Timely news thodupuzha

റോഡ് വികസനം; മന്ത്രി റോഷി അഗസ്റ്റിനെ അഭിനന്ദിച്ചു

ചെറുതോണി: ചേലച്ചുവട് – വണ്ണപ്പുറം സ്റ്റേറ്റ് ഹൈവേ റോഡ് ബി.എം.ബി.സി നിലവാരത്തോടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. കിഫ്ബിയിൽ ഉൾപ്പെടുത്തി 52 കോടി രൂപയാണ് റോഡ് നിർമ്മാണത്തിന് അനുവദിച്ചിരിക്കുന്നത്. കെ.ആർ.എഫ്.ബി നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കും. ചേലച്ചുവട്-വണ്ണപ്പുറം റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ച എൽഡിഎഫ് സർക്കാരിനെയും മന്ത്രി റോഷി അഗസ്റ്റിനെയും കേരള കോൺഗ്രസ് എം കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. ടോമി ടി തീവള്ളി, ജോസഫ് പെരുവിക്കാട്ട്, ബേബി ഐക്കര, സി.കെ രാജു, റോബിൻ മേക്കൽ, ബിജു കാനം, ഹാരിദാസ് എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *