കുമളി: അട്ടപ്പള്ളം കരുവേലിപടി ജയകൃഷ്ണൻ്റെ ഒന്നരയേക്കർ സ്ഥലത്തെ ഏകദേശം 110 ഏല ചെടികളിലെ ശരങ്ങളാണ് വെട്ടി മുറിച്ച നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം. വെട്ടിയ ശരങ്ങൾ ഓരോ ഏല ചുവട്ടിൽ തന്നെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പക്ഷേ ആരാണ് ചെയ്തതെന്നോ, എന്തിനു ചെയ്തോ എന്നത് വ്യക്തമല്ല.
എന്തായാലും കുടുബത്തിൻ്റെ വർഷങ്ങളുടെ അദ്ധ്യാനമാണ് നഷ്ടപ്പെട്ടത്. ഇത്തരത്തിലുള്ള സംഭവങ്ങൾ പ്രദേശത്ത് മുൻപ് ഉണ്ടായിട്ടില്ല എങ്കിലും, ഏലയ്ക്ക മോഷണം സ്ഥലത്ത് പതിവാണ് എന്ന് നാട്ടുകാർ പറഞ്ഞു. വിഷയത്തിൽ ജയ കൃഷ്ണൻ കുമളി പോലീസിൽ പരാതി നൽകി. സ്ഥല ഉടമ പ്രദേശത്ത് സി.സി.ടി.വി സ്ഥാപിക്കും.






