Timely news thodupuzha

Kerala news

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് മൂന്നാം വാരത്തില്‍; ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെന്ന് മന്ത്രി ജി. ആ‍ർ.അനിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 17ന് ശേഷം തുടങ്ങുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആ‍ർ.അനിൽ. ഓണക്കിറ്റ് വിതരണം ഇക്കുറി വൈകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.  ഓഗസ്റ്റ് മൂന്നാം വാരത്തില്‍ വിതരണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ജി.ആര്‍.അനില്‍ പറഞ്ഞു. ഓണക്കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള സാധനങ്ങളുടെ പാക്കിംഗ് പുരോഗമിക്കുകയാണ്. ഓണത്തിന് മുന്‍പ് എല്ലാവരിലേക്കും കിറ്റ് വിതരണം എത്തിക്കുക എന്നതാണ്  നീക്കം. തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ്‌ ഇത്തവണ ഓണക്കിറ്റിലുള്ളത്. സംസ്ഥാനത്തെ 92 ലക്ഷം റേഷൻ …

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് മൂന്നാം വാരത്തില്‍; ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെന്ന് മന്ത്രി ജി. ആ‍ർ.അനിൽ Read More »

അധ്യാപക വിദ്യാർത്ഥി അനുപാതം 1:40 പുനസ്ഥാപിക്കണം. കെ.പി.എസ്.ടി.എ

തൊടുപുഴ:അധ്യാപക വിദ്യാർത്ഥി അനുപാതം    1: 40 ആയി പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട്  കെ.പി.എസ്.ടി.എ. തൊടുപുഴ ഡി.ഇ.ഒ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. 25 വർഷമായി തുടർന്നുവരുന്ന അധ്യാപക വിദ്യാർത്ഥി അനുപാതമാണ് ഗവൺമെൻ്റ് ഉത്തരവിലൂടെ ഇല്ലാതായത് .100 കണക്കിന് അധ്യാപക തസ്തികകൾ ഈ ഉത്തരവിലൂടെ ഇല്ലാതാവും. ധർണ്ണ കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം.ഫിലിപ്പച്ചൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസജില്ലാ പ്രസിഡന്റ്  സജി മാത്യു അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി.എം നാസർ മുഖ്യപ്രഭാഷണം നടത്തി.   സെക്രട്ടറി ജോസഫ് മാത്യു …

അധ്യാപക വിദ്യാർത്ഥി അനുപാതം 1:40 പുനസ്ഥാപിക്കണം. കെ.പി.എസ്.ടി.എ Read More »

കാരുണ്യ ഭാഗ്യക്കുറി ഒന്നാ സമ്മാനം തൊടുപുഴയില്‍

തൊടുപുഴ: ഇന്നലെ നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയുടെ ടിക്കറ്റെടുത്തത് തൊടുപുഴയില്‍ ഹോട്ടല്‍ നടത്തുന്ന വെട്ടിമറ്റം തടിയില്‍ വീട്ടില്‍ അനൂപ്. വെങ്ങല്ലൂര്‍ കോലാനി ബൈപാസില്‍ എ.ടി ഫുഡ്‌കോര്‍ട്ട് ആന്‍ഡ് അച്ചായന്‍സ് തട്ടുകട നടത്തുകയാണ് അനൂപ്. സ്ഥിരമായി ലോട്ടറി കടയില്‍ എത്തിച്ചു നല്‍കുന്ന ആളാണ് ഇന്നലെയും ലോട്ടറി നല്‍കിയതെന്ന് അനൂപ് പറഞ്ഞു. ഏതാനും നാള്‍ മുമ്പ് വരെ നഗരത്തില്‍ ഹോട്ടല്‍ ബിസിനസ് നടത്തി പരാജയമായിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ടാഴ്ച മുന്‍പ് പുതിയ കട തുടങ്ങിയത്. …

കാരുണ്യ ഭാഗ്യക്കുറി ഒന്നാ സമ്മാനം തൊടുപുഴയില്‍ Read More »

കോട്ടയത്ത് 111 അടി നീളമുള്ള ഒറ്റ കാൻവാസിൽ ചിത്രങ്ങൾ വരച്ച് അമ്പതോളം കലാകാരന്മാർ

കോട്ടയം: സ്വാതന്ത്ര്യത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് അമ്പതോളം കലാകാരന്മാർ ചിത്ര രചനയിൽ പങ്കാളികളായി. കോട്ടയം ദർശന സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ചിരിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചായിരുന്നു 111 അടി നീളമുള്ള ഒറ്റ കാൻവാസിൽ ഒരേസമയം ചിത്രങ്ങൾ വരച്ചുള്ള വേറിട്ട വര. ദർശന അങ്കണത്തിൽ ഒരുക്കിയ 111 അടി നീളമുള്ള ക്യാൻവാസിൽ സ്വാതന്ത്ര്യ പൂർവ ഭാരതത്തിൻ്റെയും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൻ്റെയും സ്വാതന്ത്ര്യാനന്തര ഭാരതത്തിൻ്റെയും കാഴ്ചകൾ കോർത്തിണക്കിയാണ് ചിത്രം ഒരുങ്ങിയത്. അക്രിലിക്കാണ് ചിത്ര രചനയിൽ ഉപയോഗിച്ചിരിക്കുന്ന മാധ്യമം. …

കോട്ടയത്ത് 111 അടി നീളമുള്ള ഒറ്റ കാൻവാസിൽ ചിത്രങ്ങൾ വരച്ച് അമ്പതോളം കലാകാരന്മാർ Read More »

പുളിക്കീഴിൽ പോലീസ് ചമഞ്ഞു കവർച്ച നടത്തിയയാൾ പിടിയിൽ

പത്തനംതിട്ട : പോലീസ് ചമഞ്ഞു സ്കൂട്ടർ യാത്രികനെ തടഞ്ഞു നിർത്തി 5000 രൂപയും സ്വർണ കമ്മലും കവർന്ന കേസിലെ പ്രതിയെ പുളിക്കീഴ് പോലീസ് തന്ത്രപൂർവം കുടുക്കി. ചെങ്ങന്നൂർ ഇടനാട് ദേവീ ക്ഷേത്രത്തിനു സമീപം മാലേത്ത് പുത്തൻവീട്ടിൽ അനീഷ് കുമാർ പി ബി (36)ആണ് പിടിയിലായത്. കഴിഞ്ഞ ഞായർ രാവിലെ 10.30 ന് വളഞ്ഞവട്ടം ബീവറേജ് ഔട്ട് ലെറ്റിന് സമീപം അച്ഛൻപടി റോഡിലാണ് സംഭവം. വളഞ്ഞവട്ടം കോട്ടക്കാമാലി വട്ടയ്ക്കാട്ട് വീട്ടിൽ വിജയ(60) നാണ് കവർച്ചയ്ക്കിരയായത്. ഇദ്ദേഹത്തിന്റെ  സ്കൂട്ടറിന്റെ പിന്നിലായി …

പുളിക്കീഴിൽ പോലീസ് ചമഞ്ഞു കവർച്ച നടത്തിയയാൾ പിടിയിൽ Read More »

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോ​ഗിക്കാൻ പ്രേരിപ്പിച്ചു: യൂട്യൂബ് വ്‌ളോഗര്‍ എക്‌സൈസ് പിടിയില്‍

മട്ടാഞ്ചേരി: സോഷ്യൽ മീഡിയയിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് കഞ്ചാവ് ഉപയോഗിക്കുന്നതിനെപ്പറ്റി സംസാരിച്ച സംഭവത്തിൽ യൂട്യൂബ് വ്ലോ​ഗർ അറസ്റ്റിൽ. മട്ടാഞ്ചേരി ബീച്ച്‌ റോഡ്, പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ സ്വദേശി ഫ്രാന്‍സിസ് നെവിനെയാണ് എക്‌സൈസ് പിടികൂടിയത്. എക്‌സൈസ് സംഘമാണ് അറസ്റ്റ് ചെയ്‌തത്‌. കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച കുറ്റത്തിനാണ് ഇയാൾ പിടിയിലായത്.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് കഞ്ചാവ് വലിക്കുന്നതും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എക്‌സൈസിൻ്റെ നടപടി. ചൊവ്വാഴ്ച മട്ടാഞ്ചേരിയിലുള്ള പ്രതിയുടെ വീട്ടിലെത്തിയ എക്‌സൈസ് സംഘം …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോ​ഗിക്കാൻ പ്രേരിപ്പിച്ചു: യൂട്യൂബ് വ്‌ളോഗര്‍ എക്‌സൈസ് പിടിയില്‍ Read More »

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തട്ടിപ്പ്; പ്രതി മുഹമ്മദ് അബിനാസിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ്

കണ്ണൂർ: തളിപ്പറമ്പിലെ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തട്ടിപ്പ് പ്രതി മുഹമ്മദ് അബിനാസിനെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കും. നിക്ഷേപകരുടെ കോടികളുമായാണ് അബിന്‍ മുങ്ങിയത്.അതിനിടെ, പണം തിരികെ നല്‍കുമെന്ന് അബിനാസിന്റെ ശബ്ദ സന്ദേശം പുറത്ത് വന്നു. 100 കോടി സമാഹരിച്ചുവെന്ന പ്രചാരണം തെറ്റാണ്. മുങ്ങിയതല്ല; ബിസിനസിനായി മാറി നിന്നതാണെന്നും അബിനാസ് ശബ്ദസന്ദേശത്തില്‍ പറയുന്നു. 22 കാരനായ തളിപ്പറമ്പ് ചപ്പാരപ്പടവ് സ്വദേശി മുഹമ്മദ് അബിനാസിനെതിരെയാണ് കോടികളുടെ നിക്ഷേപത്തട്ടിപ്പ് ആരോപണം. പണം സമാഹരിച്ച് വിദഗ്ധമായി മുങ്ങിയ അബിനാസ് സമൂഹമാധ്യമങ്ങളില്‍ സജീവം. നിക്ഷേപകര്‍ക്ക് …

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തട്ടിപ്പ്; പ്രതി മുഹമ്മദ് അബിനാസിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ് Read More »

ഇടുക്കി-ചെറുതോണി ഡാമിന്‍റെ 5 ഷട്ടറുകളും തുറക്കുന്നു; പെരിയാർ തീരത്ത് അതീവജാഗ്രത നിര്‍ദ്ദേശം

തൊടുപുഴ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് ഒഴുകിയെത്തുന്ന  വെളളത്തിന്റെ അളവ് വര്‍ധിപ്പിച്ചതിനാലും ഇടുക്കി- ചെറുതോണി ഡാമില്‍ നിന്ന് പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ഉയര്‍ന്നതിനാൽ ഇടുക്കി-ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ തീരുമാനം. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ ചെറുതോണി ഡാമിന്‍റെ 3 ഷട്ടറുകൾ 100 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി 200 ഘനമീറ്റര്‍ ജലമാണ് പുറത്തേയ്ക്ക് ഒഴുകുന്നത്.  3 മണിയോടെ 5 ഷട്ടറുകളും തുറന്ന് സെക്കന്‍ഡില്‍ 300 ഘനമീറ്റര്‍ ആക്കാനാണ് തീരുമാനം.  …

ഇടുക്കി-ചെറുതോണി ഡാമിന്‍റെ 5 ഷട്ടറുകളും തുറക്കുന്നു; പെരിയാർ തീരത്ത് അതീവജാഗ്രത നിര്‍ദ്ദേശം Read More »

തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടു: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 9 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെലോ അലര്‍ട്ട്. ഒഡീഷ -ബംഗാള്‍ തീരത്ത് രൂപമെടുത്ത ന്യൂനമര്‍ദത്തിന്‍റെ സ്വാധീനത്താല്‍, കേരളത്തില്‍ ഓഗസ്റ്റ്  11 വരെ  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതേസമയം, ശബരിഗിരിയുടെ കക്കി-ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ 11 മണിക്ക് തുറക്കും.  ഇടുക്കി …

തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടു: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് Read More »