയന്തര സേവനങ്ങൾക്കും 112 എന്ന നമ്പറിൽ വിളിക്കാം. അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പരിലേക്ക് മാറുന്നതിൻറെ ഭാഗമായുള്ള പുതിയ സംവിധാനത്തിൻറെ ഭാഗമായാണ് പൊലീസ് സേവനങ്ങൾ 100ൽ നിന്ന് 112ലേക്ക് മാറ്റിയിരിക്കുന്നത്. കേരളത്തിൽ എവിടെ നിന്ന് 112ലേക്ക് വിളിച്ചാലും തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേക്കാണ് കോൾ എത്തുക. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പൊലീസ് വാഹനത്തിലേയ്ക്ക് …

എല്ലാ അടിയന്തര സേവനങ്ങൾക്കും ഇനി മുതൽ ഒരു നമ്പർ Read More »

കോഴിക്കോട് നവവധു ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്തു

കോഴിക്കോട്: നിയമവിദ്യാർഥിയായ നവ വധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ സ്വദേശി ആർദ്ര ബാലകൃഷ്ണനാണ്(24) മരിച്ചത്. ഫെബ്രുവരി രണ്ടിനാണ് ആർദ്രയും കേശവ് നിവാസിൽ ഷാനുമായുള്ള വിവാഹം നടന്നത്. വെള്ളിയാഴ്ച രാത്രിയോടെ കിടപ്പുമുറിയോടു ചേർന്ന കുളിമുറിയിലേക്ക് കയറിയ ആർദ്ര ഒരു മണിക്കൂർ കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നപ്പോഴാണ് വീട്ടുകാർ ശ്രദ്ധിച്ചത്. കുളിമുറിയുടെ ജനലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലണ്ടി ഗവൺമെൻറ് താലൂക്ക് ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് ലോ കോളെജിലെ അവസാന വർഷ വിദ്യാർത്ഥിനിയാണ് ആർദ്ര.

കൊല്ലത്ത് മദ്യലഹരിയിൽ റെയിൽപാളത്തിൽ ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ രക്ഷപ്പെടുത്തിയയാളെ വെട്ടിക്കൊലപ്പെടുത്തി 20കാരൻ

കൊല്ലം: മദ്യലഹരിയിൽ റെയിൽപാളത്തിൽ കിടന്നയാളിനെ രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചയാളെ വെട്ടിക്കൊലപ്പെടുത്തി ഇരുപതുകാരൻ. ചെമ്മീൻ കർഷക തൊഴിലാളിയായിരുന്ന സുരേഷ് (42) എന്നയാളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനുശേഷം ഒളിവിൽപ്പോയ മരംകയറ്റത്തൊഴിലാളിയായ അമ്പാടി (20)യെ കിഴക്കെ കല്ലട പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് കൊലപാതകം നടക്കുന്നത്. വൈകീട്ട് പടിഞ്ഞാറെ കല്ലട കല്ലുംമൂട്ടിൽ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ പ്രശ്‌നങ്ങളുണ്ടാക്കിയ ഇയാളെ നാട്ടുകാർ ചേർ‌ന്ന് ഓടിച്ചുവിട്ടിരുന്നു. മദ്യലഹരിയിൽ ഇയാൾ സമീപത്തെ റെയിൽപാളത്തിലേക്ക് കയറി നിന്ന് ആത്മഹത്യാഭീഷണി മുഴക്കി. തുടർന്ന് സുരേഷിൻറെ നേതൃത്വത്തിൽ അമ്പാടിയെ …

കൊല്ലത്ത് മദ്യലഹരിയിൽ റെയിൽപാളത്തിൽ ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ രക്ഷപ്പെടുത്തിയയാളെ വെട്ടിക്കൊലപ്പെടുത്തി 20കാരൻ Read More »

കേരളത്തിൽ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ സാധ്യതാ മുന്നറിയിപ്പ് തുടരുന്നു. സാധാരണയെക്കാൾ രണ്ട് ഡി​ഗ്രി സെൽഷ്യസ് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരേയും കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെയും കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, …

കേരളത്തിൽ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് Read More »

ഫ്രാൻസിസ് മാർപാപ്പ അതീവ ഗുരുതരാവസ്ഥയിൽ

വത്തിക്കാൻ: ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. നില വഷ‍ളായതോടെ മാർപാപ്പയെ മെക്കാനിക്കൽ വെൻറിലേറ്ററിലേക്ക് മാറ്റിയെന്ന് വത്തിക്കാൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിൻറെ ആരോഗ്യനില മെച്ചപ്പെട്ടുവരികയായിരുന്നു. എന്നാൽ വെള്ളിയാഴ്ച പെട്ടെന്ന് തുടർച്ചയായ ഛർദ്ദിയും ശ്വാസതടസവും ഉണ്ടാവുകയും ആരോഗ്യനില വീണ്ടും വഷളാവുകയും ചെയ്യുകയായിരുന്നു എന്ന് വത്തിക്കാൻ അറിയിച്ചു. രക്ത പരിശോധനയിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഫെബ്രുവരി 14നാണ് പോപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. …

ഫ്രാൻസിസ് മാർപാപ്പ അതീവ ഗുരുതരാവസ്ഥയിൽ Read More »

പാചകവാതക സിലിണ്ടറിൻറെ വില വീണ്ടും കൂട്ടി

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 6 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ, കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1,812 രൂപയായി. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടർ വില 1,806 ആയിരുന്നു. ചെന്നൈയിൽ വാണിജ്യ സിലിണ്ടറിൻറെ വില 5 രൂപ കൂടി 1965 രൂപയായി. ഡൽഹിയിൽ 6 രൂപ കൂടി 1,803 രൂപയായി വർധിച്ചു. അതേസമയം ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.

താമരശേരി വിദ്യാർത്ഥി സംഘർഷം; ഷഹബാസിനെ മർദിച്ചത് നഞ്ചക് ഉപയോഗിച്ച്

കോഴിക്കോട്: താമരശേരി വിദ്യാർത്ഥി സംഘർഷത്തിൽ പത്താം ക്ലാസുകാരൻ മരണപ്പെട്ട കേസിൽ 5 വിദ്യാർഥികൾക്കെതിരേ പൊലീസ് കൊലക്കുറ്റം ചുമത്തി. നഞ്ചക് അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് വിദ്യാർഥികൾ പരസ്പരം ആക്രമിച്ചത്. തലയ്ക്ക് പരുക്കേറ്റെങ്കിലും ഷഹബാസിന് പുറത്ത് മുറിവുകൾ ഒന്നുമുണ്ടായിരുന്നില്ല. ഇതേ തുടർന്ന് ആശുപത്രിയിലെത്തിക്കാതെ തന്നെ സുഹൃത്തുക്കൾ ഷഹബാസിനെ വീട്ടിലേക്ക് എത്തിച്ചു. അൽപസമയത്തിനു ശേഷം ഷഹബാസ് ഛർദിച്ച് അവശനായി. ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോയെന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വിദ്യാർത്ഥി സംഘർഷത്തെക്കുറിച്ച് അറിഞ്ഞത്. തുടർന്ന് രാത്രിയോടെ വീട്ടുകാർ കോഴിക്കോട് താലൂക്കാശുപത്രിയിൽ എത്തിച്ചുവെങ്കിലും ഗുരുതരാവസ്ഥയിലായതിനാൽ മെഡിക്കൽ …

താമരശേരി വിദ്യാർത്ഥി സംഘർഷം; ഷഹബാസിനെ മർദിച്ചത് നഞ്ചക് ഉപയോഗിച്ച് Read More »

കാസർ​ഗോഡ് ഇരുപത്തൊന്നുകാരിയെ വാട്സാപ്പ് വഴി മുത്തലാഖ് ചൊല്ലി ഭർത്താവ്

കാസർഗോഡ്: വാട്സാപ്പിലൂടെ 21 വയസുകാരിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. നെല്ലിക്കട്ട സ്വദേശി അബ്ദുൽ റസാഖാണ് കല്ലൂരാവി സ്വദേശിയായ യുവതിയെ വാട്സാപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയത്. യുഎഇയിൽ ജോലി ചെയ്യുന്ന യുവാവ് ഭാര്യയുടെ പിതാവിന് മുത്തലാഖ് സന്ദേശം അയക്കുകയായിരുന്നു. ഫെബ്രുവരി 21 നാണ് അബ്ദുൽ യുഎഇയിൽ നിന്ന് മുത്തലാഖ് സന്ദേശം അയക്കുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിൻറെ ബന്ധുക്കൾ തന്നെ നിരന്തരം ഉപദ്രവിച്ചുവെന്ന് യുവതിയും 12 ലക്ഷം രൂപ അബ്ദുൾ റസാഖ് തട്ടിയെടുത്തെന്ന് പെൺകുട്ടിയുടെ പിതാവും ആരോപിച്ചു. സംഭവത്തിൽ കുടുംബം …

കാസർ​ഗോഡ് ഇരുപത്തൊന്നുകാരിയെ വാട്സാപ്പ് വഴി മുത്തലാഖ് ചൊല്ലി ഭർത്താവ് Read More »

പരസ്പരം പഴിച്ച് ട്രംപും സെലൻസ്കിയും

വാഷിങ്ങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡൻറ് വ്ലോഡിമിർ സെലൻസ്കിയും തമ്മിൽ നടത്തിയ ചർച്ച നാടകീയ രംഗങ്ങൾ‌ക്കൊടുവിൽ അലസിപ്പിരിഞ്ഞു. വൈറ്റ് ഹൗസിൽ നിന്ന് സെലൻസ്കി ഇറങ്ങിപ്പോയതിനു പിന്നാലെ സംയുക്ത വാർത്താസമ്മേളനവും റദ്ദാക്കി. ഓവൽ ഓഫിസിൽ നടന്ന ചർച്ചക്കിടെ ഇരു നേതാക്കളും അതി രൂക്ഷമായി തർക്കത്തിലേർപ്പെടുകയായിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡൻറ് വ്ലോഡിമിർ പുടിൻ ആഗ്രഹിക്കുന്നുവെന്ന ട്രംപിൻറെ പ്രസ്താവനയാണ് സെലൻസ്കിയെ പ്രകോപിതനാക്കിയത്. പുടിനെ വിശ്വസിക്കാനാകില്ലെന്നും കൊലയാളിയായ അയാളോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും സെലൻസ്കി വ്യക്തമാക്കി. അതിനിടെ മൂന്നാം …

പരസ്പരം പഴിച്ച് ട്രംപും സെലൻസ്കിയും Read More »