തിരുവനന്തപുരം: പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് റദ്ദാക്കിയ സ്പീക്കറുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഏത് വകുപ്പ് അനുസരിച്ചാണ് സ്പീക്കറുടെ നടപടിയെന്ന ചോദ്യമുയർത്തിയ സതീശൻ, ഫണ്ട് വെട്ടിപ്പിൽ സി പി എം പ്രതിരോധത്തിലാണെന്നും മറുപടി ഇല്ലാത്തതിനാൽ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് സ്പീക്കർ ശ്രമിച്ചതെന്നും പറഞ്ഞു. സിപിഎം പ്രതിരോധത്തിലാണ്. മറുപടി ഇല്ലാത്തതിനാൽ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് സ്പീക്കർ അനുമതി നിഷേധിച്ചത്. രക്തസാക്ഷി ഫണ്ട് കൊള്ളയിൽ കേസ് എടുക്കണം. വിവരം പുറത്ത് വിട്ട വി കുഞ്ഞികൃഷ്ണന് സംരക്ഷണം നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു. കേരള നിയമസഭയിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് സ്പീക്കർ അനുമതി നിഷേധിച്ചതെന്ന് വി.ഡി സതീശൻ






