Timely news thodupuzha

logo

ചെങ്കോട്ട‍യിൽ നടന്നത് ചാവേറാക്രമണം

ന്യൂഡൽഹി: ചെങ്കോട്ട‍യിൽ നടന്നത് ചാവേറാക്രമണമെന്ന് സ്ഥിരീകരണം. ഡൽ‌ഹി പൊലീസാണ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നൽകിയത്. ആസൂത്രണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ലഷ്യമിട്ടത് ചാന്ദിനി ചൈക്ക് മാർക്കറ്റാണെന്നും വിവരങ്ങളുണ്ട്. രാജ്യം അതീവ ജാഗ്രതയിലാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഫരീദാബാദിൽ നിന്നും തിങ്കളാഴ്ച 350 കിലോഗ്രാം സ്ഫോടക വസ്തുക്കളും ഒരു എകെ 47 തോക്കും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു. നിലവിൽ 3 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്.

ചാവേറെന്ന് കരുതുന്ന ഉമർ മുഹമ്മദ് ‘വൈറ്റ് കോളർ’ ഭീകരവാദ മൊഡ്യൂളിൽ തിങ്കളാഴ്ച അറസ്റ്റിലായ രണ്ട് ഡോക്റ്റർമാരായ ഡോ. അദീൽ അഹമ്മദ് റാത്തറിൻറെയും ഡോ. ​​മുജമ്മിൽ ഷക്കീലിൻറെയും സഹായിയായിരുന്നുവെന്നാണ് പൊലീസ് പറയുന്നു. കൂട്ടാളികളെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞതിനെത്തുടർന്ന് ഡോക്റ്റർ ഉമർ ഫരീദാബാദിൽ നിന്ന് രക്ഷപ്പെട്ടു. പരിഭ്രാന്തനാവുകയും സ്ഫോടനം നടത്തുകയും ചെയ്തുവെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *