Timely news thodupuzha

logo

Local News

കോട്ടയത്ത് നിയന്ത്രണം വിട്ട ബസ് ഇടിച്ച് വഴിയാത്രക്കാരിക്ക് പരിക്ക്

കോട്ടയം: എം.സി റോഡിൽ നാട്ടകത്ത് നിയന്ത്രണം വിട്ട അന്തർ സംസ്ഥാന ബസ് വഴിയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ച് വീഴ്ത്തി. എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ഇടിയ്ക്കാതിരിക്കാൻ വെട്ടിച്ച് മാറ്റുന്നതിനിടെയായിരുന്നു അപകടം. പരുക്കേറ്റ നാട്ടകം സ്വദേശിയായ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. നാട്ടകം മറിയപ്പള്ളി സ്വദേശി രാധയെയാണ്(67) മെഡിക്കൽ കോളെജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. കൂത്താട്ട്കുളത്ത് നിന്നും നാട്ടകം മറിയപ്പള്ളിയിലേയ്ക്ക് എത്തിയ ബലേനോ കാർ മറിയപ്പള്ളി ഭാഗത്തെ …

കോട്ടയത്ത് നിയന്ത്രണം വിട്ട ബസ് ഇടിച്ച് വഴിയാത്രക്കാരിക്ക് പരിക്ക് Read More »

തൊടുപുഴ മുട്ടം കോടതി റോഡ് നന്നാക്കാൻ നടപടിയില്ല

തൊടുപുഴ: പ്രതിദിനം ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ജില്ലാ കോടതി, ജില്ലാ ജയിൽ, ജില്ലാ ഹോമിയോ ആശുപത്രി, വിജിലൻസ് ഓഫിസ്, വ്യവസായ കേന്ദ്രം, പോളിടെക്നിക് കോളജ്, വർക്കിങ് വിമൻസ് ഹോസ്‌റ്റൽ, ഐ.എച്ച്.ആർ.ഡി കോളജ് തുടങ്ങി ഒട്ടേറെ കേന്ദ്രങ്ങളിലേക്കു പോകുന്നതിനുള്ള ഏക റോഡാണിത്. റോഡ് തകർന്നിട്ട് കാലങ്ങളായിട്ടും അധികാരികൾ നടപടിയെടുക്കുന്നില്ലെന്നാണ് പ്രദേശ വാസികളുടെ പരാതി. ഇവിടെ യുള്ള പാലത്തിനും വീതി കുറവാണ്. പാലത്തിനു വീതി കൂട്ടാൻ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചെങ്കിലും നടപടി വൈകുകയാണ്. റോഡ് ടാറിങ്ങ് നടത്തി …

തൊടുപുഴ മുട്ടം കോടതി റോഡ് നന്നാക്കാൻ നടപടിയില്ല Read More »

കമ്പത്ത് കാറിനുള്ളിൽ മൂന്ന് മൃതദേഹങ്ങൾ

കമ്പം: തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മലയാളികളായ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരത്തുംമൂട് സ്വദേശികളായ ജോർജ് പി സ്കറിയ(60), ഭാര്യ മേഴ്സി(58) മകൻ അഖിൽ(29) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് സൂചന. കമ്പം-കമ്പംമേട് റോഡില്‍ നിന്ന് മാറി ഒരു തോട്ടത്തിന് അകത്ത് പാര്‍ക്ക് ചെയ്ത കാറിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കോട്ടയം രജിസ്‌ട്രേഷനിലുള്ള വാഹനമാണിത്. അഖിലിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. മൂവരെയും കാണാനില്ലെന്ന് കാണിച്ച് വാകത്താനം പൊലീസില്‍ രണ്ടു ദിവസം മുമ്പ് ബന്ധുക്കള്‍ …

കമ്പത്ത് കാറിനുള്ളിൽ മൂന്ന് മൃതദേഹങ്ങൾ Read More »

കൊച്ചിയിൽ നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞുകൊന്ന സംഭവം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസെടുത്തു

കൊച്ചി: പനമ്പിള്ളി നഗറിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ ശേഷം ഫ്ലാറ്റിൽനിന്ന് വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയുടെ ആൺ സുഹൃത്തിനെതിരേ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ സ്വദേശി റഫീക്കിനെതിരെയാണ് പൊലീസ് കേസെടുത്തത്. യുവതിക്കു വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചതിനാണ് കേസ്. മേയ് മൂന്നിനായിരുന്നു കേരളജനതയെ ഒന്നടങ്കം ഞെട്ടിക്കുന്ന സംഭവമുണ്ടാകുന്നത്. ശുചി മുറിയിൽ പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ അവിവാഹിതയായ യുവതി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്‍റെ കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയിരുന്നുവെന്നും പിന്നീട് രാവിലെ എട്ട് മണിയോടെ അമ്മ വാതിലില്‍ …

കൊച്ചിയിൽ നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞുകൊന്ന സംഭവം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസെടുത്തു Read More »

കോഴിക്കോട് മെഡിക്കൽ കോളെജിൽ കൈവിരൾ നീക്കം ചെയ്യാനെത്തിയ 4 വയസുകാരിക്ക് നാവിന് ശസ്ത്രക്രിയ

കോഴിക്കോട്: വീണ്ടും കോഴിക്കോട് മെഡിക്കൽ കോളെജിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. കൈവിരൾ ശസ്ത്രക്രിയക്കെത്തിയ നാല് വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയതായാണ് പരാതി. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ നാല് വയസുകാരിക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്. കൈയിലെ ആറാം വിരൾ നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയക്കെത്തിയത്. എന്നാൽ ശസ്ത്രക്രിയ നടത്തിയത് നാവിനാണ്. തുടർന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്‌ടർ മാപ്പ് ചോദിച്ചതായും കുടുംബം പറയുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു. കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോകുമ്പോള്‍ …

കോഴിക്കോട് മെഡിക്കൽ കോളെജിൽ കൈവിരൾ നീക്കം ചെയ്യാനെത്തിയ 4 വയസുകാരിക്ക് നാവിന് ശസ്ത്രക്രിയ Read More »

ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു

കൊച്ചി: ഫോർട്ട് കൊച്ചിയിൽ യുവാവ് കുത്തേറ്റു മരിച്ചു. തോപ്പുപടി മൂലംകുഴി സ്വദേശി ബിനോയ് സ്റ്റാൻലിയാണ് കൊല്ലപ്പെട്ടത്. തോപ്പുംപടി അത്തിപ്പുഴ സ്വദേശി അലനാണ് കൊലയ്ക്ക് പിന്നിൽ. ബിനോയ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെത്തിയാണ് കൊലപാതകം നടത്തിയത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിന്‍റെ സി.സി.റ്റി.വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ബിനോയിയെ കൊലപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണ് അലൻ എത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാവുന്നത്. പിന്നില്‍ കത്തി വച്ചുകൊണ്ടാണ് ഇയാള്‍ സംസാരിക്കുന്നത്. വാക്കുതര്‍ക്കത്തിന് പിന്നാലെ നിരവധി തവണ കത്തി ശരീരത്തില്‍ കുത്തിയിറക്കുന്നത് …

ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു Read More »

പാലക്കാട് പാറപ്പിരിവിലെ പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം

പാലക്കാട്: കാഞ്ചിക്കോട് പാറപ്പിരിവിലെ പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. ചെരുപ്പ് നിർമാണത്തിനായുള്ള അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലത്താണ് തീപിടിച്ചത്. തീപിടിത്തത്തിൽ ആളപായമില്ല.

രാ​ജേ​ഷി​ന്‍റെ മൃ­​ത­​ദേ­​ഹ­​വു­​മാ­​യി എ­​യ​ര്‍ ഇ­​ന്ത്യാ ഓ­​ഫി­​സി­​ന് മു­​ന്നി​ല്‍ പ്ര­​തി­​ഷേ­​ധം, കു​ടും​ബ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്ക​ണമെന്ന് ബ​ന്ധു​ക്ക​ൾ

തി­​രു­​വ­​ന­​ന്ത­​പു​രം: ഒ­​മാ­​നി​ല്‍ മ­​രി­​ച്ച പ്ര­​വാ­​സി മ­​ല­​യാ­​ളി ന­​മ്പി രാ­​ജേ­​ഷി­​ന്‍റെ മൃ­​ത­​ദേ­​ഹ­​വു­​മാ­​യി തി​രു​വ​ന​ന്ത​പു​ര​ത്തെ എ­​യ​ര്‍ ഇ­​ന്ത്യ ഓ­​ഫീ­​സി­​ന് മു­​ന്നി​ല്‍ പ്ര­​തി­​ഷേ­​ധ­​വു­​മാ­​യി ബ­​ന്ധു­​ക്ക​ള്‍. ഹൃ­​ദ­​യാ­​ഘാ­​ത­​ത്തെ തു­​ട​ര്‍­​ന്ന് അ­​ത്യാ­​സ­​ന്ന നി­​ല­​യി­​ലാ­​യി­​രു­​ന്ന രാ­​ജേ­​ഷി­​നെ പ­​രി­​ച­​രി­​ക്കാ​ന്‍ ഭാ­​ര്യ അ​മൃ­​ത വി​മാ­​ന ടി​ക്ക­​റ്റ് ബു­​ക്ക് ചെ­​യ്­​തി­​രു­​ന്നെ­​ങ്കി​ലും പോ­​കാ​ന്‍ ക­​ഴി­​ഞ്ഞി​ല്ല. ആ­​ശു­​പ­​ത്രി­​യി​ല്‍ ­​നി­​ന്ന് വ­​ന്ന­​തി­​ന് ശേ­​ഷം വേ­​ണ്ട ശു­​ശ്രൂ­​ഷ ല­​ഭി­​ക്കാ​ത്ത­​ത് മൂ­​ല­​മാ­​ണ് രാ­​ജേ­​ഷ് മ­​രി­​ച്ച­​തെ­​ന്ന് ഇ­​വ​ര്‍ ആ­​രോ­​പി​ച്ചാണ് ബന്ധുക്കളുടെ പ്ര­​തി­​ഷേ​ധം കു­​ടും­​ബ­​ത്തി­​ന്‍റെ ഉ­​ത്ത­​ര­​വാ­​ദി​ത്വം എ­​യ​ര്‍ ഇ­​ന്ത്യ ഏ­​റ്റെ­​ടു­​ക്ക­​ണ­​മെ­​ന്നാ­​ണ് ആ­​വ­​ശ്യം. എ­​യ​ര്‍ ഇ­​ന്ത്യ­​യു­​ടെ ഭാ­​ഗ­​ത്തു­​നി­​ന്ന് കൃ­​ത്യ​മാ­​യ മ­​റു​പ­​ടി ല­​ഭി­​ക്കു​ന്ന­​ത് …

രാ​ജേ​ഷി​ന്‍റെ മൃ­​ത­​ദേ­​ഹ­​വു­​മാ­​യി എ­​യ​ര്‍ ഇ­​ന്ത്യാ ഓ­​ഫി­​സി­​ന് മു­​ന്നി​ല്‍ പ്ര­​തി­​ഷേ­​ധം, കു​ടും​ബ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്ക​ണമെന്ന് ബ​ന്ധു​ക്ക​ൾ Read More »

തമിഴ്‌നാട്ടിൽ ലോറിക്ക് പിന്നിൽ ബസിടിച്ച് 4 മരണം

ചെന്നൈ: ചെന്നൈ – തിരുച്ചിറപ്പള്ളി ദേശീയ പാതയിൽ മധുരാംഗത്ത് സ്വകാര്യ ബസുകളും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു. അപകടത്തിൽ 15ൽ അധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ചെങ്കല്ലുപേട്ടു ​ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെയോടെയാണ് അപകടം. കരിങ്കല്ലുമായി പോയ ലോറിയെ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടതാണ് അപകട കാരണം. ഇതിന് പിന്നിലേക്ക് മറ്റൊരു ബസ് കൂടി ഇടിച്ചു കയറുകയായിരുന്നു.

കേരളത്തിൽ മേയ് 31ഓടെ കാലവർഷമെത്തും

തിരുവനന്തപുരം: കേരളത്തിൽ മേയ് 31ഓടെ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സാധാരണയായി ജൂൺ ഒന്നിനാണ് കാലവർഷം ആരംഭിക്കുക. ഇത്തവണ കാലവർഷം കേരളത്തിൽ ഒരു ദിവസം നേരത്തെ എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. കഴിഞ്ഞ വർഷം എട്ട് ദിവസം വൈകിയാണ് കാലവർഷം കേരളത്തിൽ എത്തിയത്. അതേസമയം കേരളത്തിൽ ശക്തമായ വേനൽമഴ ലഭിച്ചു. 11 ജില്ലകളിലാണ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, …

കേരളത്തിൽ മേയ് 31ഓടെ കാലവർഷമെത്തും Read More »

ആലുവ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

കൊച്ചി: മംഗലപ്പുഴ പാലത്തിന്‍റെ അറ്റകുറ്റപ്പണികളെ തുടർന്ന് ആലുവ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം. വെള്ളിയാഴ്ച മുതൽ 20 ദിവസത്തേക്കാണ് നിയന്ത്രണം. എറണാകുളം ഭാഗത്തേക്കുള്ള ഭാരമുള്ള വാഹനങ്ങൾ രാവിലെ മുതൽ അങ്കമാലി സിഗ്നൽ ജംഗ്ഷനിൽ നിന്ന് എം.സി റോഡിലൂടെ പ്രവേശിച്ച് കാലടി വഴി തിരിഞ്ഞ് ആലുവ ഭാഗത്തേക്ക് പോകണം. അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത് ഒരു വരി ഗതാഗതം മാത്രമേ അനുവദിക്കൂ. സെമിനാരിപ്പടി യുടേൺ പൂർണമായും അടയ്ക്കും. ഇവിടെ തിരിയേണ്ട വാഹനങ്ങൾ പറവൂർക്കവല സിഗ്നലിൽ നിന്നും തിരിഞ്ഞു പോകണമെന്നും അധികൃതർ …

ആലുവ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം Read More »

കൃഷിനാശം; മന്ത്രി പി പ്രസാദ് നാളെ ഇടുക്കി ജില്ലയിൽ

ഇടുക്കി: വരൾച്ചയെ തുടർന്ന് ജില്ലയിലുണ്ടായ കൃഷിനാശം വിലയിരുത്തുന്നതിനായി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് 16ന് ജില്ലയിൽ സന്ദർശനം നടത്തും. രാവിലെ ഒൻപതിന് കുമിളി ഗ്രാമ പഞ്ചായത്തിലെ വെള്ളാരംകുന്നിലാണ് ആദ്യ സന്ദർശനം. തുടർന്ന് ജില്ലയുടെ വിവിധഭാഗങ്ങൾ സന്ദർശിക്കും. കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനൊപ്പം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ഉണ്ടാകും. ഉച്ചയോടെ കട്ടപ്പന ഹിൽ ടൗൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ പ്രത്യേകയോഗം ചേരും. വിവിധ ജനപ്രതിനിധികൾ , കർഷകർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. …

കൃഷിനാശം; മന്ത്രി പി പ്രസാദ് നാളെ ഇടുക്കി ജില്ലയിൽ Read More »

മാമ്പഴക്കാലം അവധിക്കാല സർഗ്ഗത്മക ക്യാമ്പിന് തുടക്കമായി

കട്ടപ്പന: ഗവ. ഐ.ടി.ഐ നാഷണൽ സർവ്വീസ് സ്കീം ദത്ത് ഗ്രാമമായ കോവിൽമലയിലെ കുട്ടികൾക്കായി കേരള യൂത്ത് പ്രമോഷൻ കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മാമ്പഴക്കാലം അവധിക്കാല സർഗ്ഗത്മക ക്യാമ്പിന് രാജപുരം നായൻ രാജാ കമ്മ്യൂണിറ്റി ഹാളിൽ തുടക്കമായി. വ്യക്തിത്വ വികസനം,നേതൃപഠനം, ജീവിത നൈപണി പരിശീലനം, മുഖാമുഖം, ഒറിഗാമി, നാട്ടുകൂട്ടം, ജൈവസംഗീതം, കലാപരിപാടികൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. കട്ടപ്പന നഗരസഭാ ചെയർപേഴ്സൻ ബീനാ ടോമി ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ …

മാമ്പഴക്കാലം അവധിക്കാല സർഗ്ഗത്മക ക്യാമ്പിന് തുടക്കമായി Read More »

നടൻ മാത്യുവിന്‍റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ബന്ധു മരിച്ചു

കൊച്ചി: നടൻ മാത്യുവിന്‍റെ കുടുംബം സഞ്ചരിച്ച വാഹനം കാനയിലേക്ക് മറിഞ്ഞു. അപകടത്തിൽ ബന്ധുവായ റിട്ട. അധ്യാപിക ബീന(60) മരിച്ചു. ശാസ്താംമുകളിലെ ദേശീയ പാതയിലെ നിർമ്മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിയുകയായിരുന്നു. മാത്യുവിന്‍റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്. മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇവർ. മരിച്ച ബീനയുടെ ഭർത്താവ് സാജു, മാത്യുവിന്‍റെ മാതാപിതാക്കളായ ബിജു, സൂസൻ എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് ഓപ്പറേഷൻ ആഗ് നടത്തി പൊലീസ്; ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

തിരുവനന്തപുരം: ഗുണ്ടകളുടെ വീടുകളിൽ പൊലീസ് റെയ്ഡ്. കരമന നേമം മേഖലയിലാണ് ഓപ്പറേഷൻ ആഗെന്ന് പേരിട്ട് റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനത്ത് തുടർച്ചയായി വിവിധ ഇടങ്ങളിൽ ​ഗുണ്ടാ ആക്രമണങ്ങൾ തുടർച്ചയാകുകയാണ്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് റെയ്ഡ്. കഴിഞ്ഞ ദിവസം കരമനയിൽ അഖിലെന്ന യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയിരുന്നു. പ്രതികളെ മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് പിടികൂടാനായത്. ചൊവ്വാഴ്ച രാത്രി വെള്ളറടയിൽ വീണ്ടും ലഹരിമാഫിയയുടെ ആക്രമണം ഉണ്ടായിരുന്നു. പൊലീസിനെതിരെ വ്യാപക വിമർശനവും ഉയർന്നിട്ടുണ്ട്. സിറ്റി പൊലീസ കമ്മീഷണറുടെയും റൂറൽ എസ്.പിയുടെയും നിർദ്ദേശ …

തിരുവനന്തപുരത്ത് ഓപ്പറേഷൻ ആഗ് നടത്തി പൊലീസ്; ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ് Read More »

നവവധുവിനെ മർദിച്ച രാഹുൽ വി​വാ​ഹ​ത്ത​ട്ടി​പ്പു​കാ​ര​നെന്ന് യുവതിയുടെ അച്ഛൻ: പ്രതി വിദേശത്തേക്ക് മുങ്ങി

കോ​ഴി​ക്കോ​ട്: പ​റ​വൂ​ർ സ്വ​ദേ​ശി​യാ​യ ന​വ​വ​ധു​വി​നെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയായ ഭർത്താവ് കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് വ​ള്ളി​ക്കു​ന്ന് സ്‌​നേ​ഹ​തീ​ര​ത്തി​ൽ രാ​ഹു​ൽ പി ​ഗോ​പാ​ല​ൻ ഒളിവിലെന്നു പോലീസ്. ന​വ​വ​ധു​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ വ​ധ​ശ്ര​മ​ത്തി​നും സ്ത്രീ​ധ​ന പീ​ഡ​ന​ത്തി​നു​മാ​ണ് രാ​ഹു​ലിെ​ന​തി​രേ പോ​ലീ​സ് കേ​സെടു​ത്തി​ട്ടു​ള്ള​ത്. രാ​ഹു​ൽ ഇ​ന്നലെ വൈ​കി​ട്ടു മൂ​ന്നു​വ​രെ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി അയാളുടെ അമ്മ പറ​ഞ്ഞു. എ​വി​ടേ​ക്കാ​ണ് പോ​യ​തെ​ന്ന് അ​റി​യി​ല്ല.​ അ​ഭി​ഭാ​ഷ​ക​നെ കാ​ണ​ണ​മെ​ന്നു പ​റ​ഞ്ഞ് പോ​യ​താ​ണ്. രാ​ഹു​ൽ ന​വ​വ​ധു​വി​നെ മ​ർ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ സ്ത്രീധ​നം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നി​ല്ല​ന്നും അ​വ​ർ പ​റ​ഞ്ഞു. ഇ​തി​ൻറെ പേ​രി​ൽ വ​ഴ​ക്ക് ഉ​ണ്ടാ​യി​ട്ടി​ല്ല. …

നവവധുവിനെ മർദിച്ച രാഹുൽ വി​വാ​ഹ​ത്ത​ട്ടി​പ്പു​കാ​ര​നെന്ന് യുവതിയുടെ അച്ഛൻ: പ്രതി വിദേശത്തേക്ക് മുങ്ങി Read More »

തണൽ മരം വീണ് ഓട്ടോറിക്ഷ തകർന്ന തൊഴിലാളിക്ക് സഹായഹസ്തവുമായി ഗ്രാമപഞ്ചായത്ത്

തൊടുപുഴ: ഉടുമ്പന്നൂരിൽ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന പൂവത്തിങ്കൽ ദിലീപ് കുമാറിൻ്റെ ഓട്ടോറിക്ഷയിലേയ്ക്കാണ് സ്റ്റാൻ്റിനു സമീപം നിന്ന തണൽ മരം കടപുഴകി വീണ് അപകടം സംഭവിച്ചത്. ഓട്ടോയുടെ ഉള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. എങ്കിലും ഓട്ടോറിക്ഷയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. അടിയന്തിര സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ രൂപീകരിച്ചിട്ടുള്ള പ്രസിഡൻ്റിൻ്റെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് വാഹനം അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാര യോഗ്യമാക്കുന്നതിനുള്ള സഹായം നൽകിയത്. ഓട്ടോറിക്ഷാ സ്റ്റാൻ്റിൽ വച്ച് നടന്ന …

തണൽ മരം വീണ് ഓട്ടോറിക്ഷ തകർന്ന തൊഴിലാളിക്ക് സഹായഹസ്തവുമായി ഗ്രാമപഞ്ചായത്ത് Read More »

ഹരിതകർമ്മ സേനയുടെ യൂസർ ഫീ ഒഴിവാക്കണം; തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ

തൊടുപുഴ: നഗരസഭയിലെ ഹരിത കർമ്മ സേന വിഭാഗം മാലിന്യങ്ങൾ ഇല്ലാത്ത വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങൾ ഇല്ലാതെ യൂസർ ഫീ വാങ്ങിക്കുന്നത് ഒഴിവാക്കണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ. പല വ്യാപാരസ്ഥാപനങ്ങളിലും ഒരുതരത്തിലുള്ള മാലിന്യങ്ങളും ഇല്ലാത്ത സാഹചര്യമുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ നിന്നും പൈസ ഈടാക്കുന്ന പ്രവണത പ്രതിഷേധാർഹമാണെന്ന് അസോസിയേഷൻ വിലയിരുത്തി. നൽകാത്ത സേവനത്തിന് യൂസർ ഫീ ഈടാക്കുന്നത് അപഹാസ്യമാണെന്നും ഇത്തരം നടപടികളിൽ നിന്നും നഗരസഭ അധികൃതർ പിന്മാറണമെന്നും അസോസിയേഷൻ പ്രസിഡന്റ്‌ അജീവ് പുരുഷോത്തമൻ ആവശ്യപ്പെട്ടു. മാലിന്യങ്ങളുള്ള വ്യാപാര സ്ഥാപനങ്ങളിൽ …

ഹരിതകർമ്മ സേനയുടെ യൂസർ ഫീ ഒഴിവാക്കണം; തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ Read More »

ഏഴുമുട്ടം തുറയ്ക്കൽ റോസക്കുട്ടി നിര്യാതയായി

മുതലക്കോടം: ഏഴുമുട്ടം തുറയ്ക്കൽ പരേതനായ ഉലഹന്നൻ്റെ ഭാര്യ റോസക്കുട്ടി(97) നിര്യാതയായി. സംസ്കാരം 16/5/2024 വ്യാഴം ഉച്ചകഴിഞ്ഞ് മൂന്നിന് മുതലക്കോടം സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത വണ്ടമറ്റം മുണ്ടോളിക്കൽ കുടുംബാംഗം. മക്കൾ: ചിന്നമ്മ, ഏലമ്മ, തങ്കമ്മ, ജോസ്, റ്റി.യു ഫ്രാൻസീസ്(റിട്ട. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ), റ്റി.യു ജോർജ്(റിട്ട. ഹെഡ്മാസ്റ്റർ), ജോൺസൺ. മരുമക്കൾ: പരേതനായ മാത്യു ചീരാംകുന്നേൽ(ആനക്കാംപൊയിൽ), എം.സി ചാക്കോ മുളയ്ക്കൽ(ഏഴല്ലൂർ), ജയിoസ് മഠത്തിൽ(നെയ്യശ്ശേരി), ലൂസി മാതാളികുന്നേൽ(ഉടുമ്പന്നൂർ), നാൻസി മുരിങ്ങമറ്റത്തിൽ(കരിമണ്ണൂർ, റിട്ട: ഹെഡ്മിസ്ട്രസ്), എലിസബത്ത് വടക്കേൽ(കരിമണ്ണൂർ, റിട്ട. അധ്യാപിക), …

ഏഴുമുട്ടം തുറയ്ക്കൽ റോസക്കുട്ടി നിര്യാതയായി Read More »

ഇ​ടു​ക്കിയിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ അച്ഛനും മകനും സമീപവാസിയും പിടിയിൽ

ഇ​ടു​ക്കി: വീ​ട്ടു​വ​ള​പ്പി​ൽ പരിപാലിച്ചുപോന്ന ക​ഞ്ചാ​വ് ചെ​ടി​ക​ളും ക​ഞ്ചാ​വു​മാ​യി മു​ന്നു പേ​ർ പി​ടി​യി​ൽ. ഇ​ടു​ക്കി വാ​ഗ​മ​ണ്ണി​ലാ​ണ് സം​ഭ​വം. പാ​റ​ക്കെ​ട്ട് മ​രു​തും​മൂ​ട്ടി​ൽ വി​ജ​യ​കു​മാ​ർ(58) മ​ക​ൻ വി​നീ​ത്(27), സ​മീ​പ​വാ​സി വി​മ​ൽ ഭ​വ​നി​ൽ വി​മ​ൽ(29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 50 ഗ്രാം ​ക​ഞ്ചാ​വും വീ​ട്ടു​വ​ള​പ്പി​ൽ വ​ള​ർ​ത്തി​യി​രു​ന്ന ആ​റ് ക​ഞ്ചാ​വ് ചെ​ടി​ക​ളും ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് പി​ടി​കൂ​ടി. ഇ​ടു​ക്കി ഡാ​ൻ​സാ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. പ​ല ത​വ​ണ ഇ​വ​രെ പി​ടി​കൂ​ടാ​ൻ …

ഇ​ടു​ക്കിയിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ അച്ഛനും മകനും സമീപവാസിയും പിടിയിൽ Read More »

സുശീൽ കുമാർ മോദിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും അണികളും

പറ്റ്ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സുശീൽ കുമാർ മോദിക്ക്(72) സഹപ്രവർത്തകരും അണികളും സുഹൃത്തുക്കളുമുൾപ്പെടെ പതിനായിരങ്ങളുടെ അന്ത്യാഞ്ജലി. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ പറ്റ്നയിലെ ദിഘഘട്ടിൽ ഭൗതിക ശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ക്യാൻസർ ബാധിതനായിരുന്ന സുശീൽ മോദി ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയാണ് അന്തരിച്ചത്. ഭൗതിക ശരീരം ചൊവ്വാഴ്ച ഉച്ചയോടെ പ്രത്യേക വിമാനത്തിൽ പറ്റ്നയിലെത്തിച്ചു. ബി.ജെ.പി നേതാക്കൾ ചേർന്നു സ്വീകരിച്ച ഭൗതിക ശരീരം രാജേന്ദ്ര നഗറിലെ വസതിയിലും ബിഹാർ അസംബ്ലിയിലും പൊതുദർശനത്തിനു …

സുശീൽ കുമാർ മോദിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും അണികളും Read More »

കാസർഗോഡ് ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കമ്മൽ മോഷ്ടിച്ച് ഉപേക്ഷിച്ചു

കാസർഗോഡ്: രാത്രി ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി കവർച്ച. മുത്തച്ഛൻ പശുവിനെ കറക്കാനായി പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. തുടർന്ന് നടത്തിയ തെരച്ചിലിൽ വീടിന് അധികം അകലെയല്ലാതെ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വർണ കമ്മൽ മോഷണം പോയി. കുട്ടിയുടെ കണ്ണിനും കഴുത്തിനും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

1win México Sitio Oficial De Apuestas Deportivas Online Login Bono Hasta Mxn Seventeen, 55

1win México Sitio Oficial De Apuestas Deportivas Online Login Bono Hasta Mxn Seventeen, 550 1win México Regístrate Gratis Y Obtén Un Bono Para 500% Content Carreras De Caballos Virtuales In Para Android At The Ios Los 4 Mas Famosas Juegos En 1win México 2024 Escándalo En La Liga Femenina: Jugadoras De Llaneros Abandonaron En Reunion …

1win México Sitio Oficial De Apuestas Deportivas Online Login Bono Hasta Mxn Seventeen, 55 Read More »

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം

ഇടുക്കി: തൊടുപുഴ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒരു വർഷം ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്‌മെന്റ്‌ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു / തത്തുല്യം മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. www.fcikerala.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി മേയ് 31ന് വൈകിട്ട് അഞ്ചു മണി. കൂടുതൽ വിവരങ്ങൾക്ക് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തൊടുപുഴ – 0486 2224601 / 9400455066, തിരുവനന്തപുരം – 0471 2728340 / 8075319643, കൊല്ലം …

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം Read More »

കാലവർഷ മുന്നൊരുക്കം: ദുരന്ത നിവാരണ ജില്ലാതല യോഗം മെയ് 17 ന്

ഇടുക്കി: കാലവർഷത്തിന് മുന്നോടിയായി ജില്ലയിലെ ദുരന്ത നിവാരണ പ്രതിരോധ മുന്നൊരുക്ക പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനുമായി വിവിധ വകുപ്പ് /ഓഫീസ് മേധാവികളുടെ യോഗം മെയ് 17 വെള്ളി പകൽ 11.30 ന് ചേരും. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ ജില്ലയിലെ മുഴുവൻ വകുപ്പ് ഓഫീസ് മേധാവികളും പങ്കെടുക്കണമെന്ന് ജില്ലാകലക്ടർ അറിയിച്ചു.

ഓർമ്മക്കൂട്ടുമായി 49 വർഷങ്ങൾക്ക് ശേഷം അക്ഷ രതറവാട്ടിൽ

രാജാക്കാട്: 49 വർഷങ്ങൾക്കു മുമ്പ് തങ്ങൾക്ക് അക്ഷര വെളിച്ചം നൽകിയ കലാലയ മുറ്റത്ത് വീണ്ടുമൊരു ഒത്തുചേരലുമായി ചങ്ങാതികൂട്ടം.1974 – 1975 എസ്.എസ്.എൽ.സി ബാച്ചിൽ പഠിച്ചവരാണ് തങ്ങളുടെ മാതൃവിദ്യാലയമായ രാജാക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വീണ്ടും ഒത്തുചേർന്നത്. റിട്ടയേഡ് ജീവനക്കാരും, പൊതു പ്രവർത്തകരും കച്ചവടക്കാരും,കൃഷിക്കാരുമടക്കം ജീവിതത്തിന്റെ പല മേഖലകളിലായി ഒരോരോ ജോലികൾ ചെയ്തു വരുന്നവരാണ് ഒത്തുചേർന്നത്. രാജാക്കാട് ടൗണിൽ കച്ചവട സ്ഥാപനം നടത്തുന്ന കോനൂർ സണ്ണിയുടെ നേതൃത്വത്തിൽ ലഭ്യമായ എല്ലാ കൂട്ടുകാരേയും നിരന്തരമായി ഫോണിൽ വിളിക്കുകയും,ഒ.റ്റി രാജേന്ദ്രൻ വാട്സ് …

ഓർമ്മക്കൂട്ടുമായി 49 വർഷങ്ങൾക്ക് ശേഷം അക്ഷ രതറവാട്ടിൽ Read More »

യൂണിവേഴ്സിറ്റി ഹാന്റ്ബോൾ ഇടുക്കി ജില്ലക്ക് അഭിമാനകരമായ നേട്ടം

തൊടുപുഴ: യൂണിവേഴ്സിറ്റി ഹാന്റ്ബോൾ ചാംമ്പ്യൻഷിപ്പിൽ ജില്ലാ ടീമിൽ നിന്നും എഴ് കായിക താരങ്ങൾക്ക് സെലക്ഷൻ ലഭിച്ചു. തേവരയിൽ നടന്ന ഓൾ ഇന്ത്യാ ചാമ്പ്യൻഷിപ്പിൻ ചരിത്ര വിജയം നേടിയ എം.ജി. യൂണിവേഴ്സിറ്റി ടീം ക്യാപ്റ്റൻ അനീഷ് ജിജി, കിരൺ ആർ.കൃഷ്ണ, ഇൻസമാം അനസ് എന്നിവർ കളമശേരി സെന്റ് പോൾസ് കോളേജ് വിദ്യാർത്ഥികളാണ് നാലാം സ്ഥാനം കരസ്ഥമാക്കി കാലിക്കറ്റ് യൂണിവേഴ്സ്റ്റി ടീമിൽ സെലക്ഷൻ ലഭിച്ചവർ. കൊടകര സഹൃദയ കോളേജ് താരങ്ങളായ റോണി വി.ടി, ഇന്ത്യൻ യൂണിവേഴ്സിറ്റി ടീം അംഗം ജീവൻ …

യൂണിവേഴ്സിറ്റി ഹാന്റ്ബോൾ ഇടുക്കി ജില്ലക്ക് അഭിമാനകരമായ നേട്ടം Read More »

പ്രശസ്ത നാടക നടൻ എം.സി കട്ടപ്പന നിര്യാതനായി

കട്ടപ്പന: പ്രശസ്ത നാടക നടൻ എം.സി കട്ടപ്പനയെന്ന് അറിയപ്പെടുന്ന ഇടുക്കി കട്ടപ്പന മങ്ങാട്ട് എം.സി ചാക്കോ(75) നിര്യാതനായി. വാർധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലായിരുന്നു. സംസ്കാരം 15/5/2024 ബുധൻ രാവിലെ 9.30ന് കട്ടപ്പന സെൻറ് ജോജ്ജ് പള്ളിയിൽ. 1977ല്‍ ആറ്റിങ്ങല്‍ ദേശാഭിമാനി തിയേറ്റേഴ്‌സിന്റെ പുണ്യതീര്‍ത്ഥംതേടിയെന്ന പ്രൊഫഷണല്‍ നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് മുപ്പതോളം പ്രൊഫഷണല്‍ നാടകങ്ങളിലായി ഏഴായിരത്തിലധികം വേദികളില്‍ അഭിനയിച്ചു. 2007ല്‍ കൊല്ലം അരീനയുടെ ആരും കൊതിക്കുന്നമണ്ണെന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് …

പ്രശസ്ത നാടക നടൻ എം.സി കട്ടപ്പന നിര്യാതനായി Read More »

കുമളി നാലാംമൈൽ പാലത്തിന് സമീപത്ത് മൃതദ്ദേഹം

കുമളി: നാലാംമൈൽ പാലത്തിന് സമീപത്ത് നിന്നും മൃതദ്ദേഹം കണ്ടെത്തി. പാലത്തിനോട് ചേർന്ന് വാഴക്കൂട്ടത്തിനിടയിൽ തലകീഴായ നിലയിലായിരുന്നു മൃതദ്ദേഹം. നാലാം മൈൽ പാണ്ടിക്കുഴി സ്വദേശി പണ്ഡിരംഗൻ ആണ് മരിച്ചത്. പാലത്തിൽ നിന്നും വീണ് മരിച്ചതാമെന്ന് പ്രധമിക നിഗമനം. കുമളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

ഇടുക്കിയില്‍ പോക്സോ കേസിലെ അതിജീവിത വീട്ടിനുള്ളില്‍ മരിച്ച നിലയില്‍, കഴുത്തിൽ ബെൽറ്റും

ഇടുക്കി: ഇരട്ടയാറിലാണ് പോക്സോ കേസിലെ അതിജീവിതയായ പതിനേഴുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍ ആണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് ആകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. വീട്ടിലുള്ളവര്‍ രാവിലെ ജോലിക്ക് പോയതായിരുന്നു. പെണ്‍കുട്ടി കിടന്നുറങ്ങുകയായിരുന്നു. രാവിലെ 11ഓടെ പെണ്‍കുട്ടിയുടെ അമ്മ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ മകളെ കാണുന്നത്. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍ കട്ടിലിലാണ് മൃതദേഹം കിടന്നത്. …

ഇടുക്കിയില്‍ പോക്സോ കേസിലെ അതിജീവിത വീട്ടിനുള്ളില്‍ മരിച്ച നിലയില്‍, കഴുത്തിൽ ബെൽറ്റും Read More »

സ്വർണം തട്ടിയെടുക്കാൻ ശ്രമം, വിവാഹ ദിവസം തന്നെ ബന്ധം അവസാനിപ്പിച്ചു: തിരുവനന്തപുരത്ത് വധുവിന്‍റെ പരാതിയിൽ വരനും ബന്ധുക്കൾക്കും എതിരെ കേസ്

തിരുവനന്തപുരം: സ്വർണം തട്ടിയെടുക്കാൻ കല്യാണം നടത്തിയെന്ന വധുവിന്‍റെ പരാതിയിൽ വരനും ബന്ധുക്കൾക്കുമെതിരേ കേസ്. വിവാഹ ദിവസം തന്നെയാണ് കേസ് രജിസ്റ്റർ ചെയ്തത്. കരമന നെടുങ്കാട് സ്വദേശി മിഥുനെതിരേയാണ് പരാതി. കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. ക്ഷേത്രത്തിലെ വിവാഹത്തിനു ശേഷം ഇരുവരും വരന്‍റെ വീട്ടിലെത്തിപ്പോൾ മിഥുനുമായി ബന്ധമുണ്ടെന്നും തന്നെ ചതിച്ചെന്നും ആരോപിച്ച് ഒരു യുവതി ബഹളമുണ്ടാക്കി. ഇതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തന്നെ പീഡിപ്പിച്ചെന്ന് കാട്ടി യുവതി കരമന പൊലീസിൽ പരാതിയും നൽകി. ഇതോടെ ബന്ധുക്കൾ വധുവിനെ തിരികെ കൂട്ടിക്കൊണ്ടു …

സ്വർണം തട്ടിയെടുക്കാൻ ശ്രമം, വിവാഹ ദിവസം തന്നെ ബന്ധം അവസാനിപ്പിച്ചു: തിരുവനന്തപുരത്ത് വധുവിന്‍റെ പരാതിയിൽ വരനും ബന്ധുക്കൾക്കും എതിരെ കേസ് Read More »

യു.പിയിൽ പി​താ​വി​നെ അ​ടി​ച്ച് കൊ​ന്ന് മൃ​ത​ദേ​ഹം ക​ത്തി​ച്ച് മ​ക​ൻ

ആ​യേ​ര: സ്വ​വ​ർ​ഗ​ര​തി​യെ എ​തി​ർ​ത്ത പി​താ​വി​നെ മ​ക​ൻ ഇ​രു​മ്പ് ക​മ്പി​കൊ​ണ്ട് അ​ടി​ച്ചു​കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​യേ​ര ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​യാ​തി​രി​ക്കാ​ൻ മ​ക​ൻ മൃ​ത​ദേ​ഹം ക​ത്തി​ച്ച​തി​ന് ശേ​ഷം പെ​ട്ടി​യി​ലാ​ക്കി ഉ​പേ​ക്ഷി​ച്ചു. മൃ​ത​ദേ​ഹം പാ​തി ക​ത്തി​യ നി​ല​യി​ൽ പെ​ട്ടി​ക്കു​ള്ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. മെ​യ് നാ​ലി​ന് കൊ​ല​പാ​ത​കം ന​ട​ന്നെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ അ​ന്വേ​ഷി​ക്കാ​നാ​യി മൂ​ന്ന് പോ​ലീ​സ് ടീ​മി​നെ രൂ​പ​പ്പെ​ടു​ത്തി​യി​രു​ന്നു. കാ​ണാ​താ​യ വ്യ​ക്തി​യു​ടെ അ​ട​യാ​ള​ങ്ങ​ളു​മാ​യി സാ​മ്യം ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ …

യു.പിയിൽ പി​താ​വി​നെ അ​ടി​ച്ച് കൊ​ന്ന് മൃ​ത​ദേ​ഹം ക​ത്തി​ച്ച് മ​ക​ൻ Read More »

വണ്ടിപ്പെരിയാർ മ്ലാമലയിൽ പതിനാറുകാരി കുളിക്കുന്ന ദൃശ്യം മൊബൈലിൽ പകർത്തിയ പ്രതിയെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തു

വണ്ടിപ്പെരിയാർ: ഈ മാസം മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്.എസ്റ്റേറ്റ് ലയത്തിൽ താമസക്കാരിയായ 16 വയസ്സുകാരി കുളിമുറിയിൽ കുളിച്ചു കൊണ്ടിരുന്നപ്പോൾ തൊട്ടടുത്ത വീട്ടിലെ താമസക്കാരനായ ശരത്ത് മൊബൈലിൽ കുട്ടി കുളിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു. ഇത് കണ്ട് കുട്ടി ബഹളം വെക്കുകയും വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് പ്രതി മൊബൈൽ തീയിട്ട് കത്തിച്ചു കളയുകയായിരുന്നു. പിന്നീട് വീട്ടുകാർ തമ്മിൽ വഴക്കുണ്ടാവുകയും സംഭവം പുറത്താവുകയും ചെയ്തു. തുടർന്നാണ് പെൺകുട്ടിയുടെ പിതാവ്.വണ്ടിപ്പെരിയാർ പോലീസിൽപരാതി നൽകിയത് പരാതിയിൻ മേൽ സർക്കിൾ …

വണ്ടിപ്പെരിയാർ മ്ലാമലയിൽ പതിനാറുകാരി കുളിക്കുന്ന ദൃശ്യം മൊബൈലിൽ പകർത്തിയ പ്രതിയെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തു Read More »

അവയവ ദാനത്തിലൂടെ മരണത്തെ തോൽപ്പിച്ച് സുനിൽകുമാർ

തൊടുപുഴ: ഗുരുതര രോഗത്താൽ മരണത്തോട് മല്ലടിക്കുമ്പോഴും സുനിൽ കുമാറിൻ്റെ മനസിൽ താൻ മരണത്തിന് കീഴടങ്ങിയാലും തൻ്റെ അവയവങ്ങൾ മറ്റുള്ളവരിലൂടെ ജീവിക്കണമെന്ന ആഗ്രഹമായിരുന്നു. കരിങ്കുന്നം അരീക്കൽ സുനിൽ കുമാർ(45) അവയവ ദാനത്തിലൂടെ മരണത്തേയും തോൽപ്പിക്കുകയായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘം പാറക്കടവ് ശാഖാ സ്വയംസേവകനാണ് സുനിൽകുമാർ. അവിവാഹിതനാണ്. കടുത്ത തലവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തലയ്ക്കകത്ത് മുഴ കണ്ടെത്തിയത്. ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാതെ മറ്റു മാർഗങ്ങൾ ഇല്ലായെന്ന് ഡോക്ടർമാർ വിധിയെഴുതി. കഴിഞ്ഞ ഏഴിന് കോട്ടയം മെഡിക്കൽ കോളേജിൽ സുനിൽകുമാർ …

അവയവ ദാനത്തിലൂടെ മരണത്തെ തോൽപ്പിച്ച് സുനിൽകുമാർ Read More »

ജലസ്രോതസ്സുകളിലെ മാലിന്യം നീക്കം ചെയ്യാൻ വാട്ടർ ട്രാഷ് കളക്ടിംഗ് മെഷീൻ നിർമ്മിച്ച് വിശ്വജ്യോതി എൻജിനീയറിങ്ങ് കോളേജ് വിദ്യാർത്ഥികൾ

തൊടുപുഴ: ജലസ്രോതസ്സുകളിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിയി വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ‘വാട്ടർ ട്രാഷ് കളക്റ്റിങ്ങ് മെഷീൻ ലോഞ്ചിംഗ് കോളേജ് മാനേജർ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ നിർവഹിച്ചു. കോളേജ് ഡയറക്ടർ ഡോ.പോൾ പാറത്താഴം, പ്രിൻസിപ്പൽ ഡോ. കെ കെ രാജൻ, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. ഷണ്മുഖേഷ് കെ, വൈസ് പ്രിൻസിപ്പൽ സോമി പി മാത്യു, ഡോ. അരവിന്ദ് എസ്, ലീബ വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു. ജലസ്രോതസ്സുകളെ ദോഷകരമായി …

ജലസ്രോതസ്സുകളിലെ മാലിന്യം നീക്കം ചെയ്യാൻ വാട്ടർ ട്രാഷ് കളക്ടിംഗ് മെഷീൻ നിർമ്മിച്ച് വിശ്വജ്യോതി എൻജിനീയറിങ്ങ് കോളേജ് വിദ്യാർത്ഥികൾ Read More »

ഇടുക്കിയിലെ കടുത്ത വരൾച്ച ഏറ്റവും കൂടുതൽ ബാധിച്ചത് ജില്ലയിലെ ഏലം കർഷകരെ

ഇടുക്കി: ഇത്തവണ കടുത്ത വേനൽ ഇല്ലാതാക്കിയത് കർഷകരുടെ സ്വപ്നത്തെ മാത്രമല്ല ഒരു നാടിൻ്റെയൊന്നാകെയുള്ള സാമ്പത്തിക ഭദ്രത കൂടിയാണ്. മലയോര മേഖലയുടെ മുഖ്യ വരുമാന മാർഗമായ സുഗന്ധ വ്യഞ്ജന കൃഷിയിൽ നിന്നുള്ള ഉൽപ്പാദനം പൂർണ്ണമായും നിലച്ചുവെന്ന് പറയാം. പ്രതിവർഷം 6000 കോടി രൂപായാണ് ഏലത്തിൽ നിന്ന് മാത്രം ലഭിച്ചിരുന്നത്. എന്നാൽ വരൾച്ച എല്ലാം തകിടം മറിച്ചു.മൂന്ന് മാസത്തിനിടെ 113 കോടി രൂപായുടെ ഏലം കൃഷി നശിച്ചതായുള്ള പ്രാഥമിക റിപ്പോർട്ട് ജില്ലയിൽ നിന്നും കൃഷി മന്ത്രിക്ക് സമർപ്പിച്ച് കഴിഞ്ഞു. കട്ടപ്പന, …

ഇടുക്കിയിലെ കടുത്ത വരൾച്ച ഏറ്റവും കൂടുതൽ ബാധിച്ചത് ജില്ലയിലെ ഏലം കർഷകരെ Read More »

മത സൗഹാര്‍ദ്ദത്തിന്റെ മാതൃക പകർന്ന് ശല്യാംപാറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷം

ഇടുക്കി: മതസൗഹാര്‍ദ്ദത്തിന്റെ മനോഹര കാഴ്ച്ചയാണ് ശല്യാംപാറയെന്ന കൊച്ചുഗ്രാമം മുമ്പോട്ട് വയ്ക്കുന്നത്.ജാതി മത വര്‍ണ്ണങ്ങളുടെ പേരില്‍ മനസ്സുകള്‍ തമ്മില്‍ അകന്നുപോകുന്ന കാലത്ത് രണ്ട് ആരാധനാലയങ്ങളിലെ ആഘോഷങ്ങളില്‍ ജാതി മത വ്യത്യാസങ്ങളില്ലാതെ എല്ലാവരും പങ്ക് ചേരുന്ന മത സാഹോദര്യത്തിന്റെ കാഴ്ച്ചയാണ് ഇവിടെ നിന്നും കാണാന്‍ കഴിയുക.ശല്യാംപാറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമായുള്ള താലപ്പൊലി ഘോഷയാത്രക്ക് ശല്യാംപാറ നൂറുല്‍ ഹുദാ ജുമാമസ്ജിദ് അങ്കണത്തില്‍ സ്വീകരണമൊരുക്കി. മസ്ജിദ് പരിസരത്ത് നല്‍കുന്ന സ്വീകരണത്തിന് ശേഷം എല്ലാവരും ഒരുമിച്ചാണ് ഘോഷയാത്രയായി ക്ഷേത്ര സന്നിധിയിലേക്കെത്തുക. താലപ്പൊലിഘോഷയാത്രയില്‍ …

മത സൗഹാര്‍ദ്ദത്തിന്റെ മാതൃക പകർന്ന് ശല്യാംപാറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷം Read More »

കൊക്കോയുടെ വില ഇടിഞ്ഞു

ഇടുക്കി: മുകളിലേക്ക് കയറിയത് പോലെ തന്നെ കൊക്കോയുടെ വില താഴേക്കും ഇടിഞ്ഞു. സര്‍വ്വകാല റെക്കോഡിട്ട കൊക്കോവില ഒരാഴ്ച്ചകൊണ്ട് പാതിയോളമാണ് കുറഞ്ഞത്. 1000 മുതല്‍ 1075 രൂപ വരെ വിലയുണ്ടായിരുന്ന ഉണങ്ങിയ കൊക്കോ പരിപ്പിന്റെ വില 580 മുതല്‍ 600 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്. 270 രൂപ വിലയുണ്ടായിരുന്ന പച്ച കൊക്കോക്ക് 180 രൂപയായും വില താഴ്ന്നു. ഉത്പാദനക്കുറവും രോഗബാധയും വിലയിടിവും മൂലം കര്‍ഷകര്‍ വ്യാപകമായി കൊക്കോ കൃഷി ഉപേക്ഷിച്ചിരുന്നു. ഇതോടെ ഉത്പാദനം കുത്തനെ ഇടിയുകയും വില കുതിച്ചു …

കൊക്കോയുടെ വില ഇടിഞ്ഞു Read More »

തൊടുപുഴയിൽ ഹരിതകർമ്മ സേനാം​ഗങ്ങളെ കല്ലെറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചവർക്ക് എതിരെ നടപടി സ്വീകരിച്ചു

തൊടുപുഴ: ന​ഗരസഭയിലെ ഹരിതകർമ്മ സേനാം​ഗങ്ങളോട് മോശമായി പെരുമാറുകയും ചീത്ത വിളിക്കുകയും കല്ലെറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചക്കുകയും ചെയ്തവർക്ക് എതിരെ നടപടി സ്വീകരിച്ചു. അഞ്ചാം വാർഡിൽ കണ്ടർമഠം ഭാ​ഗത്തെ അമ്മക്കും മകനുമെതിരെയാണ് നടപടി കൈക്കൊണ്ടത്. ഇവർക്കെതിരെ ഹരിതകർമ്മ സേനാം​ഗങ്ങൾ മെയ് 10ന് പരതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മാപ്പ് പറയിപ്പിക്കുകയും എല്ലാ മാസവും കൃത്യമായി ഫീസ് നൽകി ഹരിതകർമ്മ സേനാം​ഗങ്ങളോട് സഹകരിക്കുകയും ചെയ്യണമെന്ന താക്കീത് നൽകുകയും ചെയ്തതാണ്. ഹരിതകർമ്മ സേനാം​ഗങ്ങളോട് സഹകരിക്കാതെ വീടിനു മുന്നിൽ …

തൊടുപുഴയിൽ ഹരിതകർമ്മ സേനാം​ഗങ്ങളെ കല്ലെറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചവർക്ക് എതിരെ നടപടി സ്വീകരിച്ചു Read More »

ജില്ലാ സീനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് മെയ് 18ന് തൊടുപുഴയില്‍

തൊടുപുഴ: ഈ വര്‍ഷത്തെ ജില്ലാ സീനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് മെയ് 18ന് രാവിലെ ഒമ്പതു മുതല്‍ വെങ്ങല്ലൂര്‍ മുനിസിപ്പല്‍ യു.പി സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കും. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ മുന്‍കൂട്ടി പേരു രജിസ്റ്റര്‍ ചെയ്യുകയും 18ന് രാവിലെ ഒമ്പതു മണിക്ക് സ്പോര്‍ട്സ് യൂണിഫോമുമായി ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണെന്ന് സെക്രട്ടറി മുഹമ്മദ് ഫാസില്‍ അറിയിച്ചു. മെയ് 27, 28 തീയതികളില്‍ അങ്കമാലിയില്‍ വച്ച് നടത്തുന്ന സംസ്ഥാന സീനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ …

ജില്ലാ സീനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് മെയ് 18ന് തൊടുപുഴയില്‍ Read More »

കരിമണ്ണൂർ കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ ഒഴിവ്

കരിമണ്ണൂർ: കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ നിലവിൽ ഒഴിവുള്ള മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് പ്രതിമസം ബേസിക് പേ ശമ്പളത്തിൽ(62,500) താൽകാലിക നിയമനം. യോ​ഗ്യത എം.ബി.ബി.എ.സും റ്റി.സി.എം.സി രജിസ്ട്രേഷനും. താൽപര്യമുള്ളവർ 17/5/2024 വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി യോ​ഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം കരിമണ്ണൂർ കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കുക. 18ന് ഉച്ചകഴിഞ്ഞ് രണ്ടിന് കരിമണ്ണൂർ ​ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് അഭിമുഖം നടത്തും.

ഉപകരണങ്ങൾ നവീകരിക്കുന്നതിൽ ജല അതോറിറ്റിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: കാലാകാലങ്ങളിൽ ജലവിതരണ ഉപകരണങ്ങൾ നവീകരിക്കുന്നതിന് ജല അതോറിറ്റിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി മനുഷ്യാവകാശ കമ്മീഷൻ. ഇടുക്കി അഞ്ചുരുളിയിൽ സ്ഥാപിക്കുന്ന 35 എം എൽ ഡി പദ്ധതി പൂർത്തിയാകുന്നതു വരെ പ്രദേശത്തെ ജനങ്ങൾക്ക് അടിയന്തരമായി കുടിവെള്ളം എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ജല അതോറിറ്റി എം.ഡി ക്ക് നിർദ്ദേശം നൽകി. ഉപ്പുതറ ഗ്രാമ പഞ്ചായത്തിൽ പെരിയാർ നദീതീരത്ത്പമ്പുസെറ്റുകൾ കേടായതു കാരണം കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയിലാണ് ഉത്തരവ്. പമ്പ് ഹൌസും ജല സംഭരണിയും പഞ്ചായത്തിന്റെ …

ഉപകരണങ്ങൾ നവീകരിക്കുന്നതിൽ ജല അതോറിറ്റിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് മനുഷ്യാവകാശ കമ്മീഷൻ Read More »

ദക്ഷിണേന്ത്യയിലെ 60ഓളം പേര്‍ പങ്കെടുത്ത ആതിരപ്പിള്ളി, വാഴച്ചാല്‍ ദ്വിദിന ട്രക്കിംഗ് സമാപിച്ചു

തൃശൂർ: ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍, ഇ.പി.സി കേരളത്തിന്‍റെയും വാഴച്ചാല്‍ വനം ഡിവിഷന്‍റെയും സഹകരണത്തോടെ സംഘടിപ്പിച്ച ആതിരപ്പിള്ളി, വാഴച്ചാല്‍ ദ്വിദിന ട്രക്കിംഗ് പരിപാടി സമാപിച്ചു. പുതിയ യാത്രാനുഭവങ്ങള്‍ നേടുവാനും വനം വന്യജീവി സംരക്ഷണത്തിന്‍റെ പ്രാധാന്യം സമൂഹത്തിനു പകര്‍ന്നു നല്കുവാനും വേണ്ടിയാണ് യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ ഇടുക്കി യൂണിറ്റ് ഈ പരിപാടി സംഘടിപ്പിച്ചത്. ദക്ഷിണേന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 60ഓളം പേര്‍ യാത്രയില്‍ പങ്കാളികളായി. ഇടുക്കി യൂണിറ്റ് പ്രസിഡന്‍റ് എന്‍ രവീന്ദ്രന്‍, സെക്രട്ടറി എ.പി മുഹമ്മദ് ബഷീര്‍, സംസ്ഥാന …

ദക്ഷിണേന്ത്യയിലെ 60ഓളം പേര്‍ പങ്കെടുത്ത ആതിരപ്പിള്ളി, വാഴച്ചാല്‍ ദ്വിദിന ട്രക്കിംഗ് സമാപിച്ചു Read More »

തൊടുപുഴ പുതുക്കുളം ശ്രീ നാഗരാജസ്വാമിക്ഷേത്രത്തില്‍ ആയില്ല്യം പൂജ 15ന്

തൊടുപുഴ: പുതുക്കുളം ശ്രീ നാഗരാജസ്വാമിക്ഷേത്രത്തിലെ ആയില്ല്യം പൂജ 15ന് രാവിലെ നാല് മണിക്കു നിര്‍മ്മാല്യ ദര്‍ശനം, 4.15ന് അഭിഷേകങ്ങള്‍, 5 മണിക്ക് മലര്‍നേദ്യം, 5.30ന് നൂറും പാലും കൊടുക്കല്‍, 6 മണിക്ക് ഗണപതി ഹോമം, 7.15ന് ഉഷ:പൂജ, 8.00ന് പാല്‍പ്പായസ ഹോമം, 9 മണിക്ക് അഷ്ടനാഗപൂജ, 10.30ന് ഉച്ച പൂജ, തുടര്‍ന്ന് തളിച്ചുകൊട, 12 മണിക്ക് നട അടയ്ക്കല്‍, വൈകുന്നേരം 4.30ന് നട തുറക്കും. 6.30ന് ദീപാരാധന തുടര്‍ന്ന് സര്‍പ്പ ബലിയും ഉണ്ടായിരിക്കുന്നതാണ്.

പെണ്‍കുട്ടികളുടെ ഇടുക്കി ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷന്‍

ഇടുക്കി: ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ 15 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ഇടുക്കി ജില്ലാ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നു. മെയ് 20ന് തിങ്കളാഴ്ച രാവിലെ 10.30 മണിക്ക് തൊടുപുഴ സെന്‍റ് സെബാസ്റ്റ്യന്‍ സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തപ്പെടും. 1/9/2009നു ശേഷം ജനിച്ചവര്‍ക്ക് പങ്കെടുക്കാം. താൽപര്യമുള്ളവര്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി രാവിലെ 10.30ന് മുമ്പായി എത്തിച്ചേരുക.

മലയോര മേഖലയിലെ വിദ്യാഭ്യാസവും ആരോഗ്യവും; വെംബ്ലി ഹിദായ ഫൗണ്ടേഷൻ്റെ പുതിയ പദ്ധതിക്ക് തുടക്കമാവുന്നു

കൊക്കയാർ: മലയോര മേഖലയിലെ വിദ്യാഭ്യാസ – ആരോഗ്യ രംഗത്തെ പ്രവർത്തന മുന്നേറ്റം ലക്ഷ്യം വച്ചു ആരംഭിച്ച വെംബ്ലി ഹിദായ ഫൗണ്ടേഷൻ്റെ വിദ്യാഭ്യാസ രംഗത്തെ പുതിയ പദ്ധതിക്ക് തുടക്കമാവുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മെഡിക്കൽ ക്യാമ്പുകൾ, റമദാൻ റിലീഫ് പ്രോഗ്രാമുകൾ എന്നിവ നടത്തി ശ്രദ്ധ നേടിയതിനു പിന്നാലെയാണ് പുതിയ പ്രോജക്ട് ആരംഭിക്കുന്നത്. വിദേശ ഭാഷ പഠന ഹബ്ബ്, സിവിൽ സർവീസ് അക്കാദമി, റിസേർച്ച് സെൻറർ, സ്കിൽ ഡവലപ്മെൻ്റ് സെൻ്റർ, എന്നിവയുടെ ആസ്ഥാന കേന്ദ്രം വെംബ്ലിയിൽ മൂന്നു കൂടി രൂപ ചിലവിൽ …

മലയോര മേഖലയിലെ വിദ്യാഭ്യാസവും ആരോഗ്യവും; വെംബ്ലി ഹിദായ ഫൗണ്ടേഷൻ്റെ പുതിയ പദ്ധതിക്ക് തുടക്കമാവുന്നു Read More »

ക്ഷേ പെൻഷനുകൾ അടിയന്തിരമായി വിതരണം ചെയ്യണം; കെ സുരേഷ് ബാബു

അടിമാലി: മാസങ്ങളായി മുടങ്ങി കിടക്കുന്ന ക്ഷേമ പെൻഷനുകൾ അടിയന്തിരമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറകണമെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി കെ സുരേഷ് ബാബു ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 24 ക്ഷേമനിധി ബോർഡുകളിൽ നിന്ന് മാസങ്ങളായി തൊഴിലാളികൾക്ക് പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്തിട്ട് ക്ഷേമനിധി ബോർഡ്കളെ രക്ഷിക്കുകയെന്ന മുദ്രാവാക്യം ഉയർത്തി മുഖ്യമന്ത്രിക്ക് നൽകുന്ന ഭീമ ഹർജിയുടെ ഒപ്പുശേഖരണം അടിമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എം.പി ജില്ലാ സെക്രട്ടറി കെ.എ കുര്യൻ, പി.ബി ഷംസുദീൻ, എൽ രാജൻ, അനീഷ് ചേനക്കര, ബേക്കർ …

ക്ഷേ പെൻഷനുകൾ അടിയന്തിരമായി വിതരണം ചെയ്യണം; കെ സുരേഷ് ബാബു Read More »

ഡെങ്കിപ്പനി ജാഗ്രത മുന്നറിയിപ്പ്

ഇടുക്കി: ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനിക്കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണം. ജനങ്ങൾ കൊതുക് വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ, പരിസര പ്രദേശങ്ങളിലോ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ജലക്ഷാമമുള്ള ഏരിയകളിൽ വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങളിൽ കൊതുക് വളരാൻ സാദ്ധ്യതയുള്ളതിനാൽ വെള്ളം മൂടിവച്ച് ഉപയോഗിക്കണം. ഇടവിട്ട് ചില സ്ഥലങ്ങളിൽ വേനൽവഴ പെയ്യുന്നതിനാൽ വീടിന്റെ പുറത്തും അടുത്തുള്ള പറമ്പുകളിലും മഴ വെള്ളം(ശുദ്ധജലം) കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഫ്രിഡ്ജിന്റെ പുറക് വശം, ഇൻഡോർപ്ലാന്റ്‌സ് എന്നിവയാണ് …

ഡെങ്കിപ്പനി ജാഗ്രത മുന്നറിയിപ്പ് Read More »