മന്ത്രിസഭയിലേക്ക് മുൻമന്ത്രിമാർ എത്തുന്നുവെന്നത് മാധ്യമസൃഷ്ടി ; നിലപാട് പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എന്നത് പ്രത്യേക വെല്ലുവിളിയില്ലെന്ന് എം വി ഗോവിന്ദന്‍.പാര്‍ട്ടിയ്ക്കുള്ളില്‍ പ്രശ്നങ്ങളില്ല. വര്‍ഗീയത അടക്കം രാജ്യം നേരിടുന്ന പ്രശ്നങ്ങളാണ് വെല്ലുവിളികളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം പാര്‍ട്ടി തീരുമാനിക്കുന്നതിന് അനുസരിച്ച് രാജിവയ്ക്കും. മന്ത്രിസഭയിലെ മാറ്റം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും. മന്ത്രിമാരുടെ പ്രവര്‍ത്തനം മോശമാണെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല. മന്ത്രിസഭയിലേക്ക് മുന്‍ മന്ത്രിമാര്‍ തിരിച്ചെടുത്തുമെന്നത് മാധ്യമ സൃഷ്ടിയാണ്.ഗവര്‍ണര്‍ക്ക് എതിരായ നിലപാടില്‍ പിന്നോട്ടില്ല. ഗവര്‍ണര്‍ എടുക്കുന്ന നിലപാട് …