കല്ലാനിക്കൽ: ചാന്ദ്രയാൻ 3 ഭൂഗുരുത്വത്തെ ഭേദിച്ച് പുറത്ത് കടന്ന വിജയഘട്ടം ആഘോഷമാക്കി കല്ലാനിക്കൽ സെന്റ്. ജോർജ് സ്കൂളിലെ കുട്ടികൾ. ഇതിനോട് അനുബന്ധിച്ച് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 12 അടി ഉയരമുള്ള കൂറ്റൻ റോക്കറ്റു മോഡലുണ്ടാക്കി, കൂടാതെ ഐ.എസ്.ആർ.ഓ ശാസ്ത്രജ്ഞരെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. റോക്കറ്റ്, കൊളാഷ് എന്നിവയുടെ നിർമ്മാണം, ചാന്ദ്രയാൻ പതിപ്പ് തുടങ്ങിയവ സംഘടിപ്പിച്ചു.
ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ചരിത്രമെന്ന വിഷയത്തിൽ സയൻസ് ക്ലബ് കോർഡിനേറ്റർ ജെമി ജോസഫ് സെമിനാർ പ്രബന്ധം അവതരിപ്പിച്ചു. ചന്ദ്രയാന്റെ ഓരോ ഘട്ടങ്ങളും കുട്ടികൾ ശാസ്ത്ര കൗതുകത്തോടെ നിരീക്ഷിക്കണമെന്ന് സ്കൂൾ പ്രധാനാധ്യാപിക വിൽസി ജോസഫ് ഉപദേശം നൽകി. അധ്യാപകരായ ടിങ്കിൾ.സി.പീറ്റർ, ജെമി ജോസഫ്, ഷീന ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.