ന്യൂഡൽഹി: കൊവിൻ ആപ്പ് വിവര ചോർച്ചയുമായി ബന്ധപ്പെട്ട പുറത്തു വന്നത് മുൻകാലത്ത് വിവര ചോർച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നും ഡാറ്റാ ബേസിൽ നിന്നും വിവരങ്ങൾ നേരിട്ട് ചോർന്നിട്ടില്ലെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. വിഷയത്തിൽ ഇന്ത്യൻ കംപ്യൂട്ടർ റെസ്പോൺസ് ടീം ആപ്പ് പരിശോധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രവും സി.ആർ.ടിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. വാക്സീനേഷൻ സമയത്ത് രാജ്യത്തെ പൗരന്മാർ നൽകിയ പേര്, ആധാർ, പാസ്പോർട്ട്, പാൻകാർഡ് തുടങ്ങിയ രേഖകളുടെ വിശദവിവരങ്ങൾ, ജനന വർഷം, വാക്സിനേഷൻ കേന്ദ്രം തുടങ്ങിയ വിവരങ്ങളാണ് ചോർന്നത്. വിവരങ്ങൾ രാജ്യത്തെവിടെ നിന്നും ചോർത്താവുന്ന സ്ഥിതിയാണുള്ളത്.
ഈ രീതിയിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെയും, പ്രതിപക്ഷ നേതാക്കളുടെയും വിവരങ്ങൾ ലഭ്യമായതിൻറെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽമീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.