തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം തൻറെ കാറിൽ മനഃപൂർവം ഇടിപ്പിച്ചുവെന്ന ആരോപണവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു പ്രചാരണത്തിനു പോകുന്നതിനിടെ പന്തളത്തു വച്ചാണ് കാർ ഇടിച്ചു തെറിപ്പിക്കാൻ ശ്രമമുണ്ടായതെന്നാണ് കൃഷ്ണകുമാർ പരാതി നൽകിയിരിക്കുന്നത്.
വാഹനത്തിലുണ്ടായിരുന്ന പൊലീസുകാർ തന്നോട് മോശമായി പെരുമാറിയെന്നും കൃഷ്ണകുമാർ ആരോപിച്ചു. മുഖ്യമന്ത്രി പോയി 20 മിനിറ്റിനു ശേഷമാണ് അകമ്പടി വാഹനങ്ങളിലൊന്നായ സ്ട്രൈക്കർ ഫോഴ്സിൻറെ ബസ് എത്തിയത്.
തൻറെ കാറിൽ ശക്തിയായി ഇടിച്ചതിനു ശേഷം മുഖ്യമന്ത്രിയുടെ വാഹനം തടയുമോടാ എന്നു ചോദിച്ചുവെന്നും മോശമായി സംസാരിച്ചുവെന്നും കൃഷ്ണകുമാർ പയുന്നു. തൻറെ കാറിനുള്ളിൽ ബിജെപിയുടെ കൊടി കണ്ടതിലുള്ള അസഹിഷ്ണുതയാണ് ആക്രമണത്തിനു കാരണമെന്നും കൃഷ്ണകുമാർ ആരോപിക്കുന്നുണ്ട്.






