Timely news thodupuzha

logo

നേട്ടങ്ങളുടെ നിറവില്‍ ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബിജിമോള്‍ തോമസിന് പടിയിറക്കം

തൊടുപുഴ: ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടു ന്യൂമാന്‍ കോളജിന്‍റെ പ്രിന്‍സിപ്പല്‍ സ്ഥാനം ഏറ്റെടുത്ത ഡോ. ബിജിമോള്‍ തോമസ് കോളജിനെ ഒരുപിടി ചരിത്രനേട്ടങ്ങളുടെ നിറവില്‍ എത്തിച്ച ശേഷം തല്‍സ്ഥാനത്തു നിന്നും വിരമിക്കുകയാണ്. കോതമംഗലം രൂപതയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആദ്യ വനിതാ പ്രിന്‍സിപ്പലെന്ന ഖ്യാതിയിലാണ് 2022ല്‍ സ്ഥാനമേറ്റെടുക്കുന്നത്.

കഴിഞ്ഞ മാസം നടന്ന നാക് അക്രഡിറ്റേഷനില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്കോറായ 3.71 ഗ്രേഡ് പോയിന്‍റോടെ എ++ ഗ്രേഡ് നേട്ടത്തിലെത്തിച്ചതിന്‍റെ ചാരിതാര്‍ഥ്യത്തിലാണ് ടീച്ചറിന്‍റെ പടിയിറക്കം.

കാസര്‍ഗോഡ് ഗവ. കോളജില്‍ ലക്ച്ചററായി തുടങ്ങിയ ബിജിമോൾ തോമസിന്റെ അധ്യാപക ജീവിതം മൂന്നു പതിറ്റാണ്ടു നീണ്ടതാണ്. മുരിക്കാശ്ശേരി പാവനാത്മ കോളജ്, മൂവാറ്റുപുഴ നിര്‍മല കോളജ്, ന്യൂമാന്‍ കോളജ് എന്നിവിടങ്ങളായി 28 വര്‍ഷം അധ്യാപികയായി സേവനം അനുഷ്ഠിച്ചു.

ന്യൂമാന്‍ കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി, ഐ.ക്യൂ.എ.സി കോര്‍ഡിനേറ്റര്‍ തുടങ്ങിയ നിലകളിലുള്ള മികച്ച പ്രവര്‍ത്തനമാണ് കോളജിന്‍റെ ഭരണനേതൃത്വത്തിലേക്ക് എത്തിച്ചത്.

10 വര്‍ഷത്തോളം കോളേജിലെ കലാപ്രവര്‍ത്തനങ്ങള്‍ ബിജിമോള്‍ ടീച്ചറുടെ നേതൃത്വത്തിലാണ് നടന്നിരുന്നത്. സര്‍വകലാശാല യുവജനേത്സവത്തില്‍ കോളജിലെ വിദ്യര്‍ഥികളുടെ മികച്ച പ്രകടനത്തിനു ചാലകശക്തിയായത് ടീച്ചറുടെ ഊര്‍ജ്വസ്വലമായ പ്രവര്‍ത്തനങ്ങളായിരുന്നു.

ടീച്ചര്‍ പ്രിന്‍സിപ്പലായിരുന്ന കാലയളവില്‍ 30ഓളം യൂണിവേഴ്സിറ്റി റാങ്കുകളും കായികരംഗത്ത് ദേശീയ തലത്തില്‍ തന്നെ നിരവധി സമ്മാനങ്ങള്‍ വിദ്യാര്‍ഥികള്‍ നേടിയത്. കോളജിന്‍റെ മുഖഛായ മാറ്റിയ ഒട്ടനവധി അടിസ്ഥാന സൗകര്യവികസനവും ഇക്കാലയളവില്‍ നടന്നു.

മികച്ച കോളജ് പ്രിന്‍സിപ്പലിനുള്ള കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അവാര്‍ഡും ടീച്ചറെ തേടിയെത്തി. പൗരസ്ത്യവിദ്യാപീഠത്തിന്‍റെ സെനറ്റു മെമ്പര്‍ കൂടിയാണ് ബിജിമോള്‍ ടീച്ചര്‍.

കോളജിന്‍റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ന്യൂമാനീയം എക്സ്പോ ടീച്ചറുടെ സഘാടക മികവിന് ഉദാഹരണമായിരുന്നു.

കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായിരുന്ന പിതാവ് ഫ്രൊഫ. സി.ജെ തോമസിന്‍റെ പാത പിന്തുടര്‍ന്നാണ് ടീച്ചര്‍ ഒരു സാഹിത്യ അധ്യാപികയായത്.

പ്രൊഫ. ബിജിമോൾ തോമസിന്റെ ഡോ. ഫോസ്റ്റസ് ക്ലാസുകള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമാണെന്നാണ് വിദ്യാർത്ഥികളും സാക്ഷ്യപ്പെടുത്തുന്നു.

കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി ഡോ. ജെയ്ന്‍ എ ലൂക്, സൂപ്രണ്ട് ഷൈലറ്റ് പീറ്റര്‍ എന്നിവരും ഇതോടൊപ്പം സേവന കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *