Timely news thodupuzha

കരുണാപുരം മേഖലയില്‍ ചന്ദന മരം മോഷണം വ്യാപകമായി

ഇടുക്കി: സ്വകാര്യ വ്യക്തികളുടെ പുരയിടത്തില്‍ നിന്നാണ് ചന്ദന മരങ്ങള്‍ തുടര്‍ച്ചയായി മോഷണം പോകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ കരുണാപുരം തണ്ണിപ്പാറ കാലായില്‍ രാജേഷിന്റെ പുരയിടത്തില്‍ നിന്നുമാണ് ചന്ദന മരം മുറിച്ച് കഷണങ്ങളാക്കി തൊട്ടടുത്ത പുരയിടത്തില്‍ സൂഷിച്ചെങ്കിലും മോഷ്ടാക്കള്‍ക്ക് കൊണ്ടു പോകാനായില്ല. പിറ്റെദിവസം രാവിലെ ഉടമ കാല്‍ പാട് നോക്കി പ്രദേശത്ത് തെരച്ചില്‍ നടത്തി തടി കണ്ടെത്തിയതിനാല്‍ മോഷ്ടാക്കള്‍ക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. 60 സെ.മീറ്റര്‍ വണ്ണമുള്ള ചന്ദനമരമാണ് മുറിച്ചത്. വീട്ടുകാര്‍ ഉത്സവത്തിന് പോയസമയത്തായിരുന്നു മോഷണം.

ഉത്സവം കഴിഞ്ഞ് അതു വഴി ആളുകള്‍ എത്തിയതിനാല്‍ പിറ്റേ ദിവസം കൊണ്ടുപോകാനായി അടുത്ത പുരയിടത്തില്‍ ഒളിച്ച് സൂഷിക്കുകയായിരുന്നു.രാവിലെ അതുവഴിയെത്തിയ പ്രദേശവാസിയാണ് ചന്ദനം മുറിച്ച് ശിഖരവും മറ്റും കണ്ടത്. ഈ മേഖലയില്‍ ചന്ദനമരം മോഷണം പതിവ് സംഭവമാണ്. കഴിഞ്ഞ ആഴ്ചയില്‍ ചെന്നാക്കുളം ബൗണ്ടറി റോഡില്‍ സ്വകാര്യ വ്യക്തിയുെട പുരയിടത്തില്‍ നിന്ന ചന്ദനമരം റോഡിലേക്ക് വെട്ടിയിട്ടശേഷം തടി മുറിച്ചു കടത്തിയിരുന്നു. കമ്പംമെട്ട് പൊലീസിലും വനം വകുപ്പിലും ഇവര്‍ പരാതി നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *