Timely news thodupuzha

logo

നിർമാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണം; ലെൻസ്‌ഫെഡ്

കട്ടപ്പന: നിർമാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണമെന്നും മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്നും കട്ടപ്പന ഹൈറേഞ്ച് കൺവെൻഷൻ സെന്ററിൽ നടന്ന ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ(ലെൻസ്‌ഫെഡ്) പതിനാലാം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിലുള്ള എൻജിനിയർമാരുടെയും ഓവർസിയർമാരുടെയും ഒഴിവുകൾ നികത്തണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

നിർമാണ മേഖല നേരിടുന്ന വെല്ലുവിളികൾ, ബിൽഡിങ് റൂൾ എങ്ങനെ ലളിതമാക്കാം, കെ – സ്മാർട്ടിന് ബിൽഡിങ്ങ് പെർമിറ്റിലുണ്ടായ സ്വാധീനം, ലെൻസ്‌ഫെഡിൽ സ്‌കിൽ പാർക്കിന്റെ പ്രാധാന്യം, സിവിൽ എൻജിനിയറിങ്ങിന്റെ ഭാവി തുടങ്ങിയ കാര്യങ്ങൾ കൺവെൻഷൻ ചർച്ച ചെയ്തു.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡന്റ് പിഎൻ ശശികുമാർ അധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭ ചെയർപേഴ്‌സൺ ബീനാ ടോമി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് ലതീഷ് എം എന്നിവർ മുഖ്യാതിഥികളായി. ലെൻസ്‌ഫെഡ് സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

ലെൻസ്‌ഫെഡ് സംസ്ഥാന ട്രഷറർ ഗിരീഷ് കുമാർ റ്റി, സംസ്ഥാന വൈസ് പ്രസിഡന്റ് ബിജോ മുരളി, സംസ്ഥാന കറസ്‌പോണ്ടന്റ് സെക്രട്ടറി പിബി അനിൽകുമാർ, ജില്ലാ സെക്രട്ടറി സുബിൻ ബെന്നി, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ അലക്‌സാണ്ടർ, കെജി സുരേഷ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ബിജു ജോസഫ്, ജിബിൻ ബേബി, ജില്ലാ ട്രഷറർ രാജേഷ് എസ്, പിഎം സനിൽകുമാർ, അഗസ്റ്റിൻ ജോസഫ്, മനേഷ് എസ് എന്നിവർ പ്രസംഗിച്ചു.

കൺവെൻഷന്റെ ഭാഗമായി നൂതനവും വ്യത്യസ്തവുമായ നിർമാണസാമഗ്രികളും വിവിധ നിർമാണ രീതികളും സാങ്കേതിക വിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന 20 സ്റ്റാളുകളുടെ പ്രദർശനവുമുണ്ടായിരുന്നു. ജില്ലയിലെ 200 എൻജിനിയർമാർ കൺവെൻഷനിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *