തിരുവനന്തപുരം: വീട്ടിൽ നിന്ന് 75 പവൻ സ്വർണം കവർന്നയാൾ പിടിയിൽ. തിരുവനന്തപുരം കാക്കാമൂല സ്വദേശി ശ്രീകാന്താണ് പിടിയിലായത്. ബൈക്കിലെത്തിയാണ് ഇയാൾ മോഷണം നടത്തിയത്. ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മോഷണം നടന്നത്. പൊലീസ് സംഘം സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
തിരുവനന്തപുരത്ത് എഴുപത്തിയഞ്ച് പവൻ സ്വർണം മോഷ്ടിയച്ചയാൾ പിടിയിൽ






