Timely news thodupuzha

തൊടുപുഴ സർക്കിൾ സഹകരണ യൂണിയൻ മാനേജിങ്ങ് കമ്മറ്റി അംഗമെന്ന നിലയിൽ 20 വർഷം പൂർത്തീകരിച്ച സി.പി കൃഷ്ണനെ ആദരിച്ചു

തൊടുപുഴ: തൊടുപുഴ സർക്കിൾ സഹകരണ യൂണിയൻ മാനേജിങ്ങ് കമ്മറ്റി അംഗമെന്ന നിലയിൽ 20 വർഷം പൂർത്തീകരിച്ച സി.പി കൃഷ്ണനെ തൊടുപുഴ റൂറൽ സഹകരണ സംഘം വാർഷിക പൊതുയോഗത്തിൽ ആദരിച്ചു.

യോ​ഗത്തിൽ സംഘം പ്രസിഡന്റ് കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ് സോണിയ, ഭരണ സമതി അംഗങ്ങളായ പി.കെ മധു, ബിജു നെടുവാരത്തിൽ, കെ.എ സിദ്ധിക്ക്, കൃഷ്ണൻ കണിയാപുരം, ഓമന കുമാരൻ തുടങ്ങിയവർ സംസാരിച്ചു. തൊടുപുഴ റൂറൽ സഹകരണ സംഘം വൈസ് പ്രസിഡന്റും ആദിവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാണ് സി.പി കൃഷ്ണൻ.

Leave a Comment

Your email address will not be published. Required fields are marked *