Timely news thodupuzha

ഉടുമ്പന്നൂർ – കൈതപ്പാറ – മണിയാറൻകുടി പി.എം.ജി.എസ്.വൈ റോഡ്, വനം വകുപ്പിൻ്റെ തടസ്സം നീക്കണം; അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

ഇടുക്കി: ഉടുമ്പന്നൂർ-കൈതപ്പാറ- മണിയാറൻകുടി പി.എം.ജി.എസ്.വൈ റോഡിന് വനംവകുപ്പ് സ്ഥലം വിട്ടു നൽകുന്നതിന് പരിവേഷ് പോർട്ടലിൽ അപ് ലോഡ് ചെയ്യുന്നതിന് ഉന്നതതല യോഗം അടിയന്തരമായി വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് കത്ത് നൽകി. .പി.എം.ജി.എസ്.വൈ III ൽ ഉൾപ്പെടുത്തി അംഗീകാരം ലഭിച്ച റോഡിന് സാങ്കേതിക തടസ്സങ്ങൾ മറികടന്ന് നിരന്തരമായ തുടർപ്രവർതത്നങ്ങളിലൂടെ 18/07/2023 ആണ് സാങ്കേതികാനുമതി ലഭ്യമായത്.

03/11/2023 ൽ കരാർ ഒപ്പിട്ടു. ഇതോടൊപ്പം തന്നെ വനം വകുപ്പിൽ നിന്ന് ഭൂമി വിട്ടുകിട്ടുന്നതിനും പരിവേഷ് പോർട്ടലിൽ ഈ പ്രവർത്തി അപ് ലോഡ് ചെയ്യുന്നതിനുമുള്ള പ്രവർതത്നങ്ങൾ പെയ്ത് വരുകയായിരുന്നു.നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി , വനം വകുപ്പ് പരിഹാര വനവത്ക്കരണത്തിനായി കാന്തല്ലൂർ വില്ലേജിലെ റവന്യു ഭൂമി വിട്ടു നൽകി. 2024 ജനുവരിയിൽ വനം വകുപ്പിൻറെ ബന്ധപ്പെട്ട സൈറ്റിൽ പരിഹാര വനവത്ക്കരണ ഭൂമി അപ് ലോഡ് ചെയ്തു.ഒന്നര വർഷം പിന്നിടുമ്പോഴും വനം വകുപ്പ് നടപടികളൊന്നും സ്വീകരിച്ചിട്ടാല്ലായെന്നത് ഖേദകരവും പ്രതിഷേധാർഹവുമാണ്. മാറി വന്ന ജില്ലാ കളക്ടർമാർ,മന്ത്രി റോഷി അഗസ്റ്റ്യൻ, വനം മന്ത്രിമാർ, ഉന്നത റവന്യു, ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടങ്ങി നിരവധി ഉന്നതതല യോഗങ്ങൾ ചേർന്നു. റോഡിനായി 2019 മുതൽ ആരംഭിച്ച നടപടികളിൽ സാങ്കേതികത്വത്തിലുടക്കി, മെല്ലെപ്പോക്കുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ നിൽക്കുന്ന കാഴ്ചയാണ് പലപ്പോഴും കാണാൻ കഴിഞ്ഞത്.

നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടും പരിവേഷ് പോർട്ടലിൽ വിട്ടുകിട്ടുന്ന ഭൂമി അപ് ലോഡ് ചെയ്യാൻ തയ്യാറാകാതെ ഉന്നത വനം ഉദ്യോഗസ്ഥർ ഒളിച്ചുകളി നടത്തുകയാണ്. എം.പി യെന്ന നിലയിൽ ബന്ധപ്പെട്ട എല്ലാവരേയും സമന്വയിപ്പിച്ചുകൊണ്ട് പതിറ്റാണ്ടുകളായി മലയോരജനതയുടെ പൊതു ആവശ്യത്തിനായി പരിശ്രമിച്ചുവരികയാണ്. പി.എം.ജി.എസ്.വൈ ഫേസ് മൂന്നിൻറെ കാലാവധി കേന്ദ്ര ഗവൺമെൻറ് അവസാനിപ്പിക്കുന്നതിന് അധികകാലമില്ല. പി.എം.ജി.എസ്.വൈ നാലിൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഈ അവസരത്തിൽ വനം വകുപ്പ് ഈ കാര്യത്തിൽ സത്വരനടപടി സ്വീകരിക്കേണ്ടതിൻറെ ആവശ്യകത വനം മന്ത്രിയെ ബോധ്യപ്പെടുത്തിയതായി എം.പി അറിയിച്ചു.
O/o അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, ഇടുക്കി.

Leave a Comment

Your email address will not be published. Required fields are marked *