ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തിരുവനന്തപുരം വിമാനത്താവളത്തിലെ തൊഴിലാളി മരിച്ചു
തിരുവനന്തപുരം: വിമാനത്താവളത്തിൽ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. പേട്ട സ്വദേശി അനിൽ കുമാറാണ് മരിച്ചത്. അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. അറ്റക്കുറ്റ പണി നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.