Timely news thodupuzha

logo

Kerala news

നിയമലംഘനം നടത്തിയ സ്‌കൂട്ടര്‍ പിടിയില്‍

കോഴിക്കോട്‌: പത്തിലേറെ തവണ നിയമലംഘനം നടത്തിയ സ്‌കൂട്ടർ എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒ ഒടുവിൽ പിടികൂടി. ചാത്തമംഗലം എൻ.ഐ.റ്റി ക്യാമ്പസിനോട്‌ ചേര്‍ന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന വാഹനം ആർ.റ്റി.ഒ കസ്‌റ്റഡിയിലെടുത്തു. വാഹന ഉടമ കൊല്ലം സ്വദേശിക്ക്‌ നേരിട്ട്‌ ഹാജരാകാൻ ആവശ്യപ്പെട്ട്‌ നോട്ടീസ്‌ നൽകിയിട്ടുണ്ട്‌. തുർച്ചയായി നിയമലംഘനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്‌ ആർ.റ്റി.ഒ സ്‌കൂട്ടര്‍ തേടി ഇറങ്ങിയത്‌. ക്യാമറയ്‌ക്കു മുന്നിലെത്തുമ്പോൾ കൈകൊണ്ട്‌ നമ്പർ പ്ലേറ്റ്‌ മറക്കുകയാണ്‌ രീതി. പലപ്പോഴും മൂന്നു പേരായാണ് യാത്ര. എൻ.ഐ.റ്റി വിദ്യാർഥികളാണ്‌ സ്‌കൂട്ടർ ഉപയോഗിക്കുന്നതെന്നാണ്‌ കരുതുന്നത്‌. കൊല്ലം …

നിയമലംഘനം നടത്തിയ സ്‌കൂട്ടര്‍ പിടിയില്‍ Read More »

മന്ത്രി കെ.കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആലപ്പുഴ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ മെഡിക്കൽ കോളെജിലാണ് പ്രവേശിപ്പിച്ചത്. നവകേരള സദസിൻറെ ഭാഗമായി ആലപ്പുഴയിൽ എത്തിയപ്പോഴായിരുന്നു സംഭവം. നിലവിൽ കാർഡിയാക് പ്രശ്നങ്ങൾ ഇല്ലെന്നു ചികിത്സിച്ച ഡോക്‌ടർമാർ പറഞ്ഞു. അദ്ദേഹം ഡോക്‌ടർമാരുടെ നീരിക്ഷണത്തിൽ തുടരുകയാണ്.

നവകേരള സദസ്സിൽ പങ്കെടുത്തില്ല; സി.ഐ.റ്റി.യു ഓട്ടോ ഡ്രൈവർക്ക് മർദനം

കുമരകം: നവകേരള സദസ്സിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറായ സി.ഐ.റ്റി.യു അംഗത്തിന് മർദനം. കുമരകം കൈതത്തറ കെപി പ്രമോദിനാണ്(36) മർദനമേറ്റത്. കുമരകം ചന്തക്കവല ഓട്ടോറിക്ഷ സ്റ്റാൻഡിലാണ് സംഭവം. ഇതേ സ്റ്റാന്‍റിലെ സി.ഐ.റ്റി.യു പ്രവർത്തകരായ കുട്ടച്ചൻ, ഷിജോ, പ്രവീൺ എന്നിവർ ചേർന്നാണ് മർദിച്ചത്. ഏറ്റുൂമാനൂരിലെ നവകേരള സദസിൽ പങ്കെടുത്തശേഷം സ്റ്റാന്‍റിലെത്തിയ പ്രമോദിനെ പരിപാടിയിൽ പങ്കെടുത്തില്ലെന്നാരോപിച്ച് മൂവരും ചേർന്ന് മർദിക്കുകയായിരുന്നു. തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയും നശിപ്പിച്ച നിലയിലായിരുന്നു. സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് …

നവകേരള സദസ്സിൽ പങ്കെടുത്തില്ല; സി.ഐ.റ്റി.യു ഓട്ടോ ഡ്രൈവർക്ക് മർദനം Read More »

മാതൃത്വം ഒരു സ്ത്രീയുടെ ജോലിക്കായുള്ള അഭിലാഷത്തിന് തടസമാവരുത്; ഹൈക്കോടതി

കൊച്ചി: അമ്മയാവുകയെന്നത് തെറ്റല്ലെന്നും ഗർഭധാരണമോ മാതൃത്വമോ ഒരു സ്ത്രീയുടെ ജോലിക്കായുള്ള അഭിലാഷത്തിന് തടസമാവരുതെന്നും ഹൈക്കോടതി നിരീക്ഷണം. സാഹചര്യത്തിന് അനുസൃതമായും യാഥാർഥ്യ ബോധത്തോടെയുമാവണം ലിംഗസമത്വം നടപ്പാക്കേണ്ടെതെന്ന ഹൈക്കോടതി നിരീക്ഷിച്ചു. റേഡിയോ ഡയഗ്നോസിസ് അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന്, മറ്റേണിറ്റി അവധിയിൽ ആയതിനാൽ നിശ്ചിത യോഗ്യതയായ ഒരു വർഷ പ്രവൃത്തി പരിചയം നേടാനായില്ലെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് ഹൈക്കോടതി നിരീക്ഷണം. കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിൽ പുരുഷനും സ്ത്രീയും പങ്കാളികളാണെങ്കിലും പുരുഷന് ഗർഭധാരണത്തിൻറെ ഭാരമില്ല. അതുകൊണ്ടുതന്നെ നിയമനങ്ങളിൽ അടക്കമുള്ളവയിൽ സ്ത്രീയേക്കാൾ പുരുഷന്മാർ‌ …

മാതൃത്വം ഒരു സ്ത്രീയുടെ ജോലിക്കായുള്ള അഭിലാഷത്തിന് തടസമാവരുത്; ഹൈക്കോടതി Read More »

ധോണിയിൽ പുലിയിറങ്ങി

പാലക്കാട്: ധോണിയിൽ ജനവാസമേഖലയിൽ പുലിയിറങ്ങിയതായി സംശയം. ചേറ്റിൽവെട്ടിയാർ ഭഗവതി ക്ഷേത്രത്തിനു സമീപം പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി. സ്ഥലത്ത് ആർആർടി സംഘം എത്തി പരിശോധന നടത്തി. വനാതിർത്തിയോടു ചേർന്നുകിടക്കുന്ന എട്ടേക്കർ ഭൂമിയിലാണ് പുലിയെ കണ്ടെതെന്ന് സംശയിക്കുന്നത്. സമീപ പ്രദേശത്തെ ഒരു വീട്ടിലെ വളർത്തുനായയെ രാവിലെ മുതൽ കാണാനില്ല. പുലി വലിച്ചുകൊണ്ടു പോയതിൻറെ പാടുകൾ സ്ഥലത്ത് കണ്ടെത്തി.

തൊട്ടിലിന്‍റെ കയർ കഴുത്തിൽ കുടുങ്ങി 6 വയസുകാരി മരിച്ചു

കുറ്റിപ്പുറം: വയനാട് കുറ്റിപ്പുറത്ത് കളിക്കുന്നതിനിടെ തൊട്ടിലിന്‍റെ കയർ കഴുത്തിൽ കുടുങ്ങി ആറു വയസുകാരി മരിച്ചു. ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്‍റെയും ഷബ്‌നയുടെയും മകള്‍ ഹയ ഫാത്തിമയാണ് മരിച്ചത്. അനുജനെ കിടത്തുന്ന തൊട്ടിലിൽ കളിക്കുന്നതിടെയായിരുന്നു അപകടം. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. സ്‌കൂള്‍ വിട്ടുവന്ന ഹയ ഒരുവയസ്സുകാരനായ അനിയന്‍റെ തൊട്ടിലിന് അരികിൽ കളിക്കുകയായിരുന്നു. കട്ടിലിൽ നിന്നും ചാടുന്നതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുടുങ്ങുകയായിരുന്നു. ഉടന്‍തന്നെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൂടാല്‍ മര്‍ക്കസ് ആല്‍ബിര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് …

തൊട്ടിലിന്‍റെ കയർ കഴുത്തിൽ കുടുങ്ങി 6 വയസുകാരി മരിച്ചു Read More »

ഭാര്യാപിതാവിനെ കുത്തിക്കൊന്നയാൾ അറസ്റ്റിൽ

മലപ്പുറം: കുടുംബവഴക്കിനെ തുടർന്ന് ഭാര്യാപിതാവിനെ കുത്തിക്കൊന്ന മരുമകൻ അറസ്റ്റിൽ. മലപ്പുറം പൂക്കോട്ടൂർ പുല്ലാര തിയ്യത്ത് കോളനി അയ്യപ്പനെ(65) കുത്തിക്കൊലപ്പെടുത്തിയ കേസിൽ മരുമകൻ റിനോഷിനെ(45) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11.30 നാണ് സംഭവം. ഭാര്യയുടെ സഹോദരനുമായുള്ള വഴക്കിനിടയിൽ അയ്യപ്പൻ ഇടപെട്ടതാണ് റിനോഷിനെ പ്രകോപിതനാക്കിയത്. തുടർന്ന് ഇയാൾ കത്തികൊണ്ട് അയ്യപ്പൻറെ വയറ്റിലും, തലയ്ക്കും മറ്റും കുത്തുകയായിരുന്നു. ഉടൻ തന്നെ അയ്യപ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തു നിന്നു ഓടി രക്ഷപ്പെട്ട പ്രതിയെ പുലർച്ചെ മഞ്ചേരി ബസ് സ്റ്റാൻറിനു സമീപത്തുനിന്നും …

ഭാര്യാപിതാവിനെ കുത്തിക്കൊന്നയാൾ അറസ്റ്റിൽ Read More »

ആറു വയസ്സുകാരിയുടെ കൊലപാതകം; യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

പീരുമേട്: യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിലെ പീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട ആറു വയസ്സുള്ള പിഞ്ചോമനക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പീരുമേട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് പീരുമാട് മണ്ഡലം പ്രസിഡണ്ട് കാജാ പാമ്പനാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹ സമിതി അംഗം എം ഷാഹുൽ ഹമീദ്, ഡി.സി.സി ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം, നിക്സൺ ജോർജ്, കെ രാജൻ, മനോജ് രാജൻ, അമൽ ജോസഫ്, രാജു കുടമാളൂർ, സാലമ വർഗീസ്, കണ്ണൻ, …

ആറു വയസ്സുകാരിയുടെ കൊലപാതകം; യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി Read More »

കാഷ്യു ബോർഡിന്‌ 25 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതിക്ക്‌ സഹായമായി കേരള കാഷ്യു ബോർഡിന്‌ 25 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ടാൻസാനിയ, ഘാന തുടങ്ങിയ രാജ്യങ്ങളിൽനിന്ന്‌ തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിനുള്ള ടെണ്ടർ നടപടികൾ അടക്കം ആരംഭിക്കുന്നതിനായാണ്‌ അടിയന്തിരമായി തുക അനുവദിച്ചത്‌. ബോർഡ്‌ ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടി സംസ്ഥാനത്ത്‌ പ്രവർത്തിക്കുന്ന സംസ്‌കരണ ഫാക്ടറികൾക്കാണ്‌ ലഭ്യമാക്കുന്നത്‌. ഈ വർഷം ബോർഡുവഴി 14,112 മെട്രിക്‌ ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്‌തു. ഇതിൽ 12,000 മെട്രിക്‌ ടൺ സംസ്ഥാന കശുവണ്ടി വികസന …

കാഷ്യു ബോർഡിന്‌ 25 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി Read More »

ആലപ്പുഴയിലെ തേപ്പുകടയില്‍ തീപിടിത്തം

ആലപ്പുഴ: മാന്നാറില്‍ തേപ്പുകടയില്‍ തീപിടിത്തം. ആലുമൂട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന എസ്എം തേപ്പുകടയ്ക്കാണ് തീപിടിച്ചത്.രാവിലെ കടയില്‍നിന്ന് പുകയുയരുന്നതു കണ്ട പ്രദേശവാസികളാണ് വിവരം അഗ്നിശമനസേനയെ അറിയിച്ചത്. തിരുവനന്തപുരം തൈക്കാട് സ്വദേശി മുരുകന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കട. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. പുതൂർ കുറുക്കത്തിക്കല്ല് ഊരിലെ പാർവതി- ധനുഷ് ദമ്പതികളുടെ 74 ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. പ്രസവ സമയത്ത് ഒരു കിലോ 50 ഗ്രാം മാത്രമായിരിന്നു കുഞ്ഞിന്‍റെ തൂക്കം. തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലായിരിന്ന അമ്മയും കുഞ്ഞും കഴിഞ്ഞാഴ്ച്ചയാണ് ഊരിലേക്ക് തിരിച്ചെത്തിയത്.

35 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം; അസ്വഭാവിക മരണത്തിന് കേസെടുത്തു

പത്തനംതിട്ട: പന്തളത്ത് 35 ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകി. പൂഴിക്കാട് എച്ച്.ആർ മൻസിലിൽ ഹബീബ് രഹ്മാൻ-നജ്മ ദമ്പതികളുടെ മകളാണ് ബുധനാഴ്ച സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞത്. ഗൈനക്കോളജി വിഭാഗം ഡോക്‌ടർ ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് കുഞ്ഞിന്‍റെ മരണത്തിനു കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ മാസം പ്രവസ വേദനയോടെ ആശുപത്രിയിലെത്തിയ യുവതിയെ അഞ്ച് മണിക്കൂറിന് ശേഷമാണ് ഗൈനക്കോളജിസ്റ്റെത്തി പരിശോധിച്ചതെന്നും കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതും. കുഞ്ഞിനെ പുറത്തെടുക്കാൻ വൈകിയതോടെ …

35 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം; അസ്വഭാവിക മരണത്തിന് കേസെടുത്തു Read More »

ജവാന്‍ മദ്യക്കുപ്പിയില്‍ അളവ് കുറവ്; കേസെടുത്തു

പത്തനംതിട്ട: ജവാൻ റം ബോട്ടിലിൽ അളവ് കുറവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ കേസ്. ലീഗൽ മെട്രോളജി നെറ്റ് കണ്ടെന്റ് യൂണിറ്റാണ് ഇന്നലെ നടത്തിയ പരിശോധനയ്ക്ക് ശേഷം കേസെടുത്തത്. സംഭവത്തില്‍ ഇന്ന് തിരുവല്ല കോടതിയിൽ റിപ്പോർട്ട് നൽകും. എറണാകുളത്ത് നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഇന്നലെയാണ് മണിക്കൂറോളം സ്ഥാപനത്തിൽ പരിശോധന നടത്തിയത്. ഒരു ലിറ്റർ ജവാൻ ബോട്ടിലിൽ അളവിൽ കുറവുണ്ടെന്ന് രേഖാമൂലം പരാതി കിട്ടിയതിനാലാണ് ലീഗൽ മെട്രോളജി വിഭാഗം പരിശോധന നടത്തിയത്. എന്നാൽ അളവിൽ …

ജവാന്‍ മദ്യക്കുപ്പിയില്‍ അളവ് കുറവ്; കേസെടുത്തു Read More »

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം

കോട്ടയം: കോട്ടയത്ത് മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് തോട്ടിലേക്ക് മറിഞ്ഞത്. അപകടത്തിൽ ഒരാൾ മരിച്ചു. പോണ്ടിച്ചേരി സ്വദേശി അറുമുഖനാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരുന്ന അറുമുഖന്‍ ഇന്ന് രാവിലെയാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഈരാറ്റുപേട്ട തൊടുപുഴ റോഡ് ചാലമറ്റത്തില്‍ സമീപം ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. പോണ്ടിച്ചേരിയില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തരായ വാഹനത്തില്‍ ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ട വാഹനം തോട്ടിലേക്ക് മറിയുകയായിരുന്നു.

ഡിസംബർ 31ന് പെട്രോൾ പമ്പുകൾ അടച്ചിടും

കൊച്ചി: പുതുവത്സര ആഘോഷം നടക്കുന്ന ഡിസംബര്‍ 31 രാത്രിയില്‍ സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും അടച്ചിടാന്‍ തീരുമാനം. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാനാണ് അടച്ചിടുന്നതെന്നാണ് വിശദീകരണം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. പുതുവത്സര തലേന്ന് രാത്രി ഏഴ് മണി മുതല്‍ ജനുവരി പുലര്‍ച്ചെ ആറ് മണി വരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്(സംസ്ഥാനത്തെ പെട്രോള്‍ പമ്പ് ഉടമകളുടെ സംഘടന) തീരുമാനിച്ചത്. മുന്‍കരുതലിന്‍റെ ഭാഗമായാണ് നടപടിയെന്ന് …

ഡിസംബർ 31ന് പെട്രോൾ പമ്പുകൾ അടച്ചിടും Read More »

ഗവർണറെ തടഞ്ഞ എസ്.എഫ്.ഐക്കാർക്ക് ജാമ്യമില്ല

തിരുവനന്തപുരം: ഗവർണറുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച കേസിൽ പ്രതികളായ എസ്.എഫ്.ഐ പ്രവർത്തകർത്തകരുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഗവർണറുടെ കാർ തടഞ്ഞിട്ട് പ്രതിഷേധിച്ച എസ്എഫ്ഐകാർക്കെതിരേ ആദ്യം ചുമത്തിയത് താരതമ്യേന ദുർബലവകുപ്പുകളായിരുന്നു. ഒടുവിൽ ഗവർണർ തന്നെ ആവശ്യപ്പെട്ടതോടെയാണ് ഏഴ് പേർക്കെതിരേ ഐ.പി.സി 124ആം വകുപ്പ് ചുമത്തിയത്. സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്നായിരുന്നു പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. എന്നാൽ ജാമ്യേപേക്ഷയിൽ വിശദമായ വാദം കേട്ടപ്പോൾ പ്രോസിക്യൂഷൻ മലക്കം മറിഞ്ഞു. 124ആം വകുപ്പ് നിലനിൽക്കുമോയെന്ന സംശയമാണ് പ്രോസിക്യൂഷൻ …

ഗവർണറെ തടഞ്ഞ എസ്.എഫ്.ഐക്കാർക്ക് ജാമ്യമില്ല Read More »

സ്വര്‍ണ വില വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഒരാഴ്ചയ്ക്കിടെ 1800 രൂപയുടെ ഇടിവ് നേരിട്ട സ്വര്‍ണ വിലയാണ് ഇന്ന് തിരിച്ചുകയറിയത്. ഇതോടെ വീണ്ടും പവന് വീണ്ടും 46000ന് മുകളില്‍ എത്തി. ഇന്ന്(14/12/2023) പവന് ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ച് 46,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. 100 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 5765 രൂപയായി. ഈ മാസം 4ന് 47,000 കടന്ന് സ്വര്‍ണവില റെക്കോര്‍ഡ് നിലയില്‍ കുതിച്ചു കയറിയ പവന്‍ വില …

സ്വര്‍ണ വില വർധിച്ചു Read More »

കായംകുളത്ത് നവകേരള സദസ് നടക്കുന്ന ദിവസം സമീപത്തെ ഇറച്ചിക്കടകള്‍ അടച്ചിടണമെന്ന് അധികൃതര്‍

ആലപ്പുഴ: നവകേരള സദസ് നടക്കുന്ന ദിവസം, വേദിയുടെ സമീപത്തുള്ള ഇറച്ചിക്കടകള്‍ അടച്ചിടണമെന്ന വിചിത്രമായ നിര്‍ദേശവുമായി അധികൃതര്‍. കായംകുളത്ത് നവകേരള സദസ് നടക്കുന്ന വേദിയുടെ 50 മീറ്റര്‍ അകലെയാണ് ഇറച്ചി മാര്‍ക്കറ്റ്. നവകേരള സദസ്സ് നടക്കുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റിലെ കടകള്‍ മൂടിയിടാനാണ് അധികൃതരുടെ നിര്‍ദേശം. സദസിനെത്തുന്ന ജനങ്ങള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഇതിനാലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്നുമാണ് അധികൃതരുടെ വിശദീകരണം. കായംകുളത്തെ നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപത്തെ ഹോട്ടലുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ പാചക വാതകം ഉപയോഗിക്കാന്‍ പാടില്ലെന്നാണ് …

കായംകുളത്ത് നവകേരള സദസ് നടക്കുന്ന ദിവസം സമീപത്തെ ഇറച്ചിക്കടകള്‍ അടച്ചിടണമെന്ന് അധികൃതര്‍ Read More »

തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരത്തെ ഞായറാഴ്ച വരെ എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ പുതുക്കിയ മുന്നറിയിപ്പിൽ ഡിസംബർ 17,18 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതേസമയം, എറണാകുളം ജില്ലയിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ഞായറാഴ്ച എറണാകുളം ജില്ലയില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ …

തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യത Read More »

ഭക്തജനങ്ങളുടെ സൗകര്യാനുസരണം ശബരിമലയിൽ, തിരുപ്പതി മോഡല്‍ ഡൈനമിക് ക്യൂ

സന്നിധാനം: ശബരിമലയിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ആശ്വാസമായി തിരുപ്പതി മോഡല്‍ ഡൈനമിക് ക്യൂ സംവിധാനം. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷയോടെ അടിസ്ഥാന സജ്ജീകരണങ്ങളാണ് മരക്കൂട്ടത്ത് നിന്ന് ശരംകുത്തിയിലേക്ക് വരുന്ന പാതയില്‍ ഒരുക്കിയിട്ടുള്ളത്. സന്നിധാനത്തെ തിരക്കിനനുസൃതമായി ഘട്ടം ഘട്ടമായ നിയന്ത്രണത്തോടെയാണ് ഭക്തജനങ്ങളെ കടത്തിവിടുക. ആറ് ക്യു കോംപ്ലക്സുകളിലായി വിശ്രമ സൗകര്യങ്ങളോടെ കുടിവെള്ളം, ഇന്റര്‍നെറ്റ്, വീല്‍ ചെയര്‍, സ്ട്രക്ച്ചര്‍, ശൗചാലയം തുടങ്ങിയവയല്ലാം സദാ സജ്ജം. ഓരോ ക്യൂ കോംപ്ലക്സിലും മൂന്ന് മുറികളിലായാണ് സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. സന്നിധാനത്തെ തിരക്കിനനുസൃതമായി ഘട്ടം ഘട്ടമായ നിയന്ത്രണത്തോടെയാണ് ഭക്തജനങ്ങളെ കടത്തിവിടുക. …

ഭക്തജനങ്ങളുടെ സൗകര്യാനുസരണം ശബരിമലയിൽ, തിരുപ്പതി മോഡല്‍ ഡൈനമിക് ക്യൂ Read More »

ഭക്തരുടെ വയറും മനസ്സും നിറച്ച് മഹാദാനം

സന്നിധാനം: സ്വാമി അയ്യപ്പന്റെ തിരുസന്നിധിയില്‍ എത്തി വിശപ്പകറ്റാൻ ആഗ്രഹിക്കുന്ന ഓരോ ഭക്തന്റെയും വയറും മനസ്സും നിറയുന്ന മഹാദാനമായി ശബരിമലയിലെ അന്നദാനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ പ്രതിദിനം പതിനായിരക്കണക്കിന് ഭക്തരാണ് ഭക്ഷണം കഴിക്കുന്നത്. സംസ്ഥാന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നേതൃതത്തിലാണ് സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. രാവിലെ ആറ് മണിക്ക് പ്രഭാതഭക്ഷണം ആരംഭിക്കും. ചുക്ക് കാപ്പി, ചുക്ക് വെള്ളം, ഉപ്പുമാവ്, കടലക്കറി തുടങ്ങിയവ യഥേഷ്ടം നല്‍കും. ഉച്ചക്ക് 12 ന് മുമ്പായി പുലാവ്, സാലഡ്, അച്ചാര്‍ …

ഭക്തരുടെ വയറും മനസ്സും നിറച്ച് മഹാദാനം Read More »

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി; മന്ത്രി കെ രാധാകൃഷ്ണൻ

സന്നിധാനം: ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പന്മാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ സർക്കാർ ഏർപ്പെടുത്തിയതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ നിലവിലുള്ള ക്രമീകരണങ്ങൾ വിലയിരുത്തി നിലയ്ക്കലിലും പമ്പയിലും ചേർന്ന അവലോകന യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. തീർഥാടകരുടെ തിരക്ക് വർധിക്കുന്നതുസരിച്ച് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാരും ദേവസ്വം ബോർഡും ശ്രദ്ധിക്കുന്നുണ്ട്. ജനപ്രതിനിധികൾ, ദേവസ്വം ബോർഡ് പ്രസിഡന്റ്, ഉന്നത പോലീസ് ഉദ്യേഗസ്ഥർ അടക്കം എല്ലാവരും ശബരിമലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. തിരക്ക് വർധിച്ച സാഹചര്യത്തിൽ …

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി; മന്ത്രി കെ രാധാകൃഷ്ണൻ Read More »

ഉത്തരവ് സ്റ്റേ ചെയ്തതിൻറെ കാരണമെന്തെന്ന് അറിയില്ല, അധികാരമുണ്ടെങ്കിൽ താൻ നടപ്പാക്കും; ഗവർണർ

ന്യൂഡൽഹി: കേരള സർവ്വകലാശാല സെനറ്റിലേക്ക് വിദ്യാർഥികളെ നാമനിർദേശം ചെയ്ത ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിയിൽ പ്രതികരിച്ച് ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ നോമിനേറ്റ് ചെയ്ത നാലു കുട്ടികളുടെ ഉത്തരവാണ് കോടതി സ്റ്റേ ചെയ്തത്. അതിൻറെ കാരണമെന്തെന്ന് അറിയില്ലെന്നും അധികാരമുണ്ടെങ്കിൽ താൻ അതു വിവേചന അധികാരം ഉപയോഗിച്ച് നടപ്പാക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു. മാത്രമല്ല, ബിജെപിയും ആർഎസ്എസും നൽകിയ പേരുകളാണ് നിർദേശിച്ചതെന്ന വിമർശനത്തിനും ഗവർണർ മറുപടി നൽകി. നിിയമം തനിക്ക് അധികാരം നൽകുന്നുണ്ടെങ്കിൽ താൻ അത് ഉപയോഗിക്കും. എന്തുകൊണ്ടാണ് …

ഉത്തരവ് സ്റ്റേ ചെയ്തതിൻറെ കാരണമെന്തെന്ന് അറിയില്ല, അധികാരമുണ്ടെങ്കിൽ താൻ നടപ്പാക്കും; ഗവർണർ Read More »

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫിന് നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻ നേട്ടം. ഒരു സിറ്റിങ് സീറ്റ് തോറ്റ യു.ഡി.എഫ് നാല് സീറ്റുകൾ പിടിച്ചെടുത്തു. ഫലം വന്നതിൽ 14 ഇടത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികൾ ജയിച്ചു. എൽ.ഡി.എഫ് 13 സ്ഥലത്ത് ജയിച്ചു. കൈയ്യിലുണ്ടായിരുന്ന നാല് സീറ്റും നഷ്ടപ്പെട്ട ബി.ജെ.പിക്ക് ഒരു സീറ്റ് മാത്രമേ പിടിച്ചെടുക്കാനായുള്ളൂ. ആകെ നാലിടത്ത് ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചു. ആം ആദ്മി പാർട്ടിയും എസ്‌.ഡി.പി.ഐയും ഓരോ സീറ്റ് വീതം നേടി. ഇടതുമുന്നണിക്ക് 4 സീറ്റുകൾ നഷ്ടമായി. രണ്ടെണ്ണം …

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫിന് നേട്ടം Read More »

വാണിയംകുളം ഡിവിഷൻ 24 എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ഉജ്ജ്വല വിജയം

വാണിയംകുളം: പാലക്കാട് ജില്ലാ പഞ്ചായത്ത് വാണിയംകുളം ഡിവിഷൻ 24 എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ഉജ്ജ്വല വിജയം. സി.പി.ഐ(എം) ഒറ്റപ്പാലം ഏരിയ കമ്മിറ്റി അംഗം സി അബ്ദുൾ ഖാദർ 10207 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി സി അബ്ദുൾ ഖാദർ 18263 വോട്ടുകളും യു.ഡി.എഫ് സ്ഥാനാർത്ഥി എം.പി പ്രേംകുമാർ 8056 വോട്ടുകളും ബി.ജെ.പി സ്ഥാനാർഥി 6263 എൻ മണികണ്ഠൻ വോട്ടുകളും നേടി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാനായിരുന്നപി കെ സുധാകരന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ …

വാണിയംകുളം ഡിവിഷൻ 24 എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ഉജ്ജ്വല വിജയം Read More »

തീർത്ഥാടകർക്ക് ദർശനത്തോടൊപ്പം സുരക്ഷയും ഉറപ്പാക്കും; ദേവസ്വം സ്പെഷൽ സെക്രട്ടറി എം.ജി രാജമാണിക്യം

സന്നിധാനം: ശബരിമലയിൽ ദിനംപ്രതി വർധിച്ചു വരുന്ന തിരക്കിന്റെ പശ്ചാത്തലത്തിൽ ഭക്തർക്ക് വൻ സുരക്ഷ ഒരുക്കിയിട്ടുള്ളത്. കുസാറ്റിലെ പോലെയുള്ള അപകടസാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് തന്നെ തിരക്ക് ശ്രദ്ധയോടെയാണ് പോലീസ് കൈകാര്യം ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്നിധാനത്തെ തിരക്കനുസരിച്ചാണ് ഭക്തരെ മുകളിലേക്ക് കടത്തി വിടുന്നതെന്നും തിരക്ക് നിയന്ത്രണ വിധേയമാണെന്നും ദേവസ്വം സ്പെഷൽ സെക്രട്ടറി എം.ജി രാജമാണിക്യം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ഓൺലൈൻ യോഗത്തിന് ശേഷം ക്രമീകരണങ്ങൾ വിശദീകരിക്കു അറിയിച്ചു. വെർച്ച്വൽ ക്യു വഴിയുള്ള സന്ദർശനം 80,000 ആയി …

തീർത്ഥാടകർക്ക് ദർശനത്തോടൊപ്പം സുരക്ഷയും ഉറപ്പാക്കും; ദേവസ്വം സ്പെഷൽ സെക്രട്ടറി എം.ജി രാജമാണിക്യം Read More »

ഭക്തജനസാഗരത്തിലാഴ്ന്ന് പൂണ്യപൂങ്കാവനം

സന്നിധാനം: അയ്യന്റെ പുണ്യപൂങ്കാവനം ഭക്തജനസാഗരത്തില്‍ നിറയുമ്പോള്‍ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ണ്ണ സജ്ജം. നടപ്പന്തലില്‍ സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വരിയും തയ്യാര്‍. മലകയറ്റവും അയ്യപ്പദര്‍ശനവും സുരക്ഷയോടെ സുഖകരം. വെര്‍ച്വല്‍ ക്യൂ വഴി രാത്രി എട്ട് മണി വരെ 62,094 പേര്‍ സന്നിധാനത്തെത്തി. അയ്യന്റെ പുണ്യപൂങ്കാവനം ഭക്തജനസാഗരത്തില്‍ നിറയുമ്പോള്‍ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ണ്ണ സജ്ജം. നടപ്പന്തലില്‍ സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വരിയും തയ്യാര്‍. നടപ്പന്തലില്‍ ആറ് വരികളിലായാണ് ഭക്തരെ നിയന്ത്രിക്കുന്നത്. ഇത് വഴി സുരക്ഷയോടെ …

ഭക്തജനസാഗരത്തിലാഴ്ന്ന് പൂണ്യപൂങ്കാവനം Read More »

സർക്കാർ സംവിധാനങ്ങൾ അതീവ ശ്രദ്ധയോടെ, അനിയന്ത്രിതമായ അവസ്ഥ ഇല്ല; മുഖ്യമന്ത്രി

കോട്ടയം: ശബരിമലയിൽ അനിയന്ത്രിതമായ അവസ്ഥ ഇല്ലെന്നും സർക്കാർ സംവിധാനങ്ങൾ അതീവ ശ്രദ്ധയോടെ ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സന്നിധാനത്തെ ഓരോ സമയത്തുമുള്ള ഭക്ത ജനത്തിരക്ക് നോക്കിയാണ് തീർഥാടകരെ മുകളിലേക്ക് കടത്തി വിടുന്നത്. മണ്ഡല കാലത്തെ കടുത്ത തിരക്കാണ് ഇപ്പോഴുള്ളത്. തിരക്ക് അനിയന്ത്രിതമായി വർധിക്കുന്നത് നമ്മുടെ നിയന്ത്രണങ്ങൾക്കപ്പുറത്തെ ചില അപകടങ്ങൾക്ക് കാരണമാകും. അത് മുന്നിൽ കണ്ടുകൊണ്ട് ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും നവകേരള സദസ്സിന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാണ്. കഴിഞ്ഞ മണ്ഡല കാലത്തിന്റെ …

സർക്കാർ സംവിധാനങ്ങൾ അതീവ ശ്രദ്ധയോടെ, അനിയന്ത്രിതമായ അവസ്ഥ ഇല്ല; മുഖ്യമന്ത്രി Read More »

മനുഷ്യനെ കൊന്നത് നിസാരമായ പ്രശ്‌നമല്ല; സർക്കാർ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി, പിഴയും വിധിച്ചു

കൊച്ചി: വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാനുള്ള സർക്കാർ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാർക്ക് 25,000 രൂപ പിഴ വിധിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ പിഴ നിയമ സേവന അതോറിറ്റിയിൽ അടയ്ക്കണമെന്നും നിർദേശിച്ചു. മനുഷ്യനെ കൊന്നത് നിസാരമായ പ്രശ്‌നമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഇത് ഉല്ലാസയാത്രയാണോ?, ഒരു പരാതികൾക്കും പരിഹാരം കാണുന്നില്ല; നവകേരള സദസ്സിനെതിരെ പരസ്യ വിമർശനവുമായി ​ഗവർണർ

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം വീണ്ടും സർക്കാരിനെതിരെ വിമശനങ്ങളുമായി ഗവർണർ. സംസ്ഥാന സർക്കാരിന്‍റെ നവകേരള സദസിനെതിരേയും ഗവർണർ രൂക്ഷമായി വിമർശിച്ചു. നവകേരള യാത്രയില്‍ പരാതികള്‍ക്ക് പരിഹാരമില്ലെന്നാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. പ്രതിസന്ധി കാലത്തും ധൂര്‍ത്തിന് കുറവില്ലെന്നും അദ്ദേഹം ആരോപിച്ചു. എന്താണെന്ന് യഥാർത്തതിൽ നവകേരള യാത്രയുടെ ഉദ്ദേശം. ഇത് ഉല്ലാസയാത്രയാണോ. പരാതി വാങ്ങാൻ മാത്രമാണ് യാത്ര. ഒരു പരാതികൾക്കും പരിഹാരം കാണുന്നില്ല. മൂന്ന് ലക്ഷത്തോളം പരാതി കിട്ടിയെന്നാണ് പറയുന്നത്. ഇത് കളക്ട്രേറ്റിലോ മറ്റിടങ്ങളിലോ സ്വീകരിക്കാവുന്നതാണ്. അല്ലെങ്കില്‍ സെക്രട്ടേറിയറ്റില്‍ തന്നെ നേരിട്ടെത്തി നല്‍കാവുന്നതാണെന്നതല്ലെന്നും …

ഇത് ഉല്ലാസയാത്രയാണോ?, ഒരു പരാതികൾക്കും പരിഹാരം കാണുന്നില്ല; നവകേരള സദസ്സിനെതിരെ പരസ്യ വിമർശനവുമായി ​ഗവർണർ Read More »

ഇടുക്കിയിൽ മംഗളം ഫോട്ടോഗ്രാഫർ ഏഞ്ചൽ അടിമാലിയെ മുഖ്യമന്ത്രിയുടെ പ്രധാന സുരക്ഷാ ഉദ്യോഗസ്ഥൻ കയ്യേറ്റം ചെയ്തു .ന്യൂജെൻ ക്യാമറ തോക്കായി തെറ്റിദ്ധരിച്ചതായി സംശയം

നെടുങ്കണ്ടം: നവ കേരള സദസ് നെടുങ്കണ്ടത്ത് എത്തിയപ്പോൾ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ മാദ്ധ്യമ പ്രവർത്തകനെ മർദ്ദിച്ചു. മംഗളം സീനിയർ ഫോട്ടോഗ്രാഫർ എയ്ഞ്ചൽ അടിമാലിയെയാണ്ഉദ്യോഗസ്ഥൻ മർദ്ദിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം ഉടുമ്പൻചോല മണ്ഡലത്തിലെ നവ കേരളസദസ് വേദിയായനെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ മൈതാനത്തേക്ക് എം.എം. മണി എം.എൽ.എ മുഖ്യമന്ത്രിക്ക് പൂച്ചെണ്ട് നൽകി സ്വീകരിച്ചാണ് വേദിയിലേക്ക് ആനയിച്ചത്. ഈ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് എയ്ഞ്ചൽ അടിമാലിയെ മുഖ്യമന്ത്രിയുടെ മുഖ്യസുരക്ഷാ ഉദ്യോഗസ്ഥൻ കഴുത്തിന് പിടിച്ച് മർദ്ദിക്കുകയും തള്ളി മാറ്റുകയും ചെയ്തത്. ആദ്യം …

ഇടുക്കിയിൽ മംഗളം ഫോട്ടോഗ്രാഫർ ഏഞ്ചൽ അടിമാലിയെ മുഖ്യമന്ത്രിയുടെ പ്രധാന സുരക്ഷാ ഉദ്യോഗസ്ഥൻ കയ്യേറ്റം ചെയ്തു .ന്യൂജെൻ ക്യാമറ തോക്കായി തെറ്റിദ്ധരിച്ചതായി സംശയം Read More »

കേരളത്തിൽ ഇടിമിന്നലോടു കൂടി മഴക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലിനും മാലിദ്വീപിനും മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാൽ സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്. ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയതും 24 മണിക്കൂറില്‍ മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച വരെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ …

കേരളത്തിൽ ഇടിമിന്നലോടു കൂടി മഴക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു Read More »

റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: ഡോ. ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സ്‌പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്‌തതെന്ന് കോടതി നിരീക്ഷിച്ചു. ഷഹന ജീവനൊടുക്കിയത് സുഹൃത്ത് ഡോ. റുവൈസ് വാട്‌സാപ്പിൽ ബ്ലോക്ക് ചെയ്‌തതിന് പിന്നാലെയെന്ന് കണ്ടെത്തൽ. അവസാന നിമിഷമാണ് ഡോ. റുവൈസും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വിവാഹത്തിന് മുന്നോടിയായി റുവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കള്‍ റുവൈസിൻ്റെ …

റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി Read More »

ഇടുക്കിയിലെത്തുന്നത് തികഞ്ഞ ചാരിതാർത്ഥ്യത്തോടെ; മുഖ്യമന്ത്രി

ഇടുക്കി: ഇടുക്കിയുടെ മണ്ണിലേക്ക് നവകേരള സദസുമായി എൽ.ഡി.എഫ് സർക്കാർ എത്തുന്നത് തികഞ്ഞ ചാരിതാർത്ഥ്യത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറു പതിറ്റാണ്ടിലേറെക്കാലമായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ഭൂമി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താനാണ് കഴിഞ്ഞ സെപ്തംബർ 14ന് 1960ലെ ഭൂപതിവ് നിയമം കേരള നിയമസഭ ഭേദഗതി ചെയ്‌തത്. ഇതോടെ 1964ലെ ഭൂപതിവ് ചട്ടങ്ങൾക്ക് മാറ്റം വരാൻ പോകുകയാണ്. സ്വന്തം ഭൂമിയിൽ അവകാശമില്ലാതെ കഴിയേണ്ടിവരുന്ന മലയോര മേഖലയിലെ ജനങ്ങളുടെ അത്യധികം സങ്കീർണ്ണമായ ഭൂമി പ്രശ്നത്തെ ഏറ്റവും അനുഭാവപൂർവ്വം അഭിസംബോധന ചെയ്യാനാണ് …

ഇടുക്കിയിലെത്തുന്നത് തികഞ്ഞ ചാരിതാർത്ഥ്യത്തോടെ; മുഖ്യമന്ത്രി Read More »

ഹാഫിസ് നൗഷാദിനെ മർദിച്ചത്‌ എൽദോസ് കുന്നപ്പിള്ളിയുടെയും നഗരസഭാ ചെയർമാന്റെയും നേതൃത്വത്തിൽ

പെരുമ്പാവൂർ: ആശുപത്രിയിൽ ചികിത്സയ്‌ക്കായി പോയ ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹാഫിസ് നൗഷാദിനെ(18) മർദിച്ചത്‌ എൽദോസ് കുന്നപ്പിള്ളിയുടെയും നഗരസഭാ ചെയർമാന്റെയും നേതൃത്വത്തിൽ. യൂത്ത് കോൺഗ്രസ്‌, കെ.എസ്‌.യു ഗുണ്ടകൾ ഹാഫിസിനെ ആക്രമിക്കുകയായിരുന്നു. ശരീരമാസകലം മർദനമേറ്റതിനെത്തുടർന്ന് ഹാഫിസ് നൗഷാദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എം.എൽ.എയും സംഘവും സ്വകാര്യ ആശുപത്രിയിൽ നേരത്തേ മുറി ബുക്ക് ചെയ്‌താണ്‌ അക്രമം ആസൂത്രണം ചെയ്‌തത്‌. ഞായർ വൈകിട്ട് നവകേരളസദസ്സിനായി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്നവഴി പച്ചക്കറി മാർക്കറ്റിനുസമീപമായിരുന്നു കരിങ്കൊടിയുമായി …

ഹാഫിസ് നൗഷാദിനെ മർദിച്ചത്‌ എൽദോസ് കുന്നപ്പിള്ളിയുടെയും നഗരസഭാ ചെയർമാന്റെയും നേതൃത്വത്തിൽ Read More »

എൽദോസ് കുന്നപ്പിള്ളിയെ മർദ്ദിച്ച സംഭവം; കണ്ടാലറിയാവുന്ന 30 പേർക്കെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയെയും സംഘത്തെയും മർദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് പെരുമ്പാവൂർ പൊലീസ് കേസെടുത്തത്. ‌ ഇന്നലെ നവകേരള യാത്രയ്ക്കെതിരായ പ്രതിഷേധത്തിനിടെ മ‍ർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. ആശുപത്രി മുറ്റത്തുവെച്ചാണ് ഒരു സംഘമാളുകൾ എം.എൽ.എയെ കയ്യേറ്റം ചെയ്യുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തത്. ബൈക്കുകളിലെത്തിയവരാണ് എം.എല്‍.എയെ ആക്രമിച്ചത്. ഡി.വൈ.എഫ്.ഐക്കാരാണ് മർദിച്ചതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എംഎൽഎയുടെ ഡ്രൈവറുടെ മുഖത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചെന്നും കോൺഗ്രസ് ആരോപിച്ചു.

നിമിഷ പ്രിയയുടെ മോചനം; ഹർജി ഡൽഹി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടൽ തേടിയുള്ള ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര സർക്കാർ ഇക്കാര്യത്തെ എങ്ങനെ ഇടപെടാനാകുമെന്ന് ഹൈക്കോടതിയെ ഇന്ന് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്കൊപ്പം യാത്ര ചെയ്യാന്‍ തയ്യാറായവരുടെ സത്യവാങ്മൂലവും മോചന ശ്രമങ്ങള്‍ക്കായി യമനിലെത്തുന്നവര്‍ക്ക് താമസ സൗകര്യം നല്‍കുന്നവരുടെയും സത്യവാങ്മൂലവും ഹർജിക്കാരുടെ അഭിഭാഷകൻ ഇന്ന് ഹൈക്കോടതിക്ക് കൈമാറും. നേരത്തെ സുരക്ഷ വിഷയങ്ങൾ നിലനിൽക്കുന്നതിനാൽ യെമനിലേക്ക് പോവാൻ പ്രേമകുമാരിക്ക് …

നിമിഷ പ്രിയയുടെ മോചനം; ഹർജി ഡൽഹി ഇന്ന് ഹൈക്കോടതി പരിഗണിക്കും Read More »

തിരുവമ്പാടിയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി

തിരുവമ്പാടി: ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. മുത്തപ്പൻ പുഴ മൈനാവളവിൽ തിങ്കൾ രാവിലെയാണ് നാലുവയസ്സ് പ്രായമുള്ള പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. പുള്ളിപ്പുലിയുടെ ദേഹത്ത് മുള്ളൻ പന്നിയുടെ മുള്ളുകൾ തറച്ചിട്ടുണ്ട്. മുള്ളൻപന്നിയുടെ ആക്രമണത്തിലാണ് പുലി ചത്തതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ സൊസൈറ്റിയിലേക്ക് പാലുമായി പോയ ക്ഷീര കർഷകരാണ് പുലിയെ റോഡിൽ ചത്ത നിലയിൽ കണ്ടത്. പ്രദേശത്ത് പല ഭാഗത്തും പുള്ളിപ്പുലിയെ കണ്ടിരുന്നതായി നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിട്ടുണ്ട്‌.

57,000 കോടി രൂപ സംസ്ഥാനത്തിന് നൽകാനുണ്ട്, അതിന്റെ പേരിൽ ശമ്പളം വെട്ടില്ല; കെ.എൻ ബാലഗോപാൽ

തൊടുപുഴ: കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയില്ലെങ്കിൽ കേരളം എത്രയോ മുമ്പ് തന്നെ മികച്ച വരുമാനം നേടുമായിരുന്നെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ജി.എസ്‌.റ്റി നഷ്‌ടപരിഹാരം തരാൻ തയ്യാറായില്ല. കടമെടുപ്പ് പരിധി കുറച്ചു. 57,000 കോടി രൂപ സംസ്ഥാനത്തിന് നൽകാനുണ്ട്. അതിന്റെ പേരിൽ സർക്കാർ ജീവനക്കാരുടെ ശമ്പളമൊന്നും വെട്ടില്ല. അത് മാധ്യമ പ്രചാരണമാണ്. നവകേരള സദസ്സ് രാഷ്ട്രീയ പരിപാടിയല്ല, സർക്കാർ നേതൃത്വം നൽകുന്ന പരിപാടിയാണ്. അതതിടത്ത് എംഎൽഎമാർ അധ്യക്ഷരാകണം എന്ന് തീരുമാനിച്ചു. പക്ഷെ പ്രതിപക്ഷം അതിനെ രാഷ്ട്രീയമായി കണ്ടു. കേരളം …

57,000 കോടി രൂപ സംസ്ഥാനത്തിന് നൽകാനുണ്ട്, അതിന്റെ പേരിൽ ശമ്പളം വെട്ടില്ല; കെ.എൻ ബാലഗോപാൽ Read More »

എ.കെ നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

തിരുവനന്തപുരം: സി.പി.ഐ.എം കാസർകോട് ജില്ലാ മുൻ സെക്രട്ടറി എ.കെ നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. എ.കെ നാരായണൻ ദീർഘകാലം കാസർകോട് ജില്ലയിലെ പാർട്ടിയുടെ അമരക്കാരനായിരുന്നു. ബീഡിമേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ചാണ്‌ പൊതുപ്രവർത്തനത്തിലേക്ക്‌ വരുന്നത്‌. ബീഡിതൊഴിലാളികളുടെ അഖിലേന്ത്യാ നേതാവെന്ന നിലയിൽ ശ്രദ്ധേയനായി. ദിനേശ്‌ ബീഡി സംഘം രൂപീകരിക്കുന്നതിനിടയാക്കിയ മംഗലാപുരത്തെ ബീഡി സമരത്തിൽ പങ്കെടുത്ത്‌ ജയിലിലായി. അടിയന്തിരാവസ്ഥയിൽ മിസ തടവുകരാനായി കണ്ണൂർ സെൻട്രൽ ജയിലിലും കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

ഷൂ ഏറ്‌ ഉണ്ടാകില്ലെന്ന്‌ അലോഷ്യസ്‌ സേവ്യർ

കൊച്ചി: നവകേരള സദസിനെതിരായ പ്രതിഷേധത്തിൽ ഷൂ ഏറ്‌ ഉണ്ടാകില്ലെന്ന്‌ കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ്‌ സേവ്യർ. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ അതിക്രമത്തിൽ പൊലീസ്‌ കേസെടുത്തതോടെയാണ്‌ കെ.എസ്‌.യുവിന്റെ മലക്കം മറിച്ചിൽ. തിരുവനന്തപുരംവരെ ഇനി കരിങ്കെടിയല്ല, ഷൂ ഏറ്‌ ആണ്‌ നടത്തുകയെന്ന്‌ ഇന്നലെ അലോഷ്യസ്‌ പറഞ്ഞിരുന്നു. ഇതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതോടെയാണ്‌ തീരുമാനം മാറ്റിപ്പറഞ്ഞത്‌. പെരുമ്പാവൂര്‍ ഓടക്കാലിയില്‍ നവകേരള സദസിനെതിരെ നടന്ന അക്രമത്തിൽ കടുത്ത നടപടിയുമായി പൊലീസ് മുന്നോട്ടു പോകുകയാണ്‌. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ …

ഷൂ ഏറ്‌ ഉണ്ടാകില്ലെന്ന്‌ അലോഷ്യസ്‌ സേവ്യർ Read More »

തൊടുപുഴ മണ്ഡലം നവകേരള സദസ്സ്:

ജനസഞ്ചയം സാക്ഷ്യപ്പെടുത്തുന്നത് നാടിന്റെ ഭാവി ഭദ്രമാണ് എന്ന സന്ദേശം: മുഖ്യമന്ത്രി പിണറായി വിജയൻ തൊടുപുഴ: നമ്മുടെ നാടിന്റെ ഭാവി ഭദ്രമാണ് എന്നാണ് നവകേരള സദസ്സിനെത്തുന്ന വന്‍ജനസഞ്ചയം സാക്ഷ്യപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് നിന്ന് തുടങ്ങി എട്ട് ജില്ലകള്‍ താണ്ടി നവകേരള സദസ്സ് തൊടുപുഴയിലെത്തുമ്പോള്‍ ജനലക്ഷങ്ങളുമായി സര്‍ക്കാര്‍ സംവദിച്ചു കഴിഞ്ഞു. ഈ വേദികളില്‍ എത്തുന്ന ജനസഞ്ചയം സര്‍ക്കാറിന് നല്‍കുന്നത് കൃത്യമായ സന്ദേശമാണ്. ധൈര്യമായി മുന്നോട്ടുപോവൂ, ഞങ്ങള്‍ കൂടെയുണ്ട് എന്ന സന്ദേശമാണതെന്ന് മുഖ്യമന്ത്രി പിണറായി …

തൊടുപുഴ മണ്ഡലം നവകേരള സദസ്സ്: Read More »

ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം, ഇത് യു.ഡി.എഫിൻ ഉറപ്പ്: വി.ഡി.സതീശൻ

അടിമാലി: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉറപ്പാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ജനക്ഷേമമല്ല അഴിമതി മാത്രമാണ് പിണറായി സർക്കാരിന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.അടിമാലിയിൽ നടന്ന ദേവികുളം മണ്ഡലം കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലയിലെ ആളുകളെ സംബന്ധിച്ചിടത്തോളം വർഷങ്ങളായി തങ്ങളെ അലട്ടുന്ന വിഷയമാണ് ഭൂമി സംബന്ധിച്ചുള്ളത്.എല്ലാകാലത്തും ജില്ലയിലെ ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളതെന്നും യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നങ്ങൾക്ക് ശാശ്വത …

ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം, ഇത് യു.ഡി.എഫിൻ ഉറപ്പ്: വി.ഡി.സതീശൻ Read More »

ചിന്നക്കനാൽ സിംങ്ങുകണ്ടത്തെ സമരപ്പന്തലിൽ പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ സന്ദർശനം നടത്തി.

മുന്നാർ: കുടിയിറക്കലിനെതിരെ ചിന്നക്കനാൽ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കർഷകർ റിലേ നിരാഹാര സമരം നടത്തുന്ന ചിന്നക്കനാൽ സിംങ്ങുകണ്ടത്തെ സമരപ്പന്തലിൽ പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ സന്ദർശനം നടത്തി. കയ്യേറ്റവും കുടിയേറ്റവും രണ്ടാണെന്നാണ് യുഡിഎഫ് നിലപാട് എന്നും ഇപ്പോൾ നടക്കുന്നത് കയ്യേറ്റക്കാരെ സംരക്ഷിക്കാനുള്ള നടപടികൾ ആണെന്നും വി.ഡി സതീശൻ പറഞ്ഞു. ഭൂപതിവ് നിയമം മൂലമുള്ള പ്രശ്നങ്ങൾ ഉള്ളത് ഇടുക്കിയിൽ മാത്രമാണ്. ഭൂനിയമ ഭേദഗതിയിലും അപകടകരമായ പ്രശ്നങ്ങളുണ്ട് , അനാവശ്യമായി രാഷ്ട്രീയം കലർത്താതെ ചിന്നക്കനാലിലെ സാധാരണക്കാർക്ക് ഒപ്പം നിൽക്കുമെന്നും അദ്ദേഹം …

ചിന്നക്കനാൽ സിംങ്ങുകണ്ടത്തെ സമരപ്പന്തലിൽ പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ സന്ദർശനം നടത്തി. Read More »

മറൈൻഡ്രൈവിലെ നവകേരള സദസ്സിനിടെ അടിപിടി, പൊലീസ് കേസെടുത്തത് മർദനമേറ്റവർക്കെതിരെ

കൊച്ചി: നവകേരള സദസിനിടെ യുവാക്കൾക്ക് ക്രൂരമർദനം. കൊച്ചി മറൈൻഡ്രൈവിലെ നവകേരള സദസ് നടക്കുന്ന വേദിക്കു സമീപം ലഘുലേഖകൾ വിതരണം ചെയ്യുന്നതിനിടെയാണ് മർദനമേറ്റത്. ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ (ഡി.എസ്.എ) പ്രവർത്തകരായ കൊല്ലം സ്വദേശി മുഹമ്മദ് ഹനീൻ, എളമക്കര സ്വദേശി റിജാസ് എന്നിവരെയാണ് സംഘാടകർ മർദിച്ചത്. യുവാക്കളെ വളഞ്ഞിട്ട് മർദിക്കുന്നതിൻറെയും ചവിട്ടുന്നതിൻറെയും ദൃശ്യങ്ങൾ പുറത്തുവന്നു. പൊലീസിൻറെ മുന്നിൽ വച്ചാണ് അക്രമം നടന്നതെന്നും അവർ മനപൂർവ്വം ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കു മുന്നിലേക്ക് ഞങ്ങളെ എറിഞ്ഞു കൊടുക്കുകയായിരുന്നെന്ന് ഹനീൻ പ്രതികരിച്ചു. സംഭവത്തിൽ മർദനമേറ്റ യുവാക്കൾക്കെതിരെ …

മറൈൻഡ്രൈവിലെ നവകേരള സദസ്സിനിടെ അടിപിടി, പൊലീസ് കേസെടുത്തത് മർദനമേറ്റവർക്കെതിരെ Read More »

മലപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, പ്രതിക്ക് 46 വർഷം കഠിന തടവും പിഴയും

പെരിന്തൽമണ്ണ: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 46 വർഷം കഠിന തടവും 2,05,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും എട്ടുമാസവും അധികതടവ് അനുഭവിക്കണം. കൊട്ടപ്പുറം ചട്ടിപ്പറമ്പ് താമരശേറി വീട്ടിൽ ഷമീമിനെയാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്.സൂരജ് ശിക്ഷിച്ചത്. 2020 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ അടിപിടി, വഞ്ചന തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഇയാൾ.

ശബരിമലയിലെ തിരക്ക്; അടിയന്തിര നടപടികൾ സ്വീകരിക്കാൻ ദേവസ്വം മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ നിർദേശം നൽകി. അവധി ദിനങ്ങളായതിനാൽ വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ദർശനത്തിന് ക്യൂ നിൽക്കുന്നവരെ വേഗത്തിൽ കയറ്റിവിടാൻ  പൊലീസിനും ദേവസ്വം അധികൃതർക്കും മന്ത്രി നിർദേശം നൽകി. തീർത്ഥാടകർക്കായി കൂടുതൽ ആരോഗ്യ സംവിധാനങ്ങളും ആംബുലൻസും ക്രമീകരിക്കാനും മന്ത്രി നിർദേശിച്ചു. ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സ് ഉടന്‍ വിന്യസിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ …

ശബരിമലയിലെ തിരക്ക്; അടിയന്തിര നടപടികൾ സ്വീകരിക്കാൻ ദേവസ്വം മന്ത്രിയുടെ നിർദേശം Read More »

കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിനും മാലിദ്വീപിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക്. ഇടിമിന്നലിനൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഡിസംബർ 11, 12 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും, ഞായറാഴ്ച എറണാകുളം, …

കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് മുന്നറിയിപ്പ് Read More »

പതിനാലുകാരിയെ തട്ടികൊണ്ടു പോകുന്നതിനിടെ വാഹനം കേടായി, 4 പേർ പിടിയിൽ

പത്തനംതിട്ട: കൊടുമണ്ണില്‍ ഒന്‍പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സുഹൃത്തടക്കം നാല് പേർ പിടിയിൽ. ഇന്നലെ രാത്രി വീട്ടിലെത്തിയ സംഘമാണ് 14കാരിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുമായി പോകും വഴി പ്രതികൾ സഞ്ചരിച്ച വാഹനം കേടാവുകയും പൊലീസിന്‍റെ പിടിയിലാവുകയുമായിരുന്നു. ഇലവുംതിട്ട സ്വദേശികളായ അരുണ്‍, ബിജു. അജി ശശി, അഭിഷേക് എന്നിവരാണ് പിടിയിലായത്. പ്രതികളിൽ ഒരാൾ പെൺകുട്ടിയുമായി അടുപ്പമുള്ള ആളാണെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് പറഞ്ഞു.

കാനം രാജേന്ദ്രൻറെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻറെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. രാവിലെ 10 മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചത്. അവിടെ നിന്ന് മൃതദേഹം വിലാപയാത്രയായി പട്ടം പിഎസ് സ്മാരകത്തിലേക്ക് കൊണ്ടുപോയി. നൂറു കണക്കിന് പ്രവർത്തകരാണ് പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനായി വിമാനത്താവളത്തിൽ എത്തിയത്. പാർട്ടി ആസ്ഥാനമായ പിഎസ് സ്മാരക മന്ദിരത്തിൽ പൊതു ദർശനം തുടങ്ങി. നിരവധി നേതാക്കളും അണികളും പ്രവർത്തകരും പ്രിയ നേതാവിനെ ഒരു നോക്ക് കാണാനായി ഇവിടേക്ക് എത്തിച്ചേർന്നിട്ടുണ്ട്. മന്ത്രി ജിആർ അനിൽ, …

കാനം രാജേന്ദ്രൻറെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു Read More »