Timely news thodupuzha

logo

ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ കേ​ര​ള​ത്തി​ല്‍ ശ​ത്രു​സം​ഹാ​ര യാ​ഗവും മൃ​ഗ​ബ​ലിയും നടത്തിയെന്ന് ഡി.​കെ ശി​വ​കു​മാ​ര്‍

ബാംഗ്ലൂർ: സ​ര്‍​ക്കാ​രി​നും സി​ദ്ധ​രാ​മ​യ്യ​യ്ക്കും ത​നി​ക്കു​മെ​തി​രെ കേ​ര​ള​ത്തി​ല്‍ വ​ച്ച് എ​തി​രാ​ളി​ക​ള്‍ ശ​ത്രു​സം​ഹാ​ര യാ​ഗം ന​ട​ത്തി​യെ​ന്ന് ക​ര്‍​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി​യും പി​.സി.​സി അ​ധ്യ​ക്ഷ​നു​മാ​യ ഡി.​കെ.​ശി​വ​കു​മാ​ര്‍.

യാ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 21 ആ​ടു​ക​ള്‍, അ​ഞ്ച് പോ​ത്തു​ക​ള്‍, 21 ക​റു​ത്ത ആ​ടു​ക​ള്‍, അ​ഞ്ച് പ​ന്നി​ക​ള്‍ എ​ന്നി​വ​യെ ബ​ലി കൊ​ടു​ത്തെ​ന്നും ഡി.​കെ ആ​രോ​പി​ച്ചു.

ക​ർ​ണാ​ട​ക സ​ര്‍​ക്കാ​രി​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള പ​ല നീ​ക്ക​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ ഒ​രു രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് ത​നി​ക്കും സി​ദ്ധ​രാ​മ​യ്യ​ക്കും എ​തി​രാ​യി യാ​ഗം ന​ട​ന്ന​ത്. ആ​രാ​ണ് ഇ​ത് ചെ​യ്യി​ച്ച​തെ​ന്ന് ത​നി​ക്ക് ന​ന്നാ​യി അ​റി​യാം.

യാ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​യാ​ളാ​ണ് ത​നി​ക്ക് ര​ഹ​സ്യ വി​വ​രം ന​ല്‍​കി​യ​ത്. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നു​ള്ള ആ​ളു​ക​ളാ​ണ് പൂ​ജ​യ്ക്ക് പി​ന്നി​ല്‍. അ​ത് അ​വ​രു​ടെ വി​ശ്വാ​സ​മാ​ണ്. അ​വ​ര്‍​ക്ക് ചെ​യ്യാ​വു​ന്ന​തെ​ല്ലാം ചെ​യ്യ​ട്ടെ. താ​ന്‍ ദൈ​വ​ത്തി​ല്‍ മാ​ത്രം വി​ശ്വ​സി​ക്കു​ന്ന ആ​ളാ​ണ്. ത​നി​ക്ക് ഇ​തൊ​ന്നും ഏ​ല്‍​ക്കി​ല്ലെ​ന്നും ഡി.​കെ പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം 1968ല്‍ ​കേ​ര​ള​ത്തി​ല്‍ നി​യ​മം മൂ​ലം മൃ​ഗ​ബ​ലി നി​രോ​ധി​ക്ക​പ്പെ​ട്ട​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​യ​ല്‍​ സം​സ്ഥാ​ന​ത്തെ ഉ​പ​മു​ഖ്യ​മ​ന്ത്രി ത​ന്നെ കേ​ര​ള​ത്തി​ല്‍ മൃ​ഗ​ബ​ലി ന​ട​ന്നെ​ന്ന ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്ത് എത്തി​യി​രി​ക്കു​ന്ന​ത്.

Leave a Comment

Your email address will not be published. Required fields are marked *