Timely news thodupuzha

കാസർ​ഗോഡ് ഇരുപത്തൊന്നുകാരിയെ വാട്സാപ്പ് വഴി മുത്തലാഖ് ചൊല്ലി ഭർത്താവ്

കാസർഗോഡ്: വാട്സാപ്പിലൂടെ 21 വയസുകാരിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. നെല്ലിക്കട്ട സ്വദേശി അബ്ദുൽ റസാഖാണ് കല്ലൂരാവി സ്വദേശിയായ യുവതിയെ വാട്സാപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയത്.

യുഎഇയിൽ ജോലി ചെയ്യുന്ന യുവാവ് ഭാര്യയുടെ പിതാവിന് മുത്തലാഖ് സന്ദേശം അയക്കുകയായിരുന്നു. ഫെബ്രുവരി 21 നാണ് അബ്ദുൽ യുഎഇയിൽ നിന്ന് മുത്തലാഖ് സന്ദേശം അയക്കുന്നത്.

സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിൻറെ ബന്ധുക്കൾ തന്നെ നിരന്തരം ഉപദ്രവിച്ചുവെന്ന് യുവതിയും 12 ലക്ഷം രൂപ അബ്ദുൾ റസാഖ് തട്ടിയെടുത്തെന്ന് പെൺകുട്ടിയുടെ പിതാവും ആരോപിച്ചു. സംഭവത്തിൽ കുടുംബം ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകി.

Leave a Comment

Your email address will not be published. Required fields are marked *