Timely news thodupuzha

മൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സി വാഹനം തടഞ്ഞു

ഇടുക്കി: മൂന്നാറിലെത്തിയ ഓണ്‍ലൈന്‍ ടാക്‌സി വാഹനം തടഞ്ഞ് തദ്ദേശിയരായ ഒരു പറ്റം ടാക്‌സി ഡ്രൈവര്‍മാര്‍. ഇതിന്റെ ദൃശ്യങ്ങളാണിപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മുമ്പ് വിനോദ സഞ്ചാരിയായ മുംബൈ സ്വദേശിനി സഞ്ചരിച്ചിരുന്ന ഓണ്‍ലൈന്‍ ടാക്‌സി വാഹനം സമാന രീതിയില്‍ തദ്ദേശിയരായ ഒരു പറ്റം ടാക്‌സി ഡ്രൈവര്‍മാര്‍ തടയുകയും പിന്നീട് ഉണ്ടായ തുടര്‍ സംഭവങ്ങള്‍ വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ മറ്റൊരു സംഭവത്തിന്റെ ദൃശ്യം നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

മൂന്നാറിലെത്തുന്ന ഓണ്‍ലൈന്‍ ടാക്‌സി വാഹനങ്ങള്‍ക്ക് നേരെ തദ്ദേശിയരായ ടാക്‌സി ഡ്രൈവര്‍മാര്‍ ഉയര്‍ത്തുന്ന എതിര്‍പ്പ് കഴിഞ്ഞ കുറെക്കാലങ്ങളായി നിലനില്‍ക്കുന്നതാണ്. പലപ്പോഴും എതിര്‍പ്പ് അതിരുവിട്ട് കയ്യാങ്കളിയിലേക്കും പോലീസ് കേസിലേക്കുമൊക്കെ പോകുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം മൂന്നാറിലെത്തിയ ഓണ്‍ലൈന്‍ ടാക്‌സി വാഹനം തദ്ദേശിയരായ ഒരു പറ്റം ടാക്‌സി ഡ്രൈവര്‍മാര്‍ ചേര്‍ന്ന് തടഞ്ഞ ദൃശ്യങ്ങളാണിപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

മുമ്പ് വിനോദ സഞ്ചാരിയായ മുംബൈ സ്വദേശിനി സഞ്ചരിച്ചിരുന്ന ഓണ്‍ലൈന്‍ ടാക്‌സി വാഹനം സമാന രീതിയില്‍ തദ്ദേശിയരായ ഒരു പറ്റം ടാക്‌സി ഡ്രൈവര്‍മാര്‍ തടയുകയും പിന്നീട് ഉണ്ടായ തുടര്‍ സംഭവങ്ങള്‍ വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു.ഇതിന് ശേഷവും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിരുന്നു. അത്തരത്തില്‍ മറ്റൊരു സംഭവത്തിന്റെ ദൃശ്യമാണിപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.എന്നാല്‍ ഈ സംഭവത്തില്‍ പരാതി ലഭ്യമായിട്ടില്ലെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *