Timely news thodupuzha

logo

Kerala news

സംസ്ഥാനത്തെ റേഷൻ കടകൾ സെർവർ തകരാറിനെ തുടർന്ന് രണ്ട് ദിവസം കൂടി അടച്ചിടും

തിരുവനന്തപുരം: സെർവർ തകരാർ പരിഹരിക്കാനാവാത്തതിൽ സംസ്ഥാനത്തെ റേഷൻ കടകൾ രണ്ട് ദിവസം കൂടി അടച്ചിടും. എൻഐസിയുടെ ആവശ്യപ്രകാരമാണ് നടപടി. 29 മുതൽ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. അതേസമയം, ഈ മാസത്തെ റേഷൻ വിതരണം അടുത്ത മാസം 5 വരെ നീട്ടിയിട്ടുണ്ട്. മെയ് മാസത്തെ റേഷൻ ആറാം തീയതി മുതലേ വിതരണം ചെയ്ത് തുടങ്ങൂ. ഇ പോസ് സർവർ തകരാർ പരിഹരിക്കാൻ ശാശ്വത നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

ഇടി വെട്ടേറ്റവനെ പാമ്പുകടിച്ച അവസ്ഥയാണ് കേരളത്തിലെ ജനങ്ങളുടേതെന്ന് കെ.പി.സി.സി. അംഗം എപി ഉസ്മാൻ

ചെറുതോണി: വീട്ടുകരവും പെർമിറ്റ് ഫീസും വർദ്ധിപ്പിച്ചപ്പോൾ ഇടി വെട്ടേറ്റവനെ പാമ്പുകടിച്ച അവസ്ഥയാണ് കേരളത്തിലെ ജനങ്ങളുടേതെന്ന് കെ.പി.സി.സി. അംഗം എപി ഉസ്മാൻ വ്യക്തമാക്കി. വെള്ളക്കരവും വെദ്യുതി ചാർജും വർദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കിയതോടൊപ്പം പെട്രാളിനും , ഡീസലിനും വില രൂപ വർദ്ധിപ്പിച്ചതും ഭൂമിയുടെ താരിഫ് വില ഭീമമായി വർദ്ധിപ്പിക്കുകയും കോർട്ടുഫീസ് കൂട്ടുകയും ചെയ്ത് ജനങ്ങളെ കൊളളയടിക്കുന്ന നടപടിയാണ് പിണറായി വിജയൻ സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതിയും സ്വജന പക്ഷപാത നടപടികളും കൊണ്ട് ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട പിണറായി സർക്കാർ ചങ്ങലയ്ക്ക് …

ഇടി വെട്ടേറ്റവനെ പാമ്പുകടിച്ച അവസ്ഥയാണ് കേരളത്തിലെ ജനങ്ങളുടേതെന്ന് കെ.പി.സി.സി. അംഗം എപി ഉസ്മാൻ Read More »

ശബരിമലയിലെ ഓൺലൈൻ വഴിപാടു ബുക്കിങ്ങ്; മൂന്നുമാസത്തിനകം സൗകര്യം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ വഴിപാടുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ മൂന്നുമാസത്തിനകം സൗകര്യം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി. വെർച്വൽ ക്യൂ പ്ലാറ്റ്‌ഫോമിലൂടെ ബുക്ക്‌ ചെയ്യുന്ന വഴിപാടുകളുടെ നിരക്കുകൾ ഇതേ പ്ലാറ്റ്ഫോമിൽ പ്രസിദ്ധപ്പെടുത്താനും നിർദേശിച്ചു. ശബരിമലയിൽ കളഭാഭിഷേകവും തങ്ക അങ്കി ചാർത്തലും ബുക്ക് ചെയ്തുനൽകാമെന്ന് പറഞ്ഞ് തമിഴ്‌നാട്ടിലെ തിരുവള്ളൂർ സ്വദേശിയിൽനിന്ന് 1.60 ലക്ഷം രൂപ കോയമ്പത്തൂർ സ്വദേശി മണികണ്ഠൻ തട്ടിയെടുത്ത സംഭവം ശബരിമല സ്പെഷ്യൽ കമീഷണർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന്‌ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കളഭാഭിഷേകത്തിന് 38,400 രൂപയും തങ്ക അങ്കി …

ശബരിമലയിലെ ഓൺലൈൻ വഴിപാടു ബുക്കിങ്ങ്; മൂന്നുമാസത്തിനകം സൗകര്യം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി Read More »

സി.പി.ഐ.എം വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുൻ ഒഞ്ചിയം ഏരിയ സെക്രട്ടറിയുമായിരുന്ന ഇ.എം ദയാനന്ദൻ അന്തരിച്ചു

വടകര: സി.പി.ഐ.എം മുൻ ഒഞ്ചിയം ഏരിയ സെക്രട്ടറിയും വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന ഇ.എം ദയാനന്ദൻ (71) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് രാവിലെ 11.30 മുതൽ സി.പി..ഐ.എം ഒഞ്ചിയം ഏരിയാ കമ്മറ്റി ഓഫീസിലും 12 മണി മുതൽ 12.30 വരെ ചിറയിൽ പീടിക വായനശാലയിലും പൊതുദർശനത്തിന് വെക്കും. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ നടക്കും. വ്യാഴാഴ്ച രാവിലെ 10 മണി വരെ …

സി.പി.ഐ.എം വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുൻ ഒഞ്ചിയം ഏരിയ സെക്രട്ടറിയുമായിരുന്ന ഇ.എം ദയാനന്ദൻ അന്തരിച്ചു Read More »

രക്ഷാപ്രവർത്തനത്തിന് പോയ ഫയർ എഞ്ചിൻ തലകീഴായി മറിഞ്ഞു; 4 പേർക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരിയിൽ ഫയർ എഞ്ചിൻ തലകീഴായി മറിഞ്ഞ് അപകടം. കൊല്ലങ്കോട്ടേക്ക് രക്ഷാപ്രവർത്തനത്തിന് പോയ ഫയർ ഫോഴ്സിൻറെ വാഹനമാണ് നിയന്ത്രണം തെറ്റി തലകീഴായി മറിഞ്ഞത്. പുലർച്ചെ നാലരയോടെ വട്ടേക്കാട് വച്ചാണ് സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന 4 പേർക്ക് പരിക്കേറ്റു. 5 ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ല. കൊല്ലങ്കോട് ഭാഗത്തെ ചകിരി ഫാക്‌ടറിക്ക് തീപിടിച്ചെന്ന അറിയിപ്പിനെ തുടർന്നാണ് ഫയർ എഞ്ചിൻ പുറപ്പെട്ടത്. വട്ടേക്കാട് വച്ച് നിയന്ത്രണം വിട്ട വാഹനം തലകീഴായി മറിയുകയായിരുന്നു.

മാമുക്കോയക്ക് വിട

കോഴിക്കോട്: നടൻ മാമുക്കോയ അന്തരിച്ചു. എഴുപത്താറ് വയസായിരുന്നു. മലപ്പുറത്ത് സെവൻസ് ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 400- ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1979-ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമിയെന്ന സിനിമയിലൂടെയാണ് ചലച്ചിത്രലോകത്ത് എത്തുന്നത്. ആദ്യകാലത്ത് കല്ലായിയിൽ മരം അളക്കുന്ന ജോലിയായിരുന്നു. ജോലിക്കിടയിൽ കോഴിക്കോടൻ നാടകസംഘങ്ങളിൽ സജീവമായിരുന്ന മാമുക്കോയ കെ. ടി. മുഹമ്മദ്, വാസു പ്രദീപ് തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

സുഡാനിൽ നിന്നും തിരികെ രാജ്യത്തെത്തിക്കുന്ന മലയാളികളെ സംസ്ഥാന സർക്കാരിന്റെ ചെലവിൽ കേരളത്തിലേക്കും

തിരുവനന്തപുരം: ആഭ്യന്തര കലാപത്തെ തുടർന്ന് സുഡാനിൽ നിന്നും കേന്ദ്ര സർക്കാർ തിരികെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ അതത് വിമാനത്താവളങ്ങളിൽ നിന്നും സംസ്ഥാന സർക്കാരിന്റെ ചെലവിൽ കേരളത്തിലേക്ക് എത്തിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായുള്ള നടപടികൾ സ്വീകരിക്കുവാൻ കേരളീയ പ്രവാസികാര്യ വകുപ്പിനെ (നോർക്ക) ചുമതലപ്പെടുത്തുവാനും യോ​ഗം തീരുമാനിച്ചു.

നിരപ്പേൽ എൻ.വി.വർക്കി നിര്യാതനായി

തൊടുപുഴ: വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ഹോട്ടൽ വ്യവസായിയും കേരള കോൺഗ്രസ് നേതാവുമായ നിരപ്പേൽ(വടക്കൻ ) എൻ.വി.വർക്കി( വർക്കിച്ചേട്ടൻ -88 ) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയിൽ ആരംഭിച്ച് തൊടുപുഴ ഈസ്റ്റ് വിജ്ഞാന മാതാ പള്ളിയിൽ. ഭാര്യ പരേതയായ റോസക്കുട്ടി(നെടിയശാല കുന്നംകോട്ട്‌ കുടുംബാംഗം). മക്കൾ: വിൽസൺ ജോർജ്, എൽസ ജോസഫ്, മാത്യു ജോർജ്(വാട്ട്സൺ ), മെർളി ജെയിംസ്, ജോസ് ജോർജ്. മരുമക്കൾ: റോസമ്മ വിൽ‌സൺ(കക്കാട്ടിൽ, ചെറുപുഷ്പം, പാലാ), പരേതനായ ജോസഫ് കളത്തിപ്പറമ്പിൽ(ജോസ് ബ്രദേഴ്‌സ്, …

നിരപ്പേൽ എൻ.വി.വർക്കി നിര്യാതനായി Read More »

മാമുക്കോയയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

കോഴിക്കോട്: നടൻ മാമുക്കോയയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. 24ന് രാത്രി പൂങ്ങോട് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്‌ ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഹയർസെക്കണ്ടറി സ്‌കൂൾ ജൂനിയർ ഇംഗ്ലീഷ് തസ്‌തികയിൽ നിന്ന് റിട്രഞ്ച് ചെയ്യപ്പെട്ട 68 അധ്യാപകർക്ക് പുനർനിയമനം നൽകും

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ സർക്കാർ മേഖലയിൽ ഹയർസെക്കണ്ടറി സ്‌കൂൾ ജൂനിയർ ഇംഗ്ലീഷ് തസ്‌തികയിൽ നിന്ന് റിട്രഞ്ച് ചെയ്യപ്പെട്ട 68 അധ്യാപകർക്ക് പുനർനിയമനം നൽകാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. 2023 ഏപ്രിൽ 1 മുതൽ മുതൽ 2025 മെയ് 31 വരെ 68 സൂപ്പർ ന്യൂമററി തസ്‌തിക സൃഷ്‌ടിച്ചാണ് തുടരുന്നതിന് അനുമതി നൽകിയത്. കാലാവധി ദീർഘിപ്പിച്ചുകേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷൻറെ കാലാവധി 28.4.2023 മുതൽ ഒരു വർഷത്തേക്ക് ദീർഘിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനായ ജസ്റ്റിസ് …

ഹയർസെക്കണ്ടറി സ്‌കൂൾ ജൂനിയർ ഇംഗ്ലീഷ് തസ്‌തികയിൽ നിന്ന് റിട്രഞ്ച് ചെയ്യപ്പെട്ട 68 അധ്യാപകർക്ക് പുനർനിയമനം നൽകും Read More »

സിനിമയിലെ ലഹരി രേഖാമൂലം പരാതി എഴുതി നൽകിയിട്ടില്ല, പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്; മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സിനിമ മേഖലയിലെ ലഹരി ഉപയോഗം സർക്കാർ ഗൗരവത്തോടെ കാണുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ല. രേഖാമൂലം പരാതി എഴുതി നൽകിയിട്ടില്ലെന്നും പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മലയാള സിനിമ മേഖലയിൽ രണ്ടുപേർക്ക് വിലക്കേർപ്പെടുത്തിയ തീരുമാനത്തിനൊപ്പമാണ് സർക്കാരെന്നും താരങ്ങളുടെ വിലക്ക് മുന്നോട്ട് പോകട്ടെയെന്നും മന്ത്രി പറഞ്ഞു. തെറ്റ് ചെയ്തവർ തെറ്റ് തിരുത്തി സിനിമ രംഗത്ത് സജീവമാവണം. വനിതകൾ ധാരാളമായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ …

സിനിമയിലെ ലഹരി രേഖാമൂലം പരാതി എഴുതി നൽകിയിട്ടില്ല, പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്; മന്ത്രി സജി ചെറിയാൻ Read More »

ബഫർസോൺ വിധിയിൽ സുപ്രീംകോടതി ഏർപ്പെടുത്തിയ ഉത്തരവ് ഭേദഗതി ചെയ്തു

ന്യൂഡൽഹി: ബഫർസോൺ വിധിയിൽ ഇളവ് വരുത്തി സുപ്രീംകോടതി. സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്തു. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിൻറെതാണ് ഉത്തരവ്. നിയന്ത്രണങ്ങൾക്ക് വ്യക്തത വരുത്തിയാണ് കോടതിയുടെ ഉത്തരവ്. ഇത് പ്രകാരം ക്വാറി അടക്കമുള്ളവയ്ക്ക് നിയന്ത്രണം തുടരും. കുടിയൊഴുപ്പിക്കൽ ഉണ്ടാകില്ല. വലിയ നിർമാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ജൂൺ 3 ലെ സുപ്രീംകോടതി വിധിയനുസരിച്ച്, സംരക്ഷിത മേഖലങ്ങളിൽ 1 കിലോമീറ്റർ ചുറ്റയളവിൽ ബഫർസോൺ ആയി പ്രഖ്യാപിച്ചിരുന്നു. ഈ മേഖലകളിലെ നിർമാണ …

ബഫർസോൺ വിധിയിൽ സുപ്രീംകോടതി ഏർപ്പെടുത്തിയ ഉത്തരവ് ഭേദഗതി ചെയ്തു Read More »

കൊച്ചി വാട്ടർ മെട്രൊയിൽ പൊതുജനങ്ങൾക്ക് സർവീസ് ആരംഭിച്ചു; നാളെ മുതൽ ഫീഡർ സർവീസുകൾ ഉണ്ടാകും

കൊച്ചി: പ്രധാനമന്ത്രി ഇന്നലെ നാടിനു സമർപ്പിച്ച കൊച്ചി വാട്ടർ മെട്രൊയിൽ പൊതുജനങ്ങൾക്കുള്ള സർവീസ് ആരംഭിച്ചു. ഹൈക്കോർട്ട്-വൈപ്പിൻ റൂട്ടിലാണ് ഇന്ന് സർവീസ് ഉണ്ടായിരുന്നത്. രാവിലെ 7 മുതൽ രാത്രി 8 മണി വരെ സർവീസ് ഉണ്ടാകും. നാളെ വൈറ്റില-കാക്കനാട് ടെർമിനലുകളിൽ സർവ്വീസുണ്ടാകും. നാളെ മുതൽ ഫീഡർ സർവീസുകൾ കാക്കനാട് മെട്രൊ സ്റ്റേഷനോട് അനുബന്ധിച്ച് ഉണ്ടാകുമെന്ന് കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബഹ്റ അറിയിച്ചു. ബോട്ടുകളിൽ 100 പേർക്ക് സഞ്ചരിക്കാം ബാറ്ററിയിലും ഡീസൽ ജനറേറ്ററിലുമാണ് ബോട്ടുകൾ പ്രവർത്തിക്കുക. 5 മിനിറ്റ് ഇടവിട്ട് …

കൊച്ചി വാട്ടർ മെട്രൊയിൽ പൊതുജനങ്ങൾക്ക് സർവീസ് ആരംഭിച്ചു; നാളെ മുതൽ ഫീഡർ സർവീസുകൾ ഉണ്ടാകും Read More »

നിർമാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞു; കഞ്ഞിക്കുഴി സ്റ്റാൻഡിൽ ബസ് കയറുന്നില്ല

ചെറുതോണി: ബസ്സ് സ്റ്റാൻഡ് നിർമാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ബസ് സ്റ്റാൻഡിൽ കയറുന്നില്ലെന്ന് പരാതി. കഞ്ഞിക്കുഴിയിൽ സൗകര്യം വർധിച്ചപ്പോൾ ചേലച്ചുവട്- വണ്ണപ്പുറം റോഡിൻ്റെ സൈഡിൽ കഞ്ഞിക്കുഴി ടൗണിൽ ഒരേക്കർ ഭൂമി പഞ്ചായത്ത് വാങ്ങി അതിൽ ബസ്സ്റ്റാൻറ്റും ഷോപ്പിംഗ് കോംപ്ലക്സും നിർമ്മിച്ചു. ഉദ്ഘാടനവും നടത്തി. ബസ് സ്റ്റാൻഡിൽ കയറുകയും ചെയ്തു. എന്നാൽ ബസ്സ് ഇറങ്ങുന്നതിനും കയറുന്നതിനും അപകട സാധ്യത ഉണ്ടെന്നും പറഞ്ഞ് ബസ്സ് കയറാതെയായി. പിന്നീട് ഈ അപാകതയും പരിഹരിച്ചു. 2013 ൽ നിർമാണം പൂർത്തിയാക്കിയ ബസ്സ്റ്റാൻഡിൽ വർഷങ്ങൾ …

നിർമാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞു; കഞ്ഞിക്കുഴി സ്റ്റാൻഡിൽ ബസ് കയറുന്നില്ല Read More »

ക്ഷേമ പെൻഷൻ; ജീവൻ രേഖ സോഫ്റ്റ് വെയർ ഉപയോഗിക്കാൻ അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ക്ഷേമ പെൻഷൻ മസ്റ്ററിങ്ങിനുള്ള ജീവൻ രേഖ സോഫ്റ്റ് വെയർ ഉപയോഗിക്കാൻ അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് മുഹമ്മദ് നിയാസാണ് താത്കാലിക ഉത്തരവിട്ടത്. കേസ് മെയ് 2 ന് വീണ്ടും പരിഗണിക്കും. മാർച്ച് 28 ന് ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവിലെ നിർദേശത്തിനെതിരെയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിലൂടെ മാത്രമാക്കി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് കോമൺ സർവ്വീസ് സെന്‍റർ നടത്തുന്ന തിരുവനന്തപുരം സ്വദേശി റീന സന്തോഷ് കുമാർ ഉൾപ്പെടെ …

ക്ഷേമ പെൻഷൻ; ജീവൻ രേഖ സോഫ്റ്റ് വെയർ ഉപയോഗിക്കാൻ അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി Read More »

സ്വർണവില വർധിച്ചു

കൊച്ചി: തുടർച്ചയായി സംസ്ഥാനത്ത് സ്വർണവിലയിൽ രണ്ടാം ദിനവും വർധന. ഇന്ന് പവന് 80 രൂപ കൂടി 44,760 രൂപയായി. ഗ്രാമിന് 10 രൂപയാണ് ഉയർന്നത്. 5595 ആണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. ഇന്നലെ പവന് 160 രൂപ കൂടിയിരുന്നു. 44,680 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വർണത്തിന്‍റെ വില. 20 രൂപയാണ് ഗ്രാമിന് വർധിച്ചത്. 5585 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. ഈ മാസത്തിന്‍റെ തുടക്കത്തിൽ 44,000 രൂപയായിരുന്നു സ്വർണ വില. ഈ മാസം …

സ്വർണവില വർധിച്ചു Read More »

യുവാവിന് നേരെ ആക്രമണം; ബൈക്കിലെത്തിയ അഞ്ച് പേർ സ്ക്രൂ ഡ്രൈവറും സർജിക്കൽ ബ്ലേഡും ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന് നേരെ അഞ്ചംഗ സംഘത്തിന്‍റെ ആക്രമണം. കിള്ളി തെക്കുംകര വീട്ടിൽ നിസാമിന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ അഞ്ചംഗസംഘം സ്ക്രൂ ഡ്രൈവറും സർജിക്കൽ ബ്ലേഡും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കിള്ളി മേച്ചിറ പാലത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം. വീട്ടിൽ നിന്നും ചായ കുടിക്കാനായി സമീപത്തെ ചായക്കടയിലേക്ക് വരുന്നവഴിയാണ് ബൈക്കിലെത്തിയ അഞ്ചംഗസംഘം നിസാമിനെ പിടിച്ചുനിർത്തി ശരീരമാസകലം മുറിവേൽപ്പിച്ചത്. നെഞ്ചിലും തോളിലും കഴുത്തിലും പരിക്കേറ്റ നിസാമിനെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ഇതിനു മുൻപും നിസാമിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് കാട്ടാക്കട …

യുവാവിന് നേരെ ആക്രമണം; ബൈക്കിലെത്തിയ അഞ്ച് പേർ സ്ക്രൂ ഡ്രൈവറും സർജിക്കൽ ബ്ലേഡും ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു Read More »

റവന്യു വകുപ്പില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നവംബര്‍ ഒന്നു മുതല്‍: മന്ത്രി കെ. രാജന്‍

അടൂർ : റവന്യു വകുപ്പില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നവംബര്‍ ഒന്നു മുതല്‍ നടപ്പാക്കുമെന്ന് റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കൊടുമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ റവന്യു ഓഫീസുകളിലെ എല്ലാ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ സുതാര്യതയോടെയും വേഗതയോടും പ്രശ്‌നങ്ങളെ നേരിടാനും സാധാരണക്കാരുടെ അപേക്ഷകളില്‍ അതിവേഗം തീര്‍പ്പ് കല്‍പ്പിക്കാനും രേഖകള്‍ നഷ്ടപ്പെടാതിരിക്കാനും സാധിക്കും. സാധാരണക്കാരന് ഓണ്‍ലൈന്‍ സേവനം ലഭിക്കുന്നതിന് മെയ് മാസം മുതല്‍ റവന്യു ഇ സാക്ഷരത …

റവന്യു വകുപ്പില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നവംബര്‍ ഒന്നു മുതല്‍: മന്ത്രി കെ. രാജന്‍ Read More »

വികസനങ്ങളുടെ ഗുണം ഓരോ പ്രവാസിക്കും ലഭിക്കുന്നുണ്ട്, സംസ്ഥാനങ്ങളുടെ വികസനം വഴി രാജ്യം വികസിക്കും; പ്രധാനമന്ത്രി

തിരുവനന്തപുരം: ഭാരതത്തിൻറെ വികസന സാധ്യതകൾ ലോകം അംഗീകരിച്ചു കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിൻറെ വികസനങ്ങളുടെ ഗുണം ഓരോ പ്രവാസിക്കും ലഭിക്കുന്നുണ്ട്. സംസ്ഥാനങ്ങളുടെ വികസനം വഴി രാജ്യം വികസിക്കുമെന്ന കാഴ്ച്ചപ്പാടാണ് കേന്ദ്ര സർക്കാരിൻറേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെയിൽവേ സുവർണ കാലഘട്ടത്തിലൂടെയാണ് കടന്നു പോവുന്നതെന്നു പറഞ്ഞ അദ്ദേഹം മുൻപുള്ളതിനേക്കാൾ അഞ്ചിരട്ടി തുകയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് ഇപ്പോൾ നൽ‌കുന്നതെന്നും കൂട്ടിച്ചേർത്തു. മാത്രമല്ല വാട്ടർ മെട്രൊ അടക്കമുള്ള വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വാട്ടർ മെട്രൊ, ഡിജിറ്റൽ സയൻസ് പാർക്ക് …

വികസനങ്ങളുടെ ഗുണം ഓരോ പ്രവാസിക്കും ലഭിക്കുന്നുണ്ട്, സംസ്ഥാനങ്ങളുടെ വികസനം വഴി രാജ്യം വികസിക്കും; പ്രധാനമന്ത്രി Read More »

സ്വർണവില ഉയർന്നു; പവന് 44,680 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് (25/04/2023) പവന് 160 രൂപ വർധിച്ച് ഒരു പവന്‍ സ്വർണത്തിന്‍റെ വില 44,680 രൂപയായി. 20 രൂപയാണ് ഗ്രാമിന് വർധിച്ചത്. 5585 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. ഈ മാസത്തിന്‍റെ തുടക്കത്തിൽ 44,000 രൂപയായിരുന്നു സ്വർണ വില. ഈ മാസം 14ന് പിന്നീട് 45,320 രൂപയായി ഉയർന്ന് സർവകാല റെക്കോർ‌ഡിട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ വില താഴുന്നതാണ് ദൃശ്യമായത്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 4 ജില്ലകളിൽ മഴയ്‌ക്കു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്‌ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മാത്രമല്ല അടുത്ത 3 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഏപ്രിൽ 26, 27 തീയതികളിൽ ശക്തമായ മഴക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.

റെയിൽവേ വികസനത്തിനായി 2033 കോടി രൂപ അനുവദിച്ചു, വന്ദേഭാരത് അടിപൊളി അനുഭവം, വേഗം കൂട്ടും; മന്ത്രി അശ്വനി വൈഷ്ണവ്

തിരുവനന്തപുരം: വന്ദേഭാരത് അടിപൊളി അനുഭവമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. വന്ദേഭാരതിന്‍റെ വേഗം കൂട്ടുമെന്നും ഇതിനായി താൻ മുഖ്യമന്ത്രിയുടെ പിന്തുണ അഭ്യർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ വർഷം റെയിൽവേ വികസനത്തിനായി 2033 കോടി രൂപ അനുവദിച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു. 381 കോടി ചെലവഴിച്ച് വന്ദേ ഭാരതിന്‍റെ വേഗത 130 കിലോമീറ്ററിലേക്കും 160 കിലോമീറ്ററിലേക്കും വർധിപ്പിക്കും. 36-48 മാസം കൊണ്ട് വളവുകൾ നികത്തി തടസങ്ങളില്ലാത്ത രീതിയിൽ സഞ്ചരിക്കാനാവുന്ന തരത്തിൽ റെയിൽവേ പാളം മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ …

റെയിൽവേ വികസനത്തിനായി 2033 കോടി രൂപ അനുവദിച്ചു, വന്ദേഭാരത് അടിപൊളി അനുഭവം, വേഗം കൂട്ടും; മന്ത്രി അശ്വനി വൈഷ്ണവ് Read More »

കൊച്ചി വാട്ടർ മെട്രൊ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു; സർവീസുകൾ നാളെ മുതൽ

കൊച്ചി: രാജ്യത്തെ ആദ്യ വാട്ടർ മെട്രൊ സർവീസായ കൊച്ചി വാട്ടർ മെട്രൊ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. ഇതിന്‍റെ ആദ്യ ഘട്ടമായാണ് ഹൈക്കോർട്ട്-വൈപ്പിൻ ടെർമിനലുകളിൽ നിന്നും വൈറ്റില-കാക്കനാട് ടെർമിനലുകളിൽ നിന്നും സർവ്വീസ് ആരംഭിക്കുന്നത്. വാട്ടർ മെട്രൊ പദ്ധതി പൂർത്തിയാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രൊ ബോട്ടുകൾക്ക് സർവ്വീസ് നടത്താൻ സാധിക്കും. ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചെങ്കിലും നാളെ മുതലാകും പൊതുജനങ്ങൾക്കുള്ള സർവീസുകൾ ആരംഭിക്കുക. ഹൈക്കോടതി- വൈപ്പിന്‍ റൂട്ടിലാണ് ആദ്യ സർവീസ്. 27 ന് …

കൊച്ചി വാട്ടർ മെട്രൊ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു; സർവീസുകൾ നാളെ മുതൽ Read More »

എയ്ഡഡ് ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

മൂലമറ്റം സെൻറ് ജോസഫ്സ് കോളേജിൽ 2023-2024 അദ്ധ്യായന വർഷം മാത്തമാറ്റിക്സ്, ഇക്കണോമിക്സ് മാനേജ്മെന്റ് സ്റ്റഡീസ്, ബി.ബി.എം, സ്റ്റാറ്റിസ്റ്റിക്സ് കംപ്യൂട്ടർ സയൻസ്-ഡാറ്റാ സയൻസ്, സൈക്കോളജി, ഹിസ്റ്ററി, മലയാളം വിഷയങ്ങളിൽ എയ്ഡഡ് ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കോട്ടയം കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫീസിൽ അദ്ധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അവസാന തീയതി ഏപ്രിൽ 28. നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. ഇന്റർവ്യൂന് ഹാജരാകുമ്പോൾ അസൽ സർട്ടിഫിക്കറ്റുകളും ഗസ്റ്റ് പാനൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്. ആപ്ളിക്കേഷൻ …

എയ്ഡഡ് ഗസ്റ്റ് അദ്ധ്യാപക ഒഴിവ് Read More »

എം ശിവശങ്കർ ജാമ്യം തേടി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം തേടി എം ശിവശങ്കർ സുപ്രീം കോടതിയിൽ. വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസുമായി തനിക്ക് ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ജാമ്യ അപേക്ഷ നൽകിയിരിക്കുന്നത്. തനിക്കോ സംസ്ഥാന സർക്കാരിനോ ഇതിൽ പങ്കില്ലെന്നും സ്വപ്ന സുരേഷിനെ ചാർട്ടേർഡ് അക്കൗണ്ടിന് പരിചയപ്പെടുത്തിയത് താനാണെന്നും എന്നാൽ ലോക്കറുമായി തനിക്ക് ബന്ധമില്ലെന്നും ശിവശങ്കർ ജാമ്യ ഹർജിയിൽ പറയുന്നു. ഹൈക്കോടതിയിൽ നിന്നും നിരവധി തവണ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ശിവശങ്കറിന്‍റെ പുതിയ നീക്കം. കേസിൽ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നും ജാമ്യം …

എം ശിവശങ്കർ ജാമ്യം തേടി സുപ്രീം കോടതിയിൽ Read More »

പ്രധാനമന്ത്രി ഇന്ന് വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവ്വഹിക്കും. 10.30 ന് തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിലാണ് വന്ദേഭാരതിന്‍റെ ഫ്ലാഗ് ഓഫ് നടക്കുക. ഈ ചടങ്ങിൽ പ്രധാനമന്ത്രി തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുമായി സംവദിക്കും. തെരഞ്ഞെടുക്കപ്പെട്ടവരാണ് വന്ദേഭാരതിന്‍റെ ആദ്യ യാത്രയിൽ ട്രെയിനിൽ ഉണ്ടാവുക. മത മേലധ്യക്ഷൻമാരും സിനിമാതാരങ്ങളുമടക്കം വന്ദേഭാരതിൽ ഉണ്ടാവുമെന്നാണ് സൂചന. പ്രധാനമന്ത്രി ആദ്യയാത്രയിൽ വന്ദേഭാരതിൽ സഞ്ചരിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 11 മണിയോടെ കേന്ദ്രസർക്കാരിന്‍റെ വിവിധ വികസന പദ്ധതികളുടെയും കൊച്ചി വാട്ടർ …

പ്രധാനമന്ത്രി ഇന്ന് വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും Read More »

”ഇന്ത്യയുടെ വളർച്ചയ്ക്കു കാരണം യുവാക്കൾ, ലോകം ഭാരതത്തെ ഉറ്റു നോക്കുകയാണ്”; പ്രധാനമന്ത്രി

കൊച്ചി: യുവം പരിപാടിയിൽ മലയാളത്തിൽ യുവാക്കളെ അഭിസംബോധന ചെയ്ത് മോദി. ”പ്രിയപ്പെട്ട യുവ സുഹൃത്തുക്കളെ” എന്നു പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കേരളത്തിലെത്തുമ്പോൾ പ്രത്യേക ഊർജം ലഭിക്കുന്നതായി അദ്ദേഹം പറഞ്ഞു. ‘രാജ്യം അമൃത കാലത്തിലേക്കുള്ള യാത്ര‍യിലാണ്. യുവാക്കൾക്ക് ലോകത്തെ മാറ്റം വരുത്താനുള്ള ശേഷിയുണ്ട്. ഇന്ത്യയുടെ വളർച്ചക്കുകാരണം യുവാക്കളാണ്. രാജ്യത്തിന് പ്രതീക്ഷ യുവാക്കളിലാണ്. ലോകം ഭാരതത്തെ ഉറ്റു നോക്കുകയാണ്. നമ്പി നാരായണനെ പോലെയുള്ളവർ യുവാക്കൾക്ക് പ്രചോദനമാണ്. ഇന്ത്യയുടേത് അതിവേഗ വളർച്ച‍യുള്ള സമ്പത്ത്‌ വ്യവസ്ഥ’- പ്രധാനമന്ത്രി പറഞ്ഞു ശ്രീനാരായണ ഗുരുവിനേയും ആദിശങ്കരനേയും …

”ഇന്ത്യയുടെ വളർച്ചയ്ക്കു കാരണം യുവാക്കൾ, ലോകം ഭാരതത്തെ ഉറ്റു നോക്കുകയാണ്”; പ്രധാനമന്ത്രി Read More »

ഫാം തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണം: വാഴൂർ സോമൻ എംഎൽഎ

തൊടുപുഴ: ഗവൺമെന്റ് ഫാമുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ ലാസ്റ്റ് ഗ്രൈഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി സർക്കാർ ജീവനക്കാരായി പ്രഖ്യാപിക്കാൻ ഗവൺമെന്റ് നടപടി സ്വീകരിക്കണമെന്ന് വാഴൂർ സോമൻ എംഎൽഎ ആവശ്യപ്പെട്ടു. തൊടുപുഴ വഴിത്തല ഭാസ്കരൻ സ്മാരക ഹാളിൽ ചേർന്ന കേരള ഗവൺമെന്റ് അഗ്രികൾച്ചറൽ ഫാം വർക്കേഴ്സ് ഫെഡറേഷൻ എഐടിയുസി ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാവിധ അവകാശങ്ങളും മെഡിസിപ്പ് അടക്കം ലഭിക്കുന്നുണ്ടെങ്കിലും ഫാം തൊഴിലാളികൾ ഇന്നും സർക്കാർ ജീവനക്കാരുടെ പട്ടികയ്ക്ക് പുറത്താണ്. …

ഫാം തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണം: വാഴൂർ സോമൻ എംഎൽഎ Read More »

നരേന്ദ്രമോദി പങ്കെടുക്കുന്ന യുവം പരിപാടി വേദിക്ക് സമീപം പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യുവം പരിപാടി വേദിക്ക് സമീപം പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് പ്രതിഷേധവുമായി എത്തിയത്. ഇയാളെ ബിജെപി പ്രവർത്തകർ കൈയ്യേറ്റം ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ അറസ്റ്റുചെയ്തു നീക്കി. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യവുമായാണ് ഇയാൾ എത്തിയത്. മോദി ഗോ ബാക്ക് എന്ന് വിളിച്ചായിരുന്നു ഇയാളുടെ പ്രതിഷേധം. തേവര കോളെജ് പരിസരത്താണ് സംഭവം. 5 മണിയോടെയാണ് കൊച്ചിയിൽ പ്രധാനമന്ത്രി വിമാനമിറങ്ങുന്നത്. തുടർന്ന് 6 മണിയോടെ യുവം പരിപാടിയിൽ പങ്കെടുക്കും. 2 ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി …

നരേന്ദ്രമോദി പങ്കെടുക്കുന്ന യുവം പരിപാടി വേദിക്ക് സമീപം പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ Read More »

5 ജില്ലകളിൽ യെല്ലോ അലർട്ട്; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും കോട്ടയം,ആലപ്പുഴ, കൊല്ലം ജില്ലയിൽ 37°C വരെയും തിരുവനന്തപുരം ജില്ലകളിൽ 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. സാധാരണയെക്കാൾ 2 °C മുതൽ 4 °C വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. മലയോര പ്രദേശങ്ങൾ ഒഴികെ, ഈ ജില്ലകളിൽ ഉയർന്ന താപനിലയും ഈർപ്പമുള്ള …

5 ജില്ലകളിൽ യെല്ലോ അലർട്ട്; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ് Read More »

​ഒടിഞ്ഞ തൂണ് മാറ്റാൻ എടുത്തത് രണ്ട് ദിവസം; കാളിയാർ കെ.എസ്‌.ഇ.ബി ഓഫീസിലെ അനാസ്ഥ, കരണ്ടില്ലാതെ പൊതുജനങ്ങൾ കഷ്ടപ്പെട്ടു

വണ്ണപ്പുറം: ഞായറാഴ്ചയുണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് വണ്ണപ്പുറത്ത് തൂണ് ഒടിഞ്ഞ് വീണ് വൈദ്യുതി മുടങ്ങിയ വിവരം കെ.എസ്‌.ഇ.ബിയെ അറിയിച്ചിട്ടും ഉദ്യോ​ഗസ്ഥരുടെ അനാസ്ഥ മൂലം തൂണ് മാറ്റാൻ രണ്ട് ദിവസമെടുത്തെന്ന് നാട്ടുകാരുടെ ആരോപണം. ഇതേ തുടർന്ന് ഒരു പൂർണ്ണ പ്രവർത്തി ദിവസം കഷ്ടപ്പെട്ടത് വണ്ണപ്പുറത്തെ വ്യാപാരികളും ഉൽപ്പാദകരും ചെറുകിട സംരംഭകരുമാണ്. അവധി ദിവസം ആയതിനാൽ ആണ്‌ തൂണ് മാറ്റാൻ വൈകിയത് എന്നാണ് കെ.എസ്‌.ഇ.ബി അധികൃതരുടെ വിശദീകരണം. ഞായറാഴ്ച വെളുപ്പിനായിരുന്നു തൂണ് ഒടിഞ്ഞ് വീണത്. വിഷുവും റംസനും ഉൾപ്പെടെയുള്ള തുടർച്ചയായ …

​ഒടിഞ്ഞ തൂണ് മാറ്റാൻ എടുത്തത് രണ്ട് ദിവസം; കാളിയാർ കെ.എസ്‌.ഇ.ബി ഓഫീസിലെ അനാസ്ഥ, കരണ്ടില്ലാതെ പൊതുജനങ്ങൾ കഷ്ടപ്പെട്ടു Read More »

വിദേശികളെ പോലെ ഇംഗ്ളീഷിൽ  പ്രസംഗിക്കാം ടോസ്റ്റ്മാസ്റ്റേഴ്സിലൂടെ; തൊടുപുഴയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും

തൊടുപുഴ: ഇംഗ്ളീഷ് ഭാഷയിൽ ആശയവിനിമയ ശേഷി വർധിപ്പിക്കുന്നതിനായുള്ള അന്താരാഷ്ട്ര സംഘടനയായ ടോസ്റ്റ്മാസ്റ്റേഴ്സ് തൊടുപുഴയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതിനു മുന്നോടിയായി ഏപ്രിൽ 26 ന് ടോസ്റ്റ് മാസ്റ്റർമാരുടെ മാതൃകായോഗം ചേരും. പി.ഡബ്ലിയൂ.ഡി.റെസ്റ്റ് ഹൗസിൽ വെച്ച് നടക്കുന്ന യോ​ഗത്തിൽ സംഘടനയുടെ തൊടുപുഴയിലെ പ്രവർത്തനത്തെക്കുറിച്ചുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. ഇംഗ്ളീഷ് ഭാഷയിൽ ആശയവിനിമയം പരിശീലിപ്പിക്കുന്ന പ്രശസ്ത അന്താരാഷ്ട്ര സംഘടനയാണ് ടോസ്റ്റ്മാസ്റ്റേഴ്സ്. ടോസ്റ്റ്മാസ്റ്റേഴ്സിന്റെ പരിശീലന ക്ലാസുകളെ കുറിച്ചുള്ള വിശദ വിവരങ്ങൾക്ക് 9447750939 എന്ന നമ്പറിൽ ബന്ധപ്പെടാം. തൊടുപുഴയിൽ നടന്ന …

വിദേശികളെ പോലെ ഇംഗ്ളീഷിൽ  പ്രസംഗിക്കാം ടോസ്റ്റ്മാസ്റ്റേഴ്സിലൂടെ; തൊടുപുഴയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും Read More »

അവസാനകാലംവരെയും കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തെ ഹൃദയത്തോടു ചേർത്തുപിടിച്ച മാതൃകാജീവിതമായിരുന്നു ശങ്കരേട്ടന്റേത്‌; എം.വി ഗോവിന്ദൻ

കണ്ണൂർ: സർക്കസ്‌ കുലപതി ജെമിനി ശങ്കരന്റെ വിയോഗത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇന്ത്യൻ സർക്കസിന്‌ രാജ്യാന്തരമാനം കൈവരുത്തിയ അതുല്യനായ സർക്കസ്‌ കലാകാരനും സർക്കസ്‌ ഉടമയും എന്നതിനൊപ്പം അവസാനകാലംവരെയും കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തെ ഹൃദയത്തോടു ചേർത്തുപിടിച്ച മാതൃകാജീവിതമായിരുന്നു ശങ്കരേട്ടന്റേത്‌. കണ്ണൂരിൽ സിപിഐ എമ്മിന്റെ ഏതു പരിപാടിയിലും ആദ്യാവസാനക്കാരനായി അദ്ദേഹമുണ്ടാകും. സിപിഐ എം 23ാം പാർടി കോൺഗ്രസ്‌ വിജയിപ്പിക്കുന്നതിൽ സ്വാഗതസംഘം വൈസ്‌ ചെയർമാൻകൂടിയായിരുന്ന അദ്ദേഹത്തിന്റെ സംഭാവന വലുതാണ്‌. തൊണ്ണൂറ്റൊമ്പതാം വയസിലും സാമൂഹ്യ– …

അവസാനകാലംവരെയും കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തെ ഹൃദയത്തോടു ചേർത്തുപിടിച്ച മാതൃകാജീവിതമായിരുന്നു ശങ്കരേട്ടന്റേത്‌; എം.വി ഗോവിന്ദൻ Read More »

പ്രധാനമന്ത്രിയുടെ വരവിന്റെ ഭാ​ഗമായി ഏർപ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങൾ ജനങ്ങളെ പ്രയാസത്തിലാക്കും

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച്‌ ഏർപ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങളിൽ ജനം വലയും. കെഎസ്‌ആർടിസി തമ്പാനൂർ ബസ്‌ ടെർമിനൽ പൂർണമായും ചൊവ്വാഴ്‌ച അടച്ചിടും. ഞായറാഴ്‌ച മുതലുള്ള പല ട്രെയിനുകളും റദ്ദാക്കി. തമ്പാനൂർ റെയിൽവേ സ്റ്റേഷനുള്ളിലും പരിസര പ്രദേശങ്ങളിലുമുള്ള കടകൾക്കും പ്രവർത്താനുമതിയില്ല. എസ്‌.പി.ജി നിർദേശപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളാണ്‌ നഗരത്തിൽ ഏർപ്പെടുത്തുന്നത്‌. ചൊവ്വ രാവിലെ എട്ട്‌ മുതൽ പകൽ 11 വരെ ഡിപ്പോ അടച്ചിലും. വികാസ്‌ ഭവൻ ഡിപ്പോയിൽ നിന്നാകും ബസുകൾ ഓപ്പറേറ്റ്‌ ചെയ്യുക. ടെർമിനലിലെ വാഹന പാർക്കിങ്ങും നിരോധിച്ചിട്ടുണ്ട്‌. ഞായറാഴ്‌ച മുതൽ …

പ്രധാനമന്ത്രിയുടെ വരവിന്റെ ഭാ​ഗമായി ഏർപ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങൾ ജനങ്ങളെ പ്രയാസത്തിലാക്കും Read More »

കോന്നി മെഡിക്കൽ കോളേജ് അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു; കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോന്നി മെഡിക്കൽ കോളേജ് അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോന്നി മെഡിക്കൽ മെഡിക്കൽ കോളജിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി അക്കാദമിക്ക് ബ്ലോക്ക് നാടിന് സമർപ്പിക്കുന്നത് സന്തോഷകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 1,65,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അക്കാദമിക് ബ്ലോക്കിന് വേണ്ടി 40 കോടി രൂപ ചെലവഴിച്ചു. പത്തനംതിട്ട ജില്ലയുടെ ആരോഗ്യരംഗത്തെ സംബന്ധിച്ചിടത്തോളം വലിയ …

കോന്നി മെഡിക്കൽ കോളേജ് അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു; കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി Read More »

പൂ​​രം 30ന്; തിരുവമ്പാടി, പാറമേക്കാവ് ഉൾപ്പെടെ എട്ട് ക്ഷേത്രങ്ങളിൽ ഇന്ന് കൊടിയേറി

തൃ​​​​ശൂ​​​​ര്‍ പൂരത്തിന്റെ ഭാ​ഗമായി പാ​​​​റ​​​​മേ​​​​ക്കാ​​​​വ്​​, തി​​​​രു​​​​വ​​​​മ്പാ​​​​ടി, കാ​​​​ർ​​​​ത്യാ​​​​യ​​​​നി, ചെ​​​​മ്പൂ​​​​ക്കാ​​​​വ് കാ​​​​ർ​​​​ത്യാ​​​​യ​​​​നി, ക​​​​ണി​​​​മം​​​​ഗ​​​​ലം ശാ​​​​സ്താ ക്ഷേ​​​​ത്രം, പ​​​​ന​​​​മു​​​​ക്കും​​​​പി​​​​ള്ളി ശ്രീ​​​​ധ​​​​ർ​​​​മ​​​​ശാ​​​​സ്താ ക്ഷേ​​​​ത്രം, പൂ​​​​ക്കാ​​​​ട്ടി​​​​ക്ക​​​​ര കാ​​​​ര​​​​മു​​​​ക്ക് ക്ഷേ​​​​ത്രം, കു​​​​റ്റൂ​​​​ർ നെ​​യ്ത​​ല​​ക്കാ​​​​വ്, ചൂ​​​​ര​​​​ക്കോ​​​​ട്ടു​​​​കാ​​​​വ് തുടങ്ങിയ ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ ഇന്ന് കൊടിയേറി. പാ​​​​റ​​​​മേ​​​​ക്കാ​​​​വ് ക്ഷേ​​​​ത്ര​​ത്തി​​ൽ ചെ​​​​മ്പി​​​​ല്‍ കു​​​​ട്ട​​​​നാ​​​​ശാ​​​​രി നി​​​​ര്‍മി​​​​ച്ച ക​​​​വു​​​​ങ്ങി​​​​ന്‍ കൊ​​​​ടി​​​​മ​​​​ര​​​​ത്തി​​​​ലാണ് കൊടിയുയർത്തിയത്. തി​​​​രു​​​​വ​​​​മ്പാ​​​​ടി ക്ഷേ​​​​ത്ര​​ത്തി​​ൽ ശ്രീ​​കോ​​വി​​ലി​​ൽ നി​​ന്ന് പൂ​​​​ജി​​​​ച്ച് ന​​ൽ​​കിയ കൊ​​​​ടി​​​​ക്കു​​​​റ താ​​​​ഴ​​​​ത്തു​​​​പു​​​​ര​​​​യ്ക്ക​​​​ല്‍ സു​​​​ന്ദ​​​​ര​​​​ന്‍ ആ​​​​ശാ​​​​രി ത​​​​യ്യാ​​​​റാ​​​​ക്കി​​​​യ കൊ​​​​ടി​​​​മ​​​​ര​​​​ത്തി​​​​ല്‍ കെ​​​​ട്ടി കൊ​​​​ടി​​​​യേ​​​​റ്റ് ന​​​​ട​​​​ത്തി. തൃ​​ശൂ​​ർ പൂ​​രം 30നാ​​ണ്. സാം​പി​​ള്‍ വെ​​ടി​​ക്കെ​​ട്ട് 28നും. 28, 29 …

പൂ​​രം 30ന്; തിരുവമ്പാടി, പാറമേക്കാവ് ഉൾപ്പെടെ എട്ട് ക്ഷേത്രങ്ങളിൽ ഇന്ന് കൊടിയേറി Read More »

അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തി

കൊച്ചി: എറണാകുളത്ത് അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആൺകുഞ്ഞിനെ കണ്ടെത്തി. എറണാകുളം ജനറൽ ആശുപത്രിയോട് ചേർന്നുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ‌ നിന്നാണ് കുഞ്ഞിനെ കിട്ടിയത്. കരച്ചിൽ കേട്ടെത്തിയ ആളുകളാണ് അമ്മത്തൊട്ടിലിൽ കുഞ്ഞിനെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. അഞ്ച് ദിവസം പ്രായം തോന്നുന്ന കുഞ്ഞിനെയാണ് കിട്ടിയതെന്നും നിയമനടപടികൾ ആലോചിച്ച് ചെയ്യുമെന്നും ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ കെ എസ് അരുൺകുമാർ വ്യക്തമാക്കി.

രൂപമാറ്റം വരുത്തിയ ബൈക്കുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു

കോട്ടയത്ത് രൂപമാറ്റം വരുത്തിയ നാലു ബൈക്കുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്. നാലു ബൈക്കുകളുടേയും ഉടമകൾക്ക് പിഴയൊടുക്കാൻ നോട്ടീസ് നൽകി. 65000 രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്. ഇവരുടെ ലൈസൻസ് താത്കാലികമായി റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലെ ബൈക്ക് സ്റ്റണ്ടിംഗ് വീഡിയോകളുടെ പശ്ചാത്തലത്തിലാണ് നടപടി.

എ.ഐ ക്യാമറയുടെ മറവിൽ വൻ കൊള്ള; വി.ഡി സതീശൻ

കൊച്ചി: എ.ഐ ക്യാമറയുടെ മറവിൽ വൻ കൊള്ളയാണ് നടക്കുന്നതെന്നാവർത്തിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ. മന്ത്രിമാർക്കു പോലും കമ്പനിയെക്കുറിച്ച് വ്യക്തമായി അറിയില്ല. കെൽട്രോണിന്‍റെ മറുപടി അവ്യക്തമാണെന്നും സർക്കാർ എന്തുകൊണ്ടാണ് പ്രതിപക്ഷത്തിന് കൃത്യമായ മറുപടി നൽകാത്തതെന്നും അദ്ദേഹം ചോദിച്ചു. വാർത്ത സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കരാർ കിട്ടിയ കമ്പനി മറ്റൊരു കമ്പനിക്ക് ഉപകരാർ കൊടുത്തു. കെ ഫോണിന് പിന്നിലും ഇവർ തന്നെയാണ്. കണ്ണൂർ കേന്ദ്രീകരിച്ച് നടക്കുന്ന കറക്ക് കമ്പനികളാണ്. കെൽട്രോണിന്‍റെ മറവിൽ സ്വകാര്യ കമ്പനികൾക്ക് വഴിയൊരുക്കുകയാണ് സർക്കാർ ചെയ്തത്. അഴിമതിക്ക് …

എ.ഐ ക്യാമറയുടെ മറവിൽ വൻ കൊള്ള; വി.ഡി സതീശൻ Read More »

ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

ന്യൂഡൽഹി: അഞ്ച് മാസത്തെ ഇടവേളയ്ക്കുശേഷം ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കേസിൽ നിന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സി.ബി.ഐ ഹർജിയും, വിചാരണ നേരിടണമെന്ന ഹൈക്കോടതിയുടെ വിധിക്കെതിരെയുള്ള ഹർജിയുമാണ് കോടതി പരിഗണിക്കുക. മുപ്പത്തിമൂന്നാം തവണയാണ് കേസ് കോടതിയുടെ പരിഗണനയ്ക്കെത്തുന്നത്. അസുഖബാധിതനായതിനാൽ കേസ് ഇന്ന് പരിഗണിക്കരുതെന്ന് ഊർജ്ജവകുപ്പ് മുൻ ജോയിന്‍റ് സെക്രട്ടറി എ ഫ്രാൻസിസിന്‍റെ അഭിഭാഷകൻ സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു. കേസ് മൂന്നാഴ്ചത്തേക്ക് മാറ്റിവെയ്ക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സോളിറ്റർ ജനറൽ തുഷാർ മേത്ത സിബിഐയ്ക്ക് വേണ്ടി …

ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും Read More »

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഔദ്യോഗികമായി സ്വീകരിക്കുന്നവരിൽ നിന്നും ​ഗവർണറെ ഒഴിവാക്കി

കൊച്ചി: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഔദ്യോഗികമായി സ്വീകരിക്കുന്നവരുടെ പട്ടികയിൽ നിന്നും ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കി. സംസ്ഥാന സർക്കാർ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള പട്ടികയിൽ ഗവർണറുടെ പേരും നൽകിയിരുന്നു. കൊച്ചിയിൽ എത്തുന്നത് ഔദ്യോഗിക പരിപാടിക്കല്ലാത്തതിനാൽ ഗവർണറെ ഒഴിവാക്കിയെന്നാണ് ഔദ്യോഗിക വിശദീകണം. തിങ്കളാഴ്‌ച വൈകീട്ടെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഗവർണർ ഞായറാഴ്ച‌ കൊച്ചിയിലെത്തിയിരുന്നു. സ്വീകരിക്കുന്നവരുടെ പട്ടികയിൽ ഇല്ലാത്തതിനാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടങ്ങിപ്പോയി. പ്രധാനമന്ത്രിയ്ക്ക് കൊച്ചിയിൽ ഔദ്യോഗിക പരിപാടികൾ ഇല്ലെന്നും അതുകൊണ്ടാണ് കൊച്ചിയിൽ സ്വീകരിക്കാൻ നിൽക്കാതെ മടങ്ങുന്നതെന്നും ഗവർണർ …

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഔദ്യോഗികമായി സ്വീകരിക്കുന്നവരിൽ നിന്നും ​ഗവർണറെ ഒഴിവാക്കി Read More »

ജെമിനി ശങ്കരന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സർക്കസ് കുലപതിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ ജെമിനി ശങ്കരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഇന്ത്യൻ സർക്കസിനെ ലോകപ്രശസ്തമാക്കുന്നതിൽ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് ജെമിനി ശങ്കരനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരേസമയം ശ്രദ്ധേയനായ സർക്കസ് കലാകാരനും തുടർന്ന് വിവിധ സർക്കസുകളുടെ ഉടമയുമായ അദ്ദേഹം ഇന്ത്യക്ക് പുറത്ത് വിവിധ സ്ഥലങ്ങളിൽ തന്റെ സർക്കസുമായി സഞ്ചരിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിവിധ പ്രധാനമന്ത്രിമാർ, രാഷ്ട്രപതിമാർ, ലോക നേതാക്കൾ, പ്രമുഖ വ്യക്തികൾ എന്നിവരുമായി അദ്ദേഹം സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. സർക്കസ് കുലപതി കീലേരി കുഞ്ഞിക്കണ്ണന്റെ കളരിയിലൂടെ …

ജെമിനി ശങ്കരന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ Read More »

കാട്ടാന ആക്രമണത്തിൽ വലഞ്ഞ് കേരളം

പാലക്കാട്: സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ വീണ്ടും കാട്ടാന ആക്രമണം രൂക്ഷമാകുന്നു. പാലക്കാട് അട്ടപ്പാടിയിൽ വ‍ൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുപ്പന ഊരിലെ രങ്കനാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് കശുമാങ്ങ ശേഖരിക്കാനായി പുറത്തുപോയ രങ്കൻ വീട്ടിൽ മടങ്ങിയെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പരിശോധനയിൽ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതാണെന്ന് സ്ഥിതീകരിച്ചു. ഇടുക്കി ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട് തകർന്നു. 301 കോളനിയിൽ ഇന്നലെ രാത്രിയാണ് സംഭവം. പ്രദേശ വാസിയായ ലീല ചന്ദ്രന്റെ വീടിന്റെ വീടിന്റെ വാതിലും വീടിനോട് …

കാട്ടാന ആക്രമണത്തിൽ വലഞ്ഞ് കേരളം Read More »

സമര്‍പ്പണത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കുക: വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍

തൊടുപുഴ: വിശുദ്ധ റമദാനില്‍ നേടിയെടുത്ത സമര്‍പ്പണത്തിന്റെയും, സഹനത്തിന്റെയും സന്ദേശം ഉള്‍ക്കൊണ്ട് ജീവിതത്തെ ക്രമപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണമെന്ന് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മണ്ഡലം കമ്മിറ്റി ഇടവെട്ടി പാലിയത്ത് ഓഡിറ്റോറിയം ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിലെ ഖുതുബയിൽ ഇബ്രാഹിം ഫൈസി പറഞ്ഞു. വിശ്വാസ വിമലീകരണവും, സാമൂഹിക ഇടപെടലുകളിലെ സൂക്ഷ്മതയും റമദാനിലൂടെ നേടിയെടുക്കാന്‍ പരിശ്രമിച്ചവരാണ് വിശ്വാസി സമൂഹം. ആഘോഷവും ആരാധനാ കര്‍മ്മങ്ങളുടെ ഭാഗമായി കാണുന്ന മതമാണ് ഇസ്‌ലാം. എന്നിരിക്കെ വിശ്വാസത്തിനും സാമൂഹിക കെട്ടുറപ്പിനും ഭംഗം വരുന്ന രീതി ആഘോഷവേളയില്‍ നാം അനുകരിക്കരുത്എന്നും …

സമര്‍പ്പണത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കുക: വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ Read More »

കേരളത്തിലെ ഓരോ വീട്ടിലും ചെറിയ സംരംഭങ്ങൾ തുടങ്ങാനാകും; വ്യവസായ മന്ത്രി

കൊച്ചി: ചെറുകിട സംരംഭങ്ങൾ വളരാൻ അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളുള്ള സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഇവിടെ ഓരോ വീട്ടിലും ചെറിയ സംരംഭങ്ങൾ തുടങ്ങാനാകും. വിദ്യാസമ്പന്നരും തൊഴിൽരഹിതരുമായ വീട്ടമ്മമാർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്‌ക്ക്‌ അനുസൃതമായ തൊഴിൽ നൈപുണ്യ പരിശീലനം നൽകി മാനവവിഭവശേഷി വർധിപ്പിക്കാനും അവരെ സംരംഭകമേഖലയിലേക്ക് കൈപിടിച്ചുയർത്താനും സാധിക്കണമെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ 25–-ാംവാർഷികത്തിന്റെ ഭാഗമായി സൂക്ഷ്‌മ സംരംഭവികസനം ലക്ഷ്യമിട്ട് കളമശേരി സമ്ര ഇന്റർനാഷണൽ കൺവൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ സംഘടിപ്പിച്ച മൈക്രോ എന്റർപ്രൈസ് കോൺക്ലേവ്‌ …

കേരളത്തിലെ ഓരോ വീട്ടിലും ചെറിയ സംരംഭങ്ങൾ തുടങ്ങാനാകും; വ്യവസായ മന്ത്രി Read More »

കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി വയോധികൻ മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി വയോധികന് ദാരുണാന്ത്യം. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കൻ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് പഞ്ചക്കാട്ടിൽ കശുവണ്ടി പെറുക്കാൻ പോയ രങ്കൻ ഏറെ വൈകിയും തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് അന്വേഷിച്ചപ്പോഴാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് മനസ്സിലായത്. ഈ വർഷം അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിക്കുന്ന മൂന്നാമത്തെ ആളാണ് രങ്കൻ.

പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് കേ​ര​ളത്തി​ലെത്തും

കൊ​ച്ചി: കേ​ര​ള​ത്തി​ലെ രാ​ഷ്‌​ട്രീ​യ കാ​ലാ​വ​സ്ഥ​യ്ക്കു വ​ലി​യ മാ​റ്റ​മി​ടു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ര​ണ്ടു​ദി​ന കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​ന് ഇ​ന്നു തു​ട​ക്കം. വൈ​കി​ട്ട് 5ന് ​കൊ​ച്ചി നാ​വി​ക ക​മാ​ൻ​ഡ് വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി എ​ത്തു​ക. തു​ട​ർന്ന് അ​വി​ടെ​നി​ന്ന് റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്ത് തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ളെ​ജി​ൽ യു​വം എ​ന്ന യൂ​ത്ത് കോ​ൺ​ക്ലേ​വി​ൽ പ​ങ്കെ​ടു​ക്കും. അ​തി​നു ശേ​ഷം ര​ണ്ടു ക​ർ​ദി​നാ​ൾ​മാ​ർ അ​ട​ക്കം കേ​ര​ള​ത്തി​ലെ എ​ട്ടു പ്ര​മു​ഖ ക്രൈ​സ്ത​വ സ​ഭാ ത​ല​വ​ന്മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച. രാ​ഷ്‌​ട്രീ​യ, ജാ​തി, മ​ത പ​രി​ഗ​ണ​ത​യി​ല്ലാ​തെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ …

പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് കേ​ര​ളത്തി​ലെത്തും Read More »

സംസ്ഥാന പാത വികസനം; പറാ പൊട്ടിച്ചു കടത്തൽ വ്യാപകം

നെടുങ്കണ്ടം: സംസ്ഥാന പാത വികസനത്തിന്റെ പേരില്‍ വ്യാപകമായി പറാ പൊട്ടിച്ചു കടത്തുന്നു. എതിര്‍ക്കുന്നവര്‍ക്കെതിരെ ഭീഷണിയും, അസഭ്യ വര്‍ഷവും. സംസ്ഥാന പാതയായ കമ്പംമെട്ട് വണ്ണപ്പുറം റോഡ് വികസനത്തിന്റെ പേരിലാണ് നെടുങ്കണ്ടം പ്രദേശത്ത് വ്യാപകമായി പാറ പൊട്ടിച്ചു കടത്തുന്നത്. പൊട്ടിച്ച പാറ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് നിയമപരമായി സര്‍ക്കാരില്‍ നിന്നുള്ള പാസ്സോ മറ്റ് അനുബന്ധ രേഖകളോ ചോദിച്ചാല്‍ ഉടന്‍ പ്രദേശത്തെ പ്രമുഖ ഗുണ്ടകള്‍ രംഗത്തെത്തുകയും ഭീക്ഷണി മുഴക്കലുമാണ് മറുപടി. ഇത് സംബന്ധിച്ച് കളക്ടറെയും പി.ഡ്ബ്ല്യു.ഡി എഞ്ചിനിയറെയും ബന്ധപ്പെട്ടുവെങ്കിലും അന്വേഷണം നടത്താം എന്ന് …

സംസ്ഥാന പാത വികസനം; പറാ പൊട്ടിച്ചു കടത്തൽ വ്യാപകം Read More »

തോട്ടം തൊഴിലാളികളുടെ ശമ്പളവർദ്ധനവ്; നെല്ലുമല തോട്ടത്തിൽ പ്രതിഷേധയോഗം നടത്തി

വണ്ടിപ്പെരിയാർ: തോട്ടം തൊഴിലാളികളുടെ ശമ്പളവർദ്ധനവിന്റെ കാലാവധി 16 മാസങ്ങൾ കഴിഞ്ഞിട്ടും ശമ്പളം പുതുക്കിനൽകാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ നെല്ലുമല തോട്ടത്തിൽ സമ്മേളനവും, പ്രതിഷേധയോഗവും ഹൈറേഞ്ച് പ്ലാന്റെഷൻ എംപ്ലോയിസ് യൂണിയൻ(ഐ.എൻ.റ്റി.യു.സി) നേതൃത്വത്തിൽ നടത്തി. ബ്രാഞ്ച് പ്രസിഡന്റ്‌ എസ്.ഗണേശൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ അഡ്വ.സിറിയക് തോമസ് ഉത്ഘാടനം ചെയ്തു.വർക്കിഗ് പ്രസിഡന്റ്‌ പി.കെ. രാജൻ,വി.ജി.ദിലീപ്,പി. റ്റി.വർഗീസ്,ആർ.ഗണേശൻ,നിർമ്മല മണിമാരൻ,വി.റ്റി. മാരിയപ്പൻ,നാഗരാജ്,കെ.ചന്ദ്രൻ, കാളിദാസ് എന്നിവർ പ്രസംഗിച്ചു.

വന്ദേഭാരത് എക്സ്പ്രസിന്‍റെ ടൈംടേബിൾ പുറത്തിറക്കി

പത്തനംതിട്ട: കേരളത്തിലെ വന്ദേഭാരത് എക്സ്പ്രസിന്‍റെ ടൈംടേബിൾ പുറത്തിറക്കി. തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് രാവിലെ 5.20 ന് തിരുവന്തപുരം നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.25 ന് കാസർകോട് എത്തും. തിരിച്ച് കാസർകോട് നിന്നും 2.30 ന് പുറപ്പെടുന്ന ട്രെ‌യിൻ രാത്രി 10.35 ഓടെ തിരുവനന്തപുരത്തെത്തും. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് ടൈം. വ്യാഴാഴ്ച്ചകളിൽ സർവ്വീസ് ഉണ്ടാവില്ല. ഷൊർണൂരിലും സ്റ്റോപ്പ് അനുവദിച്ചു. കഴിഞ്ഞ ദിവസം ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ട്രെയിൻ തടയുമെന്ന് പാലക്കാട് എം.പി വി കെ …

വന്ദേഭാരത് എക്സ്പ്രസിന്‍റെ ടൈംടേബിൾ പുറത്തിറക്കി Read More »