Timely news thodupuzha

logo

National

രാഷ്ട്രീയ ജനതാദൾ പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

പറ്റ്ന: രാഷ്ട്രീയ ജനതാദൾ പാർട്ടിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിൽ ആർജെഡി കുട്ടികളുടെ മനസിൽ വിഷം നിറക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ജംഗിൾ രാജിൻറെ പാട്ടുകളും, മുദ്രാവാക്യങ്ങളും ശ്രദ്ധിച്ച് നോക്കിയാൽ ഇത് മനസിലാകും. പിടിച്ചു പറിക്കാരാകണമെന്നാണ് വേദിയിൽ ആർജെഡി പറയിപ്പിക്കുന്നത്. നിങ്ങളുടെ കുട്ടികൾ ഡോക്‌റ്റർ ആവണോ അതോ പിടിച്ചുപറിക്കാരാവണമോയെന്ന് തീരുമാനമെടുക്കുക. ഇങ്ങനെയുളളവരെ വിജയിപ്പിക്കരുതെന്നും മോദി ബിഹാറിൽ പറഞ്ഞു.

ബാംഗ്ലൂരിൽ തിരുവനന്തപുരം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

ബാംഗ്ലൂർ: തിരുവനന്തപുരം സ്വദേശിയായ യുവാവിനെ ബാംഗ്ലൂരിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന 2 മലയാളി യുവതികൾക്കെതിരേ കേസ്. തിരുവനന്തപുരം എടത്തറ സ്വദേശി സി.പി വിഷ്ണുവാണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജോലിക്കാരായ സൂര്യാ കുമാർ, ജ്യോതി എന്നിവർക്കൊപ്പം ഒരു ഫ്ലാറ്റിലായിരുന്നു വിഷ്ണു താമസിച്ചിരുന്നത്. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച വിഷ്ണുവിനെ അപ്പാർട്ട്മെൻറിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ വിവരം യുവതികളിലൊരാളാണ് വിഷ്ണുവിൻറെ വീട്ടിൽ വിളിച്ച് അറിയിക്കുന്നത്. തുടർന്ന് കുടുംബം യുവതികൾക്കെതരേ പരാതി നൽകുകയായിരുന്നു. …

ബാംഗ്ലൂരിൽ തിരുവനന്തപുരം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി Read More »

ഡൽഹി സ്ഫോടനം; പാക്കിസ്ഥാനിലും അതിവ ജാഗ്രത നിർദ്ദേശം

കറാച്ചി: ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് പുറത്ത് സ്ഫോടനം നടന്ന പശ്ചാത്തലത്തിൽ പാക്കിസ്ഥാനിലും അതിവ ജാഗ്രത നിർദ്ദേശം. ഇന്ത്യയുടെ ഭാഗത്ത് നിന്ന് അതിർത്തി കടന്നുളള ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിൻറെ മുന്നറിയിപ്പിനെ തുടർന്നാണ് രാജ്യത്ത് സുരക്ഷ വർദ്ധിപ്പിച്ചത്. പാക്കിസ്ഥാൻറെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏത് സാഹചര്യങ്ങളെയും നേരിടാൻ സെൻട്രൽ കമാൻഡ് എല്ലാ സൈനിക വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയുടെ പ്രത്യാക്രമണം ഉണ്ടാകുമോയെന്ന ആശങ്കയെ തുടർന്നാണ് പാക്കിസ്ഥാൻറെ മുന്നൊരുക്കം.

ചെങ്കോട്ട‍യിൽ നടന്നത് ചാവേറാക്രമണം

ന്യൂഡൽഹി: ചെങ്കോട്ട‍യിൽ നടന്നത് ചാവേറാക്രമണമെന്ന് സ്ഥിരീകരണം. ഡൽ‌ഹി പൊലീസാണ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നൽകിയത്. ആസൂത്രണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ലഷ്യമിട്ടത് ചാന്ദിനി ചൈക്ക് മാർക്കറ്റാണെന്നും വിവരങ്ങളുണ്ട്. രാജ്യം അതീവ ജാഗ്രതയിലാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഫരീദാബാദിൽ നിന്നും തിങ്കളാഴ്ച 350 കിലോഗ്രാം സ്ഫോടക വസ്തുക്കളും ഒരു എകെ 47 തോക്കും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു. നിലവിൽ 3 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ചാവേറെന്ന് കരുതുന്ന ഉമർ മുഹമ്മദ് ‘വൈറ്റ് കോളർ’ ഭീകരവാദ മൊഡ്യൂളിൽ …

ചെങ്കോട്ട‍യിൽ നടന്നത് ചാവേറാക്രമണം Read More »

ഡൽഹിയിൽ വായു ഗുണനിലവാര സൂചിക 400 കടന്നു

ന്യൂഡൽഹി: 400 കടന്ന് ഡൽഹിയിലെ വായു ഗുണനിലവാര സൂചിക. ചൊവ്വാഴ്ച രാവിലെ 7 മണിയോടെ രേഖപ്പെടുത്തിയ വായു ഗുണനിവാര സൂചിക (AQI) 421 ആണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻറെ (സിപിസിബി) കണക്കുകൾ പ്രകാരം, നഗരത്തിലെ മിക്ക ഭാഗങ്ങളിലും അപകടകരമായ മലിനീകരണ തോതാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബവാനയിൽ 462 എന്ന ഏറ്റവും മോശം വായു ഗുണനിലവാര സൂചികയും, ആർകെ പുരം, പട്പർഗഞ്ച് എന്നിവിടങ്ങളിൽ യഥാക്രമം 446 ഉം 438 ഉം രേഖപ്പെടുത്തി. ഡൽഹിയിലെ ഏറ്റവും മലിനമായ മറ്റ് പ്രദേശങ്ങളിൽ …

ഡൽഹിയിൽ വായു ഗുണനിലവാര സൂചിക 400 കടന്നു Read More »

ഹിമാചൽപ്രദേശിൽ ഒമ്പതാം ക്ലാസുകാരൻ്റെ പീഡന ശ്രമം; 40 വയസ്സുള്ള് സ്ത്രീ മരിച്ചു

ഹാമിർപുർ: ബലാത്സംഗ ശ്രമം ചെറുക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ 40 വയസുകാരി മരിച്ചു. ഹിമാചൽപ്രദേശിൽ നവംബർ 3നാണ് സംഭവം. ഗ്രാമത്തോട് ചേർന്നുള്ള വയലിൽ പുല്ലരിഞ്ഞു കൊണ്ടിരിക്കേയാണ് 14 വയസുള്ള ആൺകുട്ടി ബലാത്സംഗത്തിനു ശ്രമിച്ചത്. സ്ത്രീ ചെറുത്തു നിന്നതോടെ അരിവാളും വടിയും ഉപയോഗിച്ച് അവരെ ഗുരുതരമായി പരുക്കേൽപ്പിക്കുകയായിരുന്നു. രക്തം വാർന്ന് ഗുരുതരാവസ്ഥയിൽ വീണു കിടന്നിരുന്ന സ്ത്രീയെ മറ്റു ചില ഗ്രാമീണരാണ് ഹാമിർപുരിലെ ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്ന് ചണ്ഡിഗഡിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അഞ്ച് ദിവസത്തിനു ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു. …

ഹിമാചൽപ്രദേശിൽ ഒമ്പതാം ക്ലാസുകാരൻ്റെ പീഡന ശ്രമം; 40 വയസ്സുള്ള് സ്ത്രീ മരിച്ചു Read More »

എറണാകുളം – ബാംഗ്ലൂർ വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: കാത്തിരുന്ന എറണാകുളം – ബാംഗ്ലൂർ വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വീഡിയോ കോൺഫറൻസിങ്ങ് വഴി വാരാണസിയിൽ നിന്നാണ് രാജ്യത്തെ നാല് വന്ദേഭാരത് ട്രെയിനുകൾ ഉദ്ഘാടനം ചെയ്തത്. എറണാകുളം സൗത്ത് സ്റ്റേഷനിലാണ് എറണാകുളം സൗത്ത് – ബെംഗളൂരു വന്ദേഭാരതിൻറെ ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത്. 8.41-ഓടെ ട്രെയിൻ യാത്ര ആരംഭിച്ചു. ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി പി രാജീവ് എന്നവർ പങ്കെടുത്തു. സർവീസ് ഈ മാസം 11 ന് തുടങ്ങും. ബുക്കിങ് …

എറണാകുളം – ബാംഗ്ലൂർ വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു Read More »

എയർ ഇന്ത്യാ വിമാന ദുരന്തത്തിൽ പൈലറ്റുമാരെ ഉത്തരവാദികളാക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ജൂൺ 12 ന് 250 ഓളം പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യാ വിമാന ദുരന്തത്തിൽ പൈലറ്റുമാരെ ഉത്തരവാദികളാക്കില്ലെന്ന് ആവർത്തിച്ച് സുപ്രീം കോടതി. ജുഡീഷ്യൽ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റ്-ഇൻ-കമാൻഡറിൻറെ പിതാവ് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ദുഷ്പ്രചരണങ്ങളുടെ ഭാരം നിങ്ങൾ വഹിക്കരുതെന്നും ഒരു സർക്കാർ റിപ്പോർട്ടുകളും ഇത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്നും ഇന്ത്യയിൽ ആരും അങ്ങനെ വിശ്വസിക്കില്ലെന്നും സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. …

എയർ ഇന്ത്യാ വിമാന ദുരന്തത്തിൽ പൈലറ്റുമാരെ ഉത്തരവാദികളാക്കില്ലെന്ന് സുപ്രീം കോടതി Read More »

ഡൽഹി വിമാനത്താവളത്തിൽ നൂറിലധികം വിമാനങ്ങൾ വൈകി

ന്യൂഡൽഹി: എയർ ട്രാഫിക് കൺ‌ട്രോൾ തകരാറിലായതിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ പ്രവർത്തനങ്ങൾ തടസപ്പെട്ടു. വിമാനത്താവളം പ്രശ്നം പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. എടിസി തകരാർ കാരണം 100 ലധികം വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്. യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെടാൻ വിമാനത്താവള അധികൃതർ നിർദേശിക്കുന്നു. ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികൾ ഡൽഹിയിലെ വിമാനത്താവളത്തിൽ കാലതാമസം നേരിടുന്നതിനാൽ യാത്രക്കാർക്ക് മുന്നറിയിപ്പു നൽകി. എടിസി തകരാർ കാരണം ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകുകയും കൂടുതൽ …

ഡൽഹി വിമാനത്താവളത്തിൽ നൂറിലധികം വിമാനങ്ങൾ വൈകി Read More »

മോദി മഹാനായ മനുഷ്യനെന്ന് ട്രംപ്

വാഷിങ്ടൺ: പ്രധാനമന്ത്രി മഹാനയ മനുഷ്യനും നല്ല സുഹൃത്തുമാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്നും ട്രംപ് പ്രതികരിച്ചു. ഭാരം കുറയ്ക്കാനുള്ള മരുന്നുകളുടെ വില കുറയ്ക്കുന്നതിനുള്ള പുതിയ കരാർ പ്രഖ്യാപിച്ചതിന് ശേഷം വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് മോദിയുമായുള്ള തന്‍റെ ചർച്ചകൾ മികച്ച രീതിയിൽ പുരോഗമിക്കുന്നു എന്ന് ട്രംപ് പ്രതികരിച്ചത്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിൽ വലിയ തോതിൽ‌ മോദി കുറവ് വരുത്തി. അദ്ദേഹം …

മോദി മഹാനായ മനുഷ്യനെന്ന് ട്രംപ് Read More »

ഡൽഹിയിൽ തെരുവുനായ ആക്രമണത്തിൽ 20 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു

ന‍്യൂഡൽഹി: തെരുവുനായ ആക്രമണത്തിൽ നഷ്ടപരിഹാരം വേണമെന്നാവശ‍്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ഹർജിയിലെ ആവശ‍്യം. പ്രിയങ്ക റായി എന്ന യുവതിയാണ് ഹർജി നൽകിയത്. ശാരീരികവും മാനസികവും സാമ്പത്തികവുമായി തനിക്കുണ്ടായ ബുദ്ധിമുട്ടിന് നഷ്ടപരിഹാരം വേണമെന്ന് യുവതിയുടെ ഹർജിയിൽ പറയുന്നു. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു പ്രിയങ്കയെ തെരുവുനായ ആക്രമിച്ചത്. ബൈക്കിൻറെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന പ്രിയങ്കയ്ക്കു നേരെ തെരുവുനായകൾ പാഞ്ഞെത്തുകയും കടിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു. സൗത്ത് ഡൽഹിയിലെ മാൽവിയ നഗറിൽ …

ഡൽഹിയിൽ തെരുവുനായ ആക്രമണത്തിൽ 20 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു Read More »

ഡൽഹിയിൽ വായുവിൻ്റെ ഗുണനിലവാരം മോശം

ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷ വായു ഗുണനിലവാര സൂചിക വ്യാഴാഴ്ച കൂടുതൽ മോശമായി തുടരുന്നതായി റിപ്പോർട്ട്. അന്തരീക്ഷത്തിൽ കനത്ത മൂടൽ മഞ്ഞും, പുക‍യും നിറഞ്ഞതോടെ ഡൽഹി നിവാസികൾ ബുദ്ധിമുട്ടുകയാണ്. മൂടൽ മഞ്ഞ് നിറഞ്ഞതോടെ വാഹനങ്ങൾ സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ഫോർകാസ്റ്റിംഗ് ആൻറ് റിസർച്ച് ഡാറ്റ പ്രകാരം തലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക വ്യാഴാഴ്ച 264 ആയി രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഗുണനിലവാര സൂചികയുടെ മോശം വിഭാഗത്തിലാണ്പെടുന്നത്. അതേസമയം വായു ഗുണനിലവാരം മെച്ചപ്പെടുകയാണെന്നാണ് …

ഡൽഹിയിൽ വായുവിൻ്റെ ഗുണനിലവാരം മോശം Read More »

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻറെ ആദ്യഘട്ട വോട്ടെടുപ്പ് 3 മണിക്കൂറിലേക്ക് കടന്നു. 243 നിയമസഭാ മണ്ഡലങ്ങളിൽ 121 എണ്ണത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം 6 മണിക്കും ചില സ്ഥലങ്ങളിൽ വൈകുന്നേരം 5 മണിക്കും അവസാനിക്കും. രാവിലെ 9:00 മണി വരെ, ആദ്യ ഘട്ട പോളിങിൽ ബീഹാറിൽ മൊത്തം 13.13 ശതമാനം വോട്ടർമാരുടെ പോളിങ് രേഖപ്പെടുത്തിയത്. ജില്ലകളിൽ, സഹർസയിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. 15.27ശതമാനമാണ്, അതേസമയം ലഖിസാരായിയിൽ ഏറ്റവും കുറവ് …

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു Read More »

ഡൽഹി വായു മലനീകരണം; സഹായ വാഗ്ദാനവുമായി ചൈന

ന്യൂഡൽഹി: ഡൽഹിയിൽ ഏറെ നാളുകളായി തുടരുന്ന വായൂ മലിനീകരണത്തിൽ ഇന്ത്യയ്ക്ക് സഹായ വാഗാദാനവുമായി ചൈന. നിലവിൽ ഡൽഹിയിൽ വായു മലിനീകരണ തോത് വളരെ മോശമായ സാഹചര്യത്തിലാണ്. എക്യൂഐ 400 മുകളിലെത്തിയിരുന്നു. ഇതോടെ ഡൽഹിയിലെ ജനജീവിതം ദുരിതത്തിലാണ്. ഇന്ത്യയിലെ ചൈനീസ് എംബസിയുടെ വക്താവ് യു ജിങ്ങാണ് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്. ചൈനയും ഒരിക്കൽ കടുത്ത പുകമഞ്ഞിനെ നേരിട്ടിരുന്നെന്നും അന്ന് പരീക്ഷിച്ച് വിജയമാക്കിയ വഴി ഇന്ത്യയ്ക്ക് ഉപകാരമാവുമെന്നും അത് പങ്കിടാൻ ഞങ്ങൾ തയാറാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

യു.പിയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി നാല് പേർ മരിച്ചു

ലക്നൗ: റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി 4 പേർ മരിച്ചു. യുപിയിലെ മിർസാപ്പൂറിലാണ് സംഭവം. പാളം മുറിച്ചു കടക്കുന്നതിനിടെ മറുവശത്തു നിന്നും നിന്നും എത്തിയ ട്രെയിൻ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർക്ക് നിസാര പരുക്കുകൾ ഏറ്റിട്ടുണ്ട്. ഗംഗയിൽ പുണ്യസ്നാനം നടത്താനായി ചോപ്പാനിൽ നിന്ന് വാരണാസിയിലേക്ക് യാത്രചെയ്യുകയായിരുന്ന തീർഥാടന സംഘമാണ് അപകടത്തിൽപെട്ടത്. ആറോളം പേരടങ്ങുന്ന സംഘമാണ് അപകടത്തിൽപെട്ടതെന്നാണ് വിവരം.

സമഗ്ര ശിക്ഷാ കേരള ഫണ്ടിന്‍റെ ആദ‍്യ ഗഡു രണ്ടു വർഷങ്ങൾക്കു ശേഷം ലഭിച്ചെന്ന് മന്ത്രി

തിരുവനന്തപുരം: രണ്ടു വർഷങ്ങൾക്കു ശേഷം സമഗ്ര ശിക്ഷാ കേരള(എസ്എസ്കെ) ഫണ്ടിന്‍റെ ആദ‍്യ ഗഡു ലഭിച്ചെന്ന് വിദ‍്യാഭ‍്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. 93 കോടി രൂപ ലഭിച്ചെന്നും ശേഷിക്കുന്ന 17 കോടി രൂപ ഈ ആഴ്ച തന്നെ ലഭിക്കുമെന്നും മന്ത്രി വ‍്യക്തമാക്കി. കുട്ടികൾക്ക് അവകാശപ്പെട്ടതാണ് എസ്എസ്കെ ഫണ്ടെന്നും കുടിശികയും വൈകാതെ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിന്‍റെ വിദ‍്യഭ‍്യാസ പദ്ധതിയായ പിഎം ശ്രീ മരവിപ്പിക്കുന്നതിൽ കേന്ദ്രത്തിന് കത്തയക്കാൻ വൈകിയെന്ന ആരോപണത്തിനും മന്ത്രി മറുപടി നൽകി. നടപടികൾ …

സമഗ്ര ശിക്ഷാ കേരള ഫണ്ടിന്‍റെ ആദ‍്യ ഗഡു രണ്ടു വർഷങ്ങൾക്കു ശേഷം ലഭിച്ചെന്ന് മന്ത്രി Read More »

‌‌കോയമ്പത്തൂർ കൂട്ടബലാത്സംഗം കേസിൽ പ്രതികളെ വെടിവച്ച് വീഴ്ത്തി

ചെന്നൈ: കോയമ്പത്തൂരിൽ 19 കാരിയായ കോളെജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്നു പ്രതികളും അറസ്റ്റിൽ. ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ പൊലീസ് പിടികൂടിയത്. കോയമ്പത്തൂരിലെ വെള്ളക്കണരുവിൽ വച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. രക്ഷപെടാൻ ശ്രമിച്ചതോടെ കാലിന് വെടിവയ്ക്കുകയായിരുന്നു. പരിക്കേറ്റ പ്രതികളായ ഗുണ, കറുപ്പസാമി, കാളീശ്വരൻ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമുട്ടലിൽ ഒരു ഹെഡ് കോൺസ്റ്റബിളിനും പരുക്കേറ്റിട്ടുണ്ട്. കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിന് സമീപം കാറിൽ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കവെ മൂന്നംഗ സംഘം എത്തി സുഹൃത്തിനെ കത്തി കൊണ്ട് ആക്രമിച്ച ശേഷം പെൺകുട്ടിയെ …

‌‌കോയമ്പത്തൂർ കൂട്ടബലാത്സംഗം കേസിൽ പ്രതികളെ വെടിവച്ച് വീഴ്ത്തി Read More »

സ്ത്രീകൾക്ക് 30,000 രൂപയും കർഷകർക്ക് സൗജന്യ വൈദ്യുതിയും നൽകും, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി ആർ.ജെ.ഡി

പട്ന: ബിഹാറിൽ തെരഞ്ഞടുപ്പ് അടുത്തിരിക്കെ വിജയമുറപ്പിക്കാനായി അവസാന ഘട്ട ശ്രമങ്ങളിൽ മുന്നണികൾ‌. ആർജെഡി നേതാവും മഹാസഖ്യത്തിൻറെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജ്വസി യാദവ് വീണ്ടും തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി രംഗത്തെത്തി. സ്ത്രീകൾക്ക് 30,000 രൂപ ഒറ്റത്തവണ ധനസഹായവും കർഷകർക്ക് സൗജന്യ വൈദ്യുതിയും തേജ്വസി വാഗ്ദാനം ചെയ്യുന്നു. ആദ്യ ഘട്ട തെരഞ്ഞെടുപ്പിൻറെ അവസാന ഘട്ട പ്രചരണത്തിൻറെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് തേജ്വസിയുടെ വാഗ്ദാനം. ഞങ്ങൾ സർക്കാർ രൂപീകരിച്ചതിനുശേഷം, മകരസംക്രാന്തിയിൽ(ജനുവരി 14) മായ് ബഹിൻ മാൻ യോജന പ്രകാരം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് …

സ്ത്രീകൾക്ക് 30,000 രൂപയും കർഷകർക്ക് സൗജന്യ വൈദ്യുതിയും നൽകും, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി ആർ.ജെ.ഡി Read More »

കോൺഗ്രസ് കരിമണ്ണർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം നടത്തി

തൊടുപുഴ: കോൺഗ്രസ് കരിമണ്ണർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം നടത്തി. ടൗണിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. കെ.പി.സി.സി വൈസ് പ്രസിഡൻ്റ് റോയി കെ പൗലോസ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് റ്റി.കെ നാസ്സർ അധ്യക്ഷത വഹിച്ചു. ജോൺ നെടിയപാല, ബേബി തോമസ്, ജിജി അപ്രേം, പഞ്ചായത്ത് അംഗങ്ങളായ എ.എൻ ദിലിപ് കുമാർ, ബിപിൻ അഗസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നത് വരെ പി.എം ശ്രീയിൽ മുന്നോട്ടില്ലെന്ന് കേരളം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ ധാരണാപത്രം മരവിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയയ്ക്കാനിരിക്കുന്ന കത്തിലെ വിവരങ്ങൾ പുറത്ത്. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നത് വരെ പദ്ധതിയുമായി മുന്നോട്ടു പോകില്ലെന്നാണ് കത്തിൽ പറയുന്നത്. മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് കരാർ മരവിപ്പിക്കുന്നതെന്നും മന്ത്രിസഭയുടെ തീരുമാനത്തിൽ കേന്ദ്രം സഹകരിക്കണമെന്നും കത്തിൽ പറയുന്നു. അതേസമയം, ചീഫ് സെക്രട്ടറി കെ ജയതിലക് മന്ത്രിസഭയുടെ തീരുമാനം കേന്ദ്രത്തെ അറിയിക്കും. അതിനു ശേഷമായിരിക്കും കേന്ദ്രത്തിൻറെ തുടർനടപടികളുണ്ടാകുക.

രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി ബി.ജെ.പി

പറ്റ്ന: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രാഹുൽ ഗാന്ധി നടത്തിയ ഛത് പൂജ പരാമർശത്തിലാണ് പരാതി നൽകിയിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയതായാണ് അഭിഭാഷകനും ബിജെപി നേതാവുമായ സുധീർ കുമാർ നൽകിയ പരാതിയിൽ പറയുന്നത്. മോദി ഛത് പൂജയ്ക്ക് ജലമല്ല ഉപയോഗിച്ചതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

പിഎം ശ്രീ; സംസ്ഥാന സർക്കാരിൻ്റെ പിന്മാറ്റം സ്കൂളുകളെ തകർക്കാനെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര‍്യൻ

കാസർഗോഡ്: കേന്ദ്ര സർക്കാരിൻറെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിൽ നിന്നും സംസ്ഥാന സർക്കാരിൻ്റെ പിന്മാറ്റം സ്കൂളുകളെ തകർക്കാനെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര‍്യൻ. ഇതു മൂലം വിദ‍്യാർഥികൾ‌ മറ്റു സംസ്ഥാനങ്ങളെ തേടി പോകുന്ന സ്ഥിതി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി ഉന്നത വിദ‍്യാഭ‍്യാസ മേഖലയിൽ നടപ്പാക്കുന്നത് സ്വാഗതാർഹമാണെന്നു പറഞ്ഞ മന്ത്രി ഈ കരാറിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറില്ലെന്നാണ് കരുതുന്നതെന്നും കൂട്ടിച്ചേർത്തു.

കാഞ്ചീപുരത്ത് കൊറിയർ വാഹനം തടഞ്ഞ് 4.5 കോടി രൂപ കവർന്നു; പ്രതികൾ മലയാളികൾ

ചെന്നൈ: കാഞ്ചീപുരത്ത് കൊറിയർ കമ്പനി വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തി നാലരക്കോടിയോളം രൂപ കവർന്ന കേസിൽ 5 മലയാളികൾ അറസ്റ്റിൽ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലെ സന്തോഷ്, ജയൻ, സുജിത്‌ലാൽ, മുരുകൻ, കുഞ്ഞു മുഹമ്മദ് എന്നിവരെയാണ് കാഞ്ചീപുരം പൊലീസ് അറസ്റ്റു ചെയ്തത്. മുംബൈ ബോർവാലി സ്വദേശി ജതീൻറെ പരാതിയിലാണ് നടപടി. 2017 ലാണ് ജതിൻ കൊറിയർ കമ്പനി ആരംഭിക്കുന്നത്. കമ്മിഷൻ അടിസ്ഥാനത്തിൽ രാജ്യത്തൊട്ടാകെ സാധനങ്ങളും പണവും എത്തിച്ച് നൽകിയിരുന്നു. ഒന്നര മാസം മുൻപ് നാലക കോടിയുമായി ബംഗളൂരുവിലേക്ക് പോവും …

കാഞ്ചീപുരത്ത് കൊറിയർ വാഹനം തടഞ്ഞ് 4.5 കോടി രൂപ കവർന്നു; പ്രതികൾ മലയാളികൾ Read More »

പി.എം ശ്രീയിൽ സി.പി.ഐയ്ക്ക് വഴങ്ങി സി.പി.എം

തിരുവനന്തപുരം: സിപിഐ ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ പിഎം ശ്രീയുടെ തുടർനടപടി മരവിപ്പിച്ച് സർക്കാർ. നിലവിൽ സിപിഐയുടെ ഉപാധികൾ അംഗീകരിച്ച് സിപിഎം കേന്ദ്രത്തിന് കത്തയക്കാൻ തീരുമാനിച്ചു. പിഎം ശ്രീയിലെ എല്ലാ നടപടികളും കേരളത്തിൽ നടപ്പാക്കാനാവില്ലെന്നും ഇത് അംഗീകരിച്ചാൽ മാത്രം പദ്ധതിയുമായി മുന്നോട്ട് പോവാമെന്നുമാവും കത്തിലൂടെ സർക്കാർ വ്യക്തമാക്കുക. ഇത് സംബന്ധിച്ച് ചർ‌ച്ചചെയ്ത് കാര്യങ്ങൾ തീരുമാനിക്കുകയും ശേഷം കത്തയക്കുകയും ചെയ്യാമെന്നാണ് ബുധനാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സിപിഎം അവൈലബിൾ സെക്രട്ടറിയേറ്റിൽ തിരുമാനിച്ചത്. ഇത് സിപിഐയെ അറിയിക്കും. പദ്ധതി മരവിപ്പിക്കണമെന്നായിരുന്നു സിപിഐയുടെ …

പി.എം ശ്രീയിൽ സി.പി.ഐയ്ക്ക് വഴങ്ങി സി.പി.എം Read More »

ഇന്ത്യയിൽ നവംബർ നാല് മുതൽ ചാറ്റ്ജിപിടി ഗോ സൗജന്യം

ന്യൂഡൽഹി: ചാറ്റ് ജിപിടി ഗോ (chatgpt go) ഇന്ത്യയിൽ ഒരു വർഷത്തേക്ക് സൗജന്യമായി ഉപയോഗിക്കാമെന്ന് ഓപ്പൺഎഐ. ചൊവ്വാഴ്ചയാണ് ഓപ്പൺ എഐ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നവംബർ നാല് മുതലാവും ഇത് പ്രാബല്യത്തിൽ വരിക. നവംബർ 4 ന് ബംഗളൂരുവിൽ നടക്കുന്ന ഓപ്പൺ എഐയുടെ ഡെവ്ഡേ എക്സ്ചേഞ്ച് ഇവൻ്റ് ആഘോഷങ്ങളുടെ ഭാഗമായി നവംബർ 4 മുതൽ പരിമിതമായ പ്രമോഷണൽ കാലയളവിൽ സൈൻ അപ്പ് ചെയ്യുന്ന ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും ഓപ്പൺ എഐ ചാറ്റ്ജിപിടി ഗോ ഒരു വർഷം …

ഇന്ത്യയിൽ നവംബർ നാല് മുതൽ ചാറ്റ്ജിപിടി ഗോ സൗജന്യം Read More »

ഡൽഹിയിൽ വായു മലിനീകരണം,‌ വാഹനങ്ങൾക്ക് നിയന്ത്രണം

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും വാഹന നിയന്ത്രണം. സംസ്ഥാനത്തിനു പുറത്ത് രജിസ്റ്റർ ചെയ്തതും ബിഎസ് 6 നിലവാരത്തിനു താഴെയുള്ളയുള്ള വാഹനങ്ങൾക്ക് നവംബർ ഒന്നുമുതൽ ഡൽഹിയിലേക്ക് പ്രവേശനം വിലക്കും. ചരക്ക് വാഹനങ്ങൾക്ക് മാത്രമാണ് ആദ്യ ഘട്ടത്തിൽ നിയന്ത്രണം. സംസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ഡൽഹിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള വാണിജ്യ ചരക്ക് വാഹനങ്ങൾ, ബിഎസ് 6 പാലിക്കുന്ന ഡീസൽ വാഹനങ്ങൾ, സിഎൻജി, എൽഎൻജി അല്ലെങ്കിൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ എന്നിവയ്ക്ക് പ്രവേശന നിയന്ത്രണങ്ങളുണ്ടായിരിക്കില്ല. കമ്മിഷൻ ഫോർ എയർ ക്വാളിറ്റി …

ഡൽഹിയിൽ വായു മലിനീകരണം,‌ വാഹനങ്ങൾക്ക് നിയന്ത്രണം Read More »

മൊൺത ചുഴലിക്കാറ്റിൻ്റെ ശക്തിയേറുന്നു

അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മൊൺത ചുഴലിക്കാറ്റിൻ്റെ ശക്തി ചൊവ്വാഴ്ച രാവിലെയോടെ വർധിക്കുമെന്ന് കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. കഴിഞ്ഞ ആറു മണിക്കൂറിനിടെ മണിക്കൂറിൽ 15 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. കാറ്റ് വടക്കു പടിഞ്ഞാറൻ ദിശയിലൂടെ സഞ്ചരിച്ച് അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തിയേറിയ ചുഴലിക്കാറ്റായി മാറും. കാറ്റ് തീരം തൊടുന്നതിനൊപ്പം ഇടിമിന്നലോടു കൂടിയ കനത്ത മഴയും പ്രവചിച്ചിട്ടുണ്ട്. കാകിനട, കോനസീമ, വെസ്റ്റ് ഗോദാവരി, കൃഷ്ണ, ബാപത്ന, പ്രകാശം , നെല്ലൂർ ജില്ലകളിൽ തിങ്കളാഴ്ച കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്. …

മൊൺത ചുഴലിക്കാറ്റിൻ്റെ ശക്തിയേറുന്നു Read More »

സന്ദർശകനെ ഉപദ്രവിച്ച ഇന്ത്യൻ നഴ്സിന് സിംഗപ്പുരിൽ ഒന്നര വർഷം തടവുശിക്ഷ

സിംഗപ്പുർ: സന്ദർശകനെ ഉപദ്രവിച്ച കേസിൽ സിംഗപ്പുരിൽ ഇന്ത്യക്കാരനായ നഴ്സിന് ഒന്നര വർഷം തടവുശിക്ഷ. എലിപ് ശിവ നാഗു(34)വാണ് കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ചൂരൽ കൊണ്ട് രണ്ട് അടിയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. ജൂണിലാണ് കേസിനാസ്പദമായ സംഭവം. റാഫിൾസ് ആശുപത്രിയിലെ നഴ്സായിരുന്നു നാഗു. ജൂൺ 18ന് ആശുപത്രിയിൽ അഡിമിറ്റായിരുന്ന മുത്തച്ഛനെ കാണാനായെത്തിയയാളാണ് അതിക്രമത്തിന് ഇരയായത്. സന്ദർശകൻ ടോയ്‌ലെറ്റിൽ കയറിയ ഉടൻ നാഗു അണുവിമുക്തമാക്കാൻ എന്ന് തെറ്റിദ്ധരിപ്പിച്ച് അകത്തേക്ക് കയറുകയും ഉപദ്രവിക്കുകയുമായിരുന്നു. പരാതിയുയർന്നതിനു തൊട്ടു പിന്നാലെ ആശുപത്രിയിൽ നിന്ന് നാഗുവിനെ സസ്പെൻഡ് …

സന്ദർശകനെ ഉപദ്രവിച്ച ഇന്ത്യൻ നഴ്സിന് സിംഗപ്പുരിൽ ഒന്നര വർഷം തടവുശിക്ഷ Read More »

ബൈക്ക് യാത്രികരെ കാർ ഇടിച്ചു തെറിപ്പിച്ചു; കന്നട നടിക്കെതിരേ കേസ്

ബാം​ഗ്ലൂർ: ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചു തെറിപ്പിച്ച് നിർത്തായ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിൻറേതാണെന്ന് സ്ഥിരീകരണം. ഒക്റ്റോബർ നാലിന് പുലർച്ചെ ബൈതാരയണപുരയിലെ നിത്യ ഹോട്ടലിനു സമീപമായിരുന്നു അപകടം. മൂന്ന് പേർക്കും അപകടത്തിൽ പരുക്കേറ്റിരുന്നു. ഇവരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണമാണ് നടിയിലേക്കെത്തിച്ചേർന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിൽ വാഹനം നടിയുടേതാണെന്നും വാഹനം ഓടിച്ചത് ദിവ്യയാണെന്നും കണ്ടെത്തുകയായിരുന്നു. കാർ പിടിച്ചെടുത്ത പൊലീസ് കേസിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

പമ്പയിൽ കുളിച്ച് രാഷ്‌ട്രപതി ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും കെട്ട് നിറച്ചിരുന്നു

ശബരിമല: പമ്പയിൽ കുളിച്ച് ഇരുമുടിക്കെട്ടേന്തി രാഷ്‌ട്രപതി ദ്രൗപതി മുർമു ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ തൊഴുതു. കറുപ്പ് വസ്ത്രം ധരിച്ച് കെട്ടേന്തിയ രാഷ്‌ട്രപതിക്കൊപ്പം മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും കെട്ട് നിറച്ചിരുന്നു. പ്രത്യേക വാഹനത്തിൽ ശബരിമലയിലെത്തിയ ശേഷം പതിനെട്ടാം പടി കയറി സന്നിധാനത്തെത്തി. പമ്പ ഗണപതി ക്ഷേത്രത്തിൽ ക്ഷേത്ര മേൽശാന്തിമാരായ വിഷ്ണു നമ്പൂതിരി, ശങ്കരൻ നമ്പൂതിരി എന്നിവരാണ് കെട്ടു നിറച്ചു നൽകിയത്. കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് രാഷ്‌ട്രപതിയെ പൂർണകുംഭം നൽകി സ്വീകരിച്ചു.

ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ നിയമ തടസമില്ലെന്ന് ബെൽജിയം കോടതി

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പ്പാ തട്ടിപ്പു കേസിലെ പ്രതി മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ നിയമപരമായ തടസമില്ലെന്ന് വ്യക്തമാക്കി ബെൽജിയൻ കോടതി. ചോക്സി ഒരു വിദേശ പൗരനാണ്, എന്നാൽ അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്ന ഗുരുതരമായ കുറ്റങ്ങൾ അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറാൻ തക്ക കാര‌ണമാണെന്നും കോടതി കൂട്ടിച്ചേർത്തു. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, അഴിമതി എന്നിവയാണ് ഇന്ത്യ ചോക്സിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഇവയെല്ലാം ബെൽജിയം നിയമപ്രകാരവും കുറ്റകൃത്യങ്ങളാണ്. അതേ സമയം ഇന്ത്യൻ നിയമപ്രകാരം ചുമത്തിയിരിക്കുന്ന തെളിവ് നശിപ്പിക്കൻ ബെൽജിയത്തിൽ കുറ്റകൃത്യമായി …

ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ നിയമ തടസമില്ലെന്ന് ബെൽജിയം കോടതി Read More »

ന്യൂഡൽഹിയിൽ പക വീട്ടാൻ അഞ്ച് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ പ്രതി രക്ഷപ്പെട്ടു

ന്യൂഡൽഹി: പ്രതികാരത്തിൻറെ പേരിൽ അഞ്ചു വയസുകാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഡൽഹിയിലെ നരേലയിലാണ് സംഭവം. കുട്ടിയുടെ അച്ഛൻറെ കീഴിൽ ജോലി ചെയ്തിരുന്ന ഡ്രൈവർ നിട്ടുവാണ് പ്രതി. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഡ്രൈവറുടെ വാടക വീട്ടിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ അച്ഛൻറെ ട്രാൻസ്പോർട്ട് കമ്പനിയിലെ രണ്ട് ഡ്രൈവർമാരായ നിട്ടുവും വാസിമും തമ്മിൽ മദ്യലഹരിയിൽ വാക്കു തർക്കം ഉണ്ടായിരുന്നു. തുടർന്ന് നിട്ടു വാസിമിനെ മർദിച്ചു. ഇക്കാര്യം അറിഞ്ഞ കുട്ടിയുടെ അച്ഛൻ നിട്ടുവിനെ ശകാരിക്കുകയും തല്ലുകയും …

ന്യൂഡൽഹിയിൽ പക വീട്ടാൻ അഞ്ച് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ പ്രതി രക്ഷപ്പെട്ടു Read More »

ഹോസ്റ്റലിൽ ഒപ്പം താമസിച്ചിരുന്നവരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റിൽ പങ്കു വച്ച നഴ്സ് അറസ്റ്റിൽ

മാംഗ്ലൂർ: ഹോസ്റ്റലിൽ ഒപ്പം താമസിച്ചിരുന്നവരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റിൽ പങ്കു വച്ച യുവതി അറസ്റ്റിൽ. ചിക്കമംഗളൂരു സ്വദേശി നിരീക്ഷയാണ്(26) പിടിയിലായത്. നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടികളോട് പണം ആവശ്യപ്പെട്ടതായും പരാതിയുണ്ട്. മാംഗ്ലൂരിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് നിരീക്ഷ പിടിയിലായിരിക്കുന്നത്. ഫോൺ സംഭാഷണം റെക്കോഡ് ചെയ്ത് നിരീക്ഷ നിരവധി യുവാക്കളിൽ നിന്ന് പണം തട്ടിയതായും പൊലീസ് സംശയിക്കുന്നുണ്ട്. ഉഡുപ്പി സ്വദേശിയായ എക്സറേ ടെക്നീഷ്യൻ ജീവനൊടുക്കിയതിനു പിന്നിൽ നിരീക്ഷയാണെന്നും ആരോപണമുയരുന്നുണ്ട്.

രാഷ്‌ട്രപതിയുടെ ശബരിമല സന്ദർശനത്തിൽ സുരക്ഷാ വീഴ്ച; ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നു

പത്തനംതിട്ട: രാഷ്‌ട്രപതി ദ്രൗപതി മുർമുവിൻറെ ശബരിമല സന്ദർശനത്തിൽ സുരക്ഷാ വീഴ്ച. പ്രമാടത്തെ ഇൻഡോർ സ്റ്റേഡിയത്തിൽ ഇറക്കിയ രാഷ്‌ട്രപതിയുടെ ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നു. തുടർന്ന് പൊലീസും എയർഫോഴ്സും ചേർന്ന് കോപ്റ്റർ തള്ളി നീക്കുകയായിരുന്നു. രാഷ്‌ട്രപതിയുടെ ഹെലികോപ്റ്റർ നിലയ്ക്കലിൽ ലാൻഡ് ചെയ്യുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കാലാവസ്ഥ മോശമായതിനെത്തുടർന്ന് ലാൻഡിങ് പ്രമാടത്തേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് പ്രമാടത്തെ സ്റ്റേഡിയത്തിൽ ഹെലിപാഡ് ഒരുക്കി കോൺക്രീറ്റ് ഇട്ടത്. രാഷ്‌ട്രപതി സുരക്ഷിതമായി ലാൻഡ് ചെയ്ത് പമ്പയിലേക്ക് റോഡ് മാർഗം യാത്ര ആരംഭിച്ചതിനു ശേഷമാണ് ഹെലികോപ്റ്ററിൻറെ …

രാഷ്‌ട്രപതിയുടെ ശബരിമല സന്ദർശനത്തിൽ സുരക്ഷാ വീഴ്ച; ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നു Read More »

ഏഷ‍്യ കപ്പ് ട്രോഫി തിരിച്ചു നൽകണമെന്ന് മൊഹ്സിൻ നഖ്‌വിക്ക് ബി.സി.സി.ഐ താക്കീത് നൽകി

മുംബൈ: ഏഷ‍്യ കപ്പ് ജേതാക്കളായ ഇന്ത‍്യൻ ടീമിന്‍റെ ട്രോഫി തിരിച്ചു നൽകണമെന്നാവശ‍്യപ്പെട്ട് ഏഷ‍്യൻ ക്രിക്കറ്റ് ബോർഡ് അധ‍്യക്ഷനും പാക് ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്‌വിക്ക് ബിസിസിഐ ഇമെയിൽ അയച്ചു. ഇമെയിലിൽ മൊഹ്സിൻ നഖ്‌വി മറുപടി നൽകിയില്ലെങ്കിൽ ഐസിസിയെ സമീപിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ വ‍്യക്തമാക്കി. ഏഷ‍്യ കപ്പ് ട്രോഫി കൈമാറാത്ത സംഭവത്തിൽ പടിപടിയായുള്ള നടപടികളാണ് ബിസിസിഐ സ്വീകരിക്കുന്നതെന്നും സൈക്കിയ പറഞ്ഞു. ഏഷ‍്യ കപ്പ് ഫൈനലിനു പിന്നാലെ നഖ്‌വിയിൽ നിന്നും ട്രോഫി വാങ്ങാൻ സൂര‍്യകുമാർ യാദവിന്‍റെ …

ഏഷ‍്യ കപ്പ് ട്രോഫി തിരിച്ചു നൽകണമെന്ന് മൊഹ്സിൻ നഖ്‌വിക്ക് ബി.സി.സി.ഐ താക്കീത് നൽകി Read More »

കേന്ദ്ര സർക്കാരിൻറെ നിലപാട് അംഗീകരിക്കില്ലെന്ന് എം.എ ബേബി

ന‍്യൂഡൽഹി: കേന്ദ്ര സർക്കാരിൻറെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിൽ സംസ്ഥാനം ചേരുന്ന വിഷയം എൽഡിഎഫ് ചർച്ച ചെയ്യ്ത് തീരുമാനമെടുക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. കോൺഗഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ പദ്ധതി അംഗീകരിച്ചതായും എന്നാൽ കേന്ദ്ര സർക്കാരിൻറെ നിലപാട് ഒരു കാരണവശാലും സംസ്ഥാനം അംഗീകരിക്കില്ലെന്നും അദ്ദേഹം വ‍്യക്തമാക്കി. മോദി സർക്കാർ വിദ‍്യാഭ‍്യാസ മേഖലയെ തകർക്കുകയാണെന്നും കേന്ദ്രത്തിൻറെ നയം അംഗീകരിക്കാതെ പദ്ധതിയുടെ ഗുണം കേരളത്തിന് എങ്ങനെ ലഭ‍്യമാക്കുമെന്നാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മകനെ കൊലപ്പെടുത്തിയ കേസിൽ പഞ്ചാബിലെ മുൻ ഡി.ജി.പിയ്ക്കും മുൻ മന്ത്രിയുമായ ഭാര്യയ്ക്കുമെതിരേ കേസ്

ചണ്ഡിഗഡ്: മകനെ കൊലപ്പെടുത്തിയ കേസിൽ പഞ്ചാബിലെ മുൻ ഡിജിപി മുഹമ്മദ് മുസ്തഫയ്ക്കും ഭാര്യയും മുൻ മന്ത്രിയുമായ റാസിയ സുൽത്താനയ്ക്കുമെതിരേ കേസ്. കൊലപാതകം, കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇരുവർക്കും മേൽ ചുമത്തിയിരിക്കുന്നത്. 35 വയസുള്ള അഖിൽ അക്തർ ആണ് ഒക്റ്റോബർ 16ന് ഹരിയാന‍യിലെ പഞ്ച്കുളയിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് പഞ്ചാബിലെ മലേർകോട്ട്‌ലയിൽ നിന്നുള്ള ഷംസുദ്ദീനാണ് പരാതി നൽകിയിരുന്നത്. അഖിൽ അക്തറിനെ പഞ്ച്കുളയിലെ സെക്റ്റർ-4,ലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബാംഗങ്ങളാണ് പൊലീസിനെ …

മകനെ കൊലപ്പെടുത്തിയ കേസിൽ പഞ്ചാബിലെ മുൻ ഡി.ജി.പിയ്ക്കും മുൻ മന്ത്രിയുമായ ഭാര്യയ്ക്കുമെതിരേ കേസ് Read More »

നവി മുംബൈ തീപിടിത്തത്തിൽ മരിച്ചവരിൽ മലയാളി കുടുംബത്തിലെ മൂന്ന് പേർ

മുംബൈ: നവി മുംബൈയിലെ വാശി സെക്റ്റർ 14ൽ വൻ തീപിടിത്തം. അപകടത്തിൽ മരിച്ച ആറു പേരിൽ മലയാളി കുടുംബത്തിലെ മൂന്നു പേരും ഉൾപ്പെടുന്നു. തിരുവനന്തപുരം സ്വദേശികളായ സുന്ദർ രാമകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറ് വയസുള്ള മകൾ വേദിക എന്നിവരാണു മരിച്ചത്. ടയർ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന സുന്ദറും ഭാര്യ പൂജയും മുംബൈയിൽ ജനിച്ചു വളർന്നവരാണ്. തീപിടിത്തത്തിൽ ഗുരുതരമായി പരുക്കേറ്റ 11 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. 5 ഫയർഫോഴ്സ് യൂണിറ്റ് …

നവി മുംബൈ തീപിടിത്തത്തിൽ മരിച്ചവരിൽ മലയാളി കുടുംബത്തിലെ മൂന്ന് പേർ Read More »

കൊങ്കൺ പാതയിലെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

മംഗലാപുരം: കൊങ്കൺ പാതയിലെ 38 ട്രെയിനുകളുടെ സമയക്രമത്തിൽ ചൊവ്വാഴ്ച മുതൽ മാറ്റം. ജൂൺ 15 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന മൺസൂൺ ടൈംടേബിൾ അവസാനിക്കുന്ന സാഹചര്യത്തിലാണിത്. സാധാരണഗതിയിൽ ഒക്റ്റോബർ 31 വരെയാണു മൺസൂൺ സമയക്രമം. ഇത്തവണ ഇതു നേരത്തേ അവസാനിപ്പിക്കുകയായിരുന്നു. ഇതുപ്രകാരം ഹസ്രത് നിസാമുദ്ദീൻ – തിരുവനന്തപുരം സെൻട്രൽ രാജധാനി, വെരാവൽ വീക്ക‍്‍ലി എക്സ്പ്രസ്, ഗാന്ധിധാം വീക്ക‍്‍ലി എക്സ്പ്രസ്, ഓഖ ബൈ വീ‍ക്ക‍്‍ലി എക്സ്പ്രസ്, ഭാവ്നഗർ വീക്ക‍്‍ലി എക്സ്പ്രസ്, മരുസാഗർ വീക്ക‍്‍ലി എക്സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ഉൾപ്പെടെ ട്രെയ്‌നുകൾ …

കൊങ്കൺ പാതയിലെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം Read More »

പിഎം ശ്രീയുടെ ഭാഗമാകേണ്ടെന്ന് ചൂണ്ടിക്കാട്ടി എ.ഐ.എസ്.എഫ് വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻറെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയുടെ ഭാഗമാകേണ്ടെന്ന് ചൂണ്ടിക്കാട്ടി എഐഎസ്എഫ് വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ചു. ദേശീയ വിദ‍്യാഭ‍്യാസ നയം ഒളിച്ചു കടത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ആർഎസ്എസിൻറെ വിഭജന രാഷ്ട്രീയം നടപ്പാക്കാനാണ് പിഎം ശ്രീയെന്നും കത്തിൽ ആരോപിക്കുന്നു. സംസ്ഥാനത്തിൻറെ അധികാരത്തിൽ കൈ കടത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കത്തിൽ പറയുന്നു. നേരത്തെ പിഎം ശ്രീയെ എതിർത്ത് സിപിഐ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എഐഎസ്എഫും വിമർശനം നടത്തിയിരിക്കുന്നത്.

നടൻ ഗോവർധൻ അസ്രാനി അന്തരിച്ചു

മുംബൈ: നടൻ ഗോവർധൻ അസ്രാനി(84) വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് അന്തരിച്ചു. സംസ്‌കാരം നടത്തിയ ശേഷമാണ് അസ്രാനിയുടെ മരണവാർത്ത പുറത്ത് വിട്ടത്. തിങ്കളാഴ്ച വൈകിട്ട് നാലിന് ആയിരുന്നു അന്ത്യം. സാന്താക്രൂസ് ശ്മ്ശാനത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം. നീണ്ട അഞ്ച് പതിറ്റാണ്ട് കാലം സിനമയിലും സീരിയലിലും സജീവമായിരുന്ന അദ്ദേഹം ചില സിനിമകൾ സംവിധാനം ചെയ്തിട്ടുമുണ്ട്. ഷോലെയിൽ പൊലീസ് ഓഫിസറായി ശ്രദ്ധ പിടിച്ചു പറ്റിയ അദ്ദേഹം 1970-80 കാലഘട്ടത്തിൽ മാത്രം ഇരുനൂറിലേറെ സിനിമകളുടെ ഭാഗമായി. സംവിധായകൻ പ്രിയദർശൻ ഹിന്ദിയിലൊരുക്കിയ ചിത്രങ്ങളിലെല്ലാം …

നടൻ ഗോവർധൻ അസ്രാനി അന്തരിച്ചു Read More »

ശബരിമല സന്ദർശനത്തിനായി രാഷ്‌ട്രപതി ഇന്ന് കേരളത്തിൽ എത്തും

തിരുവനന്തപുരം: നാലു ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുർമു ചൊവ്വാഴ്ച എത്തും. ഉച്ചയ്ക്കു രണ്ടരയോടെ പ്രത്യേക വിമാനത്തിൽ തലസ്ഥാനത്തെത്തുന്ന അവർ രാജ്ഭവനിലായിരിക്കും താമസിക്കുക. ശബമരിമല ദർശനമാണ് മുഖ്യ കാര്യപരിപാടി. ബുധനാഴ്ച രാവിലെ ഹെലികോപ്റ്ററിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, അദ്ദേഹത്തിൻറെ പത്നി എന്നിവർക്കൊപ്പം നിലയ്ക്കലേയ്ക്കു പോകും. അവിടെ നിന്ന് വാഹനത്തിൽ പമ്പയിലെത്തി ഗണപതീക്ഷേത്ര ദർശനം നടത്തി കെട്ടുനിറച്ച ശേഷം വനം വകുപ്പിൻറെ പ്രത്യേക ഫോഴ്സ് ഗൂർഖ വാഹനത്തിൽ സന്നിധാനത്തേക്ക്. തുടർന്ന് ആചാരപരമായി പതിനെട്ടാം പടി ചവിട്ടി …

ശബരിമല സന്ദർശനത്തിനായി രാഷ്‌ട്രപതി ഇന്ന് കേരളത്തിൽ എത്തും Read More »

നാവികസേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് ‌പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ഐഎൻഎസ് വിക്രാന്ത് പാക്കിസ്ഥാന് ഉറക്കമില്ലാത്ത രാത്രികൾ നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച ഗോവ, കാർവാർ(കർണാടക) തീരത്ത് ഐഎൻഎസ് വിക്രാന്തിൽ നാവികസേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിക്കുകയായിരുന്നു മോദി. ഓപ്പറേഷൻ സിന്ദൂറിലൂടെ ദിവസങ്ങൾക്കുള്ളിൽ പാക്കിസ്ഥാനെ മുട്ടു കുത്തിക്കാൻ ഇന്ത്യയുടെ ആദ്യ തദ്ദേശീയ എയർക്രാ്റ്റ് കാരിയർ ആയ ഐഎൻഎസ് വിക്രാന്തിന് കഴിഞ്ഞു. ഇന്ത്യൻ സൈന്യത്തിൻറെ കഴിവ് പ്രതിഫലിപ്പിക്കുകയാണ് ഐഎൻഎസ് വിക്രാന്ത് എന്നും മോദി കൂട്ടിച്ചേർത്തു. വളരെ മനോഹരമായൊരു ദിവസമാണിന്ന്, ഈ രംഗം ഓർമയിൽ സൂക്ഷിക്കപ്പെടും. ഒരു വശത്ത് സമുദ്രവും മറുവശത്ത് …

നാവികസേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് ‌പ്രധാനമന്ത്രി നരേന്ദ്രമോദി Read More »

ഡൽഹിയുടെ പേര് മാറ്റണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്

ന്യൂഡൽഹി: ഡൽഹിയെ അതിൻറെ പുരാതന ചരിത്രവും സംസ്കാരവുമായി ബന്ധിപ്പിച്ച് ‘ഇന്ദ്രപ്രസ്ഥ’ എന്ന പേരു നൽകണമെന്നു വിശ്വ ഹിന്ദു പരിഷത്ത്. ഡൽഹി സാംസ്കാരിക മന്ത്രി കപിൽ ശർമയ്ക്ക് ഈ ആവശ്യമുന്നയിച്ച് വിഎച്ച്പി സംസ്ഥാന സെക്രട്ടറി സുരേന്ദ്ര കുമാർ ഗുപ്ത കത്തു നൽകി. ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് ഇന്ദ്രപ്രസ്ഥ അന്താരാഷ്‌ട്ര വിമാനത്താവളമെന്നും ഡൽഹി റെയ്‌ൽവേ സ്റ്റേഷന് ഇന്ദ്രപ്രസ്ഥ റെയ്‌ൽവേ സ്റ്റേഷനെന്നും ഷാജഹാനാബാദ് ഡെവലപ്മെൻറ് ബോർഡിന് ഇന്ദ്രപ്രസ്ഥ ഡെവലപ്മെൻറ് ബോർഡ് എന്നും പേര് നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. പേരുകൾ വെറുതേ …

ഡൽഹിയുടെ പേര് മാറ്റണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് Read More »

ഒരു മാസത്തിനിടെ ബ്രഹ്മോസ് മിസൈൽ വാങ്ങാൻ കരാർ ഒപ്പിട്ടത് രണ്ട് രാജ്യങ്ങൾ

ന്യൂഡൽഹി: ഒരു മാസത്തിനിടെ രണ്ടു രാജ്യങ്ങൾ ബ്രഹ്മോസ് മിസൈൽ വാങ്ങുന്നതിന് ഇന്ത്യയുമായി കരാർ ഒപ്പുവച്ചെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. 4000 കോടി രൂപയുടെ കരാറാണ് ബ്രഹ്മോസ് എയ്റോസ്പെയ്സിനു ലഭിച്ചതെന്നു പറഞ്ഞ രാജ്നാഥ് സിങ് രാജ്യങ്ങളുടെ പേര് വെളിപ്പെടുത്തിയില്ല. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ ബ്രഹ്മാസ്ത്രമായ ബ്രഹ്മോസ് ആഗോള പ്രതിരോധ വിപണിയിൽ ശ്രദ്ധിക്കപ്പെടിരുന്നു. ഇതിൻറെ തുടർച്ചയാണു കരാർ. പ്രതിരോധ ഇറക്കുമതിയിൽ നിന്ന് കയറ്റുമതിയിലേക്കുള്ള ഇന്ത്യയുടെ വളർച്ചയ്ക്ക് അടിവരയിടുന്നതാണ് പുതിയ കരാറുകളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ലക്നൗവിലെ ബ്രഹ്മോസ് എയ്റോസ്പെയ്സ് യൂണിറ്റിൽ നിർമിച്ച …

ഒരു മാസത്തിനിടെ ബ്രഹ്മോസ് മിസൈൽ വാങ്ങാൻ കരാർ ഒപ്പിട്ടത് രണ്ട് രാജ്യങ്ങൾ Read More »

കടുവ ആക്രമണത്തിൽ ബാംഗ്ലൂരിൽ കർഷകന് ഗുരുതര പരുക്ക്

ബാംഗ്ലൂർ: കടുവയുടെ ആക്രമണത്തിസൽ കർഷകന് ഗുരുതര പരുക്ക്. മൈസൂരു സരഗൂരിലാണ് സംഭവം. വനം വകുപ്പിൻറെ ഓപ്പറേഷനിടെയായിരുന്നു ബഡഗലപ്പുരയിലെ മഹാദേവ എന്ന കർഷകന് പരുക്കേറ്റത്. ജനവാസമേഖലയിലിറങ്ങിയ കടുവയെ തുരത്തിയോടിക്കുന്നതിനിടെയായിരുന്നു കടുവ കൃഷി ഭൂമിയിലെത്തി കർഷകനെ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റു കർഷകർ മരത്തിന് മുകളിൽ കയറിയാണ് രക്ഷപ്പെട്ടത്. കർഷകനെ ആക്രമിച്ച ശേഷം കടുവ സ്ഥലത്ത് നിന്നു പോവുകയായിരുന്നു. ഒപ്പം ഉണ്ടായവർ ബഹളം വച്ചതോടെയാണ് കടുവ സ്ഥലത്ത് നിന്നു പോയത്. ഗുരുതരമായി പരുക്കേറ്റ കർഷകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനം വകുപ്പിനെതിരേ പ്രതിഷേധവുമായി …

കടുവ ആക്രമണത്തിൽ ബാംഗ്ലൂരിൽ കർഷകന് ഗുരുതര പരുക്ക് Read More »

പഞ്ചാബിൽ ആക്രി ഇടപാടുകാരനിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ ഐ.പി.എസ് ഓഫിസർ അറസ്റ്റിൽ

ചണ്ഡിഗഡ്: ആക്രി ഇടപാടുകാരനിൽ നിന്ന് 8 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചാബിലെ ഐപിഎസ് ഓഫിസർ ഹർചരൺ സിങ് ഭുല്ലാർ അറസ്റ്റിൽ. സിബിഐ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആഡംബര വാച്ചുകൾ ഉൾപ്പെടെ കണക്കിൽ പെടാത്ത നിരവധി വസ്തുക്കളും കോടിക്കണക്കിന് പണവും പിടിച്ചെടുത്തിട്ടുണ്ട്. 5 കോടി രൂപ, 22 ആഡംബര വാച്ച്,മേഴ്സിഡസ്, ഓഡി കാറുകൾ, 40 ലിറഅറർ വിദേശ മദ്യം, ഡബിൾ ബാരൽ ഗൺ , പിസ്റ്റൾ, റിവോൾവ‌ർ, എയർ ഗൺ, വെടിയുണ്ടകൾ, …

പഞ്ചാബിൽ ആക്രി ഇടപാടുകാരനിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ ഐ.പി.എസ് ഓഫിസർ അറസ്റ്റിൽ Read More »

അസമിലെ സൈനിക ക്യാംപിന് നേരെ ഗ്രനേഡ് ആക്രമണം; മൂന്ന് സൈനികർക്ക് പരുക്ക്

ദിസ്പുർ: അസമിലെ സൈനിക ക്യാംപിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരുക്ക്. വെളളിയാഴ്ച പുലർച്ചെയാണ് അസമിലെ ടിൻസുകിയയിലെ ഇന്ത്യൻ സൈനിക ക്യാംപിന് നേരെ മണിക്കൂറുകൾ നീണ്ട് നിന്ന നെടിവയ്പ്പും ഗ്രനേഡ് സ്ഫോടനങ്ങളും നടന്നത്. ഇന്ത്യൻ ആർമിയുടെ 19 ഗ്രനേഡിയേഴ്സ് യൂണിറ്റ് ക്യാംപ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നതെന്നാണ് വിവരം. ആക്രണം നടത്തിയവരെ കണ്ടെത്തുന്നതിനുളള തെരച്ചിൽ പുരോഗമിക്കുകയാണ്. ജൂലൈയിൽ മ്യാൻമറിലെ സഗെങ് മേഖലയിലെ ഉൾഫ – ഐ ക്യാംപിനു നേരെയുണ്ടായ ആക്രമണത്തിനുളള തിരിച്ചടിയായിരിക്കാം എന്നാണ് സൂചന.

റഷ‍്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് മോദി ഉറപ്പ് നൽകിയെന്ന് ട്രംപ്

വാഷിങ്ടൺ: റഷ‍്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത‍്യ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകിയെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. രണ്ടു ദിവസം മുൻപ് മോദി ഇക്കാര‍്യം തന്നോട് പറഞ്ഞുവെന്നാണ് ട്രംപ് പറയുന്നത്. എന്നാൽ ഇക്കാര‍്യം ഇന്ത‍്യൻ എംബസിയോ ഇന്ത‍്യയോ ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. റഷ‍്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതിനുള്ള ചുവടുവയ്പ്പായിരിക്കും ഇതെന്നും ഒറ്റയടിക്ക് നിർത്താൻ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

ശ്രീലങ്കൻ പ്രധാനമന്ത്രി ഡൽഹിയിലെത്തി, മോദിയുമായി കൂടിക്കാഴ്ച നടത്തും

ന‍്യൂഡൽഹി: ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര‍്യ ഡൽഹിയിലെത്തി. ത്രിദിന സന്ദർശനത്തിനു വേണ്ടിയാണ് ഹരിണി ഡൽഹിയിലെത്തിയത്. പ്രധാനമന്ത്രിയായതിനു ശേഷമുള്ള ഹരിണിയുടെ ആദ‍്യ ഇന്ത‍്യ സന്ദർശനം കൂടിയാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര‍്യ മന്ത്രി എസ്. ജയശങ്കർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയേക്കും. വ‍്യാപാരം, നിക്ഷേപം, വികസനം എന്നീ വിഷയങ്ങളും ചർച്ചയായേക്കുമെന്നാണ് വിവരം.