Timely news thodupuzha

logo

വീട്ടിൽ വഴക്ക്, ഭാര്യ പരാതി നൽകി, അന്വേഷിക്കാനെത്തി പൊലീസുകാരെ മർദ്ദിച്ച് ഭർത്താവ്

കൊയിലാണ്ടി: വീട്ടിൽ ശല്യമുണ്ടാക്കിയതിനെ തുടർന്ന് ഭാര്യയുടെ പരാതി അന്വേഷിക്കാൻ വീട്ടിലെത്തിയ പൊലീസിനെ പ്രതി ആക്രമിച്ചു. എഎസ്ഐ അടക്കം മൂന്നു പോലീസുകാർക്ക് പരിക്ക്. പോലീസ് ജീപ്പും തകർത്തു.

ഇന്നലെ രാത്രി ഒൻപതോടെയാണ് സംഭവം. ചെങ്ങോട്ട്കാവ് മാടാക്കര മൂന്നു കുടിക്കൽ റൗഫാണ്(38) പോലീസിനെ ആക്രമിച്ചത്. എ.എസ്.ഐ വിനോദ്, എസ്.സി.പി.ഒ ഗംഗേഷ്, ഹോം ഗാർഡ് സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റൗഫ് വീട്ടിൽ വെച്ച് ഭാര്യ റുബീനയെയും മൂന്നു മക്കളെയും ആക്രമിക്കുകയും പുറത്താക്കി വാതിലടക്കുകയും ചെയ്‌തതിനെ തുടർന്ന് കൊയിലാണ്ടി പോലീസിൽ അഭയം തേടുകയായിരുന്നു. ഇത് അന്വേഷിക്കാനാണ് പോലീസെത്തിയത്.

എ.എസ്.ഐ വിനോദിന് തലക്കാണ് പരിക്കേറ്റത്. പ്രതി മാരാകായുധവുമായി ആക്രമിക്കുകയായിരുന്നു. ഗംഗേഷിൻ്റെയും, സുരേഷിൻ്റയും സമയോചിതമായ ഇടപെടൽ കാരണം വിനോദ് രക്ഷപ്പെടുകയായിരുന്നു തുടർന്ന് പ്രതി സ്വയം തല ഭിത്തിയിലിടിച്ച് പൊട്ടിച്ച് പരിക്കേൽപ്പിച്ചു.

തുടർന്ന് കൊയിലാണ്ടിയിൽ നിന്നും കൂടുതൽ പോലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്‌തു.

മജിസ്ട്രേട്ടിൻ്റ നിർദേശ പ്രകാരം പൊലീസ് കാവലിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊയിലാണ്ടി സി.ഐ എം.വി.ബിജു, എസ്.ഐ വി.അനീഷ്, എം.പി ശൈലേഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *