Timely news thodupuzha

പിഎം ശ്രീയുടെ ഭാഗമാകേണ്ടെന്ന് ചൂണ്ടിക്കാട്ടി എ.ഐ.എസ്.എഫ് വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻറെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയുടെ ഭാഗമാകേണ്ടെന്ന് ചൂണ്ടിക്കാട്ടി എഐഎസ്എഫ് വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ചു. ദേശീയ വിദ‍്യാഭ‍്യാസ നയം ഒളിച്ചു കടത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ആർഎസ്എസിൻറെ വിഭജന രാഷ്ട്രീയം നടപ്പാക്കാനാണ് പിഎം ശ്രീയെന്നും കത്തിൽ ആരോപിക്കുന്നു.

സംസ്ഥാനത്തിൻറെ അധികാരത്തിൽ കൈ കടത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കത്തിൽ പറയുന്നു. നേരത്തെ പിഎം ശ്രീയെ എതിർത്ത് സിപിഐ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എഐഎസ്എഫും വിമർശനം നടത്തിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *