Timely news thodupuzha

ഇടുക്കി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായി പ്രൊഫ. ഷീല സ്റ്റീഫൻ സത്യപ്രതിജ്ഞ ചെയ്തു

ഇടുക്കി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടന്നു. ഇടുക്കി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായി കരിങ്കുന്നം ഡിവിഷനിൽ നിന്നുമുള്ള പ്രൊഫ. ഷീല സ്റ്റീഫൻ സത്യപ്രതിജ്ഞ ചെയ്തു. യു.ഡി.എഫ് പ്രതിനിധിയായിരുന്നു. 1995 ൽ ജനറൽ കാറ്റഗറിയിൽ ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡൻ്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവും വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാണ്. കോട്ടയം ബി. സി. എം കോളേജിന്റെ പ്രിൻസിപ്പലായിരുന്ന ഷീല സ്റ്റീഫൻ കോട്ടയം അതിരൂപതാ പാസ്റ്ററൽ കൗൺസിലിന്റെ ആദ്യ വനിതാ സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *