തൊടുപുഴ നഗരസഭ പരിധിയിൽ ഹെപ്പറ്റെറ്റിസ് എ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അവലോകന യോഗം നടത്തി
തൊടുപുഴ: നഗരസഭ പരിധിയിൽ ഹെപ്പറ്റെറ്റിസ് എ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്, പകർച്ച വ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുവാൻ വിവിധ വകുപ്പുകളെ ഏകോപ്പിച്ചു കൊണ്ട് അവലോകന യോഗം നടത്തി. നഗരസഭ ആരോഗ്യവിഭാഗവും ജില്ലാ ആശുപത്രി ഹെൽത്ത് വിഭാഗവും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ചേർന്ന് ഇതിനോടകം വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ലൈസൻസും ഹെൽത്ത് കാർഡും ഇല്ലാത്ത സ്ഥാപനങ്ങൾക്ക് എതിരെ പൊതുജന ആരോഗ്യ നിയമപ്രകാരം നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ റിപ്പോർട്ട് ചെയ്തു. സംയുക്ത …
































