ആലക്കോട്:സ്വാതന്ത്ര്യത്തിന്റെ അമൃത വർഷത്തിൽ
ബി.എം.എസ്. നാഗാർജുന യൂണിറ്റിന്റെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തിയും 75 ദീപങ്ങൾ തെളിയിച്ചും സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി.13 ന് നാഗാർജുന കമ്പനിക്കു മുന്നിൽ നടന്ന പരിപാടിയിൽ റിട്ട.ലഫ്റ്റനന്റ് കേണൽ ജെസ്സി ബാബു.ദേശീയ പതാക ഉയർത്തി
സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികത്തിന്റെയും രക്ഷാബന്ധനത്തിന്റയും സന്ദേശം നൽകി.14 ന് വൈകിട്ട് കമ്പനിയ്ക്കു മുൻപിൽ 75 ദീപങ്ങൾ തെളിയിച്ചു. കാർഗിലിൽ രാജ്യത്തിന് വേണ്ടി വീര മൃത്യ വരിച്ച സ്വർഗീയ ലാൻസ് നായിക് പി.കെ. സന്തോഷ് കുമാറിന്റെ പിതാവ് കെ. പത്മനാഭപിള്ള ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ അഖില ഭാരതീയ പൂർവ്വ സൈനിക സേവ പരിഷത് സംസ്ഥാന സെക്രട്ടറി സി.ജി. സോമശേഖരൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.ബി.എം.എസ്. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ.എ.പി.സഞ്ചു,സി.രാജേഷ്, ജില്ലാസമിതി അംഗം അൽഫോൻസമാത്യു,ഇൻഡസ്ട്രിയൽ മസ്ദൂർ സംഘം ജില്ലാ ട്രഷറർ എം.പി.പ്രശാന്ത്, ജില്ലാ വൈസ് പ്രസിഡന്റ് സി.ജെ.വിനോദ്, എന്നിവർ സംസാരിച്ചു… നാഗാർജുന യൂണിറ്റ് സെക്രട്ടറി വിനോജ് കുമാർ, മറ്റ് യൂണിറ്റ് ഭാരവാഹികൾ എന്നിവർ പരിപാടി ക്ക് നേതൃത്വം നൽകി