Timely news thodupuzha

logo

National

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു, 1132 പേര്‍ അർഹരായി, കേരളത്തിൽ നിന്ന് 11 ഉദ്യോ​ഗസ്ഥരും

ന്യൂഡൽഹി: സേവന മികവിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. രാജ്യത്താകെ 1132 പേര്‍ക്കാണ് മെഡല്‍ സമ്മാനിക്കുക. സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡലുകള്‍ കേരളത്തിൽ നിന്നുള്ള 11 പേർക്ക് ലഭിച്ചു. ശിഷ്ട സേവനത്തിന് സംസ്ഥാനത്ത് നിന്നും രണ്ടുപേര്‍ക്കും മെഡല്‍ ലഭിച്ചു. എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എ.ഡി.ജി.പി ഗോപേഷ് അഗര്‍വാള്‍ എന്നിവര്‍ക്കാണ് വിശിഷ്ട സേവനത്തിന് കേരളത്തില്‍ നിന്നും മെഡലുകള്‍ ലഭിച്ചത്. ഐ.ജി എ അക്ബര്‍, എസ്.പിമാരായ ആര്‍.ഡി അജിത്, വി സുനില്‍കുമാര്‍, എ.സി.പി ഷീന്‍ തറയില്‍, ഡി.വൈ.എസ്.പി സി.കെ …

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു, 1132 പേര്‍ അർഹരായി, കേരളത്തിൽ നിന്ന് 11 ഉദ്യോ​ഗസ്ഥരും Read More »

താൻ വിരമിച്ചിട്ടില്ലെന്ന് മേരി കോം

ന്യൂഡൽഹി: ബോക്സിങ് ഇതിഹാസം മേരി കോം വിരമിച്ചെന്ന വാർത്തകൾ തള്ളി താരം. ബുധനാഴ്ച രാത്രിയോടെയാണ് താരം വിരമിച്ചെന്ന തരത്തിലുള്ള വാർത്തകൾ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടത്. എന്നാൽ തന്‍റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് മേരി കോം വിശദീകരിച്ചു. അസമിലെ ദിബ്രുഗഢ് സ്കൂളിൽ വിദ്യാർത്ഥികൾക്കായുള്ള ഒരു പ്രോഗ്രാമിൽ വെച്ചായിരുന്നു മേരി കോമിന്‍റെ പ്രതികരണം. തനിക്ക് ഇപ്പോഴും ബോക്സിങ് റിങ്ങിൽ തുടരാൻ താൽപ്പര്യമുണ്ട്. എന്നാൽ അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്‍റെ നിയമപ്രകാരം 40 വയസ് കഴിഞ്ഞതിനാൽ തനിക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല. താൻ …

താൻ വിരമിച്ചിട്ടില്ലെന്ന് മേരി കോം Read More »

കേന്ദ്രസര്‍ക്കാരിനെതിരെ കേരളം സമർപ്പിച്ച ഹർജി ഇന്ന്‌ 
പരിഗണിക്കും

ന്യൂഡൽഹി: കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി കേരളം നൽകിയ സ്യൂട്ട്‌ സുപ്രീംകോടതി വ്യാഴാഴ്‌ച പരിഗണിക്കും. ജസ്റ്റിസ്‌ സൂര്യകാന്ത്‌, ജസ്റ്റിസ്‌ കെ.വി വിശ്വനാഥൻ എന്നിവർ അംഗങ്ങളായ ബെഞ്ചാണ്‌ ഹർജി പരിഗണിക്കുക. കഴിഞ്ഞ തവണ സ്യൂട്ട്‌ പരിഗണിച്ച കോടതി, അറ്റോണി ജനറലിന്റെ ഓഫീസ്‌ മുഖേന കേന്ദ്രസർക്കാരിന്‌ നോട്ടീസ്‌ അയക്കാൻ നിർദേശിച്ചിരുന്നു. വായ്‌പാ പരിധി വെട്ടിക്കുറച്ച്‌ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്‌ ഇടപെടൽ ഹർജിയും കേരളം സമർപ്പിച്ചിട്ടുണ്ട്‌. കേരളത്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽസിബൽ, സ്റ്റാൻഡിങ് കോൺസൽ സി.കെ …

കേന്ദ്രസര്‍ക്കാരിനെതിരെ കേരളം സമർപ്പിച്ച ഹർജി ഇന്ന്‌ 
പരിഗണിക്കും Read More »

സുപ്രീംകോടതി ജഡ്ജിയായി പ്രസന്ന വരാലേ ചുമതലയേറ്റു

ന്യൂഡൽഹി: കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലേ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിഞ്ജ ചെയ്തു ചുമതലയേറ്റു. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ഹൈക്കോടതി ജഡ്ജിമാരിൽ ഏറ്റവും സീനിയറും പട്ടികജാതിയിൽനിന്നുള്ള ഏക ഹൈക്കോടതി ചീഫ് ജസ്റ്റിസുമാണ് ജസ്റ്റിസ് പ്രസന്ന വരാലേ. ഈ മാസം 19നാണ് ജസ്റ്റിസ് പ്രസന്ന ബി വരാലേയെ സുപ്രീംകോടതിയിലേക്ക് ഉയർത്തുവാൻ ചീഫ് ജസ്റ്റിസ് ഡി.വെെ ചന്ദ്രചൂഡ് നേതൃത്വം നൽകിയ കൊളീജിയം യോഗം ശുപാർശ ചെയ്തത്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ഡിസംബർ 25ന് വിരമിച്ചതിനെ തുടർന്നുണ്ടായ …

സുപ്രീംകോടതി ജഡ്ജിയായി പ്രസന്ന വരാലേ ചുമതലയേറ്റു Read More »

ഗ്രാമീണ ബന്ദ്‌ 
 വൻ വിജയമാക്കുക, സംയുക്ത കിസാൻ മോർച്ച

ന്യൂഡൽഹി: ഫെബ്രുവരി 16ന്‌ നടത്തുന്ന ഗ്രാമീണബന്ദും വ്യവസായമേഖലാ പണിമുടക്കും വിജയിപ്പിക്കാൻ എല്ലാവിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന്‌ സംയുക്ത കിസാൻ മോർച്ചയും(എസ്‌.കെ.എം) കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ സംയുക്തവേദിയും ആഹ്വാനം ചെയ്‌തു. വിദ്യാർഥികൾ, യുവജനങ്ങൾ, വനിതകൾ, ചെറുകിട വ്യാപാരികൾ, മാധ്യമപ്രവർത്തകർ, സാംസ്‌കാരികപ്രവർത്തകർ തുടങ്ങി എല്ലാ മേഖലകളിലുള്ളവരും പ്രക്ഷോഭം വിജയിപ്പിക്കാൻ രംഗത്തിറങ്ങണം. റിപ്പബ്ലിക് ദിനത്തിൽ ജില്ലാകേന്ദ്രങ്ങളിൽ എസ്‌.കെ.എം പ്രഖ്യാപിച്ച ട്രാക്‌ടർ/വാഹന റാലികൾക്ക്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ഫെഡറേഷനുകളും അസോസിയേഷനുകളും നേരത്തെ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. മൊത്തം കൃഷിച്ചെലവുകൾക്ക്‌ പുറമേ 50 ശതമാനം ലാഭവും …

ഗ്രാമീണ ബന്ദ്‌ 
 വൻ വിജയമാക്കുക, സംയുക്ത കിസാൻ മോർച്ച Read More »

യു.എ.ഇ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ വിസ നിയന്ത്രണം പിന്‍വലിച്ചു

യു.എ.ഇ: ഇന്ത്യ, പാക്കിസ്താന്‍, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാർക്ക് യു.എ.ഇ കമ്പനികളിൽ ജോലി ചെയ്യുന്നതിനുള്ള തൊഴിൽ വിസ നൽകുന്നത് താത്കാലികമായി നിയന്ത്രിച്ച സർക്കാർ തീരുമാനം പിന്‍വലിച്ചു. എന്നാൽ, വിസ ചട്ടങ്ങളിൽ പൊതുവായ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും, ഏതെങ്കിലും രാജ്യക്കാർക്ക് നിരോധനമോ നിയന്ത്രണമോ ഏർപ്പെടുത്തിയിട്ടില്ല എന്നതാണ് യുഎഇ സർക്കാർ നൽകുന്ന വിശദീകരണം. പുതിയ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ, യു.എ.ഇയിലെ സ്ഥാപനങ്ങളിൽ ഈ മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒരു രാജ്യക്കാരുടെ എണ്ണം 80 ശതമാനത്തിൽ കൂടുതലാണെങ്കിൽ, 20 ശതമാനം ജീവനക്കാർ മറ്റേതെങ്കിലും …

യു.എ.ഇ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ വിസ നിയന്ത്രണം പിന്‍വലിച്ചു Read More »

മണിപ്പൂരിൽ സംഘർഷം, സൈനികൻ സഹപ്രവർത്തകർക്കു നേരെ വെടിയുതിർത്ത ശേഷം സ്വയം നിറയൊഴിച്ചു

ന്യൂഡൽഹി: മണിപ്പൂരിൽ അസം റൈഫിൾസ് ജവാൻ സഹപ്രവർത്തകർക്കു നേരെ വെടിയുതിർത്ത ശേഷം സ്വയം നിറയൊഴിച്ചു. ഇൻഡോ – മ്യാൻമാർ അതിർത്തിയിലായിരുന്നു സംഘർഷം. സംഭവത്തിൽ ആറ് ജവാൻമാർക്ക് പരുക്കേറ്റു. അവധി കഴിഞ്ഞ് ബുധനാഴ്ച രാവിലെ ചുരാചന്ദ്പൂരിലെ വീട്ടിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് സൈനികൻ സഹപ്രവർത്തകർക്കു നേരെ വെടിവെച്ചത്. തുടർന്ന് ജീവനൊടുക്കുകയായിരുന്നു. മണിപ്പൂരിൽ നടക്കുന്ന സംഘർഷത്തിന്‍റെ ഭാഗമാണ് സംഭവമെന്നാണ് റിപ്പോർട്ടുകൾ. കുക്കി വിഭാഗത്തിൽപ്പെട്ട‍യാളാണ് വെടിവെപ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. അതേസമയം സൈനികരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇവരാരും മണിപ്പൂരികളല്ലെന്നും അസം റൈഫിൾസ് …

മണിപ്പൂരിൽ സംഘർഷം, സൈനികൻ സഹപ്രവർത്തകർക്കു നേരെ വെടിയുതിർത്ത ശേഷം സ്വയം നിറയൊഴിച്ചു Read More »

മിരാ റോഡിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചു

മുംബൈ: കനത്ത സുരക്ഷാ വിന്യാസത്തിനിടയിൽ കഴിഞ്ഞ ദിവസമാണ് മിരാ റോഡിൽ അനധികൃത നിർമാണങ്ങൾ പൊളിച്ചത്. അയോധ്യയിലെ രാമ മന്ദിർ പ്രാൺ പ്രതിഷ്ഠാ ആഘോഷങ്ങൾക്കിടെ മീരാ റോഡ് മേഖലയിൽ അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ആണ് ബുൾഡോസർ നടപടി. സംഘർഷത്തെ തുടർന്ന് പൊലീസ് കർശന നിരീക്ഷണം നടത്തുകയും നയാ നഗർ മേഖലയിൽ ഫ്‌ളാഗ് മാർച്ചും നടത്തുകയും ചെയ്തു. അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരുന്നതായും അധികൃതർ അറിയിച്ചിരുന്നു. മീരാ ഭൈന്ദർ മുനിസിപ്പൽ കോർപ്പറേഷൻ നടപ്പാതയിലെ താത്കാലിക കടകളും ഉൾപ്പെടെ …

മിരാ റോഡിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചു Read More »

വിരാട് കോലിക്കു പകരം മധ്യപ്രദേശ് താരം രജത് പാട്ടീദാർ, ദേവദത്ത് പടിക്കൽ എ ടീമിലും

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിരാട് കോലിക്കു പകരം മധ്യപ്രദേശ് താരം രജത് പാട്ടീദാറിനെ ഉൾപ്പെടുത്തി. അഞ്ച് ടെസ്റ്റുകൾ അടങ്ങുന്ന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ നിന്ന് വ്യക്തിപരമായ കാരണങ്ങളാൽ കോലി വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണ് മാറ്റം. മുപ്പതുകാരനായ പാട്ടീദാർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 46 റൺസ് ശരാശരിയിൽ നാലായിരത്തിലധികം റൺസെടുത്തിട്ടുണ്ട്. ഇതിൽ 12 സെഞ്ചുറികളും ഉൾപ്പെടുന്നു. ഇന്ത്യയിൽ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് ലയൺസ് ടീമിനെതിരേ രണ്ട് സെഞ്ചുറികൾ നേടിയ പ്രകടനമാണ് ടെസ്റ്റ് …

വിരാട് കോലിക്കു പകരം മധ്യപ്രദേശ് താരം രജത് പാട്ടീദാർ, ദേവദത്ത് പടിക്കൽ എ ടീമിലും Read More »

ഡൽഹിയിൽ സീനിയഴ്സിന്റെ മർദനമേറ്റ് ആറാം ക്ലാസ് വിദ്യാർഥി മരിച്ചു

ന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ ശാസ്ത്രി നഗറിലെ സർക്കാർ സകൂളിൽ സീനിയർ വിദ്യാർഥികളുടെ മർദനമേറ്റ് ആറാം ക്ലാസ് വിദ്യാർഥി മരിച്ചു. ആശുപത്രിയിൽ വച്ചായിരുന്നു മരണമെന്ന് പൊലീസ് തിങ്കളാഴ്ച അറിയിച്ചു. ജനുവരി 11 നാണ് സംഭവം നടക്കുന്നത്. ചികിത്സയിലിരിക്കെ ജനുവരി 20 നാണ് 12 വയസുകാരൻറ മരണം. തൻറെ മകനെ സ്കൂളിൽ വച്ച് സീനിയേഴ്സ് മർദ്ദിച്ചതായും കാലിന് പരിക്കേറ്റതായും കുട്ടിയുടെ പിതാവ് രാഹുൽ ശർമ പറഞ്ഞു. കുട്ടിയെ എന്തിനാണ് സീനിയർ വിദ്യാർഥികൾ അക്രമിച്ചത് എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. സംഭവത്തിൽ …

ഡൽഹിയിൽ സീനിയഴ്സിന്റെ മർദനമേറ്റ് ആറാം ക്ലാസ് വിദ്യാർഥി മരിച്ചു Read More »

മഹാത്മ ഗാന്ധിയെ ഇകഴ്ത്തി തമിഴ്നാട് ​ഗവർണർ

ചെന്നൈ: മഹാത്മ ഗാന്ധിയെ ഇകഴ്ത്തി തമിഴ്നാട് ഗവർണർ ആർ.എൻ രവി നടത്തിയ പരാമർശം വിവാദത്തിൽ. 1942 നു ശേഷം മഹാത്മഗാന്ധിയുടെ പോരാട്ടം ഫലം കണ്ടില്ലെന്നും നേതാജി സുഭാഷ് ചന്ദ്രബോസാണു ശക്തമായ ചെറുത്തു നിൽപ്പിലൂടെ രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്നതെന്നുമാണ് അദ്ദേഹത്തിന്‍റെ പരാമർശം. അണ്ണാ സർവ്വകലാശാല ക്യാംപസിൽ നടന്ന സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പരിപാടിയിലാണ് ഗവർണറുടെ പരാമർശങ്ങൾ. സുഭാഷ് ചന്ദ്രബോസിന്‍റെ ത്യാഗം മറ്റുള്ളവരെപ്പോലെ തന്നെ അനുസ്മരിക്കപ്പെടുകയും അഭിനന്ദിക്കുകയും ചെയ്യേണ്ടതാണ്. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള നിസഹകരണ സമരത്തിൽ കാര്യമായ ഒന്നുമുണ്ടായില്ല. മുഹമ്മദലി …

മഹാത്മ ഗാന്ധിയെ ഇകഴ്ത്തി തമിഴ്നാട് ​ഗവർണർ Read More »

എൽ.റ്റി.റ്റി; വിപുലീകരണം അവസാന ഘട്ടത്തിൽ

മുംബൈ: നഗരത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേ ടെർമിനസുകളിലൊന്നായ ലോകമാന്യ തിലക് ടെർമിനസ്(എൽ.റ്റി.റ്റി) അവധി കാലത്ത് യാത്രക്കാരെ കൊണ്ട് തിങ്ങിനിറയാറുണ്ട്. ആ സമയങ്ങളിൽ നേരിടുന്ന തിരക്ക് കുറയ്ക്കാന്‍, 2 അധിക പ്ലാറ്റ്‌ഫോമുകളുടെ നിർമ്മാണം റെയിൽവേ തീരുമാനിച്ചത്. പുതിയ റിപ്പോർട്ട് അനുസരിച്ച്, പദ്ധതി ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്ന ഏപ്രിൽ മാസത്തിനു മുമ്പ് ഇത് പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. അതേസമയം 2023 ഡിസംബറിൽ പദ്ധതിയുടെ സമയപരിധി അവസാനിച്ചിരുന്നു. നിലവിൽ, അഞ്ച് പ്ലാറ്റ്‌ഫോമുകളിലായി പ്രതിദിനം 70,000 യാത്രക്കാരെയാണ് …

എൽ.റ്റി.റ്റി; വിപുലീകരണം അവസാന ഘട്ടത്തിൽ Read More »

ഇംഗ്ലണ്ടിനെതിരേ കോലിക്കു പകരം ആര്?

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് സ്റ്റാർ ബാറ്റർ വിരാട് കോലി പിൻമാറിയതോടെ സെലക്റ്റർമാർ പറ്റിയ പകരക്കാരനെ തേടുന്നു. നേരിട്ട ഇടപെടേണ്ട ചില വ്യക്തിപരമായ ചില കാരണങ്ങളാൽ കോലി വിട്ടുനിൽക്കുന്നു എന്നാണ് ബി.സി.സി.ഐയുടെ വിശദീകരണം. അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിലെ ആദ്യ മത്സരം നടക്കുന്ന ഹൈദരാബാദിൽ കോലി എത്തിച്ചേർന്നെങ്കിലും ടീമിനൊപ്പം പരിശീലനത്തിൽ പങ്കെടുത്തിരുന്നില്ല. ചേതേശ്വർ പൂജാര, രജത് പാട്ടിദാർ, അഭിമന്യു ഈശ്വരൻ, സർഫറാസ് ഖാൻ തുടങ്ങിയവരെയാണ് കോലിയുടെ സ്ഥാനത്തേക്ക് സെലക്റ്റർമാർ പരിഗണിക്കുന്നത്. …

ഇംഗ്ലണ്ടിനെതിരേ കോലിക്കു പകരം ആര്? Read More »

ജമാ മസ്‌ജിദിന്‌ വൻ സുരക്ഷ

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്‌ഠാ ചടങ്ങ്‌ നടക്കുമ്പോൾ ഡൽഹിയിൽ ശോഭായാത്രയും ഭക്ഷണ വിതരണവും നടത്തി ആം ആദ്‌മി പാർട്ടി. മന്ത്രിമാരുടെയും എം.എൽ.എമാരുടെയും നേതൃത്വത്തിൽ ഭജനയും പൂജകളും സംഘടിപ്പിച്ചു. ശോഭായാത്രയ്‌ക്ക്‌ മന്ത്രി സൗരഭ്‌ ഭരദ്വാജ്‌ നേതൃത്വം നൽകി. എ.എ.പി സർക്കാരിന്റെ ത്രിദിന രാംലീല പരിപാടി ഐ.റ്റി.ഒയിലെ പിയേരി ലാൽ ഭവനിൽ സമാപിച്ചു. ചടങ്ങിൽ പങ്കെടുക്കവേ രാമരാജ്യത്തിൽ നിന്ന്‌ പ്രചോദനമുൾക്കൊണ്ടാണ്‌ എ.എ.പി സർക്കാർ പ്രവർത്തിക്കുന്നതെന്ന്‌ കെജ്‌രിവാൾ പറഞ്ഞിരുന്നു. അതിനിടെ, ഡൽഹി ജമാ മസ്‌ജിദിന്റെ സുരക്ഷ കർശനമാക്കി. നഗരഹൃദയത്തിലുള്ള കൊണാട്ട്‌ പ്ലേസ്‌ …

ജമാ മസ്‌ജിദിന്‌ വൻ സുരക്ഷ Read More »

പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി. അഞ്ച് വയസുള്ള രാമനെ സങ്കൽപ്പിച്ച് രാംലല്ല വിഗ്രഹത്തിൻറെ കണ്ണ് മൂടിക്കെട്ടിയ തുണി അഴിച്ചു മാറ്റിയതോടെയാണ് ചടങ്ങുകൾ പൂർണമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ചടങ്ങുകളുടെ മുഖ്യ യജമാനൻ. കാശിയിൽനിന്നുള്ള വേദ പണ്ഡിതൻ ലക്ഷ്മീകാന്ത് ദീക്ഷിത് മുഖ്യ കാർമികനുമായി. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർ പ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരും ശ്രീകോവിലിനുള്ളിൽ നടത്തിയ ചടങ്ങുകളിൽ നേരിട്ടു …

പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി Read More »

രഞ്ജി ട്രോഫി രണ്ടാം മത്സരത്തിൽ കേരളത്തിന് ദയനീയ പരാജയം

തുമ്പ: രഞ്ജി ട്രോഫിയിലെ രണ്ടാം മത്സരത്തിൽ കേരളത്തിനും മുംബൈക്കെതിരേ 232 റൺസിന്‍റെ ദയനീയ പരാജയം. 326 റൺസ് വിജയം ലക്ഷ്യം തേടിയിറങ്ങിയ കേരളം മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 24 എന്ന നിലയിലായിരുന്നു. എന്നാൽ, അവസാന ദിവസം ആദ്യ സെഷനിൽ തന്നെ വെറും 94 റൺസിന് ആതിഥേയർ ഓൾഔട്ടാകുകയായിരുന്നു. സ്കോർ: മുംബൈ- 251, 319; കേരളം- 244, 94. ആദ്യ മത്സരത്തിൽ ഉത്തർ പ്രദേശിനോട് ഒന്നാമിന്നിങ്സ് ലീഡും സമനിലയും വഴങ്ങിയ കേരളത്തിന് രണ്ട് മത്സരം …

രഞ്ജി ട്രോഫി രണ്ടാം മത്സരത്തിൽ കേരളത്തിന് ദയനീയ പരാജയം Read More »

പ്രാണപ്രതിഷ്ഠയിൽ അഡ്വാനിയും ജോഷിയും പങ്കെടുക്കില്ല

ലഖ്നൗ: മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അഡ്വാനി അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ല. ഉത്തരേന്ത്യയിൽ അതി ശൈത്യം തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹം പിന്മാറിയതെന്നാണ് റിപ്പോർട്ട്. പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് എല്‍.കെ അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഡിസംബര്‍ മാസത്തില്‍ രാമജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരുന്നു. 96 വയസാണ് അഡ്വാനിയുടെ പ്രായം. മുരളി മനോഹര്‍ ജോഷിക്ക് 90 വയസുണ്ട്. ഇരുവരുടേയും പ്രായം കണക്കിലെടുത്ത് പ്രതിഷ്ഠാ ചടങ്ങിന് വരേണ്ടതില്ലെന്ന് അഭ്യര്‍ഥിച്ചിരുന്നതായും അവര്‍ അത് അംഗീകരിച്ചുവെന്നുമാണ് …

പ്രാണപ്രതിഷ്ഠയിൽ അഡ്വാനിയും ജോഷിയും പങ്കെടുക്കില്ല Read More »

അസമിൽ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് പൊലീസ്

ഗുവാഹത്തി: അസമിൽ ക്ഷേത്ര ദർശനത്തിന് എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞു. ശ്രീമന്തശങ്കര ദേവന്‍റെ ജന്മസ്ഥലമായ ഭട്ടദ്രവ സത്രം സന്ദർശിക്കാനെത്തിയപ്പോഴാണ് രാഹുലിനെ തടഞ്ഞത്. പൊലീസ് തടഞ്ഞെങ്കിലും രാഹുൽ ഗാന്ധി മടങ്ങിപ്പോകാതെ സ്ഥലത്തു തുടരുകയാണ്. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അസമിലാണു രാഹുൽ ഗാന്ധി. തന്നെ എന്തിനാണ് തടയുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് രാഹുല്‍ ചോദിച്ചു. രാഹുല്‍ ഗാന്ധിയും നേതാക്കളും സ്ഥലത്ത് തുടരുകയാണ്. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോള്‍ അസമിലെ ശ്രീ ശങ്കര്‍ദേവിന്‍റെ ജന്മസ്ഥലം സന്ദര്‍ശിക്കുമെന്ന് …

അസമിൽ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് പൊലീസ് Read More »

പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഫ്രാൻസിൽ രഥയാത്രയും മൗറീഷ്യസിൽ ദീപോത്സവവും

ന്യൂഡൽഹി: യു.എസിലെ ടൈം സ്ക്വയറും ഫ്രാൻസിലെ ഈഫൽ ടവറുമുൾപ്പെടെ ലോകത്തിലെ പ്രധാന കേന്ദ്രങ്ങളിലും രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ആഘോഷം. യു.എസിൽ ടൈം സ്ക്വയർ ഉൾപ്പെടെ 300 കേന്ദ്രങ്ങളിലാണ് വിവിധ ഹിന്ദു, സിഖ് സംഘടനകളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഒരാഴ്ചയായി ഇവിടെ റാലികളും നടക്കുന്നുണ്ട്. ഫ്രാൻസിൽ ഈഫൽ ടവറിനു മുന്നിൽ ആഘോഷത്തിനു പുറമേ പാരിസിൽ രഥയാത്രയ്ക്കും ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. മൗറീഷ്യസിൽ ഇന്നു ദീപോത്സവമായി ആഘോഷിക്കാനാണു തീരുമാനം. പ്രതിഷ്ഠാ ചടങ്ങുകൾ കണക്കിലെടുത്ത് ഇവിടെ ഹൈന്ദവരായ ജീവനക്കാർക്കും തൊഴിലാളികൾക്കും രണ്ടു മണിക്കൂർ ജോലിയിൽ …

പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഫ്രാൻസിൽ രഥയാത്രയും മൗറീഷ്യസിൽ ദീപോത്സവവും Read More »

രാമൻ മനുഷ്യമനസ്സിലെന്ന് സംഗീതജ്ഞൻ റ്റി.എം കൃഷ്‌ണ

കോട്ടയം: രാമൻ മനുഷ്യഹൃദയത്തിലാണെന്ന്‌ സംഗീതജ്ഞൻ റ്റി.എം കൃഷ്‌ണ. ആളുകളെല്ലാം അയോധ്യയിലേക്ക് നടക്കുകയാണെന്നും എന്നാൽ രാമൻ അവിടെയില്ലെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠ നടക്കുന്ന സാഹചര്യത്തിലാണ്‌ മതനിരപേക്ഷ മൂല്യങ്ങളുയർത്തിയ വരികൾ റ്റി.എം കൃഷ്‌ണ ആലപിച്ചത്‌.കോട്ടയം തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്‌ണു ക്ഷേത്രത്തിലെ ആറാട്ട്‌ ദിവസമായ ഞായറാഴ്‌ച നടന്ന സംഗീത സദസ്സിൽ ത്യാഗരാജ കീർത്തനം ആദ്യമായി ആലപിച്ച്‌ അർഥം വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കൃതിയിൽ ഉൾപ്പെട്ട ‘എവിടെയാണ്‌ അയോധ്യ, മനുഷ്യമനസ്സിലാണ്‌ അയോധ്യയെന്ന്‌’ തുടങ്ങുന്ന വരികൾ ആലപിച്ചതിന്‌ ശേഷമായിരുന്നു വിശദീകരണം.

ബിൽക്കിസ്‌ ബാനു കേസ്; പതിനൊന്ന് പ്രതികളും കീഴടങ്ങി

ന്യൂഡൽഹി: ബിൽകീസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികൾ പൊലീസിനു മുന്നിൽ കീഴടങ്ങി. സുപ്രീംകോടതി നിർദേശിച്ച സമയപരിധി അവസാനിക്കാനിരിക്കെയാണ് ഞായറാഴ്ച്ച രാത്രി ഗുജറാത്തിലെ ഗോധ്ര സബ് ജയിലിലെത്തി 11 പ്രതികളും കീഴടങ്ങിയത്. ജനുവരി 21ന് അർദ്ധരാത്രിക്ക് മുമ്പ് കീഴടങ്ങാനായിരുന്നു സുപ്രീംകോടതി നിർദേശം. രാത്രി ഏകദേശം 11.45 നാണ് പ്രതികൾ രണ്ട് സ്വകാര്യ വാഹനങ്ങളിലായി ഗോദ്ര സബ് ജയിലിൽ എത്തിയത്. 2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത പ്രതികളെ ജീവപര്യന്തം തടവ് ശിക്ഷ …

ബിൽക്കിസ്‌ ബാനു കേസ്; പതിനൊന്ന് പ്രതികളും കീഴടങ്ങി Read More »

രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരണം; പ്രതി പിടിയിലെന്ന് ഡൽഹി പൊലീസ്

ന്യൂഡൽഹി: തെന്നിന്ത്യൻ താരം രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിർമിച്ച കേസിൽ പ്രതി അറസ്റ്റിലായതായി റിപ്പോർട്ട്. പ്രതിയുടെ പേരോ മറ്റു വിവരങ്ങളോ ഡൽഹി പൊലീസ് പുറത്തു വിട്ടിട്ടില്ല. പ്രതി ദക്ഷിണേന്ത്യയിൽ നിന്നുള്ളയാളാണെന്നും ഇയാളെ അന്വേഷണത്തിനായി ഡൽഹിയിലേക്കു കൊണ്ടു വരുമെന്നും റിപ്പോർട്ടുകളുണ്ട്. വിഡിയോ വ്യാജ പേരിലാണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. രശ്മിക മന്ദാനയുടെ പരാതിയിൽ കഴിഞ്ഞ നവംബർ 10നാണ് ഡൽഹി പൊലീസ് ഇൻഫോർമേഷൻ ടെക്നോളജി നിയമങ്ങൾ അടക്കം ഉൾപ്പെടുത്തിക്കൊണ്ട് എഫ്.ഐ.ആർ ഫയൽ ചെയ്തത്. വീഡിയോ …

രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരണം; പ്രതി പിടിയിലെന്ന് ഡൽഹി പൊലീസ് Read More »

ഗുർപത്വന്ത് സിങ് വധ ശ്രമക്കേസ് പ്രതി നിഖിൽ ഗുപ്തയെ യു.എസിന് കൈമാറാമെന്ന് ചെക് കോടതി

പ്രാഗ്: ഖാലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിങ് പന്നുനെ വധിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയെ യു.എസിന് കൈമാറാമെന്ന് ചെക് കോടതി. പ്രാഗിലെ ഹൈക്കോടതിയാണ് ഗുപ്തയെ യു.എസിനു കൈമാറാമെന്ന് വിധിച്ചത്. എന്നാൽ ഇക്കാര്യത്തിൽ പ്രാഗ് ഹൈക്കോടതി ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. യുഎസ് പൗരത്വവും കനേഡിയൻ പൗരത്വവുമുളള്ള പന്നുനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കഴിഞ്ഞ ജൂൺ 30നാണ് നിഖിൽ ഗുപ്തയെ ചെക് റിപ്പബ്ലിക് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ സർക്കാർ ഏജന്‍റുമാരുടെ നിർദേശപ്രകാരമാണ് കൊലപാതകശ്രമം നടന്നതെന്നാണ് യു.എസ് …

ഗുർപത്വന്ത് സിങ് വധ ശ്രമക്കേസ് പ്രതി നിഖിൽ ഗുപ്തയെ യു.എസിന് കൈമാറാമെന്ന് ചെക് കോടതി Read More »

ഭൂമി അഴിമതി കേസ്; ഝാർഖണ്ഡ് മുഖ്യമന്ത്രിയെ ഇ.ഡി ചോദ്യം ചെയ്യുന്നു

റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ.ഡി ചോദ്യം ചെയ്യുന്നു. ഭൂമി അഴിമതി കേസുമായി ബന്ധുപ്പെട്ടാണ് സോറനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനു മുന്നോടിയായി മുഖ്യമന്ത്രിയുടെ വീട്ടിലും ഓഫിസിലും സുരക്ഷ ശക്തമാക്കി. 1000 സുരക്ഷാ ജീവനക്കാരെ വിന്യസിച്ചു കൊണ്ടു മൂന്ന് അടരുകളായാണ് സുരക്ഷ ഉറപ്പാക്കിയിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. ഇ.ഡി ഓഫിസിനും കനത്ത സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യൽ കഴിയുന്നതു വരെ മുഖ്യമന്ത്രിയുടെ വസതിക്കു സമീപത്ത് ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. ഭൂ അഴിമതിക്കേസിൽ ജനുവരി 16 മുതൽ 20 വരെയുള്ള …

ഭൂമി അഴിമതി കേസ്; ഝാർഖണ്ഡ് മുഖ്യമന്ത്രിയെ ഇ.ഡി ചോദ്യം ചെയ്യുന്നു Read More »

പ്രാണപ്രതിഷ്ഠാ ദിനത്തിൽ വിതരണം ചെയ്യാൻ മധ്യപ്രദേശിന്റെ 5 ലക്ഷം ലഡ്ഡു

ഭോപ്പാൽ: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ അയോധ്യയിൽ വിതരണം ചെയ്യാൻ മധ്യപ്രദേശിൽ നിന്ന് അഞ്ച് ലക്ഷം ലഡ്ഡു. അഞ്ച് ട്രക്കുകളിലായി മധ്യപ്രദേശിന്‍റെ സമ്മാനം ഇന്നലെ അയോധ്യയിലേക്കു തിരിച്ചു. മുഖ്യമന്ത്രി മോഹൻ യാദവ് ഫ്ലാഗ് ഓഫ് ചെയ്തു. ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിലാണു ലഡ്ഡു തയാറാക്കിയത്. അയോധ്യയിൽ മുൻപുണ്ടായിരുന്ന ക്ഷേത്രം വിക്രമാദിത്യ ചക്രവർത്തി നിർമിച്ചതാണെന്നും അഞ്ചു നൂറ്റാണ്ടിനുശേഷം ശ്രീരാമൻ ഗർഭഗൃഹത്തിലേക്കു തിരികെയെത്തുന്നതിന്‍റെ സന്തോഷം പങ്കുവയ്ക്കാനാണു മധുരം വിതരണം ചെയ്യുന്നതെന്നും മോഹൻ യാദവ്. 50 ഗ്രാം വീതമാണ് ഓരോ ലഡ്ഡുവും. ആകെ 250 …

പ്രാണപ്രതിഷ്ഠാ ദിനത്തിൽ വിതരണം ചെയ്യാൻ മധ്യപ്രദേശിന്റെ 5 ലക്ഷം ലഡ്ഡു Read More »

ശ്രീരാമമന്ദിർ അയോധ്യ പ്രസാദ്; സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ആമസോണിന് നോട്ടീസ് അയച്ചു

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ നിന്നുള്ള പ്രസാദമെന്ന നിലയിൽ മധുരപലഹാരങ്ങൾ നടത്തിയതിന് ആമസോണിനെതിരെ നടപടി. ഇത് സംബന്ധിച്ച് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ആമസോണിന് നോട്ടീസ് അയച്ചു. ശ്രീരാമമന്ദിർ അയോധ്യ പ്രസാദെന്ന പേരിലാണ് ആമസോൺ വഴി മധുരപലഹാരങ്ങൾ വിറ്റത്. നിരവധി പേരാണ് തട്ടിപ്പിരയായത്. ക്ഷേത്രത്തിന്‍റെ പേരിൽ തെറ്റായ അവകാശവാദമുന്നയിച്ച് വിൽപ്പന നടത്തുകയാണെന്ന് സി.എ.ഐ.റ്റിയു നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി ആരംഭിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നാണ് ആമസോണിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കിൽ 2019ലെ ഉപഭോക്തൃ …

ശ്രീരാമമന്ദിർ അയോധ്യ പ്രസാദ്; സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ആമസോണിന് നോട്ടീസ് അയച്ചു Read More »

ഷൊയ്‌ബ് മാലികും പാക്‌ നടി സന ജാവേദും ഒരുമിക്കുന്നു

ഇസ്ലമാബാദ്‌: ഇന്ത്യൻ ടെന്നീസ് ഇതിഹാസം സാനിയ മിർസയുമായുള്ള വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ പാകിസ്ഥാൻ വെറ്ററൻ ക്രിക്കറ്റ് താരം ഷൊയ്‌ബ് മാലികും പാക്‌ നടി സന ജാവേദും വിവാഹിതരായി. എക്‌സിലെ പോസ്റ്റിലൂടെ മാലിക് തന്നെയാണ്‌ വിവാഹവാർത്ത പങ്കുവച്ചത്‌. വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സഹിതമാണ്‌ മാലികിന്റെ പോസ്റ്. മാലിക്കും സനയും ഡേറ്റിങ്ങിലാണെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാലിക്കുമായി വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ സാനിയയുടെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയും കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. വിവാഹം കടുപ്പമേറിയതാണ്‌, വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തിരഞ്ഞെടുക്കുകയെന്ന് തുടങ്ങുന്ന കുറിപ്പാണ് …

ഷൊയ്‌ബ് മാലികും പാക്‌ നടി സന ജാവേദും ഒരുമിക്കുന്നു Read More »

തഞ്ചാവൂരില്‍ കാര്‍ ഡിവൈഡറിലിടിച്ച് അപകടം; വേളാങ്കണ്ണിക്ക് പോയ തൂത്തൂക്കുടി സ്വദേശികൾ മരിച്ചു

ചെന്നൈ: തഞ്ചാവൂരില്‍ കാര്‍ ഡിവൈഡറിലിടിച്ച് നാല് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് ഗുരുതര പരിക്ക്. തൂത്തൂക്കുടിയില്‍ നിന്നും വേളാങ്കണ്ണിക്ക് പോയ സംഘമാണ് അപകടത്തില്‍ പെട്ടത്. രണ്ട് പേര്‍ സംഭവ സ്ഥലത്തും മറ്റ് രണ്ടുപേര്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴിയിലുമാണ് മരിച്ചത്. പരിക്കേറ്റവരെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ അസമിൽ കേസ്

ഗവാഹത്തി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ കേസെടുത്ത് അസം പൊലീസ്. യാത്ര സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. അനുവദിച്ചിരിക്കുന്ന റൂട്ടിൽ നിന്ന് മാറി സഞ്ചരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രദേശത്ത് കലാപസമാനമായ സാഹചര്യമുണ്ടാത്തയെന്ന് പൊലീസ് പറയുന്നു. മുൻകൂട്ടി അറിയിക്കാതെ യാത്രാപഥം മാറ്റിയത് ഗതാഗതം താറുമാറാക്കിയെന്നും ബരിക്കേഡുകൾ മറികടന്ന് ജനങ്ങൾ പൊലീസിനെ മർദിക്കുന്നതിനുള്ള സാഹചര്യമൊരുക്കിയെന്നും പൊലീസ് ആരോപിക്കുന്നു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര …

ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ അസമിൽ കേസ് Read More »

ഔദ്യോഗിക വസതി ഒഴിഞ്ഞ് മഹുവ മൊയ്ത്ര

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു. ലോക്സഭാ അംഗത്വം റദ്ദാക്കിയതിനെ തുടർന്ന് ഔദ്യോഗിക വസതി ഒഴിയാൻ എസ്റ്റേറ്റ് ഡയറക്‌ടറേറ്റ് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ മഹുവ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും തള്ളിയ സാഹചര്യത്തിലാണ് വസതി ഒഴിഞ്ഞത്. ചൊവ്വാഴ്ചയാണ് എത്രയും പെട്ടെന്ന് വസതി ഒഴിയാൻ‌ ആവശ്യപ്പെട്ട് മഹുവയ്ക്ക് നോട്ടീസ് ലഭിച്ചത്. എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മഹുവയെ പുറത്താക്കാനുള്ള പ്രമേയം പാർലമെന്‍റിൽ അവതരിപ്പിക്കുന്നതും പാസാക്കുന്നതും. ആരോപിക്കപ്പെടുന്നതു പോലെ, ദർശൻ ഹിരാനന്ദനിയിൽ നിന്നു താൻ …

ഔദ്യോഗിക വസതി ഒഴിഞ്ഞ് മഹുവ മൊയ്ത്ര Read More »

പ്രതികളുടെ ഹർജികൾ തള്ളി സുപ്രീംകോടതി, ബിൽക്കസ് ബാനു കേസിൽ നിലപാട് കടുപ്പിച്ചു

ന്യൂഡൽഹി: ബിൽക്കസ് ബാനു കൂട്ടബലാത്സംഗ കേസിൽ നിലപാടുറപ്പിച്ച് സുപ്രീംകോടതി. കേസിലെ പ്രതികൾ ഞായറാഴ്ച തന്നെ ജയചിൽ അധികൃതർക്കു മുന്നിൽ ഹാജരാകണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കേസിലെ 11 പ്രതികൾ നൽകിയ ഹർജികളും കോടതി തള്ളി. ഗുജറാത്ത് കലാപത്തിനിടെ ബിൽക്കസ് ബാനു ഉൾപ്പെടെ 8 സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായുകയും 14 കുട്ടികളെ കൊലപ്പെടുത്തിയതിനുൾപ്പെടെ ജീപപര്യന്തം ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിച്ച ഗുജറാത്ത് സർക്കാർ നടപടി ജനുവരി 8 നാണ് സുപ്രീംകോടതി റദ്ദാക്കിയത്. മുഴുവൻ പ്രതികളും ജയിലിൽ …

പ്രതികളുടെ ഹർജികൾ തള്ളി സുപ്രീംകോടതി, ബിൽക്കസ് ബാനു കേസിൽ നിലപാട് കടുപ്പിച്ചു Read More »

തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ്

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ്. തിങ്കളാഴ്ച കൊച്ചി ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. നേരത്തെ ഹാജരാകണമെന്നാവശ്യപ്പെട്ടെങ്കിലും സാവകാശം തേടിയിരുന്നു. കിഫ്ബി മസാലബോണ്ട് കേസിൽ ആദ്യഘട്ടത്തിൽ നോട്ടീസ് നൽകിയപ്പോൾ സമൻസ് ചോദ്യം ചെയ്ത് അദ്ദേഹം കോടതിയെ സമീപിച്ചിരുന്നു. അതിനു ശേഷം ചില പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇഡി സമൻസ് പിൻവലിക്കുക‍യായിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസിക്ക് അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് …

തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ് Read More »

രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന വിഗ്രഹത്തിന്‍റെ ആദ്യ ചിത്രം പുറത്ത്

ലക്നൗ: അ‍യോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങൾക്കൊരുങ്ങുന്ന രാമവിഗ്രഹത്തിന്‍റെ ആദ്യ ചിത്രം പുറത്ത്. 51 ഇഞ്ചാണ് വിഗ്രഹത്തിന്‍റെ ഉയരം. നിലവിൽ വിഗ്രഹത്തിന്‍റെ മുഖവും നെഞ്ചും ഉൾപ്പെടെയുള്ള ഭാഗങ്ങൾ തുണികൊണ്ട് മറച്ച നിലയിലാണ്. മൈസൂരുവിൽ നിന്നുള്ള ശിൽപി അരുൺ യോഗിരാജാണ് വിഗ്രഹം കൊത്തിയെടുത്തത്. കൃഷ്ണശിലയിൽ നിർമിച്ചെടുത്ത ഈ വിഗ്രഹം നിൽക്കുന്ന രീതിയിലാണുള്ളത്. ജനുവരി 22നാണ് പ്രതിഷ്ഠാ ചടങ്ങുകൾ. പ്രതിഷ്ഠാ കർമത്തിന് തൊട്ടുപിറ്റേന്ന് മുതൽ പൊതുജനങ്ങൾക്കായി ക്ഷേത്രം തുറന്നു നൽകുമെന്നാണ് വിവരം.

എസ് ഈശ്വരൻ സിംഗപ്പൂർ മന്ത്രിസ്ഥാനം രാജി വച്ചു

സിംഗപ്പൂർ: അഴിമതി ആരോപണത്തിൽ കേസെടുത്തതിനെ തുടർന്ന് ഇന്ത്യൻ വംശജനായ എസ് ഈശ്വരൻ സിംഗപ്പൂരിലെ മന്ത്രിസ്ഥാനം രാജി വച്ചു. 61കാരനായ ഈശ്വരൻ സിംഗപ്പൂരിലെ ഗതാഗത മന്ത്രിയായിരുന്നു. പാർ‌ലമെന്‍റ് അംഗത്വവും ഈശ്വരൻ രാജി വച്ചിട്ടുണ്ട്. അഴിമതി ആരോപണത്തെ തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ജൂലൈ 11ന് ഈശ്വരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പ്രമുഖ വ്യവസായിയായ ഓങ് ബെങ് സെങ്ങുമായുള്ള ഇടപാടുകളാണ് ഈശ്വരന്‍റെ അറസ്റ്റിനു കാരണമായത്. സിംഗപ്പൂരിലെ ഗ്രാൻഡ് പ്രിക്സിന്‍റെ അധികാരം ഉറപ്പാക്കുന്നതിനായി ഓങ് ബെങ്ങിൽ നിന്ന് 60,000 സിംഗപ്പൂർ ഡോളർ കൈക്കൂലിയായി …

എസ് ഈശ്വരൻ സിംഗപ്പൂർ മന്ത്രിസ്ഥാനം രാജി വച്ചു Read More »

ബിൽക്കസ് ബാനു കൂട്ടബലാത്സംഗ കേസ്; കീഴടങ്ങാൻ സമയം വേണമെന്ന് ആവശ്യപ്പെട്ട് പ്രതികളിൽ ഒരാൾ സുപ്രീംകോടിയിൽ

ന്യൂഡൽഹി: കീഴടങ്ങാൻ നാലാഴ്ചത്തെ സമയം തേടി ബിൽക്കസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളിൽ ഒരാൾ സുപ്രീംകോടിയെ സമീപിച്ചു. ആരോഗ്യപ്രശ്നങ്ങളും കുടുംബത്തിലെ ഉത്തരവാദിത്തങ്ങളും ചൂണ്ടിക്കാട്ടി ഗോവിന്ദ്ഭായാണ് കീഴടങ്ങാൻ നാലാഴ്ചത്തെ സമയം തേടിയത്. കേസിലെ പ്രതികൾ രണ്ടാഴ്ചക്കുള്ളിൽ ജയിലിൽ തിരിച്ചെത്തണമെന്നാണ് സുപ്രീംകോടതി വിധി. ഇതിനു പിന്നാലെയാണ് കീഴടങ്ങാൻ സാവകാശം തേടി ഗോവിന്ദ്ഭായ് കോടതിയെ സമീപിച്ചത്. ജനുവരി ഏട്ടിനാണ് ഗുജറാത്ത് കലാപത്തിനിടെ ബിൽക്കസ് ബാനു ഉൾപ്പെടെ എട്ട് സ്ത്രീകൾ കൂട്ട ബലാത്സംഗത്തിനിരയായത്. 14 കുട്ടികൾ ഉൾപ്പെടെ കൊലപ്പെടുകയും ചെയ്തിരുന്നു. ശിക്ഷക്കിടെ 11 …

ബിൽക്കസ് ബാനു കൂട്ടബലാത്സംഗ കേസ്; കീഴടങ്ങാൻ സമയം വേണമെന്ന് ആവശ്യപ്പെട്ട് പ്രതികളിൽ ഒരാൾ സുപ്രീംകോടിയിൽ Read More »

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശരദ് പവാർ

മുംബൈ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാദിന ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. എന്നാൽ, ക്ഷേത്ര നിർമാണം പൂർത്തിയായതിന് ശേഷം സന്ദർശനം നടത്തുമെന്നും പവാർ വ്യക്തമാക്കി. അയോധ്യയിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിനെ രാമഭക്തർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ശരദ് പവാർ പറഞ്ഞു. ഈ ചടങ്ങിന്‍റെ സന്തോഷം അവരിലൂടെ എന്നിലേക്കെത്തും. ജനുവരി 22ന് ശേഷം ക്ഷേത്രം സന്ദർശിക്കുക കൂടുതൽ എളുപ്പമായിരിക്കും. ആ സമയത്ത് അയോധ്യ സന്ദർശിക്കുകയും ഭക്തിയോടെ രാമനെ വണങ്ങുകയും ചെയ്യണം. അപ്പോഴേക്കും രാമക്ഷേത്രത്തിന്‍റെ നിർമാണവും …

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശരദ് പവാർ Read More »

ഇൻഡിഗോ എയർലൈൻസിന് 1.2 കോടി രൂപ പിഴയിട്ട് ബി.സി.എ.എസ്

ന്യൂഡൽ‌ഹി: വിമാനം വൈകിയതിനെത്തുടർന്ന് യാത്രക്കാർ റൺവേയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ ഇൻഡിഗോ എയർലൈൻസിന് 1.2 കോടി രൂപ പിഴയിട്ട് ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി(ബി.സി.എ.എസ്). യാത്രക്കാർ റൺവേയിൽ‌ ഇരുന്നു ഭക്ഷണം കഴിച്ചതുൾപ്പെടെ 5 കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിഴ വിധിച്ചിരിക്കുന്നത്. ഇതിനു പുറമേ വ്യോമയാന മന്ത്രാലയം ഇൻഡിഗോ എയർലൈൻസിനും മുംബൈ വിമാനത്താവളത്തിനും കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്ന് ഗോവയിലേക്കുള്ള ഫ്ലൈറ്റാണ് 12 മണിക്കൂറോളം വൈകിയത്. ഡൽഹിയിലെ കനത്ത മൂടൽ …

ഇൻഡിഗോ എയർലൈൻസിന് 1.2 കോടി രൂപ പിഴയിട്ട് ബി.സി.എ.എസ് Read More »

മണിപ്പൂരിലെ വെടിവയ്പ്പിൽ 3 ബി.എസ്.എഫ് ജവാന്മാർക്ക് പരുക്ക്

ഇംഫാൽ: മണിപ്പൂരിലെ തോബൽ ജില്ലയിൽ അജ്ഞാത സംഘം നടത്തിയ വെടിവയ്പ്പിൽ മൂന്ന് ബി.എസ്.എഫ് ജവാന്മാർക്ക് പരുക്ക്. ബുധാനാഴ്ച രാത്രിയാണ് തോക്കുകളേന്തിയെത്തിയ സംഘം ആക്രമണം നടത്തിയത്. തോബാലിലെ സൈനിക, പൊലീസ് കേന്ദ്രങ്ങളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.ആദ്യം തോബാൽ ഖാങ്ങബോക്കിലെ തേഡ് ഇന്ത്യൻ റിസർവ് ബറ്റാലിയനു നേരെയായിരുന്നു സംഘം വെടിവയ്പ്പു നടത്തിയത്. എന്നാൽ ആക്രമണത്തെ ബറ്റാലിയൻ വിജയകരമായി ചെറുത്തു. ഇതോടെ തോബാലിലെ പൊലീസ് സ്റ്റേഷനിലേക്ക് ആക്രമണം തിരിച്ചു വിടുകയായിരുന്നു. എ.എസ്.ഐമാരായ ശുഭ്റാം സിങ്, രാംജി, കോൺസ്റ്റബിൾ ഗൗരവ് കുമാർ എന്നിവർക്കാണ് പരുക്കേറ്റിരിക്കുന്നത്. …

മണിപ്പൂരിലെ വെടിവയ്പ്പിൽ 3 ബി.എസ്.എഫ് ജവാന്മാർക്ക് പരുക്ക് Read More »

പീഡിപ്പിച്ച ശേഷം യുവതിയെ കല്ലു കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; യുവാവ് പൊലീസ് പിടിയിൽ

ന്യുഡൽഹി: യുവതിയെ പീഡിപ്പിച്ചതിന് ശേഷം കല്ലു കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഗുരുഗ്രാമിലെ മലയോര മേഖലയായ ബോണ്ട്‌സിയിലാണ് സംഭവം. സാഗർ സ്വദേശിനിയായ 34കാരിയാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ രാജ്പുര ഗ്രാമത്തിൽ താമസിക്കുന്ന ജീവൻ അഹർവാൾ(28) ആണ് അറസ്റ്റിലായത്. താൻ യുവതിയെ പീഡിപ്പിച്ചുവെന്നും യുവതി തനിക്കെതിരെ പോലീസിൽ പരാതി നൽകുമെന്ന് പറഞ്ഞപ്പോഴാണ് അവരെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നും പ്രതി പോലീസിനോട് പറഞ്ഞു.

മണിപ്പൂരിലെ വെടിവെയ്പ്പിൽ ഒരു കമാൻഡോയ്ക്ക് വീരമൃത്യു

ഇംഫാൽ: മണിപ്പൂർ മോറെയിൽ വീണ്ടും വെടിവയ്പ്പ്. അക്രമികളും സുരക്ഷാ സേനയും തമ്മിലുള്ള എറ്റുമുട്ടലിൽ ഒരു കമാൻഡോയ്ക്ക് വീരമൃത്യു. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ക്യാമ്പുകളിൽ ഉറങ്ങിക്കിടന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. സൈനിക ക്യാമ്പുകൾക്ക് നേരെ ബോംബറിഞ്ഞതായും തീയിട്ടതായും റിപ്പോർട്ടുകൾ.ആക്രമണത്തിൽ പിന്നിൽ കുക്കി വിഭാഗമെന്ന് സുരക്ഷാസേന ആരോപിച്ചു. സംഭവത്തിന് പിന്നാലെ അസം റൈഫിൾസിലെ കൂടുതൽ സംഘം മേഖലയിൽ എത്തി അക്രമികൾക്കായി തിരച്ചിലാരംഭിച്ചിട്ടുണ്ട്. മോറെയിൽ ഒരു പൊലീസ് ഉദ്‍യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ പൊലീസ് …

മണിപ്പൂരിലെ വെടിവെയ്പ്പിൽ ഒരു കമാൻഡോയ്ക്ക് വീരമൃത്യു Read More »

രാജ്യത്തിന് 4000 കോടിയുടെ പദ്ധതികള്‍ സമര്‍പ്പിച്ച് പ്രധാനമന്ത്രി

കൊച്ചി: 4000 കോടിയുടെ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. പദ്ധതികൾ രാജ്യത്തിനും കേരളത്തിനും ദക്ഷിണേന്ത്യയ്ക്കു തന്നെ വികസനകുതിപ്പാകുമെന്നും പുതിയ പദ്ധതികള്‍ വികസനത്തിന്‍റെ നാഴികക്കല്ലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ കേരളീയര്‍ക്കും എന്‍റെ നല്ല നമസ്‌കാരമെന്നു മലയാളത്തില്‍ പറഞ്ഞു കൊണ്ടാണ് നരേന്ദ്രമോദി പ്രസംഗം തുടങ്ങിയത്. ഇന്ന് സൗഭാഗ്യത്തിന്‍റെ ദിനമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ഭാഗ്യം ലഭിച്ചു. തൃപ്രയാറിലെ രാമക്ഷേത്രത്തിലും ദര്‍ശനം നടത്താന്‍ സൗഭാഗ്യമുണ്ടായി. കേരളത്തിന്‍റെ വികസനോത്സവത്തിൽ പങ്കെടുക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പരിഷ്‌കരണ നടപടികള്‍ കാരണം …

രാജ്യത്തിന് 4000 കോടിയുടെ പദ്ധതികള്‍ സമര്‍പ്പിച്ച് പ്രധാനമന്ത്രി Read More »

പ്രധാനമന്ത്രി വീണ്ടും തമിഴ് നാട്ടിലേക്ക്

ചെന്നൈ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി തമിഴ്നാട്ടിലെ രണ്ടുപ്രധാന ക്ഷേത്രങ്ങളിൽ സന്ദ്രർശനം നടത്തുമെന്ന് റിപ്പോർട്ട്. തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിലും രാമേശ്വരം ക്ഷേത്രത്തിലും ശനിയാഴ്ച സന്ദർശിക്കുമെന്നാണ് സൂചന. രാമേശ്വരത്ത് നിന്നുള്ള തീർഥം അദ്ദേഹം അയോധ്യയിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന. വെള്ളിയാഴ്ച ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്യുന്നതിനായി നരേന്ദ്രമേദി ചെന്നൈയിലെത്തുന്നുണ്ട്. ഇതിനു ശേഷം ക്ഷേത്രദർശനം നടത്തുമെന്നാണ് തമിഴ്നാട്ടിലെ ബി.ജെ.പി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ ക്ഷേത്രദർശനം സംബന്ധിച്ച് അറിയില്ലെന്നാണ് സംസ്ഥാന സർക്കാരിന്‍റെ മറുപടി.

ലോക ചാമ്പ്യനായ ഡിങ് ലിറനെ തോൽപ്പിച്ച് പ്ര​​ഗ്നാനനന്ദ

ആംസ്റ്റർഡാം: ചെസ്സിൽ പുതുചരിത്രം കുറിച്ച് ഇന്ത്യയുടെ ​​ഗ്രാൻഡ്‌മാസ്റ്റർ ആർ പ്ര​​ഗ്നാനനന്ദ. നെതർലൻഡ്‌സിൽ നടന്ന ടാറ്റാ സ്റ്റീൽ മാസ്റ്റേഴ്‌സ് ടൂർണമെന്റിൽ ലോക ചാമ്പ്യനായ ഡിങ് ലിറനെ തോൽപ്പിച്ചു. ടൂർണമെന്റിന്റെ നാലാം റൗണ്ടിലാണ് ലോക ചാമ്പ്യനുമേൽ താരത്തിന്റെ ആധിപത്യം. ജയത്തോടെ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യയിലെ ഒന്നാം നമ്പർ ചെസ് താരമെന്ന നേട്ടത്തിലേക്ക് പ്രഗ്യാനന്ദയെത്തി. 2748.3 ആണ് പ്ര​ഗ്യാനന്ദയുടെ ഫിഡെ റേറ്റിങ്. 2748 ആണ് ആനന്ദിന്റേത്. 2780ആണ് ലിറന്റെ റേറ്റിങ്. ആനന്ദിനു ശേഷം നിലവിലെ ചാമ്പ്യനെ തോൽപ്പിക്കുന്ന രണ്ടാമത്തെ താരമാവാനും …

ലോക ചാമ്പ്യനായ ഡിങ് ലിറനെ തോൽപ്പിച്ച് പ്ര​​ഗ്നാനനന്ദ Read More »

ഔദ്യോ​ഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് മഹുവ മൊയ്ത്രയ്ക്ക് നോട്ടീസ്

ന്യൂഡൽഹി: ഔദ്യോ​ഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ട് ലോക്സഭാം​ഗത്വം റദ്ദാക്കപ്പെട്ട തൃണമൂൽ കോൺ​ഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് വീണ്ടും നോട്ടീസ്. സ്വമേധയാ വസതി ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിക്കേണ്ടി വരുമെന്ന മുന്നറിയിപ്പോടെയാണ് ഭവന നിർമാണ – നഗര കാര്യാലയ വകുപ്പിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സ് പുതിയ നോട്ടീസ് നൽകിയത്. ലോക്സഭാം​ഗത്വം റദ്ദാക്കപ്പെട്ടതിന് ശേഷം സർക്കാർ ബംഗ്ലാവ് ഒഴിയണമെന്നാവശ്യപ്പെട്ട് മൊയ്ത്രയ്ക്ക് കേന്ദ്രം നോട്ടീസ് അയച്ചിരുന്നു. താമസം ഒഴിയാൻ മൊയ്ത്ര ഇതുവരെ തയ്യാറായിട്ടില്ല. വസതി ഒഴിഞ്ഞുകൊടുക്കണമെന്ന നോട്ടീസിനെതിരെ മഹുവ മൊയ്ത്ര നൽകിയ …

ഔദ്യോ​ഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് മഹുവ മൊയ്ത്രയ്ക്ക് നോട്ടീസ് Read More »

പെട്രോൾ – ഡീസൽ വില അഞ്ച് മുതൽ പത്ത് രൂപ വരെ കുറച്ചേക്കും

ന്യൂഡൽഹി: ഈ വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ നീക്കം. പരാമാവധി പത്തു രൂപ കുറച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ എണ്ണക്കമ്പനികൾ ചർച്ച തുടരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2022 ഏപ്രിൽ മുതൽ ഇന്ധനവിലയിൽ കാര്യമായ മാറ്റം വരുത്താൻ എണ്ണക്കമ്പനികൾ തയാറായിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്ധനവില പുനനിർണയിക്കുമെന്നാണ് വിവരം. അടുത്ത മാസത്തോടെ ഇന്ധനവില കുറയ്ക്കുമെന്ന കാര്യത്തിൽ തീരുമാനമാകുമെന്നാണ് വിവരം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്‍റെ നിലപാടും നിർണായകമാകും. മൂന്ന് പൊതുമേഖല എണ്ണ കമ്പനികളും കഴിഞ്ഞ …

പെട്രോൾ – ഡീസൽ വില അഞ്ച് മുതൽ പത്ത് രൂപ വരെ കുറച്ചേക്കും Read More »

പുരോഗമന സാഹിത്യകാരന്മാർക്ക് ഭീഷണിക്കത്തയച്ച കേസ്; ഹിന്ദു ജാഗരൺ നേതാവിനെതിരേ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

ബാംഗ്ലൂർ: പുരോഗമന സാഹിത്യകാരന്മാരെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി കത്തയച്ചെന്ന കേസുകളിൽ ഹിന്ദു ജാഗരൺ വേദികെ നേതാവ് ശിവാജി റാവു ജാദവിനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. 2020 – 2023 കാലഘട്ടിൽ ശിവാജി അയച്ച ഭീഷണിക്കത്തുകളുടെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്ത ഏഴു കേസുകളിൽ മൂന്നെണ്ണത്തിലാണ് കുറ്റപത്രം നൽകിയത്. ഡോക്‌ടർ വസുന്ധര ഭൂപതി, കും വീരഭദ്രപ്പ, ബി.എൽ വേണു. ബഞ്ചാഗെരെ ജയപ്രകാശ്, ബി.റ്റി ലളിത നായക് തുടങ്ങിയവർക്കെതിരെയാണ് ശിവാജി ഭീഷണി മുഴക്കിയത്. തുടർന്ന് 2023 സെപ്റ്റംബർ 28ന് ശിവാജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏറ്റുമുട്ടാനൊരുങ്ങി ഇന്ത്യയും അഫ്ഗാനിസ്ഥാനും ട്വന്‍റി ട്വന്‍റി അവസാന മത്സരം ഇന്ന്

ബാംഗ്ലൂർ: അഫ്ഗാനിസ്ഥാനെ വൈറ്റ്‌വാഷ് അടിക്കാൻ ഇന്ത്യൻ ടീം ഇന്ന് ഇറങ്ങുന്നു. ഇന്ത്യ- അഫ്ഗാനിസ്ഥാൻ ട്വന്‍റി ട്വന്‍റി പരമ്പരയിലെ അവസാന മത്സരം ബാംഗ്ലൂരിൽ നടക്കും. ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പരമ്പര തൂത്തുവാരാൻ ടീം ഇന്ത്യ ഇറങ്ങുമ്പോൾ ആശ്വാസ ജയം ലക്ഷ്യമിട്ടാണ് അഫ്ഗാൻ താരങ്ങൾ മൈതാനത്ത് എത്തുന്നത്. ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ അവസാന അന്താരാഷ്ട്ര ട്വന്‍റി 20 മത്സരമാണിത്. അതുകൊണ്ട് തന്നെ ഇന്ന് ബഞ്ചിൽ ഇരിക്കുന്ന താരങ്ങൾക്ക് അവസരം നൽകുമെന്ന് പ്രതീക്ഷിക്കാം. …

ഏറ്റുമുട്ടാനൊരുങ്ങി ഇന്ത്യയും അഫ്ഗാനിസ്ഥാനും ട്വന്‍റി ട്വന്‍റി അവസാന മത്സരം ഇന്ന് Read More »

ആന്ധ്ര പ്രദേശ് കോൺഗ്രസ് അധ്യക്ഷയായി വൈ.എസ് ശർമിള

ന്യൂഡൽഹി: വൈ. എസ്. ശർമിളയെ ആന്ധ്രപ്രദേശിലെ കോൺഗ്രസ് പ്രസിഡന്‍റായി നിയമിച്ചു. വൈ.എസ്. രാജശേഖർ റെഡ്ഡിയുടെ മകളും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ മകളുമായ ശർമിള ജനുവരി നാലിനാണ് കോൺഗ്രസിൽ ചേർന്നത്. അവരുടെ നേതൃത്തിലുള്ള വൈ.എസ്.ആർ തെലങ്കാന പാർട്ടിയും കോൺഗ്രസിൽ ലയിച്ചു. അതിനു പിന്നാലെയാണ് പുതിയ പദവിയും കോൺഗ്രസ് നൽകിയിരിക്കുന്നത്. ശർമിള കോൺ‌ഗ്രസ് സംസ്ഥാന അധ്യക്ഷ ആയതോടെ സഹോദരീ സഹോദരന്മാർ പരസ്പരം ഇരു ചേരികളിൽ പോരാടുന്നതിനാണ് ആന്ധ്രപ്രദേശ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. നിലവിൽ പി.സി.സി പ്രസിഡന്‍റായ ഗിഡുഗു …

ആന്ധ്ര പ്രദേശ് കോൺഗ്രസ് അധ്യക്ഷയായി വൈ.എസ് ശർമിള Read More »

പഞ്ചാബ് മുഖ്യമന്ത്രിക്ക് ഗുര്‍പത് വന്ത് സിങ്ങിന്റെ വധഭീഷണി

അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് വധഭീഷണി. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത് വന്ത് സിങ് പന്നൂന്‍ ആണ് ഭീഷണി മുഴക്കിയത്. ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ മന്നിനെ കൊലപ്പെടുത്തുമെന്ന ഭീഷണി സന്ദേശമാണ് ലഭിച്ചിരിക്കുന്നത്. ഗുണ്ടാ സംഘങ്ങള്‍ക്ക് മന്നിനെ ആക്രമിക്കാന്‍ അമേരിക്കൻ – കനേഡിയൻ പൗരനായ പന്നൂന്‍ നിര്‍ദേശം നല്‍കിയതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ ഭഗവന്ത് മന്നിന് ഇസഡ് പ്ലസ് സുരക്ഷയാണ് ഏര്‍പ്പെടുത്തി. റിപ്പബ്ലിക് ദിന …

പഞ്ചാബ് മുഖ്യമന്ത്രിക്ക് ഗുര്‍പത് വന്ത് സിങ്ങിന്റെ വധഭീഷണി Read More »

മഥുര ഷാഹി ഈദ് ഗാഹിലെ പരിശോധന തടഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി: മഥുര ഷാഹി ഈദ് ഗാഹിലെ അഭിഭാഷക കമ്മിഷന്റെ പരിശോധന തടഞ്ഞ് സുപ്രിംകോടതി. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് ഭരണസമിതി നല്‍കിയ അപ്പീലിലാണ് നടപടി. പ്രത്യേക അനുമതി ഹര്‍ജിയില്‍ സുപ്രിംകോടതി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസയച്ചു. മഥുര മസ്ജിദ് പ്രദേശം കൃഷ്ണ ജന്മഭൂമിയാണെന്നും ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പരിശോധന നടത്തണം എന്നുമായിരുന്നു ക്ഷേത്രാനുകൂലികളുടെ വാദം. ഇതംഗീകരിച്ച് മസ്ജിദില്‍ അഭിഭാഷക കമ്മിഷന്റെ പരിശോധനയ്ക്ക് അനുമതി നല്‍കിയ ഹൈക്കോടതി വിധി നടപ്പാക്കുന്നതിനാണ് സ്റ്റേ. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട …

മഥുര ഷാഹി ഈദ് ഗാഹിലെ പരിശോധന തടഞ്ഞ് സുപ്രീംകോടതി Read More »