Timely news thodupuzha

logo

Month: June 2023

പ്രവേശനോത്സവം ആഘോഷമാക്കി പെരിഞ്ചാൻകുട്ടി ജി.എച്ച്.എസ്

ഇടുക്കി: പെരിഞ്ചാൻകുട്ടി ജി.എച്ച്.എസിൽ 2023-2024 അധ്യയന വർഷത്തെ പ്രവേശനോത്സവം നടന്നു. പി.റ്റി.എ പ്രസിഡന്റ് അഭിലാഷ് കെ സുനുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷൈനി സജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് എബി കെ തോമസ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർമാരായ സുരേഷ് മരുതോലിൽ, ജോസ്മി ജോർജ് എന്നിവർ എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. സ്കൂൾ വികസന സമിതി അംഗങ്ങളായ തങ്കച്ചൻ കാരക്കാവയലിൽ …

പ്രവേശനോത്സവം ആഘോഷമാക്കി പെരിഞ്ചാൻകുട്ടി ജി.എച്ച്.എസ് Read More »

മീമ്മൂട്ടി മാർ മാത്യൂസ് യു.പി സ്കൂളിൽ പുതിയ അധ്യന വർഷത്തിന് വർണ്ണാഭമായ തുടക്കം

മീമ്മൂട്ടി: മാർ മാത്യൂസ് യു.പി സ്കൂളിൽ പ്രവേസനോത്സവം ആഘോഷപൂർവ്വം നടത്തി. ഇടവെട്ടി ​ഗ്രാമപഞ്ചായത്ത് പ്രസഡിന്റ് ഷീജാ നൗഷാദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് അത്തിക്കൽ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരത്തു വച്ച് നടന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ദൃശ്യാവിഷ്കാരം തത്സമയം സംപ്രേക്ഷണം ചെയ്തു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. തദവസരത്തിൽ പ്രസിഡന്റ് ഷീജാ നൗഷാദ് സ്കൂളിലേക്ക് വാട്ടർ പ്യൂരിഫയർ നൽകി. വാർഡ് മെമ്പർ ബിൻസി മാർട്ടിൻ, പി.റ്റി.എ പ്രസിഡന്റ് മാർട്ടിൻ റ്റി.എം, എം.പി.റ്റി.എ …

മീമ്മൂട്ടി മാർ മാത്യൂസ് യു.പി സ്കൂളിൽ പുതിയ അധ്യന വർഷത്തിന് വർണ്ണാഭമായ തുടക്കം Read More »

ഇടിമിന്നലേറ്റ പാറമട തൊഴിലാളി മരിച്ചു

ആലക്കോട്: കനത്ത മഴയോടൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിൽ പരിക്കേറ്റ പാറമട തൊഴിലാളി മരിച്ചു. തൊടുപുഴ ആലക്കോട് കച്ചിറപ്പാറയിൽ പ്രവർത്തിക്കുന്ന പാറമടയിലെ തൊഴിലാളിയായിരുന്ന പൂപ്പാറ സ്വദേശി രാജ ഇന്നലെ(ജൂൺ1, വ്യാഴാഴ്ച) പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്. ആലക്കോട് കച്ചിറപ്പാറയിൽ പെരുമ്പാവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫൈവ് സ്റ്റാർ ഗ്രാനൈറ്റ്സെന്ന പാറമടയിലെ തൊഴിലായിരുന്നു രാജ. ബുധനാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്. ഇവിടെ ജോലി ചെയ്തിരുന്ന രാജ ഉൾപ്പടെ 11 തൊഴിലാളികൾക്കാണ് ഇടിമിന്നലിൽ പരിക്കേറ്റത്. ഒരാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. മഴയെ തുടർന്ന് …

ഇടിമിന്നലേറ്റ പാറമട തൊഴിലാളി മരിച്ചു Read More »

ഇടുക്കി ഗ്രാമ പ്രദേശങ്ങളിലേക്ക് സിനിമ ഷൂട്ടിങ്ങുകൾ കടന്നുവരുന്നത് പ്രോത്സാഹിപ്പിക്കും

ഇടുക്കി: ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിലേക്ക് സിനിമ ഷൂട്ടിങ്ങുകൾ കടന്നുവരുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ മുൻകൈയെടുക്കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഓശാനയെന്ന ചിത്രത്തിൻറെ ലൊക്കേഷനിൽ സന്ദർശനം നടത്തി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയുടെ ഭാവിക്കും നിലനിൽപ്പിനും ടൂറിസ വികസനം അനിവാര്യമാണെന്ന് മന്ത്രി പ്രസ്താവിച്ചു. ടൂറിസം വളർച്ചയ്ക്ക് സഹായകമാകുന്ന വിധത്തിൽ ജില്ലയിലേക്ക് കൂടുതൽ സിനിമ വ്യവസായങ്ങൾ കടന്നുവരുന്നത് സ്വാഗതാർഹമാണ്. എല്ലാവിധത്തിലും ഷൂട്ടിങ്ങ് സൗകര്യങ്ങൾ ഒരുക്കി ഈ വ്യവസായത്തെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ …

ഇടുക്കി ഗ്രാമ പ്രദേശങ്ങളിലേക്ക് സിനിമ ഷൂട്ടിങ്ങുകൾ കടന്നുവരുന്നത് പ്രോത്സാഹിപ്പിക്കും Read More »

കോടിക്കുളം ഗ്രാമപ‍ഞ്ചായത്ത് പ്രവേശനോത്സവം നടന്നു

കോടിക്കുളം: ​ഗ്രാമപ‍ഞ്ചായത്തു തല പ്രവേശനോത്സവം നെടുമുറ്റം ​ഗവ. യു.പി സ്കൂളിൽ വച്ച് നടത്തി. വൈസ് പ്രസിഡന്റ് ഹലീമ നാസർ അദ്യക്ഷത വഹിച്ച പരിപാടി ​ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോ​ഗ്യകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷേർളി ആന്റണിയും ജനപ്രതിനിധികളും ചേർന്ന് എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെ പുതുതായി എത്തിച്ചേർന്ന വിദ്യാർത്ഥികളെ സ്വീകരിച്ചു. വാർ‌ഡ് മെമ്പർമാരായ പോൾസൺ മാത്യു, ബിന്ദു പ്രസന്നൻ, ബി.ആർ.സി ട്രെയിനർ ഡൈന ജോസ്, പി.റ്റി.എ പ്രസിഡന്റ് പാട്രിക് …

കോടിക്കുളം ഗ്രാമപ‍ഞ്ചായത്ത് പ്രവേശനോത്സവം നടന്നു Read More »

ഇടുക്കി ജില്ലയുടെ ആസൂത്രകൻ വിട പറയുമ്പോൾ…

ഇടുക്കി: ജില്ലയുടെ വികസനപ്രവർത്തനങ്ങളുടെ ആസൂത്രകൻ സർക്കാർ സർവീസിൽ നിന്ന് വിടപറഞ്ഞു .സുദീർഘമായ 25 വർഷത്തെ സേവനത്തിനുശേഷം ജില്ലാ പ്ലാനിംഗ് ഓഫീസർ തസ്തികയിൽ നിന്നും വിരമിച്ച ഡോക്ടർ സാബു വർഗീസ് വിനയവും സൗമ്യമായ പെരുമാറ്റവും കൊണ്ട് ജീവനക്കാരുടെയും പൊതുപ്രവർത്തകരുടെയും മനസ്സിൽ ഉന്നതമായ സ്ഥാനം നേടിയെടുത്ത വ്യക്തിയാണ്. ഇടുക്കി ജില്ലയിലെ കോടിക്കുളം സ്വദേശിയായ സാബു വർഗ്ഗീസ് തൊടുപുഴ ന്യൂമാൻ കോളേജ്, മൂവാറ്റുപുഴ നിർമല കോളേജ് എന്നിവിടങ്ങളിൽ നിന്നും ഗ്രാജുവേഷനും പോസ്റ്റ്ഗ്രാജുവേഷനും പൂർത്തിയാക്കി 1998 ലാണ് ഇടുക്കി ജില്ലാ പ്ലാനിംഗ് ഓഫീസിൽ …

ഇടുക്കി ജില്ലയുടെ ആസൂത്രകൻ വിട പറയുമ്പോൾ… Read More »

അമേരിക്കയിൽ ലോക കേരളസഭാ സമ്മേളനത്തിന് താരനിശ മാതൃകയിൽ നടക്കുന്ന പണപ്പിരിവ് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്നു വ്യക്തമാക്കണം; കെ.സുധാകരൻ

തിരുവനന്തപുരം: ധൂർത്തിന്റെ പര്യായമാണ് ലോക കേരളസഭയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. ലോക കേരളസഭാ സമ്മേളനത്തിന് അമേരിക്കയിൽ താരനിശ മാതൃകയിൽ നടക്കുന്ന പണപ്പിരിവ് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്നു വ്യക്തമാക്കണമെന്നും കെ.സുധാകരൻ പറഞ്ഞു. 82 ലക്ഷം രൂപ മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ ഒരാളിൽ നിന്ന് പിരിച്ചെടുക്കുന്ന കാര്യം അറിഞ്ഞിട്ടും അദ്ദേഹം മൗനംപാലിക്കുന്നു. കമഴ്ന്നുവീണാൽ കാൽപ്പണമെന്നത് സി.പി.എമ്മിന്റെ ജനിതക സ്വഭാവമാണെന്നും സുധാകരൻ പരിഹസിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഭരണനിർവഹണം പഠിക്കാൻ സാമ്രാജ്യത്വത്തിന്റെ ഇരിപ്പിടമായ അമേരിക്കയും തകർന്നടിഞ്ഞ ക്യൂബയും ലക്ഷങ്ങൾ ചെലവഴിച്ച് സന്ദർശിക്കുന്നതിനു പകരം തൊട്ടടുത്ത …

അമേരിക്കയിൽ ലോക കേരളസഭാ സമ്മേളനത്തിന് താരനിശ മാതൃകയിൽ നടക്കുന്ന പണപ്പിരിവ് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്നു വ്യക്തമാക്കണം; കെ.സുധാകരൻ Read More »

ആന്‍മരിയ ജോയിക്ക് അടിയന്തര ചികിത്സ; യാത്രാ ക്രമീകരണമൊരുക്കി സഹകരിക്കാൻ അഭ്യർഥിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

കൊച്ചി: കട്ടപ്പനയില്‍ വച്ച് ഹൃദയാഘാതമുണ്ടായ പതിനേഴുകാരി ആന്‍മരിയ ജോയിയെന്ന കുട്ടിക്ക് അടിയന്തര ചികിത്സ നൽകുന്നതിനായി കൊച്ചിയിലെത്തിക്കാൻ യാത്രാ ക്രമീകരണമൊരുക്കി സഹകരിക്കാൻ അഭ്യർഥിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. കുട്ടിയെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്ന് എറണാകുളം അമൃതാ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോവുകയാണെന്നും എത്രയും വേഗത്തില്‍ കുട്ടിയെ അമൃതയില്‍ എത്തിക്കുന്നതിനായി ട്രാഫിക് നിയന്ത്രിച്ച് വഴിയൊരുക്കുവാൻ പൊലീസിനോട് സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. KL 06 H 9844 നമ്പരിലുള്ള കട്ടപ്പന സര്‍വീസ് ബാങ്ക് ആംബുലന്‍സിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. കട്ടപ്പനയില്‍ …

ആന്‍മരിയ ജോയിക്ക് അടിയന്തര ചികിത്സ; യാത്രാ ക്രമീകരണമൊരുക്കി സഹകരിക്കാൻ അഭ്യർഥിച്ച് മന്ത്രി റോഷി അഗസ്റ്റിൻ Read More »

വീട് കുത്തിത്തുറന്ന് കവർച്ച; 25 പവൻ സ്വർണാഭരണങ്ങളും 85,000 രൂപയും 60,000 രൂപയുടെ മൊബൈൽ ഫോണും നഷ്ടപ്പെട്ടു

തിരുവനന്തപുരം: രാത്രിയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. ചിറയിൻകീഴ് അഴൂർ ഗ്രാമപഞ്ചായത്തിലാണ് സംഭവം. പെരുങ്ങൂഴി മുട്ടപ്പാലം തെക്കേവിളകം വീട്ടിൽ ഡി. സാബുവിന്‍റെ വീട്ടിൽ നിന്നും 25 പവൻ സ്വർണാഭരണങ്ങളും 85,000 രൂപയും 60,000 രൂപ വില വരുന്ന മൊബൈൽ ഫോണുമാണ് കവർന്നത്. 20 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി ചിറയിൻകീഴ് പൊലീസിൽ വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്. സാബുവും കുടുംബവും ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി സിംഗപൂരിൽ നിന്നെത്തിയതായിരുന്നു. ഇന്നലെ രാവിലെ അടുക്കള വാതിൽ തുറന്നു കിടക്കുന്നതു കണ്ട് സംശ‍യം …

വീട് കുത്തിത്തുറന്ന് കവർച്ച; 25 പവൻ സ്വർണാഭരണങ്ങളും 85,000 രൂപയും 60,000 രൂപയുടെ മൊബൈൽ ഫോണും നഷ്ടപ്പെട്ടു Read More »

അറബികടലിൽ ചക്രവാതചുഴിക്ക് സാധ്യത, ഇത് ന്യൂനമർദ്ദമായി മാറും, കേരളത്തിലെ മഴയയെ ബാധിക്കും

തിരുവനന്തപുരം: ജൂൺ അഞ്ചോടെ അറബികടലിൽ ന്യുന മർദ്ദത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് കിഴക്കൻ അറബികടലിൽ രൂപപ്പെടുന്ന ചക്രവാതചുഴി 48 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറും. ഇതിൻ്റെ സഞ്ചാരപാതയെ അടിസ്ഥാനമാക്കിയാവും കേരളത്തിൽ വരും ദിവസങ്ങളിൽ മഴ പെയ്യുന്നത്.

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് ആക്രമണം; എസ്.എഫ്.ഐ ഏരിയ പ്രസിഡന്റിന് വെട്ടേറ്റു

തിരുവനന്തപുരം: എസ്.എഫ്.ഐ നേതാക്കൾക്ക് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം. വെള്ളറട വി.പി.എം.എച്ച്.എസ് സ്കൂളിലാണ് സംഭവം. എസ്.എഫ്.ഐ ഏരിയ പ്രസിഡൻറ് മൻസൂറിനെയും ആദിത്യനേയും വെട്ടി പരിക്കേൽപ്പിച്ചു. പരുക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ പ്രവേശനോത്സവം ഒരുക്കങ്ങൾക്കിടയിലാണ് യൂത്ത് കോൺഗ്രസ് ബ്ലോക്ക് അംഗം ശ്യാമിൻ്റെ നേതൃത്വത്തിൽ അക്രമം നടത്തിയത്. എന്നാണ് സൂചന.പ്രദേശശത്ത സമാധാനം തകർക്കാർ കരുതിക്കൂട്ടിയുള്ള ശ്രമമാണിതെന്ന് സി കെ ഹരീന്ദ്രൻ എംഎൽഎ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടു.

കണ്ണൂരിലെ ട്രെയിൻ തീപിടുത്തം; സി.സി.റ്റി.വി ദൃശ്യങ്ങൾ പുറത്ത്, കാനുമായി ഒരാൾ ട്രെയിനിനു സമീപം എത്തുന്നത് വ്യക്തം

കണ്ണൂർ: ആലപ്പുഴ – കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിലുണ്ടായ തീപിടിത്തത്തിന്റെ സി.സി.റ്റി.വി ദൃശ്യങ്ങൾ പുറത്ത്. പുലർച്ചെ ഒന്നരയോടെ ട്രെയിനിൽനിന്ന് പുക ഉയരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. കാനുമായി ഒരാൾ ട്രെയിനിനു സമീപം എത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പുക ഉയരുകയും ഉടൻ തന്നെ തീ ആളിക്കത്തിയെന്നും ദൃക്‌സാക്ഷി ജോർജ് വെളിപ്പെടുത്തി. തീപിടിത്തത്തിൽ ട്രെയിനിന്റെ പിൻഭാഗത്തെ ജനറൽ കോച്ചുകളിലൊന്ന് പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവേ പൊലീസ് പറഞ്ഞു. ഫൊറൻസിക് പരിശോധനയിലൂടെ മാത്രമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സംഭവത്തിൽ …

കണ്ണൂരിലെ ട്രെയിൻ തീപിടുത്തം; സി.സി.റ്റി.വി ദൃശ്യങ്ങൾ പുറത്ത്, കാനുമായി ഒരാൾ ട്രെയിനിനു സമീപം എത്തുന്നത് വ്യക്തം Read More »

ഐത്തലയിൽ സ്‌കൂൾ ബസ് മറിഞ്ഞു; വിദ്യാർഥിക്കും ആയയ്‌ക്കും പരിക്കേറ്റു

റാന്നി: പത്തനംതിട്ട റാന്നി ഐത്തലയിൽ സ്‌കൂൾ ബസ് മറിഞ്ഞു. ഒരു വിദ്യാർഥിക്കും ജീവനക്കാരിക്കും പരിക്കേറ്റു. ഐത്തല ബഥനി സ്‌കൂളിന്റെ ബസാണ് അപകടത്തിൽ പെട്ടത്. സംഭവസമയത്ത് എട്ടു കുട്ടികളും ആയയും ഡ്രൈവറുമാണ് ബസിനുള്ളിൽ ഉണ്ടായിരുന്നത്. രാവിലെ എട്ടോടെയാണ് അപകടം നടന്നത്. ഏഴാം ക്ലാസുകാരൻ ആദിത്യനും ആയയ്‌ക്കുമാണ് പരിക്കേറ്റത്. താടിയെല്ലിന് പരിക്കേറ്റ ആദിത്യനെ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്‌ക്കു ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് സൂചന.

പാഠപുസ്തകങ്ങളുടെ ഫോട്ടോകോപ്പികൾ എടുത്ത് പഠിക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു, ഇന്ന് അതെല്ലാം മാറി; മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസരംഗത്ത് ഉണ്ടായ മാറ്റം പ്രകടമാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്കൂളുകളുടെ ഭൗതിക സാഹചര്യം ഏറെ മാറിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഏഴ് വർഷം കൊണ്ട് 15 ലക്ഷത്തോളം കുട്ടികൾ പൊതുവിദ്യാഭ്യാസത്തിൻറെ ഭാഗമായെന്നും കൂട്ടിച്ചേർത്തു. വേനലവധിക്കു ശേഷം സ്കൂളുകൾ തുററക്കുന്നതിന്റെ ഭാ​ഗമായി തിരുവനന്തപുരം ജില്ലയിലെ വി.എച്ച്.എസ്.എസ് മലയൻകീഴ് സ്കൂളിൽ നടത്തിയ പ്രവേശനോത്സവത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, മന്ത്രിമാരായ ജി.ആർ അനിൽ, ആൻറണി രാജു വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ എന്നിവർ …

പാഠപുസ്തകങ്ങളുടെ ഫോട്ടോകോപ്പികൾ എടുത്ത് പഠിക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു, ഇന്ന് അതെല്ലാം മാറി; മുഖ്യമന്ത്രി Read More »

ചെമ്പരത്തിക്കൽ ആ​ഗസ്തിയുടെ മകൻ മാത്യു സി.എ അന്തരിച്ചു

മുതലക്കോടം: ചെമ്പരത്തിക്കൽ(കളപ്പുരയിൽ) ആ​ഗസ്തിയുടെ മകൻ മാത്യു സി.എ(കുഞ്ഞേട്ടൻ,88) നിര്യാതനായി. സംസ്കാരം 2/6/2023 വെള്ളിയാഴ്ച രാവിലെ 11ന് ഭവനത്തിൽ ആരംഭിച്ച് മുതലക്കോടം സെൻര് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ, തെക്കുംഭാ​ഗം വാക്കണ്ടത്തിൽ കുടുംബാ​ഗം. മക്കൾ: പരേതനായ ജോർജ്, പോൾ(മുൻ മുനിസിപ്പൽ കൗൺസിലർ), ജാൻസി, ലൂസി, ജെസ്സി, ജോഷി. മരുമക്കൾ: പൗളി മാങ്കുന്നേൽ(പുതുപ്പരിയാരം), ലാലി നീരോലിക്കൽ(പെരുമ്പാവൂർ), സണ്ണി കല്ലറയ്ക്കൽ(അങ്കമാലി), ജോസ് മാതേക്കൽ(ഇഞ്ചത്തൊട്ടി), തോമസ് മുണ്ടങ്കാവിൽ(തൊമ്മൻകുത്ത്), റെജി കല്ലറയ്ക്കൽ(വയനാട്).

അഞ്ചാം തീയതി വരെ മഴക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം: അഞ്ചാം തീയതി വരെ കേരളത്തിൽ ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലും കാറ്റോടും കൂടിയ നേരിയ കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലും മഴക്ക് സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് – ഇടിമിന്നൽ കണ്ടാൽ തുറസ്സായ സ്ഥലങ്ങളിൽ തുടരാതെ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ജനലും വാതിലും അടച്ചിടുക, അവയ്ക്ക് അരികിൽ നിൽക്കരുത്. ഭിത്തിയിലോ തറയിലോ സ്പർശിക്കരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം …

അഞ്ചാം തീയതി വരെ മഴക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു Read More »

തീ പിടിച്ച ബോഗിയുടെ 100 മീറ്റർ അകലത്തിലായിരുന്നു ബി.പി.സി.എൽ സംഭരണി; വൻ ദുരന്തമാണ് ഒഴിവായതെന്ന് വിദഗ്ധർ‌

കണ്ണൂർ: നിർത്തിയിട്ട ട്രെയിനിൻറെ ബോഗി കത്തി നശിച്ച സംഭവത്തിൽ ഒഴിവായത് വൻ ദുരന്തം. തീ പിടിച്ച ബോഗിയും ബി.പി.സി.എൽ സംഭരണിയും തമ്മിൽ വെറും 100 മീറ്റർ അകലം മാത്രമാണുണ്ടായിരുന്നത്. തീ നിയന്ത്രിക്കാൻ സാധിച്ചിരുന്നില്ലെങ്കിൽ വൻ ദുരന്തത്തിന് സാക്ഷിയാകേണ്ടി വരുമായിരുന്നുവെന്ന് വിദഗ്ധർ‌ പറയുന്നു. ബോഗി എൻജിനിൽ നിന്ന് വേർപ്പെടുത്തിയതിനു ശേഷമാണ് ബോഗിയിൽ തീ പടർന്നത്. അതിനാൽ ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യതകളും വിരളമാണ്. അതേ സമയം ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിൽ ട്രെയിനുള്ളിലേക്ക് അക്രമികൾ കടന്നതിനുള്ള തെളിവുകൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. …

തീ പിടിച്ച ബോഗിയുടെ 100 മീറ്റർ അകലത്തിലായിരുന്നു ബി.പി.സി.എൽ സംഭരണി; വൻ ദുരന്തമാണ് ഒഴിവായതെന്ന് വിദഗ്ധർ‌ Read More »

അതിർത്തിയിൽ നുഴഞ്ഞുകയറ്റം; പാകിസ്ഥാൻ പൗരനെ വെടിവച്ചു കൊലപ്പെടുത്തി

സാംബ: ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തി വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്ഥാൻ പൗരനെ ബി.എസ്.എഫ് സംഘം വെടിവച്ചു കൊലപ്പെടുത്തി. കശ്മീരിലെ സാംബ ജില്ലയിൽ വ്യാഴാഴ്ച പുലർച്ചയോടെയാണ് സംഭവം. മാംഗു ചാക് അതിർത്തി ചെക് പോസ്റ്റ് വഴിയാണ് നുഴഞ്ഞു കയറ്റ ശ്രമമുണ്ടായത്. സാംബ സെക്റ്ററിലും സമീപ പ്രദേശങ്ങളിലും ബി.എസ്.എഫ് പരിശോധന തുടരുകയാണ്. രണ്ട് ദിവസത്തിനിടെ ഇതു രണ്ടാം തവണയാണ് പാക് നുഴഞ്ഞുകയറ്റശ്രമം സൈന്യം തകർക്കുന്നത്. ബുധനാഴ്ച നടത്തിയ പരിശോധനയിൽ പാക്കിസ്ഥാനിൽ നിന്ന് നുഴഞ്ഞു കയറാൻ ശ്രമിച്ച മൂന്നു പേരെ …

അതിർത്തിയിൽ നുഴഞ്ഞുകയറ്റം; പാകിസ്ഥാൻ പൗരനെ വെടിവച്ചു കൊലപ്പെടുത്തി Read More »

‌വർധിപ്പിച്ച വൈദ്യുതി നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ വരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതി നിരക്കിൽ വർധനയുണ്ടാകും. ഇന്ധന സർചാർജായി യൂണിറ്റിന് 10 പൈസയും റഗുലേറ്ററി കമ്മിഷൻ അനുവദിച്ച 9 പൈസയും ഉൾപ്പെടെ 19 പൈസയാണ് വർധിക്കുക. ഇതു സംബന്ധിച്ച ഉത്തരവ് ബുധനാഴ്ച രാത്രിയോടെ പുറത്തിറക്കി. നേരത്തെ വൈദ്യുതി സർചാർജ് ഇപ്പോൾ ഈടാക്കേണ്ടതില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ധന സർചാർജ് ഇനത്തിൽ യൂണിറ്റിന് 10 പൈസ ഈടാക്കാനുള്ള തീരുമാനത്തിൽ നിന്നും താത്ക്കാലികമായി സർക്കാർ പിന്മാറുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ രാത്രിയാണ് സർച്ചാർജ് ഈടാക്കാനുള്ള ഉത്തരവ് പുറത്തു വന്നത്. അതേസമയം …

‌വർധിപ്പിച്ച വൈദ്യുതി നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ വരും Read More »

സ്വർണമിശ്രിതം കാപ്സ്യുളുകളാക്കി കടത്താൻ ശ്രമിച്ചു; കരിപ്പൂരിലെത്തിയ യാത്രക്കാരൻ പിടിയിൽ

മലപ്പുറം: ഒമാനിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്നും 1072 ഗ്രാം സ്വർണം പോലീസ് പിടിച്ചെടുത്തു. കോഴിക്കോട് ഈങ്ങാപുഴ സ്വദേശി കരീം(48) ആണ് പിടിയിലായത്. സ്വർണമിശ്രിതം 4 കാപ്സ്യുളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ കരീമിനെ, മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് 4 കാപ്സ്യൂളുകൾ കണ്ടെത്തിയത്. ഈ വർഷം കാലിക്കറ്റ് …

സ്വർണമിശ്രിതം കാപ്സ്യുളുകളാക്കി കടത്താൻ ശ്രമിച്ചു; കരിപ്പൂരിലെത്തിയ യാത്രക്കാരൻ പിടിയിൽ Read More »

വായ്പാ തട്ടിപ്പ്; കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അറസ്റ്റിൽ

കൽപ്പറ്റ: കോൺഗ്രസ് നേതാക്കൾ നടത്തിയ വായ്പാ തട്ടിപ്പിനിരയായി കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം അറസ്റ്റിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി ബുധൻ രാത്രിയാണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വ രാത്രി കസ്റ്റഡിയിൽ എടുത്ത അബ്രഹാമിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുൽപ്പള്ളി സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് നടത്തിയ വായ്പാതട്ടിപ്പിന് ഇരയായ പുൽപ്പള്ളി കേളക്കവല ചെമ്പകമൂല ഇളയിലാത്ത് രാജേന്ദ്രൻ നായരാണ് കഴിഞ്ഞ ദിവസം വിഷം കഴിച്ച് ജീവനൊടുക്കിയത്. വഞ്ചന, …

വായ്പാ തട്ടിപ്പ്; കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അറസ്റ്റിൽ Read More »

ട്രെയിനിൻറെ ബോഗിക്ക് തീ പിടിച്ച സംഭവം; ഫൊറൻസിക് സംഘംകണ്ണൂരിലെത്തി

കണ്ണൂർ: നിർത്തിയിട്ട ട്രെയിനിൻറെ ബോഗിക്ക് തീ പിടിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി ഫൊറൻസിക് സംഘം സ്ഥലത്തെത്തി. കേന്ദ്ര ഐബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. എൻ.ഐ.എയും സംഭവത്തിൻറെ പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഫൊറൻസിക് പരിശോധനയിലൂടെ മാത്രമേ തീപിടിത്തത്തിൻറെ കാരണം വ്യക്തമാകൂ. അതേ സമയം സംഭവത്തിൻറെ സി.സി.റ്റി.വി ദൃശ്യങ്ങൾ പുറത്തു വന്നു. പുലർച്ചെ ഒന്നരയോടെ ഒരാൾ കാനുമായി ട്രെയിനിനു അരികിലേക്ക് എത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ബി.പി.സി.എല്ലിൻറെ സി.സി.റ്റി.വിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്.

പുതിയ അധ്യയന വർഷം ആരംഭിച്ചു; സംസ്ഥാനത്ത് 42 ലക്ഷം കുട്ടികൾ സ്കൂളുകളിലേക്ക്

തിരുവനന്തപുരം: ഇന്ന് പ്രവേശനോത്സവത്തോടെ സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ. വിഎച്ച്എസ്എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. കൈറ്റ് വിക്‌ടേഴ്‌സ് ചാനൽവഴി പരിപാടി തത്സമയം സംപ്രേഷണം ചെയ്തു. സ്‌കൂൾതല പ്രവേശനോത്സവം ജനപ്രതിനിധികൾ, സാംസ്‌കാരിക നായകർ തുടങ്ങിയവർ പങ്കെടുത്തു. കവി മുരുകൻ കാട്ടാക്കട എഴുതി വിജയ് കരുൺ ചിട്ടപ്പെടുത്തി മഞ്ജരി ആലപിച്ച മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം, സൂര്യനെ പിടിക്കണമെന്ന പാട്ടോടെ കുട്ടികളെ സ്കൂളിലേക്ക് …

പുതിയ അധ്യയന വർഷം ആരംഭിച്ചു; സംസ്ഥാനത്ത് 42 ലക്ഷം കുട്ടികൾ സ്കൂളുകളിലേക്ക് Read More »