വീട്ടില്‍ ഗ്രൂപ്പ് യോഗം വിളിച്ച് തിരുവഞ്ചൂര്‍
കോട്ടയം: സ്വന്തം വീട്ടില്‍ ഗ്രൂപ്പ് യോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. യോഗം നടന്നത് കോട്ടയം പള്ളിപ്പുറത്ത് കാവിലെ വീട്ടില്‍. കെ.സി വേണുഗോപാല്‍ അനുകൂലികളുടെ യോഗം തിങ്കളാഴ്ച്ചയാണ് നടന്നത്. കോണ്‍ഗ്രസ്, യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ തിരുവഞ്ചൂര്‍ പക്ഷം വിജയിച്ചിരുന്നു. വിജയിച്ചവരെല്ലാം യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. നിലവില്‍ കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷനാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംഭവത്തില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് എ ഗ്രൂപ്പ്.