പൈങ്കുളം: പൈങ്കുളം സെൻ്റ് റീത്താസ് ഹൈസ്കൂൾ വാർഷികവും അധ്യാപക രക്ഷാകർതൃദിനവും സംസ്ഥാനതല മത്സര വിജയികളെ അനുമോദിക്കലും ജനുവരി എട്ടിന് രാവിലെ 10:30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തും. രാവിലെ 10:30ന് ഫാ. മാത്യൂസ് മാളിയേക്കൽ പതാക ഉയർത്തും. 11ന് പൊതുസമ്മേളനം പി.ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മൈലക്കൊമ്പ് ബി എഡ് കോളേജ് പ്രിൻസിപ്പൽ ഫാ. ജോൺസൻ ഒറോപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തും.
കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. മാത്യു മുണ്ടക്കൽ സംസ്ഥാന മത്സര വിജയികളെ ആദരിക്കും. ഹെഡ്മാസ്റ്റർ സോണി മാത്യു സ്വാഗതം ആശംസിക്കും. കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ഷാജി, ഗ്രാമപഞ്ചായത്ത് മെമ്പർ മായാ ദിനേശൻ, ഫാ. ആൻഡ്രൂസ് മൂലയിൽ, സി. റെജിൻ മാനുവൽ, മദർ ആന്റ് ചൈൽഡ് ഫൗണ്ടേഷൻ ഡയറക്ടർ ജോഷി മാത്യു, പി.റ്റി.എ പ്രസിഡന്റ് നിസാർ സി.പി, എം.പി.റ്റി.എ പ്രസിഡന്റ് ജെസ്സി ഷാജി, സ്റ്റാഫ് പ്രതിനിധി സിഗി മാത്യു എന്നിവർ ആശംസകൾ നേരും. സീനിയർ അസ്സിസ്റ്റന്റ് ജോമി ജോർജ് റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും.