Timely news thodupuzha

logo

ഇന്ത്യൻ എയർഫോഴ്സിന്റെ 91ആം ജന്മദിനാഘോഷം ഒക്ടോബർ എട്ടിന്

തൊടുപുഴ: എയർഫോഴ്സ് അസ്സോസിയേഷൻ ഇടുക്കി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ എയർഫോഴ്സിന്റെ 91ആം ജന്മദിനാഘോഷം ഒക്ടോബർ എട്ടിന് സിസിലിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തും. രാവിലെ 9.30ന് വിങ്ങ്. കമാന്റർ(റിട്ട.) വിനോദ് ഉദ്ഘാടനം ചെയ്യും. എയർഫോഴ്സ് അസ്സോസിയേഷൻ ചാപ്റ്റർ പ്രസിഡന്റ് ​ഗോപിനാഥൻ.ആർ അധ്യക്ഷത വഹിക്കും. എയർ കമോഡോർ(റിട്ട.) ഡോ. പൗളിന ബാബു മുഖ്യപ്രഭാഷണം നടത്തും. യോ​ഗത്തിൽ രാജ്യരക്ഷാ പ്രതിജ്ഞ പുതുക്കും.

ജില്ലയിലെ വിരമിച്ച വായുസേനാം​ഗങ്ങൾ, വിധവകൾ തുടങ്ങിയവർ കുടുംബസമേതം പങ്കെടുക്കും. ഇവരുടെ മക്കളിൽ പ്ലസ് റ്റൂവിന് ഏറ്റവും ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്ക് മെറിറ്റ് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും മൊമന്റോയും നൽകും. 80 വയസ്സിനു മുകളിലുള്ള വിമുക്ത വായുസേനാം​ഗങ്ങളെ ആദരിക്കും.

സ്പർശിനെക്കുറിച്ച് സെമിനാർ നടത്തും. കൂടാതെ വടംവലി, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിക്കും.

Leave a Comment

Your email address will not be published. Required fields are marked *