Timely news thodupuzha

പെരുമ്പാവൂരിൽ ബൈക്ക് ടോറസ് ലോറിക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

കൊച്ചി: ടോറസ് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് തൽക്ഷണം മരിച്ചു. പെരുമ്പാവൂരിൽ ആയിരുന്നു സംഭവം. കുവപ്പടി തെക്കാനത്ത് വീട്ടിൽ സേവ്യറിന്‍റെ മകൻ അനക്സ്.റ്റി.സേവ്യറാണ്(27) മരിച്ചത്. എം.സി റോഡിന് സമീപം ഔഷധി ജംങ്ങ്ഷന് സമീപം ഇന്ന് പുലർച്ചെയാണ് അപകടം. കാറ്ററിങ് ജോലിക്കായി വീട്ടിൽ നിന്നും പോകുന്നതിനിടെയാണ് അപകടം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Comment

Your email address will not be published. Required fields are marked *