Timely news thodupuzha

logo

മകനെയും കുടുംബത്തേയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി, പിതാവ് ആത്മഹത്യക്കു ശ്രമിച്ചു

തൃശൂർ: തൃശൂരിൽ മകനെയും കുടുംബത്തേയും മണ്ണെണ്ണ ഒഴിച്ച് പിതാവ് തീകൊളുത്തി. മകനും മരുമകളും പേരക്കുട്ടിയും കിടക്കുന്ന മുറിയിലേക്ക് ഇയാൾ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം പിതാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂർ മണ്ണുന്തി ചിറക്കാക്കോട് ഇന്ന് പുലർച്ചെയാണ് സംഭവം. ജോജി(38), ഭാര്യ ലിജി(32), മകന്‍ ടെന്‍ഡുല്‍ക്കര്‍(12) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

ആത്മഹത്യക്കു ശ്രമിച്ച പിതാവ് ജോൺസൺ ചികിത്സയിലാണ്. കുടുംബവഴക്കിനെ തുടർന്നാണ് ജോൺസൺ തീകൊളുത്തിയതെന്നാണ് സൂചന. ഭാര്യയെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട ശേഷം മകനേയും മരുമകളെയും കൊച്ചുമകനേയും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മൂന്നുപേരെയും ആശുപത്രിയിൽ എത്തിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *