Timely news thodupuzha

എസ്ഡിപിഐ പിന്തുണയോടെ യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനത്തേക്ക്; മണിക്കൂറുകൾക്കകം രാജി

പാങ്ങോട്: പഞ്ചായത്തിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണയോടെ യു.ഡി.എഫിന് ഭരണം ലഭിക്കുകയായിരുന്നു. കോൺഗ്രസിലെ എസ് ഗീതയാണ് പഞ്ചായത്ത്‌ പ്രസിഡന്റയി വിജയിച്ചത്. ഗീതയ്ക്ക് യി.ഡി.എഫിന്റെ ആറ് വോട്ടും വെൽഫെയർ പാർട്ടിയിലെ ഒരു വോട്ടും എസ്.ഡി.പി.ഐയുടെ മൂന്ന് വോട്ടും ലഭിച്ചു.

എൽ.ഡി.എഫിന് ഏഴു വോട്ടുകളാണ് ഉണ്ടായിരുന്നത്. വെൽഫയർ പാർട്ടിയും എസ്.ഡി.പി.ഐയും കോൺഗ്രസ്‌ സ്ഥാനാർത്ഥിക്കു പിന്തുണ നൽകിയതോടെ ഗീതയ്ക്ക് 10 വോട്ടുകൾ ലഭിച്ചു.

എസ്ഡിപിഐ പിന്തുണ കോൺഗ്രസ് സ്വീകരിച്ചതിനെതിരെ എൽഡിഎഫും കോൺഗ്രസിൽ ഒരുഭാഗവും പ്രതിഷേധിച്ചതോടെ നേതൃത്വം ഇടപെട്ട് ഗീത സ്ഥാനം രാജിവെക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *