സഹചാരി റിലീഫ് സെല്‍ ആംബുലന്‍സ് ഉദ്ഘാടനം ചെയ്തു
ഇളംദേശം: എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് സെല്‍ വെള്ളിയാമറ്റം യൂണിറ്റിന്കീഴിലുള്ള ആംബുലന്‍സ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നിരാലംബരെയുംരോഗികളെയും സഹായിക്കല്‍ സാമൂഹിക ബാധ്യതയാണന്ന് തങ്ങള്‍ പറഞ്ഞു.ഇറുക്കുപാലം ബദര്‍ ജുമാ മസ്ജിദ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സഹചാരി യൂണിറ്റ് സെക്രട്ടറി നിസാര്‍ അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു. പി ജെ ജോസഫ് എം. എല്‍.എ വിശിഷ്ടാതിഥിയായിരുന്നു. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു ഈട്ടിക്കല്‍,സഹചാരി ജില്ലാ ചെയര്‍മാന്‍ പി എച്ച് സുധീര്‍, ഗ്രാമ പഞ്ചായത്ത് …





